Monday, December 23, 2024
Sajeev ala / അവലോകനം / September 29, 2024

അൻവറിന്റെ പ്രശ്നം..?

ADVT
സംഘപരിവാർ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി എതിർക്കണം. പക്ഷെ അത് ഇസ്ലാമിസ്റ്റുകളുടെ മടിയിൽ കിടന്നാവരുത്. വൃശ്ചിക പൂനിലാവിനേക്കാൾ വെണ്മയുള്ള പാലോളി മുഹമ്മദ്കുട്ടിക്ക് പകരക്കാരനാക്കാൻ തപ്പിയെടുത്തു കൊണ്ടുവന്ന കുബേര കുലീന ഐറ്റംസെല്ലാം കൂടി മാർക്സിസ്റ്റ് പാർട്ടിയുടെ ഖബറടക്കം നടത്താനുള്ള ശ്രമത്തിലാണ്. അൻവറിന്റെ പാതയിൽ തന്നെയാണ് മറ്റു ചിലരും. "അൻവറിന്റെ പ്രശ്നം ?." എന്ന വീഡിയോ കാണാം.. - Click here to watch the video   
anwar

അൻവറിന്റെ പ്രശ്നം അവലോകനം ചെയ്യുന്നതിന് മുൻപ് മറ്റ് 13 ജില്ലകളിലെ പോലിസിനേക്കാൾ എന്തെങ്കിലും പ്രത്യേക കുഴപ്പം മലപ്പുറം പോലീസിനുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച്, കഷ്ടപ്പെട്ട് എയർപോർട്ടിന് പുറത്തെത്തിക്കുന്ന കള്ളക്കടത്ത് സ്വർണ്ണം പോലീസ് പിടികൂടുന്നു. സ്വർണ്ണം പൊട്ടിക്കൽ സംരഭകരെ വേട്ടയാടുന്ന പോലീസിന്റെ അതിക്രമം എല്ലാ പരിധികളും ഭേദിക്കുന്നു. അൻവറിന്റെ, സർക്കാരിനെയും - സിപിഎം നെയും നന്നാക്കൽ പത്രസമ്മേളനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് വ്യക്തമാകും.

കരിപ്പൂർ വിമാനത്താവളത്തിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് നടക്കുന്നത്. മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിട്ടുള്ള സുജിത് ദാസ് മലപ്പുറം എസ്പി ആയി വന്നതിന് ശേഷമാണ് സ്വർണ്ണം പൊട്ടിക്കലുകാരെ അറസ്റ്റ് ചെയ്ത് വൻതോതിൽ സ്വർണം പിടിച്ചെടുത്ത് തുടങ്ങിയത്.
കള്ളക്കടത്തുകാരുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്ന, അവരിൽ നിന്ന് വിഹിതം പറ്റുന്ന പോലീസ് ഓഫീസർമാരുണ്ട്. എന്നാൽ ആർജ്ജവമുള്ള, സത്യസന്ധരായ, നിഷ്പക്ഷരായ നിരവധി ഉദ്യോഗസ്ഥർ പോലീസിന്റെ എല്ലാ നിരകളിലുമുണ്ട്. അവരുടെ ആത്മാർത്ഥതയും കഠിനാധ്വാനവുമാണ് കേരളാ പൊലീസിനെ ഇന്ത്യയിലെ നമ്പർ 1 ഫോഴ്സാക്കി നിലനിർത്തുന്നത്.

ADVT
സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്. "വിപ്ലവസൂര്യന്മാർക്ക് വിട" എന്ന വീഡിയോ കാണാം..- Click here to watch the video

ഒത്തുതീർപ്പിന് വഴങ്ങാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ മറ്റ് രീതികളിൽ തേജോവധം ചെയ്യാനും ഒതുക്കാനും മാഫിയകൾ ശ്രമിക്കും. വ്യാജപരാതികൾ പല കോണുകളിൽ നിന്നും നല്കി അന്വേഷണക്കുരുക്കിൽ പെടുത്തി സർവീസ് ജീവിതം താറുമാറാക്കും, അഞ്ചുനേരം നിസ്ക്കരിക്കുന്ന വിശ്വാസിയായ അൻവർ മാർക്സിസ്റ്റ് പാർട്ടിയുടെ ഹിന്ദുത്വമുഖം വൈകിയാണത്രെ തിരിച്ചറിഞ്ഞത്. സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി കടുത്ത ആർഎസ്എസുകാരനാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഇതൊക്കെ മാർക്സിസ്റ്റ് പാർട്ടി തീർച്ചയായും അർഹിക്കുന്നുണ്ട്.

കെ ഇ എൻ കുഞ്ഞഹമ്മദ് തയ്യാറാക്കിയ ബ്ളൂപ്രിന്റിന്റെ അടിസ്ഥാനത്തിൽ മലബാറിലെ മതസ്വത്വവാദികളായ കുലീനധനാഢ്യരെ ചാക്കിട്ടുപിടിച്ച്, അവരുടെ അജണ്ടയെ താലോലിച്ചും പ്രോത്സാഹിപ്പിച്ചും മുസ്ലീം വോട്ടുബാങ്കിലേക്ക് കടന്നുകയറാനുള്ള പാർട്ടിയുടെ അടവുനയത്തിനേറ്റ അതിശക്തമായ തിരിച്ചടിയാണ് നിലമ്പൂർ വിസ്ഫോടനം.

ADVT
"അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു… എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ തെക്കന്‍ സ്റ്റേറ്റുകളും വടക്കന്‍ സ്റ്റേറ്റുകളും തമ്മില്‍ നടന്നതിന് സമാനമായ യുദ്ധം ഇവിടെയും നടക്കുമായിരുന്നു. അന്താരാഷ്ട്ര വേരുകളുള്ള ഇസ്ലാമിക ഭീകരര്‍ ഒരു പക്ഷെ മതേതരഇന്ത്യയെ തോല്‍പ്പിച്ച് ചെങ്കോട്ടയില്‍ അധികാരം സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു."  'ഡയറക്ട് ആക്ഷന്‍ ഡേ' എന്ന വീഡിയോ കാണാം- Click here to watch the video

കേരളത്തിൽ ഏറ്റവും കൂടുതൽ യുക്തിവാദികളുള്ള ജില്ല മലപ്പുറമാണ്. മതം ഉപേക്ഷിക്കുന്ന മുസ്ലീം സമുദായക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. എന്നാൽ സ്വതന്ത്ര ചിന്താഗതിക്കാരായ, മതേതരരായ മുസ്ലീങ്ങളെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് ഒറ്റിക്കൊടുത്ത്, പെൺകുഞ്ഞുങ്ങളെ വേദിയിൽ നിന്ന് ആട്ടിപ്പായിക്കുന്ന, പെണ്ണിന് മുഖം വേണ്ടെന്ന് ശഠിക്കുന്ന തനി പ്രാകൃതരായ സമസ്ത താടിക്കിഴവന്മാരുടെ മുട്ടിലിഴഞ്ഞ, അതേ മാർക്സിസ്റ്റ് പാർട്ടിക്കാണ് പി വി അൻവർ ഇപ്പോൾ ന്യൂനപക്ഷവിരുദ്ധ ചാപ്പ അടിച്ചു നല്കിയിരിക്കുന്നത്.

ഒരു കണക്കിന് പാർട്ടിയുടെ കാര്യം കഷ്ടമാണ്. സെക്കുലർ ഹിന്ദുക്കളുടെ പുരോഗമനചിന്തയുടെ ബലത്തിൽ കേരളത്തിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി വളർന്ന സിപിഎം, ഇസ്ലാമിസ്റ്റുകളെ വശീകരിക്കാൻ കോമാളി വേഷം കെട്ടി അസ്തിത്വ പ്രതിസന്ധി നേരിടുന്നു.കേരളത്തിൽ ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് പുരോഗമന മുസ്ലീങ്ങളാണ്. അവർ സാമൂഹികമായി, സാമ്പത്തികമായി ബഹിഷ്ക്കരിക്കപ്പെടുന്നു, ഒറ്റപ്പെടുത്തപ്പെടുന്നു. ജബ്ബാർ മാഷ് ഒറ്റയ്ക്ക് മുസ്ലീം സമുദായത്തിൽ നടത്തിയ നവോത്ഥാന ദീപശിഖാ പ്രയാണത്തെയും, ബി എം സുഹറയെ പോലെയുള്ള വനിതാപ്പോരാളികളെയും തകർക്കാൻ നടക്കുന്ന താലിബാനികൾക്ക് പിന്തുണ നല്കിയ മാർക്സിസ്റ്റ് പാർട്ടി സ്വയം കുഴിച്ച കിടങ്ങിൽ നിപതിച്ചിരിക്കുന്നു.

ADVT
1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് ക്യൂബന്‍ ജനതയെ ഫിഡല്‍ കാസ്‌ട്രോ എന്ന പട്ടാളസേച്ഛാധിപതി തള്ളിയിട്ടു കളഞ്ഞു."1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ' എന്ന വീഡിയോ കാണാം"- Click here to watch the video

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷു കഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് കണ്ണൂരുകാരിയായ ഒരു മുസ്ലീം പെൺകുട്ടിക്കാണ്. സമ്മാനാർഹമായ കഥയ്ക്ക് ഒപ്പം ആ പെൺകുട്ടിയുമായുള്ള അഭിമുഖവും ആഴ്ചപ്പതിപ്പിൽ വന്നിരുന്നു. സംഘപരിവാർ ഭരണത്തിൽ മുസ്ലീങ്ങൾ ഇന്ത്യയിൽ അന്യവത്ക്കരണം നേരിടുന്നതിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞത് അതിനേക്കാൾ വലിയ ഒറ്റപ്പെടലും ബഹിഷ്ക്കരണവും നേരിടുന്നത് മുസ്ലീം സമുദായത്തിലെ പുരോഗമന വിഭാഗക്കാരാണെന്നായിരുന്നു. മതം വിട്ട മുസ്ലീമിന്റെ കടയിൽ കയറി ആരും സാധനം വാങ്ങില്ല സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്തും മതം വിട്ട ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ ഭാര്യ വീട്ടുകാരെ പ്രേരിപ്പിക്കും. ഇതൊക്കെ എന്നോട് പറഞ്ഞിട്ടുള്ളത് യുക്തിവാദികളായ മുസ്ലീം സുഹൃത്തുക്കൾ തന്നെയാണ്. അവരൊക്കെ നേരിട്ടത് കേട്ടാൽ ഞെട്ടിപ്പോകും. ഇവരെയൊക്കെ സപ്പോർട്ട് ചെയ്യുന്നതല്ലേ യഥാർത്ഥ പുരോഗമന പ്രവർത്തനം..? സുഹറടീച്ചറിനെതിരെ മതജീവികൾ ആഞ്ഞടിച്ചപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ നീണ്ട നിദ്രയിലായിരുന്നു

ADVT
തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ സംഘപരിവാർ ഉൾപ്പെടെയുള്ള എല്ലാ സംഘടനകളുടെയും സഹായം രഹസ്യമായി അഭ്യർത്ഥിക്കാറുണ്ട്. ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട്, കൊടും തീവ്രവാദി മദനി, മൗദൂദി ജമാഅത്തെ ഇസ്ലാമി ഇവരുടെയെല്ലാം  പിന്തുണ തേടിയും നേടിയുമൊക്കെ തന്നെയാണ് ഇവിടുത്തെ കൊടി കെട്ടിയ മതേതര നേതാക്കളെല്ലാം എംഎൽഎയും മന്ത്രിയുമായി വിരാജിച്ചിട്ടുള്ളത്. കോൺഗ്രസ് സിപിഎമ്മിന് മേൽ ആരോപിക്കുന്ന സംഘപരിവാർ ബാന്ധവം രാഷ്ട്രീയമായി അവർക്ക് തന്നെ വിനയാകാനാണ് എല്ലാ സാധ്യതയും. "ആർ എസ് എസ് ബന്ധം ?" എന്ന വീഡിയോ കാണാം.- Click here to watch the video

പശുവിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നത് സംഘപരിവാർ ശക്തി പ്രാപിച്ചതിന് ശേഷമാണ് തുടങ്ങിയത്. ഗോവധനിരോധനം പിൻവലിക്കുക തന്നെ വേണം. ഉത്തരേന്ത്യയിൽ റോഡിൽ കൂടെ സഞ്ചരിക്കാനാവാത്ത വിധം പശുക്കളെ അഴിച്ചു വിട്ടിരിക്കുകയാണ്. കറവ വറ്റിയ പശുക്കളെ തെരുവിൽ ഉപേക്ഷിക്കുന്നു. ഇതുങ്ങളെ വല്ല മുസ്ലീങ്ങളും ഓടിക്കുന്ന വണ്ടി മുട്ടിയാൽ ഡ്രൈവറുടെ ജീവൻ വരെ നഷ്ടമായേക്കും. ലോകത്ത് ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തും ബീഫ് നിരോധനമില്ല. ഇവിടെ മാത്രമാണ് ഇത്തരം കോപ്രായങ്ങൾ നടക്കുന്നത് സംഘപരിവാർ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി എതിർക്കണം. പക്ഷെ അത് ഇസ്ലാമിസ്റ്റുകളുടെ മടിയിൽ കിടന്നാവരുത്. വൃശ്ചിക പൂനിലാവിനേക്കാൾ വെണ്മയുള്ള പാലോളി മുഹമ്മദ്കുട്ടിക്ക് പകരക്കാരനാക്കാൻ തപ്പിയെടുത്തു കൊണ്ടുവന്ന കുബേര കുലീന ഐറ്റംസെല്ലാം കൂടി മാർക്സിസ്റ്റ് പാർട്ടിയുടെ ഖബറടക്കം നടത്താനുള്ള ശ്രമത്തിലാണ്. അൻവറിന്റെ പാതയിൽ തന്നെയാണ് മറ്റു ചിലരും.

"കാരിയർമാരായ മുസ്‌ലിം സ്ത്രീകളെ സംഖി പോലീസ് ക്രൂരമായ രതി വൈകൃതങ്ങൾക്കിരയാക്കി . സി പി എമ്മിനിത് പ്രശ്നമുണ്ടോ ?" വെള്ളയടിക്കൽ ടീമിന്റെ മില്യൺ ഡോളർ ചോദ്യങ്ങളിൽ ഒന്നാണിത്.

സ്വർണ്ണക്കടത്ത് പിടികൂടാൻ കസ്റ്റംസുണ്ട്. എയർപോർട്ടിന് പുറത്ത് വന്നാൽ പോലീസ് പിടിക്കും. കുഴൽപ്പണക്കാരെ എൻഫോഴ്സ്മെന്റ് പൊക്കും. പിന്നെ കള്ളക്കടത്തുകാരെ പിടിക്കുന്നതിനെ പറ്റി ജുഡീഷ്യൽ അന്വേഷണം വേണം പോലും. അതായത് സ്വർണ്ണക്കടത്തുകാരെ പിടിക്കാൻ ഇറങ്ങുന്നവരെ പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ ഒരു ജുഡീഷ്യൽ അന്വേഷണം കൊള്ളാം... മുസ്ലീം സ്ത്രീകൾ വേദിയിൽ കയറാൻ പാടില്ല, പ്രസംഗിക്കാൻ പാടില്ല, ഡാൻസ് ചെയ്യാൻ പാടില്ല, മുടിയും ചെവിയും പുറത്തുകാട്ടാൻ പാടില്ല, പക്ഷെ അവരെ കാരിയറായി ഉപയോഗിക്കാം. മതമൗലികവാദികൾക്ക് ഇക്കാര്യത്തിൽ ഒരു പ്രശ്നവുമില്ല. രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവരുന്ന സ്വർണ്ണം കസ്റ്റംസ് പിടിക്കാതെ സ്ത്രീത്വത്തെ ആദരിക്കണമെന്നാണോ..? മുസ്ലീം സ്ത്രീയല്ല ഫെമിനിസ്റ്റ് കാരിയറായാലും രഹസ്യയിടങ്ങളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ നോക്കിയാൽ പരിശോധിക്കും. കുറ്റവാളികളെ സംരക്ഷിക്കാനും വെളുപ്പിക്കാനുമുള്ള ഒരു പ്രത്യേക തരം ഇരവാദമാണ് ഈ കെട്ടിയിറക്കിയിരിക്കുന്നത്. പുരോഗമന മുസ്ലീങ്ങളെ പൂർണ്ണമായും മാർക്സിസ്റ്റ് പാർട്ടി കയ്യൊഴിയുകയും സമസ്തയിലെ കടൽക്കിഴവന്മാരെ പ്രീണിപ്പിക്കാൻ ജൻട്രൽ ന്യൂട്രൽ യൂണിഫോം വരെ ഉപേക്ഷിക്കുകയും ചെയ്ത മാർക്സിസ്റ് പാർട്ടി ഇത്തരം മില്യൺ ഡോളർ ചോദ്യങ്ങളൊക്കെ അർഹിക്കുന്നു. അരക്ഷിതരായി അശരണരായി മാറിയ പല എക്സ് മുസ്ലീംസും ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് തുടങ്ങിയത് ഇങ്ങനൊക്കെ തന്നെയാണ്.

സ്വർണ്ണക്കടത്ത് മയക്കുമരുന്ന് കടത്തുപോലെ ഒരു തെറ്റല്ലെന്നും അത് നികുതി വെട്ടിപ്പ് മാത്രമാണെന്നും കാരിയേഴ്സ് പഞ്ചപാവങ്ങളാണെന്നും പരസ്യമായി ആരെങ്കിലും പറഞ്ഞാൽ അവർ ആരുടെ പക്ഷത്താണെന്നാണ് കോമൺസെൻസുള്ളവർ മനസ്സിലാക്കേണ്ടത്..? പോലീസിൽ അഴിമതിക്കാരുണ്ട് സ്വർണ്ണക്കടത്തുകാരുടെ കൂട്ടാളികളുണ്ട്. അത് മലപ്പുറത്ത് മാത്രമല്ല എല്ലാ ജില്ലകളിലുമുണ്ട്. കള്ളക്കടത്തുകാർക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെയാണ് മാഫിയയും അവരെ പിന്തുണയ്ക്കുന്നവരും ലക്ഷ്യം വെക്കുന്നത്. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണ്ണത്തിന്റെ വിഹിതം ഭീകര പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിനൊന്നും പണത്തിന് ഒരു കുറവുമില്ലായിരുന്നു. ഓരോ കള്ളക്കടത്ത് ഗ്രൂപ്പിനും സ്വന്തമായി ക്വട്ടേഷൻ സംഘങ്ങളുണ്ട്. ഒറ്റിയെന്ന് സംശയം തോന്നുന്നവരെ തട്ടിക്കൊണ്ടുപോകുന്നു കൊലപ്പെടുത്തുന്നു. ഇതൊരു മാഫിയാ നെറ്റ്‌വർക്കാണ്. കാരിയേഴ്സിൽ മഹാഭൂരിപക്ഷവും ഈ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. അപൂർവം ചില നിരപരാധികളും ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്.

ADVT
വെറും ഒൻപതു വർഷം മാത്രം അനുയായികൾ വിശേഷിപ്പിക്കുന്ന "സന്യാസജീവിതം" നയിച്ച നരേന്ദ്രനാഥ് ദത്ത എന്ന വിവേകാനന്ദൻ ഇന്ത്യയിൽ ബിംബവൽക്കപ്പെട്ട ആത്മീയ ആചാര്യൻ മാത്രമാണ്. വിവേകാനന്ദ പാറയിലും, ചിക്കാഗോ പ്രസംഗത്തിലും മിത്തുകളും, യുക്തിയ്ക്ക് നിരക്കാത്ത കെട്ടുകഥകളും വച്ച് കെട്ടിയാണ് ഇന്ത്യയിലെ വിപ്ലവ പാർട്ടികൾ മുതൽ, വർഗ്ഗീയ പ്രസ്ഥാനങ്ങൾ വരെ വിവേകാനന്ദനെ കൊണ്ടാടുന്നത്. വേൾഡ് കൊളമ്പിയൻ എക്സ്പൊസിഷൻ എന്ന പരിപാടിയായിരുന്നു. കൊളമ്പസ് വന്നതിൻ്റെ 400-ാം വാർഷികം.അതിൽ നടന്ന ഒരു സെമിനാറിനെപ്പറ്റിയാണ് ഈ ലോക മത സമ്മേളനം എന്നൊക്കെ പറയുന്നത്. വാലിൽ പൂടയുണ്ടെന്നു കരുതി എല്ലാം ആട്ടിൻകൂട്ടം ആവണമെന്നില്ല എന്നതുപോലെയാണ് കേരളം ഒരു ഭ്രാന്താലയം എന്ന വിവേകാനന്ദ വചനവും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ഹിന്ദു കാറ്റലോഗും. "വിവേകാനന്ദൻ വൈറലാണ്" എന്ന വീഡിയോ കാണാം- Click here to watch the video

എന്തായാലും... ശരിയത്തിനായി വാദിക്കുന്ന, മുത്തലാഖിനായി ശബ്ദമുയർത്തുന്ന, ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന, ബുർഖയുടെ വക്താക്കളാകുന്ന നയം തിരുത്തിയില്ലെങ്കിൽ അവസാനത്തെ തുരുത്തിൽ നിന്നും പാർട്ടി തുടച്ചുനീക്കപ്പെടും. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയെ ഒരേപോലെ എതിർത്ത് സ്ത്രീപക്ഷ പുരോഗമന നയങ്ങൾ രാഷ്ട്രീയ അജണ്ടയാക്കിയാൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഇനിയും തിരിച്ചുവരാനാവും. അതേസമയം 'കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും' ഭീഷണി രാഷ്ട്രീയം ഇനിയുള്ള കാലം ഗതിപിടിക്കാൻ പോകുന്നില്ല.പുരോഗമന ഹിന്ദു- മുസ്ലീം- ക്രൈസ്തവ ധാരയെ ചേർത്തുപിടിക്കുന്ന ഒരു നവരാഷ്ട്രീയം മുന്നോട്ട് വച്ചില്ലെങ്കിൽ, അധികം താമസിയാതെ, കമ്മ്യൂണിസ്റ്റ് പാർട്ടി കാടുപിടിച്ച ഒരു സ്മാരകശിലയായി മാറും.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

profile

Sajeev ala
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile 

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.