Monday, December 23, 2024
സാമ്പത്തികം / Events / September 24, 2024

mother

സർക്കാർ ഉടമസ്ഥതയിലുള്ള 30 ഏക്കറിനു മുകളിൽ സ്ഥലം ആഗ്നസിന്റെ പാൽപ്പൊടി ചാരിറ്റി കണ്ട് ചെന്നായ പുതച്ച ആട്ടിൻതോലാണെന്ന് മനസിലാക്കാതെ ജ്യോതിബസു സർക്കാർ ചാരിറ്റിക്കു വേണ്ടി ആഗ്നസിനു നൽകിയിട്ടും. സർക്കാരോ ഭരണ സംവിധാനങ്ങളോ തനിക്ക് ഒന്നും നൽകിയിട്ടില്ല എന്നും. എല്ലാം ദൈവത്തിന്റെ ഇടപെടൽ കൊണ്ട് നടക്കുന്നതാണെന്നും ആഗ്നസ് ഇടതടവില്ലാതെ തള്ളുമായിരുന്നു. കത്തോലിക്കാ സഭക്ക് ലോകം മുഴുവനും ഉണ്ടായിരുന്ന ആശയവിനിമയ സംവിധാനം ആഗ്നസിന്റെ പാൽപ്പൊടി ചാരിറ്റിക്ക് നല്ല രീതിയിൽ വളമായിട്ടുണ്ട്. അങ്ങനെ കൊൽക്കത്ത സിറ്റിയിൽ തന്നെ നിരവധി കെട്ടിടങ്ങളും, ഒപ്പം പണവും ആഗ്നസിന്റെ  പാൽപ്പൊടി ചാരിറ്റിക്ക് കിട്ടി.

അങ്ങനെ അശരണരെ പാർപ്പിക്കുകയും അവരെ വിദേശികൾക്ക് മുൻപിൽ പ്രദർശിപ്പിച്ച് തങ്ങളുടെ ആശ്രിതയായി ആഗ്നസ് മമ്മി മാറിയ കഥ അവരെക്കൊണ്ട് വിവരിപ്പിച്ച് ചാരിറ്റി എന്ന പുറംമോടിക്കുള്ളിലെ മത കച്ചവടം ആഗ്നസ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി. പോപ്പിന്റെ ആശീർവാദത്തോടെ വൻതോതിൽ മത കച്ചവടം വിപുലീകരിച്ച ആഗ്നസ് ഒപ്പം തന്റെ നിഗൂഢലക്ഷ്യമായ മത പരിവർത്തനം കൃത്യമായി  നടപ്പാക്കി അഗതികളെ എല്ലാം കൃസ്ത്യാനിയാക്കി. 29000 ത്തോളം മരണാസന്നരെ ജ്ഞാനസ്നാനം ചെയ്ത് പത്രോസിനടുക്കലേക്ക് എത്തിച്ചു എന്ന് ആഗ്നസ് തന്നെ പറഞ്ഞിട്ടുള്ളതാണ്. ആഗ്നസിന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഫലം ലഭിച്ചവർ ആകെ തന്നെ കൃസ്ത്യാനികളാണ്. അല്ലാത്തവരുണ്ടെങ്കിൽ അവരൊക്കെ അതിനു ശേഷം ക്രിസ്ത്യാനികളാണ്. ബംഗ്ലാദേശിനെ പാക്കിസ്ഥാന്റെ പിടിയിൽ നിന്നും മോചിപ്പിക്കുമ്പോൾ  ഒരു ലക്ഷത്തിലധികം ബംഗാളി യുവതികളെ യുദ്ധസമയത്ത് പാക്കിസ്ഥാൻ പട്ടാളക്കാർ ബലാത്‌സംഘം ചെയ്ത് ഗർഭിണികളാക്കിയിരുന്നു. ഒരു കൂട്ട ഗർഭഛിദ്രത്തിന് ലോകാരോഗ്യ സംഘടനയുമായി സർക്കാർ പദ്ധതികൾ ആലോചിക്കുന്ന സമയത്തും ആഗ്നസ് അവിടെ ദൈവത്തിന്റെ ദൂതുമായി എത്തി. ഗർഭഛിദ്രം ദൈവത്തിന്റെ മുൻപിൽ പാപമാണെന്നും ആ കുട്ടികളുടെ സംരക്ഷണം ആഗ്നസിന്റെ മഠം ഏറ്റെടുക്കാമെന്നും അവകാശപ്പെട്ടെങ്കിലും ഒരു ലക്ഷം കൃസ്ത്യാനികളെ ഉണ്ടാക്കാനുള്ള ആ ഗോൾ ആഗ്നസിന് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ല. ഗർഭഛിദ്രം ഒഴിവാക്കി ആഗ്നസിന് കിട്ടിയത് പത്തോ ഇരുപതോ പേരെ മാത്രമാണ്. ഇവിടെ കുഞ്ഞുങ്ങൾക്കപ്പുറം ഇരകളായ ഗർഭിണികളുടെ സംരക്ഷണമൊന്നും മദർ ഏറ്റെടുക്കാമെന്നൊന്നും പറഞ്ഞില്ല. അവിടെ തന്നെ ബോധസമൂഹത്തിന് ആഗ്നസിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടുണ്ടാവും. 

അമേരിക്കയിൽ നടന്ന ഒരു വലിയ സാമ്പത്തിക കുറ്റകൃത്യത്തിലെ പ്രതിയായ ചാൾസ് ക്വീറ്റിംഗിന് വേണ്ടി കേസ് പരിഗണിക്കുന്ന ജഡ്‌ജായ ലാൻസ് ഇറ്റോ മുൻപാകെ ഒരു ശുപാർശ കത്ത് എഴുതി നമ്മുടെ നന്മനിറഞ്ഞ പാൽപ്പൊടി മമ്മി. ചാൾസ് 10 ലക്ഷത്തോളം ഡോളർ കൊൽക്കത്തയിലെ തെരുവീഥികളിൽ അലയുന്ന അശരണർക്കായി നൽകിയിട്ടുണ്ട് അതുകൊണ്ട് ചാൾസ് ദൈവപുത്രനാണ് നിങ്ങൾ ഇരിക്കുന്ന കസേരയിൽ യേശുവായിരുന്നെങ്കിൽ എങ്ങനെ ചിന്തിക്കുമായിരുന്നു എന്ന ചിന്തയിൽ വേണം ചാൾസിനെതിരെ വിധിപറയാൻ എന്നാണ് ആഗ്നസ് മമ്മി ജഡ്ജിന് കത്തെഴുതിയത്. അതിന് ജഡ്ജ് ലാൻസ് ഇറ്റോയുടെ അറ്റോർണി മമ്മിക്ക് മറുപടി എഴുതിയത് ഇങ്ങനെയാണ്. "മദർ .. നിങ്ങളുടെ കത്ത് കിട്ടി. യേശുവിന് ഏറ്റവും പ്രിയപ്പെട്ട നിങ്ങളുടെ വികാരം ഞാൻ മാനിക്കുന്നു. നിങ്ങളുടെ സ്ഥാനത്ത് യേശുവായിരുന്നെങ്കിൽ പാവങ്ങളെ പറ്റിച്ച് അവിഹിതമായി നേടിയ പണത്തിന്റെ നിങ്ങൾക്കയച്ചുതന്ന പങ്ക് തിരിച്ചയച്ചു തന്നിട്ട് അത്രയും പാവങ്ങളുടെ പരാതിക്കെങ്കിലും പരിഹാരം കണ്ടേനെ.. അതുകൊണ്ട് നിങ്ങളിൽ നിന്നും ക്രിസ്തുവിന്റെ ആ കാരുണ്യം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആ 10 ലക്ഷം ഡോളർ പാവപ്പെട്ടവരെ കബളിപ്പിച്ച് അപഹരിച്ച കാശാണ് അത് മദർ തിരിച്ചയക്കുമെന്ന് വിശ്വസിക്കുന്നു."  ഇതായിരുന്നു ആ മറുപടി. പാൽപ്പൊടി മമ്മി മറുപടി എഴുതുകയോ, കാശ് തിരികെ അയക്കുകയോ ചെയ്തില്ല എന്നതാണ് വാസ്തവം. ചാൾസിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോൾ മമ്മി ഈ വിഷയമേ മറന്നിട്ടുണ്ടാവും. ഈ ഭൂലോക തട്ടിപ്പുകാരിയെയാണ് ക്രാന്ത ദർശിയും, നന്മയുടെ വിളനിലവുമെന്ന്  പറഞ്ഞ് ഇവരുടെ ചരിത്രം അറിയാത്ത വിഡ്ഢികൾ പാണസംഗീതം പ്രചരിപ്പിക്കുന്നത്. 

പതിനെട്ടാമത്തെ വയസ്സിൽ ദൈവവിളിയുണ്ടായി മഠത്തിൽ ചേർന്ന് കന്യാസ്ത്രീയായി. കുറേനാൾ ആ സമൂഹത്തിൽ ജീവിച്ചതിനു ശേഷം ആ സഭയിൽനിന്നും പുറത്തിറങ്ങി മറ്റൊരു സന്യാസ സമൂഹം സ്ഥാപിച്ചു. അപ്പോൾ ആദ്യത്തേത് ദൈവ വിളി അല്ലായിരുന്നോ ?, ആയിരുന്നെങ്കിൽ എന്തുകൊണ്ട് അവിടെനിന്നും പുറത്ത് വന്നു ?, രണ്ടാമത്തേതാണ് യഥാർത്ഥ ദൈവവിളിയെങ്കിൽ ആദ്യം തെറ്റ് പറ്റിയത് വിളിച്ച ദൈവത്തിനോ അതോ വിളികേട്ട തെരേസക്കൊ ?, രണ്ടാമത്തെ ദൈവവിളിയാണ് സത്യമെങ്കിൽ ദൈവത്തിന് ആദ്യമേ തന്നെ അതിനായി വിളിച്ചാൽ പോരായിരുന്നോ ? ഇത്രയൊന്നും ചിന്തിക്കേണ്ട കാര്യമില്ല ദൈവം എന്ന ഉഡായിപ്പൻ പ്രത്യയശാസ്ത്രം അപ്ലൈ ചെയ്‌താൽ മറ്റെല്ലാ ഉഡായിപ്പുകളും ചോദ്യചിഹ്നമിടാതെ നമ്മുടെ ബഹുഭൂരിപക്ഷ സമൂഹം വിഴുങ്ങും. ഇതാണ് ദൈവവിളിയെന്ന ഉഡായിപ്പ്!

അശരണർ ഇന്ത്യയിലായിരുന്നു എന്ന് തള്ളുന്നതിന് മുൻപ്, 1950ൽ മദർ തെരേസ 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന സഭ സ്ഥാപിക്കുമ്പോൾ യൂറോപ്പിലെ ഏറ്റവും പാവപ്പെട്ട രാജ്യമായിരുന്നു അവരുടെ ജന്മനാടായ അൽബേനിയ എന്ന സത്യം ഓർക്കുന്നത് നല്ലതായിരിക്കും. അവിടെയായിരുന്നു സഭ സ്ഥാപിച്ചിരുന്നെങ്കിൽ ഒരിക്കലും ഇന്നത്തെ പോപ്പുലാരിറ്റി അവർക്ക് ലഭിക്കുമായിരുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് ഇന്ത്യയിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത്.

അശരണരെ സഹായിക്കാൻ നല്ല ഒരു ആശുപത്രിപോലും ഇവർ സ്ഥാപിച്ചില്ല, ലഭിച്ചിരുന്ന വിദേശ സഹായങ്ങൾ സ്വന്തം സഭ വികസിപ്പിക്കുന്നതിനാണ് ഇവർ ഉപയോഗിച്ചത്. തെരേസ ലിയോൺ എന്ന ഒരു യുവതിയായ ഡോക്ടർ അമേരിക്കയിൽനിന്നും സൗജന്യ സേവനത്തിനായി പാൽപ്പൊടി മമ്മിയും കൂട്ടരും നടത്തുന്ന മിഷണറീസ് ഓഫ് ചാരിറ്റിയിൽ വന്നപ്പോൾ നാസി ക്യാമ്പുകൾക്ക് സമാനമായ ചുറ്റുപാടാണ് കണ്ടത്. ഇൻജെക്ഷൻ നീഡിൽസ് കഴുകി ഉണക്കി റീ യൂസ് ചെയ്യുന്നത് മുതൽ, ഒരു രോഗിക്ക് ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും സൗകര്യമില്ലാത്ത വിധം ഒരു ഹാളിൽ നിരവധി പേരെ അടുക്കി കിടത്തിയിരിക്കുന്നു. വേദന കൊണ്ട് കരയുന്ന ഈ രോഗികൾക്ക് സെഡേറ്റീവ് ഒക്കെ നൽകേണ്ടതാണ്, ക്രിമിനൽ കുറ്റമാണ് നിങ്ങൾ ചെയ്യുന്നത് എന്ന സത്യം വിളിച്ചു പറഞ്ഞ തെരേസ ലിയോണിനോട്  "വേദന സഹിക്കുന്നത് യേശുവിന്റെ കുരിശുമരണത്തിലുള്ള  പങ്കാളിത്തമാണ്" എന്നാണ് ഇവർ മറുപടി പറഞ്ഞത്. തെരേസാലിയോണിനോട് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നുകൂടി പറഞ്ഞ പാൽപ്പൊടി മമ്മി, മമ്മിയുടെ സ്വന്തം ചികിത്സക്കായി വിദേശത്തും  ഇന്ത്യയിലും ഫൈവ് സ്റ്റാർ ആശുപത്രികളിൽ പോയിരുന്നു എന്നതും മറ്റൊരു സത്യം. 

അശരണരെ സഹായിക്കുക എന്ന പേരിൽ നാസി സമാനമായ ക്യാമ്പ് മാത്രമല്ല ഇവർ നടത്തിയത് , സ്വർഗത്തിൽ പോകാൻ കഴിയില്ലെന്ന് ഭയപ്പെടുത്തി അക്രൈസ്തവരെ മാമ്മോദീസ മുക്കുകകൂടി ഇവർ ചെയ്തിരുന്നതായി അവർ തന്നെ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണുക: https://www.facebook.com/kfrancisjoy/videos/1090328884395739

'പാവങ്ങളുടെ അമ്മ'യെന്ന ലേബലിൽ കത്തോലിക്കാ സഭ വളർത്തിയെടുത്ത  ഒരു 'മത ഉത്പന്നം' മാത്രമാണ്  മദർ തെരേസ, കാരണം നന്മചെയ്യാൻ യാതൊരു മതത്തിന്റെയും പിൻബലം ആവശ്യമില്ല. പക്ഷെ കത്തോലിക്കാ സഭക്ക്  വളരാൻ ഇതുപോലുള്ളവരെ ആവശ്യവുമാണ്. 

ഭോപ്പാല്‍ വാതക ദുരന്തമുണ്ടായപ്പോള്‍ മദര്‍ തെരേസ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ "പാപത്തിന്റെ ശബളമാണ് അവര്‍ (അപകടത്തിനിരയായവര്‍) അനുഭവിക്കുന്നത് എന്നായിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാരണ്‍ ആന്‍ഡേഴ്‌സണുമായുള്ള അടുത്ത ബന്ധമാണ് പിന്നീട് വിശുദ്ധയായി സഭ പ്രഖ്യാപിച്ച പാൽപ്പൊടിമമ്മിയെ കൊണ്ട് അങ്ങനെ പറയിച്ചതെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നിലെ ഗൂഡ ഉദ്ദേശങ്ങള്‍ കനേഡിയന്‍ ഗവേഷകരും പിന്നീട് പുറത്ത് കൊണ്ട് വന്നു.

വളരെ ആസൂത്രിതവും ഫലപ്രദവുമായ മാധ്യമപ്രചാരണത്തിന്റെ സൃഷ്ടിയായ മദര്‍ തെരേസ പ്രാര്‍ഥനകളില്‍ മഹാമനസ്‌കത കാട്ടിയിരുന്നെങ്കിലും അവരുടെ ഫൗണ്ടേഷന്റെ പേരില്‍ ലഭിച്ച ദശലക്ഷങ്ങള്‍ മനുഷ്യരാശിയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനായി ചെലവഴിക്കുന്നതില്‍ പിശുക്കിയായിരുന്നുവെന്ന കടുത്ത വിമര്‍ശനങ്ങളാണ് ഗവേഷകര്‍ മുന്നോട്ട് വച്ചത്. ലോകത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ കേന്ദ്രസ്ഥാനമായ ഹെയ്തിയിൽ നിന്ന് കോടിക്കണക്കിനു ഡോളറാണ് ആഗ്നസിന് ലഭിച്ചത്. ഇതിൽ നിന്നുമാത്രമല്ല ഇങ്ങനെ ലഭിക്കുന്നതിൽ നിന്ന് ഒരു രൂപ പോലും കൊൽക്കത്തയിലെ അശരണർക്ക് വേണ്ടി ചിലവിട്ടില്ല, മതവേലയുടെ പരസ്യാർത്ഥം നടത്തുന്ന ചാരിറ്റി പ്രഹസനത്തിനായി കൂട്ടിയിട്ടിരുന്ന രോഗികൾക്ക് മരുന്ന് വാങ്ങാൻ വേണ്ടി പോലും ആഗ്നസ് ചിലവാക്കിയിരുന്നില്ല എന്നത് ചേർത്ത് വായിക്കണം. 120 രാജ്യങ്ങളിലായി 750 ഹൈടെക് നണ്ണറികളാണ് ഈ തുകകൾ ഉപയോഗിച്ച് പാൽപ്പൊടി മമ്മി പണികഴിപ്പിച്ചത്.

മദര്‍ തെരേസ പാവങ്ങള്‍ സഹനങ്ങള്‍ എറ്റുവാങ്ങുന്നതു സുന്ദരമെന്നു കരുതിയിരുന്നുവെന്നും, രോഗികളുടെ പീഡകളെ ശമിപ്പിക്കുന്നതിനുപകരം അവയെ മഹത്വവത്കരിക്കുകയായിരുന്നു അവരെന്നും. ഇത്തരം നടപടികള്‍ വിശുദ്ധ പദവി നല്‍കുമ്പോള്‍ വത്തിക്കാന്‍ അവഗണിച്ചുവെന്നും പഠനം കുറ്റപ്പെടുത്തുന്നു. 

അവരുടെ പരിശുദ്ധ പരിവേഷം കൃത്രിമമായ ഉണ്ടാക്കിയെടുത്തതാണ്. റോമന്‍ ആധിപത്യം കുറഞ്ഞു വന്നതോടെ പള്ളികളെ പുനരുജ്ജീവിപ്പിക്കാനും വിശ്വാസികളെ ആകര്‍ഷിക്കാനും വേണ്ടി മദറിനെ വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമാക്കാനുള്ള നടപടികളുമായി വത്തിക്കാന്‍ മുന്നോട്ടുപോവുകയായിരുന്നു. ചെനാര്‍ഡിലെ മോണ്‍റിയാല്‍ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ സൈക്കോഎഡ്യൂക്കേഷനിലെ ഗവേഷകരായ സെര്‍ജി ലാറിവീ, ജെനിവീവ് ചെനാര്‍ഡ്, ഒട്ടാവ സര്‍വകലാശാലയിലെ കരോള്‍ സെനച്ചില്‍ എന്നിവര്‍ മദറിനെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകള്‍ പരിശോധിച്ചാൽ കാര്യങ്ങൾ കുറെയധികം വ്യക്തമാകും. രോഗികളെ പരിചരിക്കുന്ന മദറിന്റെ സംശയകരമായ നിലപാട്, ചോദ്യം ചെയ്‌യപ്പെടേണ്ട രാഷ്ട്രീയ ബന്ധങ്ങള്‍, സംഭാവനയായി ലഭിച്ച വന്പിച്ച പണത്തിന്റെ ദുരൂഹമായകൈകാര്യം ചെയ്യല്‍, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള കര്‍ക്കശനിലപാടുകള്‍, എന്നിവ വാഴ്ത്തപ്പെട്ടവളാക്കുന്ന വേളയില്‍ വത്തിക്കാന്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ആഗ്നസ് മരിക്കുന്ന സമയത്ത് അവരുടെ ട്രസ്റ്റിന്റെ കീഴില്‍ 517 ശരണാലയങ്ങള്‍ ഉണ്ടായിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍നിന്നു ചികിത്സാര്‍ഥം ഇവിടെ പാവങ്ങള്‍ എത്തുമായിരുന്നുവെങ്കിലും മൂന്നില്‍ രണ്ടുപേര്‍ക്കേ ചികിത്സ ലഭ്യമായിരുളളു.

ആശുപത്രികള്‍ വൃത്തിഹീനവും അനുയോജ്യമല്ലാത്തതും ഭക്ഷണമോ വേദനസംഹാരികളോ ഇല്ലാത്തവയുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മദര്‍ തെരേസയെ ലോകപ്രശസ്തിയിലേക്ക് എത്തിക്കുന്നതില്‍ തുടക്കമിട്ട ബി.ബി.സിയിലെ മാല്‍ക്കം മഗെറെഡുമായുള്ള ബന്ധവും ഗവേഷകര്‍ അന്വേഷണത്തിനു വിധേയമാക്കി. ഗര്‍ഭഛിദ്രത്തെക്കുറിച്ചു ശക്തമായ വിയോജിപ്പും മദറിന്റെ അതേ വലതുപക്ഷ കത്തോലിക്കാ വിശ്വാസവും ഉള്ളയാളായിരുന്നു മഗെറെഡ്. 1969ലാണു മിഷണറിയെ പ്രകീര്‍ത്തിച്ചുകൊണ്ടും മദറിനെ പ്രമോട്ട് ചെയ്തുകൊണ്ടും മഗെറെഡ് ഡോക്യുമെന്ററി എടുക്കുന്നത്. ആദ്യ ഫോട്ടോഗ്രാഫിക് മിറക്കിള്‍ എന്നു മദറിനെ വിശേഷിപ്പിച്ച ചിത്രീകരണം കൊഡാക് കമ്പനിയുടെ പുതിയ ഫിലിമിന്റെ വിപണനം കൂടിയായിരുന്നുവെന്നും വിലയിരുത്തലുണ്ട്.

വാഴ്ത്തപ്പെട്ടവളാക്കുന്നതിന് അഞ്ചുവര്‍ഷം കാക്കണമെന്ന നിബന്ധന മദറിന്റെ മരണശേഷം വത്തിക്കാന്‍ ഇളവുചെയ്തിരുന്നു. ഉദരസംബന്ധിയായ വേദന അനുഭവിച്ചുവന്നിരുന്ന മോണിക്ക ബെര്‍സ എന്ന പെണ്‍കുട്ടിയുടെ ഉദരത്തില്‍ തന്റെ പദവിമുദ്ര അമര്‍ത്തി വേദന ശമിപ്പിച്ചുവെന്നതാണു മദറിന്റെ പേരിലുള്ള അത്ഭുതപ്രവൃത്തി. എന്നാല്‍ ബെര്‍സയുടെ അണ്ഡാശയ മുഴയും ക്ഷയരോഗവും തങ്ങള്‍ നല്‍കിയ മരുന്നുമൂലമാണു മാറിയതെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. അതാണ് സത്യവും പക്ഷേ പോത്തിനെന്ത് ഏത്തവാഴഎന്ന ചൊല്ലുകണക്കെ അതൊരു അത്ഭുതവൃത്തിയായി വത്തിക്കാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ആഗ്നസിന്റെ അറിയപ്പെടുന്ന വിമര്‍ശകരില്‍ ഒരാളാണ് ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്ന മാധ്യമ പ്രവര്‍ത്തകന്‍. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം സ്ലേറ്റ് മാഗസിനില്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എഴുതിയ മോമി ഡിയറസ്റ്റ് എന്ന ലേഖനത്തില്‍ മദര്‍ തെരേസയെ അഭിസംബോധന ചെയ്യുന്നത് മതഭ്രാന്തുള്ള, മൗലികവാദിയായ കപട സ്ത്രീ എന്നായിരുന്നു. ചാരിറ്റിയുടെ കപടത അണിഞ്ഞാണ് പാൽപ്പൊടിമമ്മി ജീവിച്ചിരുന്നതെന്നും, തട്ടിപ്പിലൂടെയും വഞ്ചനയിലൂടെയും പണമുണ്ടാക്കിയ സമ്പന്നരില്‍നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മദര്‍ തെരേസ കോടി കണക്കിന് ഡോളറുകള്‍ സംഭാവന വാങ്ങിയിട്ടുണ്ടെന്നും അവ എവിടെ പോയി എന്നും ക്രിസ്റ്റഫര്‍ ആരായുന്നു. എല്ലാം വത്തിക്കാൻ ബാങ്കിൽ സുരക്ഷിതമായി ഉണ്ടെന്നതും, ഒരു രൂപ പോലും പാവപ്പെട്ടവർക്ക് വേണ്ടി ചിലവാക്കി പാഴാക്കിയില്ല എന്നുമാണ് നാം ആഗ്നസിന്റെ ജീവിതത്തിൽ നിന്നും വായിക്കേണ്ടത്. തന്റെത് കൃസ്ത്യാനിറ്റിയിലേക്ക് ആളുകളെ എത്തിക്കുന്ന ദൗത്യമാണെന്ന് മദർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സത്യം ചെരുപ്പിട്ടപ്പോഴേക്കും ലോകം ചുറ്റിയ കപടതയാണ് മദർതെരേസ. 

 

ഓഷോയും ആഗ്‌നസും തമ്മിലുണ്ടായ ഒരു സംഭാഷണം നമുക്ക് നോക്കാം..

 

ഓഷോ: ഒരു അനാഥശിശുവിനെ സംരക്ഷിക്കാൻ ഏറ്റെടുക്കുമ്പോൾ എന്തിന് ആ കുട്ടിയെ ക്രിസ്ത്യാനിയാക്കി മാറ്റുന്നു..?

 

മദർ: അതു കർത്താവിന്റെ കാരുണ്യം അവർക്കു കിട്ടുന്നതിനു വേണ്ടി...’’

 

ഓഷോ: ഈശ്വാരൻ സർവ്വാതിശായിയാണെങ്കിൽ ഒരു പ്രത്യേക മതത്തിന് മാത്രം എങ്ങനെ അദ്ദേഹത്തിന്റെ കാരുണ്യം കിട്ടുന്നു...? മാത്രമല്ല അനാഥശിശുക്കൾ ജനിക്കുന്നതിനെക്കാൾ മെച്ചം അത്തരത്തിൽ കുഞ്ഞുങ്ങൾ പിറക്കാതിരിക്കുന്നതല്ലെ ? ഈശ്വരൻ ഇഷ്ടപ്പെടുക...? ഗർഭനിരോധനവും ഗർഭച്ഛിദ്രവും ഒഴിവാക്കണമെന്ന് കർത്താവ് കൽപ്പിച്ചിട്ടുണ്ടോ...? മോസസിന് കടന്നു പോകുവാൻ കടലിൽ വഴിയൊരുക്കിയ കർത്താവിന് ഗർഭനിരോധന ഉപാധികളുടെ നിർമ്മാണം തടഞ്ഞുകൂടായിരുന്നുവോ...?

 

മദർതെരേസ: കർത്താവ് നിങ്ങളോട് പൊറുക്കട്ടെ, നിങ്ങൾക്കുവേണ്ടി ഞാൻ നിത്യവും കർത്താവിനോട് പ്രാർഥിക്കുന്നു.’’

 

ഓഷോ : കർത്താവ് എന്നോട് പൊറുക്കണമേ എന്ന് പ്രാർഥിക്കാൻ വേണ്ടിയുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എനിക്കു വേണ്ടി ഈശ്വരനോട് പ്രാർഥിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരവും അവകാശവും തന്നത് ?, എന്റെ സ്വാതന്ത്ര്യത്തിന്റെ മാർഗത്തിൽ നിങ്ങൾ എന്തിന് കർത്താവിനെയും ഈശ്വരനെയും കൊണ്ടു നിർത്തുന്നു....?

 

നിങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

 

നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന മാർഗത്തിൽ എനിക്ക് ബോദ്ധ്യമാകാത്ത വസ്തുതകളാണ് ഞാൻ നിങ്ങളോട് ആരാഞ്ഞത്. അതൊരു പാപമല്ല. പൊറുക്കപ്പെടേണ്ടതുമില്ല.’’

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

അനുബന്ധ പംക്തികൾ

Events / May 31, 2022
Prove it 22
advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.