Monday, December 23, 2024
Sajeev ala / വീക്ഷണം / June 16, 2023

ബിൻഗുവേര

"എൻറെ പിസ്റ്റൾ വെടിയുണ്ട അവൻറെ തലയുടെ വലതുഭാഗം തകർത്തു. അങ്ങനെ ശല്യം അവസാനിച്ചു."

ചെഗുവേര എഴുതിയതാണ്..

ഒറ്റുകാരനെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കശാപ്പ് ചെയ്ത വിധം 'ചെ' സ്വയം കുറിച്ചിട്ടതാണ്. നൂറുകണക്കിന് പേരെ വിപ്ളവത്തിൻറെ ശത്രുക്കളെന്നും റിവിഷനിസ്റ്റുകളെന്നും ആരോപിച്ച് കൊന്നൊടുക്കിയ മഹാവിപ്ളവകാരി ചെഗുവേര ബൊളീവിയൻ കാട്ടിൽ വെടികൊണ്ട് മരിച്ചിട്ട് അരനൂറ്റാണ്ട് പൂർത്തിയായിരിക്കുന്നു. മുതലാളിത്തത്തിന് ഇത്രത്തോളം ലാഭം ഉണ്ടാക്കിക്കൊടുത്ത മറ്റൊരു വിപ്ളവ നേതാവില്ല. 'ചെ'യുടെ പടം ആലേഖനം ചെയ്താൽ ടീഷർട്ട് തൊപ്പി പോസ്റ്ററുകൾ ബിയർ എല്ലാം ചൂടപ്പം പോലെ വിറ്റുതീരും. തോക്കേന്തി നില്ക്കുന്ന ഗ്ളാമർവീരന് മുടിഞ്ഞ കച്ചവട മൂല്യമാണ്. മുതലാളിത്തം അത് ശരിക്കും പ്രയോജനപ്പെടുത്തി കാശുവാരി.

advt

Click here

കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരു ചെറുസംഘം രൂപീകരിച്ച് റവലൂഷൻ സംഘടിപ്പിക്കുക. അതാണ് ചെഗുവേര ലൈൻ. ജനങ്ങളെ അണിനിരത്തുക,അവരെ ബോധവത്ക്കരിക്കുക, സമരസന്നദ്ധ രാക്കുക.. അങ്ങനെയുള്ള വൃത്തികെട്ട വിലകുറഞ്ഞ പരിപാടികളി ലൊന്നും 'ചെ'യ്ക്ക് വിശ്വാസമില്ലായിരുന്നു താല്പര്യവുമില്ലായിരുന്നു. കുറച്ച് മെഷീൻ ഗണ്ണും വെടിക്കോപ്പുമുണ്ടെങ്കിൽ വിപ്ളവം ഉടൻ റെഡിയാക്കി കൊടുക്കും. അതാണ് വിപ്ളവത്തിൻറെ ഒളിപ്പോർ മാനിഫെസ്റ്റോ.

advt

For detailes Click here

ഒരു കില്ലിംഗ് മെഷീനായിരുന്നു ചെഗുവേര. കരുണയില്ലാതെ കണ്ണിൽ ചോരയില്ലാതെ സ്വയം എതിരാളികളെന്ന് കരുതിയവരെ കൊന്നൊടുക്കിയ രക്തദാഹിയായ സ്റ്റാലിനിസ്റ്റ്. കാസ്ട്രോയേക്കാൾ വലിയ സേച്ഛാധിപതി. നമ്മുടെ മിസൈൽ കുട്ടപ്പൻ കിം ജോങ്ങിൻറെ അപ്പൂപ്പൻ കിം ഉൽ സുങ്ങിൻറെ ആരാധകൻ. ഫിഡലിനോട് തെറ്റിയ ചെഗുവേര ക്യൂബക്കാരും പെറുക്കാരും ഉൾപ്പെട്ട ഒരു ചെറുസംഘവുമായി ബോളീവിയൻ കാടുകളിൽ തോക്കുവിപ്ളവം ആരംഭിച്ചു. ടിൻ ഖനികളുടെ നാടാണ് ബൊളീവിയ. പോരാട്ടവീര്യമുള്ള ഖനി തൊഴിലാളികളുണ്ടായിരുന്ന നാട്. സംഘടിത കർഷകരുള്ള രാജ്യം. ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും വളരെ സജീവമായിരുന്നു. ചെഗുവേരയ്ക്ക് വിപ്ളവത്തിന് തൊഴിലാളികളും കർഷകരും പാവപ്പെട്ടവരും പാർട്ടിയും ഒന്നും വേണ്ട. മെഷീൻഗണ്ണുണ്ടെങ്കിൽ റവലൂഷൻ പൊടിപൊടിക്കും.

Advertise

Click here for more info

അവസാനം CIA സഹായത്തോടെ ബൊളീവിയൻ പട്ടാളം 'ചെ'യെ പിടികൂടി വെടിവെച്ചു കൊന്നു. തോക്കെടുത്തവൻ തോക്കാൽ നശി ച്ചു. ഒരു രാജ്യത്ത് വിപ്ളവും മാറ്റവും കൊണ്ടുവരേണ്ടത് അവിടുത്തെ ജനതയാണ്. അല്ലാതെ തോളത്ത് തോക്കും വച്ച് എങ്ങാണ്ടൂന്ന് കയറിവ രുന്നവരല്ല. വിപ്ളവം എന്ന വാക്കിന്റെ അർത്ഥം കണ്ടവരുടെയെല്ലാം നെഞ്ചത്ത് വെടിവെയ്ക്കുക എന്നല്ല മാറ്റം എന്നുമാത്രമാണ്. കമ്മ്യൂണി സ്റ്റ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര വുമായി 'ചെഗുവേര'യുടെ ഗറില്ലായുദ്ധ ക്കളിക്ക് ഒരു ബന്ധവുമില്ല. ബിൻലാദനും ചെഗുവേരയും ഒരേ തൂവൽ പക്ഷികളായിരുന്നു. കൊലകളിൽ ഹരം കൊണ്ടവരാ ണ് രണ്ടുപേരും. അടിച്ചമർത്തപ്പെട്ട മനുഷ്യരോടുള്ള ഐക്യദാ ർഢ്യമല്ല മറിച്ച് അടങ്ങാത്ത രക്തദാഹമാണ് ചെഗുവേര. വയലൻസിനെ ഉദാത്തവത്ക്കരിച്ച, ഗ്ളാമറുള്ള ഒരു വെടിവെപ്പുകാ രൻ. അതു മാത്രമാണ് ഏണസ്റ്റോ ഗുവേര ഡി ലാ സെർന എന്ന രക്തദാഹി.

profile

Sajeev ala

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.