Monday, December 23, 2024

അപ്പത്തിലുണ്ട്, വായനാട്ടിലില്ല

ചിത്രത്തിൽ കാണുന്നത് പഴകിയ ഗോതമ്പ് പൊടിയിലും മറ്റും വളരുന്ന Neurospora Crassa എന്ന ഒരുതരം പൂപ്പൽ ആണ്. ഈ പൂപ്പൽ ബാധിച്ച ഗോതമ്പുകൊണ്ട് ബ്രഡ് ഉണ്ടാക്കിയാൽ ഈർപ്പം നഷ്ടപ്പെട്ട അവസ്ഥയിൽ അതിൻറെ കളർ ഉണ്ടായിരിക്കില്ല. എന്നാൽ ഒരല്പം വെള്ളം അതിൻറെ മുകളിൽ വീഴ്ത്തിയാൽ അപ്പോൾ തന്നെ അതിൻ്റെ നിറം ചുവപ്പ് ആയി മാറും. ഇതുപോലെതന്നെ ഉള്ള മറ്റൊരു ബാക്ടീരിയ ആണ് Serratia marcescens.

part article

ഇനി നമുക്ക് "മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്" എന്ന തലക്കെട്ടിൽ Joshy Mayyattil എന്ന മനുഷ്യൻ ഫേസ്ബുക്കിൽ പങ്കിട്ട ഒരു പോസ്റ്റ് ഒന്ന് വായിച്ചിട്ടു വരാം..

ദൈവം എത്ര കരുണാമയൻ! കാരണം ഈ ദൈവം എത്ര കഷ്ടപ്പെട്ടാണ് ഗോതമ്പു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ അപ്പത്തിന്റെ ഉള്ളിൽ രക്തം കൊണ്ടുവന്നു കയറ്റി വെച്ചത് ? ഇത്രയും കരുണാമയനായ ദൈവത്തിന് ഇതിൻറെ പത്തിലൊന്നു ബുദ്ധിമുട്ട് ഇല്ലാതെ വയനാട്ടിലെ ആ ഉരുള് പൊട്ടൽ തടഞ്ഞു നിർത്തിയിരുന്നുവെങ്കിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞങ്ങളുടെ ദൈവത്തിന് അതിലൊന്നും വലിയ താത്പര്യം ഇല്ല. ദൈവത്തിന് അപ്പത്തിന്റെ അകത്ത് ചോര കയറ്റാനാണ് കൂടുതൽ താല്പര്യം. അല്ലാതെ RCC യിൽ ജീവിതത്തിൻറെ ദുരിതങ്ങൾ മുഴുവൻ പേറി കഴിയുന്ന ക്യാൻസർ രോഗബാധിതരായ കുട്ടികളെ ഒന്നും സുഖപ്പെടുത്താൻ ദൈവത്തിന് യാതൊരു താല്പര്യമില്ല. അവരൊക്കെ വേണമെങ്കിൽ കഷ്ടപ്പെട്ട് പണ്ടാരമടങ്ങി ചത്തു പോകട്ടെ. അപ്പത്തിൽ ചോരകേറ്റിയ കരുണാമയന് ഒരായിരം നന്ദി

മനുഷ്യൻറെ അറിവില്ലായ്മയാണ് മതങ്ങൾ ചൂഷണത്തിന് ഉപയോഗിക്കുന്നത്.
Let evidence lead

profile

Tomy sebastian

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.