Monday, December 23, 2024

കാടന്‍ മതനിന്ദാ നിയമം

ലോകത്തെമ്പാടും'മതം' ഭീകരതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പ്രതിരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ രണ്ടു സെമിറ്റിക് മതങ്ങളാണ് ഇസ്ലാമും, ക്രിസ്തുമതവും. മതവിചാരണ (ഇന്‍ക്വിസിഷന്‍) കാലഘട്ടത്തിലെ മതഭീകരതയെക്കുറിച്ച് പാഠപുസ്ത കങ്ങളില്‍ പഠിപ്പിക്കരുതെന്നാണ് ക്രിസ്തുമതവും കെ.സി.ബി.സി. നേതാവ് സ്റ്റീഫന്‍ ആലത്തറയും പറയുന്നത്. മതഗ്രന്ഥങ്ങളെയോ മതങ്ങളുടെ ചെയ്തികളെയോ വിമര്‍ശിച്ചാല്‍ അതു മതനിന്ദയാകും! മതഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാല്‍പ്പോലും മതനിന്ദയാകു മെന്നതാണിത്തെ അവസ്ഥ. പി.ടി.കുഞ്ഞുമുഹമ്മദിന്റെ "തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍'' എന്ന മൂന്നു പേജുമാത്രമുള്ള ഒരു ലേഖനത്തില്‍ നിന്നും ഒരു ചെറിയഭാഗം എടുത്തുദ്ധരിച്ചു ചോദ്യം ചോദിച്ചതിനാണ് തൊടുപുഴ ന്യൂമാന്‍കോളേജ് അദ്ധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെതിരെ ഐ.പി.സി. 153എ അനുസരിച്ച് മതനിന്ദ ചുമത്തി കേസെടുത്തതും, ഇസ്ലാമിക തീവ്രവാദികള്‍ ഖുര്‍ആന്‍ വചനമനുസരിച്ച് അദേഹത്തിന്റെ കയ്യും കാലും വെട്ടിയതും. 'ചിന്‍വാദ്പാലം' എന്ന പുസ്തകം നിരോധിച്ചതും, പി.എം. ആന്റണിയുടെ ''ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" എന്ന നാടകം നിരോധിച്ചതും, തിരുവല്ലയില്‍ രാധാലയം ഗോപിനാഥിനെ എസ്.എം.എസ്സിന്റെ പേരില്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചതും ഈ നിയമനുസരിച്ച്.

ഈ ലേഖനം യുക്തിവാദിയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിലെ "കാടൻ മതനിന്ദാ നിയമം" എന്ന അധ്യായത്തിൽ നിന്നും പകർത്തിയതാണ്. വളരെ വൈജ്ഞാനികപ്രദമായ ഈ പുസ്തകം സ്വന്തമാക്കുവാൻ ചുവടെയുള്ള വാട്ട്സാപ്പ് ഇമേജിൽ ക്ലിക്ക് ചെയ്യുക.

part article

സി.ബി.എസ്.ഇ. പാഠപുസ്തകത്തില്‍ മുഹമ്മദ്‌നബിയുടെ ചിത്രം അച്ചടിച്ചതിന്റെ! പേരില്‍ തിരുവനന്തപുരത്തെ ന്യൂജ്യോതി പബ്ലിക്കേഷന്‍സ് ഉടമ ചെറിയാനെതിരെ മതനിന്ദ കേസ്സെടുത്തതും, ആറന്മുളയില്‍ ലഘുലേഖ വിതരണം ചെയ്ത പെന്തക്കൊസ്തു പ്രവര്‍ത്തകര്‍ക്കെതിരെ മതനിന്ദ ചുമത്തി കേസ്സടുത്തതും, ആലപ്പുഴയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ വകയായുള്ള ഗുരുപുരം സി.ബി.എസ്.ഇ. സ്‌കൂളിലെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 'നബാല'യെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ കള്ളപ്പരാതിയില്‍ മതനിന്ദാവകുപ്പുകള്‍ പ്രകാരം കേസ്സെടുത്തതുമൊക്കെ കേരളസമൂഹം മറന്നിട്ടുണ്ടാകില്ല. പശ്ചിമബംഗാളില്‍ തസ്ലീമ നസ്രീന്റെ കൃതികള്‍ നിരോധിച്ചതും മതനിന്ദാവകുപ്പുകള്‍ പ്രകാരമാണ്. ആന്ധ്രാസര്‍ക്കാര്‍ ക്രാന്തികാറിന്റെ (Macha Laxmaiah alias Karantikar) "Crescent over the world - is a boon or the silent Holocaust" എന്ന പുസ്തകം നിരോധിച്ചതും ഇതേ കാടന്‍ നിയമമുപയോഗിച്ചായിരുന്നു.

ഈ ലേഖനം യുക്തിവാദിയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിലെ "കാടൻ മതനിന്ദാ നിയമം" എന്ന അധ്യായത്തിൽ നിന്നും പകർത്തിയതാണ്. വളരെ വൈജ്ഞാനികപ്രദമായ ഈ പുസ്തകം സ്വന്തമാക്കുവാൻ ചുവടെയുള്ള ഇമേജിൽ  ക്ലിക്ക് ചെയ്യുക.

part article

Click here

 

റുഷ്ദിയുടെ 'ചെകുത്താ ന്റെ വചനങ്ങളും' തസ്ലീമ നസ്രീന്റെ ലജ്ജയും അടിസ്ഥാനമാക്കി യുള്ള ഒരു ബൃഹത് പഠനമായിരുന്നു രണ്ടു വാല്യങ്ങളുള്ള ഈ ഗ്രന്ഥം. ഇതില്‍ സാത്താനിക് വേഴ്‌സസില്‍ നിന്നും, ലജ്ജയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചില മുസ്ലീങ്ങള്‍ തെരുവിലിറങ്ങിയതും തെരുവുകള്‍ കത്തിച്ചതും. സര്‍ക്കാര്‍ മതനിന്ദ ആരോപിച്ച് പുസ്തകം കണ്ടുകെട്ടി, ക്രാന്തികാറിനെ തുറുങ്കിലടച്ചതും. ക്രൈസ്തവമതം കൊടികുത്തി വാണിരുന്ന ബ്രിട്ടണില്‍, കത്തോലിക്കാ വിശ്വാസ സംഹിതകളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കത്തോലി ക്കാമതത്തെ സംരക്ഷിക്കാനായാണ് മെക്കാളെ പ്രഭു ബ്രിട്ടീഷ് പീനല്‍കോഡില്‍ (BPC) മതനിന്ദാവകുപ്പുകള്‍ എഴുതിപ്പിടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം പിടിച്ചടക്കിയപ്പോള്‍ അവരുടെ രാജ്യത്തെ നിയമങ്ങള്‍ അതേപടി ഇവിടെയും പകര്‍ത്തി നടപ്പാക്കുകയായിരുന്നു. പാക്കിസ്ഥാനും കൂടി ഉള്‍പ്പെടുന്ന ഇന്ത്യയില്‍ 1860 (ഒക്ടോബര്‍ 6)ല്‍ നടപ്പാക്കിയ ഇന്ത്യന്‍ പീനല്‍കോഡ് മെക്കാളെ പ്രഭു ബ്രിട്ടനില്‍ എഴുതിയുണ്ടാക്കി നടപ്പാക്കിയതു തന്നെയാണ്. ഇന്ത്യ സ്വതന്ത്രയായപ്പോഴും, പാക്കിസ്ഥാന്‍ സ്വതന്ത്രയായപ്പോഴും ഈ നിയമം തന്നെ പിന്തുടർന്നു. ലോകമെമ്പാടും വന്‍ ഭരണമാറ്റങ്ങള്‍ സംഭവിച്ചു. രാജ്യഭരണം പോയി. സാമ്രാജ്യത്വം തുടച്ചു നീക്കപ്പെട്ടു. ജനാധിപത്യവും മതേതരത്വവും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യ-മതേതര ഭരണകൂടം അധികാരത്തില്‍വന്നു. പക്ഷെ... 

Joseph vadakkan 

ഒരുപാട് ദൈർഘ്യമുള്ള ഈ ലേഖനം തുടർന്നു വായിക്കുവാൻ "യുക്തിവാദിയുടെ രാഷ്ട്രീയം" എന്ന പുസ്തകം സ്വന്തമാക്കുക.. നിങ്ങളുടെ വൈജ്ഞാനിക പുസ്തകങ്ങളുടെ ശേഖരത്തിലേക്ക് തീർച്ചയായും കൂട്ടിച്ചേർക്കേണ്ട ഈ കൃതി ക്യാഷ് ഓൺ ഡെലിവറി ആയും ലഭ്യമാണ്.

part article 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.