Tuesday, May 20, 2025

ധർമ്മം ശരണം ഗാച്ചാമി

"ഞങ്ങൾ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ നിങ്ങളും കൊല്ലപ്പെടില്ലായിരുന്നു"

എന്ന് ഉദാഹരണ സഹിതം,.കേരളത്തിലെ രാഷ്ട്രീയ കൊലകളെ സൈദ്ധാന്തികമായി നിയമസഭയിൽ വിശദീകരിച്ച ആളാണ് എം സ്വരാജ്. യുദ്ധത്തെ കുറിച്ച് അതിനെ ന്യായീകരിക്കുന്ന ഏതൊരാളും വലിയ ചിലവില്ലാതെ പറയുന്ന നരേറ്റീവാണ് സ്വരാജും ഈ കാര്യത്തിൽ പറഞ്ഞത്. കൊല്ലപ്പെടാതെ തന്നെ കൊന്ന ചരിത്രങ്ങൾ ഉണ്ട്. അതവിടെ നിൽക്കട്ടെ, എന്നാൽ അതിനെയും കവച്ചുവച്ചു കൊണ്ട് അക്രമണങ്ങളേയും, യുദ്ധങ്ങളേയും ഒരു പ്രത്യേക തരത്തിൽ മാത്രം കണ്ട് അഹിംസാ, യുദ്ധവിരുദ്ധ സാഹിത്യങ്ങൾ എഴുതി വിടുന്ന തിരക്കിലാണ് സഖാവ് എം സ്വരാജ്. അത് കുത്തും കോമയും മാറ്റാനില്ലാത്ത കല്ലിൽ കൊത്തിയ നിലപാടാണ് എന്നും സ്വരാജ് അവകാശപ്പെടുന്നു. കല്ലിൽ കൊത്തിവച്ച നിലപാടുകൾ ഒക്കെ ഒരു രാഷ്ട്രീയ നേതാവിന്റെ അതിജീവനത്തെ ഒരിക്കലും സഹായിക്കില്ല എന്ന് സഖാവിനെ സ്നേഹ പൂർവ്വം ഓർമ്മിപ്പിക്കട്ടെ വിമർശനങ്ങൾ ഒന്നും താൻ കാര്യമായി എടുത്തിട്ടില്ല എന്നും, അത് തന്നെയാണ് നിലപാട് എന്നും, സംഘ പരിവാർകാർ ഒരിക്കലും നല്ലതു പറഞ്ഞിട്ടില്ല എന്നും ഒക്കെയാണ് പോസ്റ്റിൽ പ്രതികരണമായി സഖാവ് എഴുതുന്നത്. വലിയ ചിലവില്ലാതെ പതിവ് പോലെ സംഘ പരിവാറിൽ കെട്ടി മേഞ്ഞ്‌ എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാം എന്ന് സ്വരാജ് തന്നെ ചിന്തിച്ചാൽ കൊള്ളാം. സ്വരാജിന്റെ പോസ്റ്റിൽ കുറച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അദേഹം അതിനു മറുപടി പറയും എന്ന ദുരാഗ്രഹം ഒരിക്കലുമില്ല. സഖാക്കളുടേയും ഫാൻസിന്റേയും സംഘ പരിവാർ മുറവിളികൾ കമന്റിന് താഴെ പ്രതീക്ഷിക്കുന്നു എന്നതിനപ്പുറം ഉള്ള ദുരാഗ്രവും ഇല്ല. കമന്റിൽ, കൂടുതൽ എഴുതാൻ ഫെയ്സ്ബുക്കിന്റെ നിയന്ത്രണം ഉള്ളത് കൊണ്ട് അവിടെ എഴുതിയ കമന്റ് ചുവടെ ആവർത്തിക്കുന്നു.

"എന്റെ പൊന്നു സുഹൃത്തേ, നിങ്ങളെ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പഴയ സഖാവാണ് ഞാൻ. പക്ഷേ, നിങ്ങൾ അടിക്കടി നിരാശപ്പെടുത്തുന്നു. ആദ്യം നിങ്ങൾ കണ്ണ് തുറന്ന് ലോകത്തെ കാണാൻ ശ്രമിക്കണം. കേരളത്തിലെ ഇട്ടാവട്ടത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം കണ്ണറിഞ്ഞ് നോക്കിയാൽ നിങ്ങൾ വി ഡി സതീശനുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടന്ന് ഞാൻ കരുതുന്നില്ല. കുറച്ച് ചോദ്യങ്ങൾ ചുവടെ കുറിക്കാം. താങ്കളോ സഖാക്കളോ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

1. ലോകത്ത് ഇന്ന് നടക്കുന്ന യുദ്ധങ്ങളിൽ പ്രധാനമാണ് റഷ്യ,ഉക്രൈൻ യുദ്ധം. താങ്കൾ ഹമാസ്, ഇസ്രായേൽ സംഘർഷത്തെ കുറിച്ച് എഴുതിയത് പോലെ തന്നെ, ആ വിഷയത്തിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

2. മിഡിലീസ്റ്റിൽ നടക്കുന്ന സംഘർഷങ്ങളിൽ ആന്റി സെമറ്റിസത്തിന് ഒപ്പം ആന്റി കമ്യൂണിസ്റ്റ് നിലപാടു കൂടി സ്വീകരിക്കുന്ന തീവ്രവാദി സംഘടനകളോട് അങ്ങയുടെ നിലപാട് പഴയത് തന്നെയാണോ ?

3.ഹമാസ് എന്ന ഭീകര സംഘടന ജസ്റ്റിഫൈ ചെയ്യപ്പെടണമെന്ന് താങ്കൾ ഇപ്പോഴും കരുതുന്നുണ്ടോ ?

4. ഹമാസ് നേതാക്കളുടെ സ്വത്ത് വിവരം ഈ കഴിഞ്ഞ വർഷം പുറത്ത് വന്നത് താങ്കൾ കണ്ടിരുന്നോ ഗസ പാലസ്തീനികളുടെ ഉൺട്രാ ഫണ്ട് അടക്കം തട്ടിയെടുത്ത് അതിസമ്പന്നരായി വിദേശത്ത് സുഖ ജീവിതം നയിക്കുന്ന ഹമാസ് നേതാക്കളെ താങ്കൾ ഇപ്പോഴും പോരാളികൾ എന്നാണോ വിളിക്കുന്നത് ?

5.മരണാരാധനയിൽ കുടുക്കി, മനുഷ്യനെ പറുദീസ കാണിച്ച് മയക്കി കൊലയ്ക്ക് കൊടുക്കുന്ന മതങ്ങളെ കുറിച്ച് കാറൽ മാർക്സ് എഴുതിയത് എങ്കിലും താങ്കൾ വായിച്ചിട്ടുണ്ടോ ?

6. ഇന്ത്യ ഇപ്പോൾ നേരിടുന്നത് തീവ്രവാദ ആക്രമണമാണ്. മിഡിലീസ്റ്റിലെ അതേ തീവ്രവാദ,ബ്രദർ ഹുഡ്, പാൻ പൊളിറ്റിക്സ് (ഇസ്ലാമിന്റെ പരമാധികാരം) തന്നെയാണ് അവരുടെയും ആശയം. താങ്കൾ എതിനോട് യോജിക്കും?

7. UN അംഗീകരിച്ച രാജ്യങ്ങൾ തമ്മിലും, അല്ലാതെ, ഏതെങ്കിലും മത തീവ്രവാദ സംഘടനകൾ തമ്മിലുമുള്ള, ഒരു രാജ്യത്തിന്റെ പ്രതിരോധത്തെയാണോ യുദ്ധം എന്ന് കുറ്റപ്പെടുത്തി മുഴുനീള സാഹിത്യം താങ്കൾ എഴുതിയത് ? ഇത് യുദ്ധമെന്ന് സ്ഥാപിച്ച്, അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെ തീവ്രവാദത്തെ രക്ഷിച്ചെടുക്കാനുള്ള പാക്ശ്രമവും ഇത് തന്നെയല്ലേ ?

8. ഇന്ത്യൻ മുസ്ലീങ്ങളെ അപരവത്ക്കരിക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണ്. അതിന് അവർ ഉപയോഗിക്കുന്നത് ഖുറാനും ഹദീസുകളുമാണ്. തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം ഈ പുസ്തകങ്ങളാണ് എന്ന് തുറന്ന് പറയാനുള്ള ആർജവം താങ്കൾക്ക് ഉണ്ടോ?

9. സോവിയറ്റ് യൂണിയനും, ഹിറ്റ്ലറും തമ്മിലെ യുദ്ധത്തിന്റെ എൺപതാം വാർഷിക ദിനത്തിൽ, ഇന്ന് ഇരുന്നു കൊണ്ട് സ്റ്റാൻലിൻ ഹിറ്റ്ലറെ വിളിച്ചിരുത്തി മാനിഫസ്റ്റോ വായിച്ചിട്ടാണ് വിജയിച്ചത് എന്നാണോ താങ്കൾ കരുതുന്നത് ?

10. യുദ്ധം എന്നും അപലപിക്കപ്പെടേണ്ടതാണ്. അത് ചെയ്യാൻ വലിയ ചിലവും തലച്ചോറിന് ഇല്ല. എന്നാൽ, യുദ്ധവും, നയതന്ത്രവും ഒക്കെയാണ് നാഗരികതയെ മുന്നോട്ട് നയിച്ചത് എന്ന കൈപ്പേറിയ സത്യം താങ്കൾ അറിയുക. ഇപ്പോൾ മിഡിൽ ഈസ്റ്റിലും, ഇന്ത്യയിലും പ്രത്യേകിച്ച് നടക്കുന്ന സംഭവങ്ങൾ, ആധുനിക നാഗരികതയും, പ്രാചീന ഗോത്രീയതയും തമ്മിലെ പോരാട്ടമാണന്നും, മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിന് നാഗരികതയുടെ വിജയമാണ് അനിവാര്യം എന്നും താങ്കളറിയുക,

"ഞങ്ങൾ കൊല്ലപ്പെടുന്നില്ല എങ്കിൽ നിങ്ങൾ കൊല്ലപ്പെടില്ല..."

സിപിഎം നടത്തുന്ന ഇറച്ചി വെട്ടു കൊലകളെ ന്യായീകരിച്ചു കൊണ്ട് എം സ്വരാജ് പണ്ട് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്. അച്ഛനമ്മമാരുടെ മുന്നിൽ ഇട്ടു മക്കളെ വെട്ടി കൊല്ലുക, ഭാര്യയുടെ മുന്നിൽ നിന്നും ഭർത്താവിനെ വലിച്ചിറക്കി കത്തി കേറ്റി കൊല്ലുക, അദ്ധ്യാപകനെ കൊച്ചു കുഞ്ഞുങ്ങളുടെ മുന്നിൽ ഇട്ടു വെട്ടിയരിഞ്ഞു കൊല്ലുക, മൃഗീയമായി കൊല്ലപ്പെട്ട ആളെ കുലംകുത്തി ആയി ചിത്രീകരിക്കുക, നേരിട്ട് കൊല്ലാൻ സാധിക്കാത്ത ആളെ ആത്മഹത്യയിൽ എത്തിക്കുക.
സിപിഎമ്മിന്റെ പ്രതികാരത്തിന്റെ എണ്ണത്തിന്റെ ട്രാക്ക് റിക്കോർഡ് കണ്ടാൽ കൊളമ്പിയൻ മാഫിയ പോലും ലജ്ജിച്ചു തല താഴ്ത്തും. ഇപ്പോൾ എം സ്വരാജ് തുടങ്ങി സിപിഎം കൾട്ടുകൾ വരെ പ്രതികാരങ്ങൾക്ക് എതിരാണ് എന്ന് കാണുമ്പോൾ സിപിഎം ഒരാഴ്ച കൊണ്ട് ധർമ്മം ശരണം ഗാച്ചാമി അടിച്ച പോലെയാണ്. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ പിന്തുണച്ചു ധീര സഖാക്കൾ എഴുതിയ വാക്കുകളിലെ മഷി പോലും ഉണങ്ങി കാണില്ല, ചൈന അവിടത്തെ ക്സിഞ്ചിയാങ് മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് സിപിഎം പറയുന്ന പേരാണ് ഡീ റാഡിക്കലൈസേഷൻ! ഇതെല്ലാം ഇവർ പെട്ടന്ന് മറന്നു എന്ന് തോന്നുന്നു. പ്രതികാരം ഒരു ആധുനിക സമൂഹത്തിനു ചേർന്നതല്ല, നിരപരാധികൾക്ക് എന്നല്ല അപരാധികൾക്ക് മേൽ പോലും നിയമ സംവിധാനമാണ് പ്രതിക്രിയ നടപടികൾ എടുക്കേണ്ടത്. പക്ഷെ കോടതി വെറുതെ വിട്ടവരെ പോലും പതിയിരുന്നു വെട്ടി കൊല്ലുന്ന സിപിഎം ഇതൊക്കെ പറയുമ്പോൾ ആണ് അതൊരു ദഹിക്കാൻ പ്രയാസം ഉള്ള തമാശയായി മാറുന്നത്.

താങ്കളുടെ പഴയ ഒരു ആരാധകൻ


കെ.ടി നിശാന്ത്

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.