ഗോത്രീയത
'അടിച്ചാല്‍ നിശ്ചയം തിരിച്ചടിക്കും'
ഒരു രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മുദ്രാവാക്യമാണിത്. ഇതു വായിച്ചപ്പോള്‍, മനസ്സില്‍ സ്വാഭാവികമായ ചില ചോദ്യങ്ങള്‍ ഉടലെടുത്തു.
ആരെ അടിച്ചാല്‍?
നിങ്ങളുടെ മതക്കാരെ/ജാതിക്കാരെ ?
നിങ്ങളുടെ പാര്‍ട്ടിക്കാരെ ?
നിങ്ങള്‍ ചെയ്യുന്ന ജോലി ചെയ്യുന്നവരെ ?
നിങ്ങളുടെ നാട്ടുകാരെ ?
അതോ നിങ്ങളെ തന്നെയോ ?
ഇനി, ഇതെല്ലാമെന്നു പറയുന്നവര്‍ക്കായിട്ടാണ് നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന വെന്‍ ഡയഗ്രം കൊടുത്തിരിക്കുന്നത്. അവിടെ മുകളില്‍ പറയുന്ന ഓരോ സെറ്റും തമ്മില്‍ സന്ധിക്കുന്ന സെറ്റുകളുണ്ട്. അതായത്, 'ഈ പറഞ്ഞ, നിങ്ങള്‍ക്കു വേണ്ടപ്പെട്ട രണ്ടു കൂട്ടര്‍ തമ്മിലടിച്ചാല്‍ നിങ്ങള്‍ ആരെ തിരിച്ചടിക്കും ?' എന്ന ചോദ്യം അവശേഷിക്കുന്നു.
Advertise
Click here to chat with us
മനുഷ്യരെ 'നമ്മള്‍' എന്നും 'അവര്‍' എന്നും തിരിക്കുന്ന ചിന്തകളെ പൊതുവില്‍ വിളിക്കുന്ന പേരാണ് ഗോത്രീയത. കാട്ടില്‍ നായാടി നടന്ന കാലമായിരുന്നു നമ്മുടെ പരിണാമത്തിന്‍റെ 99 ശതമാനവും. വിവിധ ഗോത്രങ്ങളായി ജീവിച്ച മനുഷ്യരില്‍ ഗോത്രീയ ഗുണങ്ങള്‍ ഉള്ളവരുടെ ഗോത്രങ്ങളാണ് അതിജീവിച്ചത്. അവരുടെ മക്കളാണ് നാം. അഥവാ നമ്മില്‍ സ്വാഭാവികമായി ഉള്ളതാണ് ഈ ഗ്രോത്ര സ്വഭാവം. സ്വന്തം ഗോത്രത്തിലുള്ളവരെ നമ്മള്‍ എന്നും അന്യ ഗോത്രത്തിലുള്ളവരെ അപരന്‍/ശത്രു എന്നും കാണുന്നതാണ് പ്രധാന ഗോത്ര സ്വഭാവം. സ്വന്തം ഗോത്രത്തിനു വേണ്ടി ജീവന്‍ വരെ കൊടുക്കാനും, അങ്ങനെ ചെയ്തവരെ രക്തസാക്ഷികളാക്കി വാഴ്ത്താനും, അന്യ ഗോത്രത്തില്‍ പെടുന്നവരെ കൊല്ലാനും, ഉള്ള ത്വര ഇതിന്‍റെ പരിണിതമാണ്. ഇങ്ങനെ ചെയ്ത നമ്മുടെ പൂര്‍വ്വികരാണ് അവരുടെ നായാട്ടു സംസ്കാരത്തില്‍ അതിജീവിക്കുകയും കൂടുതല്‍ കുട്ടികളിലേക്കു തങ്ങളുടെ ജീനുകള്‍ പകരുകയും ചെയ്തത്.
Advertise
Click here to Message Pinnacle Online Academy on WhatsApp.
നിയമവാഴ്ചയും ജനാധിപത്യവും ഉള്ള ആധുനിക സമൂഹത്തില്‍, ഈ ഗോത്രീയത എത്രമാത്രം അവശ്യമാണെന്ന ചോദ്യം സ്വയം ചോദിക്കുകയും, ജനിതകമായ ഗോത്രീയതയെ ആധുനികതയിലേക്കു പരുവപ്പെടുത്തുകയും ചെയ്യുക എന്നത് ശ്രമകരമാണ്. ബോധപൂര്‍വ്വമുള്ള ബൗദ്ധിക ഇടപെടല്‍ ഇതിന് ആവശ്യമാണ്. കൂട്ടത്തെ വിട്ട് വ്യക്തിയുടെ അവകാശങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ആധുനിക നിയമങ്ങളാണ് നമ്മുടേത്. എന്നാല്‍, 'കൂട്ടത്തിനു വേണ്ടി വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതില്‍ തെറ്റില്ല' എന്ന ഗോത്രീയത പേറുന്ന നമ്മുടെ തന്നെ പ്രാകൃത മസ്തിഷ്കങ്ങളും അതിനെ താലോലിക്കുന്ന മത/ പ്രത്യയശാസ്ത്രങ്ങളും ഒക്കെയാണ് ഇവിടെ പ്രശ്നമാകുന്നത്.
Advertise
ഗോത്രീയത വിട്ട്, വ്യക്തി കേന്ദ്രീകൃതമായ സംസ്കാരം സ്വീകരിച്ച സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാണ് ഇന്ന് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. അവിടെ മതവും, പാര്‍ട്ടിയും, ദേശബോധവും, ഒക്കെ അവഗണിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി. നമ്മുടെ പാര്‍ട്ടി/മതത്തെ തൊടുന്നവരെ തിരിച്ചടിക്കാനുള്ള ത്വരയെക്കാള്‍, ബല്‍ജിയവും നെതര്‍ലന്‍ഡ്സും തമ്മിലുള്ള അതിര്‍ത്തി ഒരു ഹോട്ടലിനുള്ളിലൂടെ പോകുന്നതും, കുറ്റവാളികളില്ലാത്തതിനാല്‍ നെതര്‍ലന്‍ഡിലെ ജയിലുകളെല്ലാം അടച്ചു പൂട്ടുന്നതും ഒക്കെ നമുക്ക് ആവേശം പകരട്ടെ എന്ന് ആശിക്കുന്നു. കൂട്ടത്തിന്‍റെ പേരില്‍ മനുഷ്യരെ നമ്മള്‍/അവര്‍ എന്നു വേര്‍തിരിക്കുന്ന ബൗദ്ധിക പ്രയത്നം വ്യക്തികളുടെ ഭാഗത്തു നിന്നും ഉണ്ടാകട്ടെ.
By
AnupIssac