Monday, December 23, 2024

മ(ദം)തം മാത്രമാണ് ഞമ്മന്റെ ലഹരി

part

മതം ലഹരിയായി കൊണ്ടു നടക്കാം. മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം. മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം. കല്ലിനേയും ജാറത്തേയും ആരാധിക്കാം. വിമാനം പിടിച്ച് കല്ലിനെ കല്ലുകൊണ്ട് എറിയാൻ ലക്ഷങ്ങൾ മുടക്കിപ്പോകാം. ഞങ്ങളുടേത് അല്ലാത്ത ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കരുത് ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി ഞങ്ങളുടെ ദൈവം മാത്രമല്ലാതെ മറ്റൊരു ദൈവമില്ലന്ന് അഞ്ച് നേരം പ്രഖ്യാപിക്കാം. മരണ ശേഷം ആണുങ്ങൾക്ക് ആകാശ മാമ്മൻ പെണ്ണും കള്ളും തരുമെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കാം.

Advertise
Click here for more info

ആരോഗ്യകരമായ മത്സരങ്ങളാണ് മനുഷ്യനെ പരിണാമത്തിൽ അതിജീവിക്കാൻ സഹായിച്ചത്. മനുഷ്യൻ്റെ ചോരയിൽ കുതിരാത്ത പോരാട്ട വീറാണ് മത്സരങ്ങളിലൂടെ മനുഷ്യൻ ആസ്വദിക്കുന്നത്. അതൊന്നും ആരും മതമാക്കി എക്കാലവും പിൻതുടരുന്നില്ല. ആരെങ്കിലും പിൻതുടരാൻ നിർബന്ധിക്കുന്നുമില്ല. കുട്ടികളെ എവിടെയെങ്കിലും വിട്ട് പഠിപ്പിക്കുന്നുമില്ല. മെസിയ്ക്കും, റൊണാൾഡോയ്ക്കും, നെയ്മറിനും വേണ്ടി ഭീകര സംഘടനകൾ ഇല്ല. അവർ അവർക്ക് വേണ്ടി പൊട്ടിത്തെറിക്കുന്നുമില്ല. കളി കളിയാണന്നും, അത് വിനോദമാണന്നും ഒക്കെ കളിക്കുന്നവർക്കും, കളി കാണുന്നവർക്കും അറിയാം. ഇത്തരം ലോക മേളകൾ മനുഷ്യന് പലതും പഠിക്കാനും ഒരുമിച്ചു കലരാനും ഉള്ള അവസരങ്ങളാണ്. പോർച്ചുഗ്രീസുകാരും, ബ്രിട്ടീഷുകാരും പണ്ട് അധിനിവേശം നടത്തിയപ്പോഴും അത് നടന്നിട്ടുണ്ട്. ചരിത്രത്തിൽ പണ്ട് പാപം ചെയ്തിട്ടുണ്ടങ്കിൽ ഇന്നത്തെ കാലത്ത് അതിൻ്റെ പേരിൽ കല്ലെറിയേണ്ട ആവശ്യമില്ല. കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്. അതിനെയാണ് ഫാസിസം എന്നു പറയുന്നത്.

profile

Jazla madasseri

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.