Monday, December 23, 2024

നിങ്ങളെന്നെ സംഘിയാക്കി

ഇടതുമുന്നണിയുടെ ഇത്തവണത്തെ കനത്ത പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരം മാത്രമാണോ..?

"സിപിഎമ്മിന്റെ അമിതമായ മുസ്ലീം പ്രീണനമാണ് LDFനെ ഇത്രയും വലിയ തോൽവിയിലേക്ക് തള്ളിവിട്ടത്."

പറയുന്നത് ആരെന്നറിയാമോ..
എം കെ മുനീർ
മതാധിഷ്ഠിത പാർട്ടിയായ മുസ്ലീംലീഗിന്റെ നേതാവായ മുനീറിന് പോലും നാണം തോന്നുന്ന തരത്തിലുള്ള മതപ്രീണനമാണ് കേരളത്തിൽ സിപിഎം നടത്തുന്നത്. കോഴിക്കോട് മണ്ഡലത്തിൽ എൽഡിഎഥ് സ്ഥാനാർത്ഥിയാകുന്നത് വരെ അദ്ദേഹം അറിയപ്പെട്ടിരുന്നത് സഖാവ് എളമരം കരീം എന്നായിരുന്നു. പെട്ടെന്ന് തന്നെ കരീം സഖാവ് കരീമിക്കയായി മാറി. മുസ്ലീം ഭൂരിപക്ഷ പോക്കറ്റുകളിലെല്ലാം അരിവാൾചുറ്റിക 'പച്ച'പിടിച്ചു. അഭിമന്യുവിന്റെ കൊലയാളികളായ പോപ്പുലർഫ്രണ്ട് ഭീകരരുടെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ നടത്തിയ ഇഫ്താർ വിരുന്നിൽ കരീമിക്ക പങ്കെടുത്ത് സ്വന്തം മതസ്വത്വം ആഘോഷിച്ച് മുസ്ലീം വോട്ടർമാരെ വശീകരിക്കാൻ ശ്രമിച്ചു.
കേരളത്തിലെ മുസ്ലീം സമുദായത്തെ ഒരുതരത്തിലും ബാധിക്കാത്ത CAA യുടെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി യഥാർത്ഥ മുസ്ലീം സംരക്ഷകർ തങ്ങളാണെന്ന് വരുത്തിത്തീർക്കാൻ വിജ്രംഭിതപ്രചരണമാണ് കരീമിക്കയുടെ ടീം നടത്തിയത്. ഗാസയിൽ ഹമാസിനൊപ്പം ചേർന്ന് യുദ്ധം ചെയ്യാൻ പാർട്ടി കേഡർമാർ പോയേക്കുമെന്ന പ്രതീതി ഉണർത്തുന്ന രീതിയിലായിരുന്നു കോലാഹലം.
കടുത്ത യാഥാസ്ഥിക സ്ത്രീവിരുദ്ധ ഇസ്ലാമിക കൂട്ടായ്മയായ സമസ്തയുടെ ചങ്ക് ബ്രോസാകാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ പരസ്പരം മത്സരിക്കുകയായിരുന്നു. ദേശാഭിമാനിയുടെ പ്രചാരണ പരിപാടികൾ നിർത്തിവച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ക്യാംപെയിനുമായി വിപ്ലവകാരികൾ മുന്നിട്ടിറങ്ങി.

Sponsored

apparel

Click here

ഇസ്ലാമിലെ പുരോഗമനധാരയെ ക്രൂരമായി അവഗണിക്കുകയും തള്ളിപ്പറയുകയും ചെയ്ത സിപിഎം അതേസമയം താലിബാൻഫാൻസിനെ താലോലിച്ചാമ്പോലിച്ച് ഇസ്ലാമോ ലെഫ്റ്റ് എന്ന ബാനർ ഉയർത്തിക്കെട്ടി. മതേതര സ്വഭാവമുള്ള ഹിന്ദുക്കളായിരുന്നു സിപിഎമ്മിന്റെ ഫിക്സഡ് ഡിപ്പോസിറ്റ്. ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായി മുട്ടിലിഴയുന്ന കമ്മ്യൂണിസ്റ്റ് സമീപനത്തോടുള്ള അമർഷം പാർട്ടി അനുഭാവികളിലും നിഷ്പക്ഷ വോട്ടർമാരിലും കുറച്ചുനാളായി പുകഞ്ഞു നീറുന്നുണ്ടായിരുന്നു.
പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ മാത്രമേ ബിജെപി അടർത്തിയെടുക്കുകയുള്ളു എന്നതിനാൽ അവർ എത്ര വളർന്നാലും പ്രശ്നമില്ല എന്ന സമീപനമാണ് മാർക്സിസ്റ്റ് പാർട്ടി വച്ചുപുലർത്തിയിരുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്ന ലേബലിൽ നടത്തുന്ന മതപ്രീണനം സമസ്ത കണ്ണുരുട്ടിയാൽ മുട്ടിടിക്കും എന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായി തുടങ്ങിയപ്പോൾ കറതീർന്ന സെക്കുലർ അണികളുടെ മനോഭാവത്തിൽ പോലും മാറ്റം വന്നുതുടങ്ങി. അനുഭാവികളുടെ അകക്കാമ്പിൽ ബിജെപിപ്രണയം അങ്കുരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടി അറിഞ്ഞതേയില്ല. ഈഴവസമുദായ കോട്ടയായ ആറ്റിങ്ങലിൽ വി. മുരളീധരൻ വിജയത്തിന് അടുത്തെത്തിയതും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ നടത്തിയ തേരോട്ടവുമെല്ലാം കേരളത്തിലെ ഹിന്ദു വോട്ടർമാർ മാർക്സിസ്റ്റ് പാർട്ടിക്ക് നല്കുന്ന വാണിംഗ് സിഗ്നലുകളാണ്. ഈ രണ്ട് മണ്ഡലങ്ങളിലെ അസംബ്ളി തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മറ്റെല്ലാ മതവിഭാഗങ്ങൾക്കും വർഗീയമായി വോട്ട് ചെയ്യാമെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊരു ചിന്ത ഹിന്ദു വോട്ടർമാരിലേക്ക് കടന്നുകൂടി കഴിഞ്ഞിരിക്കുന്നു. ഹിന്ദുമനോഭാവത്തിൽ ഉണ്ടായിട്ടുള്ള ഈ മാറ്റം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തിന് തന്നെ ഭാവിയിൽ വെല്ലുവിളി ഉയർത്തിയേക്കാം. ഇന്ത്യയിലെ ഒരു കുഞ്ഞു സംസ്ഥാനമായ കേരളത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് ബിജെപിയെ ഒരുതരത്തിലും ചെറുക്കാനാവില്ലെന്ന് സാമാന്യ ബോധമുള്ള എല്ലാം മുസ്ലീങ്ങൾക്കും അറിയാം. അതുകൊണ്ട് അവർ കോൺഗ്രസിനെ കൈവിടില്ലെന്ന് മാത്രമല്ല ഒരിക്കലും വിടാത്ത രീതിയിൽ രാഹുൽ ഗാന്ധിയെ മുറുകെ പിടിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നടത്തിയ വലിയ മുന്നേറ്റം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ന്യൂനപക്ഷവോട്ട് മോഹങ്ങൾക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
(കരീമിക്കയെ ഇറക്കി കോഴിക്കോട് മുസ്ലീം പോളറൈസേഷന് ശ്രമിച്ചവർ തൊട്ടയലത്തെ മണ്ഡലമായ വടകരയിൽ മതേതരനായ ഷാഫി പറമ്പലിനെ തോല്പിക്കാൻ ഹിന്ദു കാർഡ് എടുത്തു പയറ്റി എന്നത് വേറെ കാര്യം.)
ഇരട്ടത്താപ്പും മതപ്രീണനവും കണ്ട് മനസ്സുമടുത്ത്, പുരോഗമനസ്വഭാവമുള്ള ജനവിഭാഗങ്ങൾ പോലും ഇടതുപക്ഷത്തോട് അകന്നു തുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 'നിങ്ങളെന്നെ സംഘിയാക്കി' എന്നുപറയുന്ന അവസ്ഥയിലേക്ക് കേരളത്തിലെ പുരോഗമനഹിന്ദുക്കളെ കൊണ്ടെത്തിച്ചതിന്റെ ക്രെഡിറ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

profile

Sajeev ala

Click the button below to join our whats app groups>>

Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.