Saturday, November 09, 2024

ആദം 34 കോടി വര്‍ഷം ജീവിച്ചിരുന്നോ ?

ബൈബിളിലെ ഉല്‍പത്തി പുസ്തകത്തെ ബിഗ്ബാങ് തിയറിയും ആയി ബന്ധപ്പെടുത്തി വിശദീകരിക്കുന്നത് (വെളുപ്പിക്കുന്നത്) പ്രധാനമായും രണ്ട് വാദഗതികളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തിന്‍റെ ദിവസം മനുഷ്യന്‍റെ ദിവസമല്ലെന്നുള്ള വാദവും കാര്‍ബണ്‍ ഡേറ്റിംഗ് വാദവുമാണ് ആ രണ്ടു വാദങ്ങള്‍.ദൈവത്തിന്‍റെ ഒരു ദിവസമെന്നാല്‍ മനുഷ്യന്‍റെ ആയിരം വര്‍ഷമാണെന്നും അതുകൊണ്ട് ഏഴു ദിവസത്തെ സൃഷ്ടി ശാസ്ത്രീയമാണെന്നും ഒക്കെ ആധികാരികമായി വിശദമാക്കുന്ന വിദഗ്ധ വചനങ്ങള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചേക്കും. 'ബൈബിള്‍ എന്നത് ദൈവം മനുഷ്യനായി ഇറക്കിയ പുസ്തകമായതിനാല്‍ അതില്‍ പറയുന്ന കാലഘട്ടം മനുഷ്യന്‍റേതായിരിക്കില്ലേ' - എന്ന ചോദ്യം തൽക്കാലം മാറ്റി വയ്ക്കാം. അവര്‍ പറയുന്നതു പോലെ ബൈബിളില്‍ പറയുന്ന കാലഘട്ടം ദൈവത്തിന്‍റേതാണെന്നു തന്നെ എടുക്കാം. അങ്ങനെയെങ്കില്‍ മനുഷ്യന്‍റെ കണക്കില്‍ ആദം എത്രകാലം ജീവിച്ചിരുന്നിട്ടുണ്ടാവും ? ഉല്‍പത്തി 5/5 പ്രകാരം ആദം മരിക്കുമ്പോള്‍ (ദൈവത്തിന്‍റെ കണക്കില്‍) 930 വയസ്സായിരുന്നു. അതായത് മനുഷ്യന്‍റെ കണക്കില്‍ ഏതാണ്ട് 34 കോടി വയസ്സ് (930×365×1000)! ഹോമോസാപ്പീന്‍സ് സാപ്പീന്‍സിന്‍റെ സകലകാല റിക്കോര്‍ഡ്!. എന്തായാലും ഇതു ശാസ്ത്രീയമായി നിലനിൽക്കില്ല. കാരണം, ആധുനിക മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആകെ പ്രായം രണ്ടു ലക്ഷം വര്‍ഷം മാത്രമാണ്.

Advertise

Advertise

Message Pinnacle Online Academy on WhatsApp. 

ഇനി കാര്‍ബണ്‍ ഡേറ്റിംഗിലേക്കു കടക്കാം. ദിനസോറിന്‍റെ ഫോസിലുകള്‍ കാര്‍ബണ്‍-14 ഡേറ്റിംഗ് ഉപയോഗിച്ചു പരിശോധിച്ചപ്പോള്‍ ഏതാനും ആയിരം വര്‍ഷം മാത്രമാണ് പഴക്കമെന്നും ഭൂമിയില്‍ ജീവന്‍ ഉണ്ടായിട്ട് (ബൈബിളില്‍ പറയുന്നതു പോലെ) ഏതാണ്ട് പതിനായിരം വര്‍ഷമേ ആയുള്ളൂ എന്നും ശാസ്ത്രീയമായി മനസ്സിലാക്കാമെന്നും ഉള്ളതാണ് ഈ വാദം. എന്നാല്‍ 75000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോസിലുകള്‍ കാര്‍ബണ്‍-14 ഉപയോഗിച്ചു പരിശോധിക്കാന്‍ കഴിയില്ലെന്നുള്ള ബാലപാഠം ഈ വാദക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. ദിനസോറുകള്‍ നശിച്ചിട്ട് ഏകദേശം 6.5 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞു. (Click here for referencesക്ളബ്ബ് ഹൗസ് വന്നതോടെ ഇതുപോലുള്ള ശാസ്ത്ര വിദഗ്ധരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇതിലും ഭേദം പഴയ രോഗശാന്തി ശുശ്രൂഷകളും ദൈവവും പിശാചും ചാത്തനും മറുതയും ആയിരുന്നെന്നു തോന്നുന്നു.

By

AnupIssac

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.