Monday, December 23, 2024

അവളൊരു ഭോഗയന്ത്രമല്ല

മനുഷ്യത്വത്തിനും മാനവികതയ്ക്കും പുതിയ മാനം കൈവന്ന ആധുനിക യുഗത്തിൽ ഒരു സ്ത്രീ പിതാവിന്റെയോ ഭർത്താവിന്റെയും പുത്രന്റെയോ സംരക്ഷണയിൽ അല്ലാതെ മറ്റു  പുരുഷന്മാർക്കൊപ്പം  ജോലി ചെയ്യുകയും, യാത്ര ചെയ്യുകയും, ബഹിരാകാശ പേടകത്തിൽ പോലും മാസങ്ങളോളം താമസിക്കുകയും ചെയ്യുന്ന ആധുനിക സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിലാണ് നാം ഇപ്പോഴും അതിനു നേർ വിപരീതമായി ഗോത്ര കാഴ്ചപ്പാടോടുകൂടി സ്ത്രീകളെ കാണുന്നത്.  അവരുടെ ശരീരം ഇപ്പോഴും പുരുഷനു  ഭോഗ വസ്തു തന്നെയാണ്.   സ്ത്രീകൾക്ക് എത്രമാത്രം ശരീരം മറച്ചുകൊണ്ടു വസ്ത്രം ഉടുക്കണം  എന്ന് തീരുമാനിക്കുന്നത് ഇപ്പോഴും പുരുഷനാണ്. സൈബർ ലോകത്ത്  പോലും സ്ത്രീകൾ ഏതെല്ലാം കാര്യത്തിൽ ഇടപെടാം ഏതെല്ലാം വിഷയത്തിൽ അഭിപ്രായം പറയാം എന്ന് തീരുമാനിക്കുന്നതും പുരുഷനാണ്.  അതനുസരിച്ചില്ലെങ്കിൽ സ്ത്രീകൾ നേരിടേണ്ടി വരുന്നത് വലിയ അധിക്ഷേപങ്ങളും   (Cyberbullying)  സൈബർ ബുളളിഗികളുമാണ്.



AdvertiseClick here for purchase

ഇങ്ങനെ സ്ത്രീകൾ സമൂഹത്തിൽ രണ്ടാംതര പൗരന്മാർ ആയി പുരുഷവർഗ്ഗം കാണുന്നു  എന്നതിന് കാരണം തിഞ്ഞു പോയാൽ നാം ഗോത്രയുഗത്തിലേക്ക് പോകേണ്ടിവരും. ഗോത്രയുഗം മുതൽ തന്നെ സ്ത്രീകൾക്ക് സമൂഹത്തിൽ മതം വിലക്ക് കൽപ്പിച്ചിരുന്നു അത് ഏത് ഗോത്രമായാലും. സമൂഹത്തിൽ അധികാര നിയന്ത്രണവും നിയമനിർമ്മാണവും നടത്തിയിരുന്നത് കൈ കരുത്തിന്റെ  ബലത്തിൽ പുരുഷ വർഗ്ഗമായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീക്ക്  ഒരു ഭോഗവസ്തു എന്നതിനപ്പുറം   വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ഗോത്ര കാലത്ത് പുരുഷന്മാരുടെ മുന്നിലേക്ക് വരാൻ , അന്യ പുരുഷനോട് സംസാരിക്കാൻ  അനുമതി ഉണ്ടായിരുന്നില്ല...  

സമൂഹം പുരോഗതി പ്രാപിച്ചപ്പോഴും വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മുന്നോട്ടുവന്നു എന്നല്ലാതെ  സമൂഹത്തിൻറെ  അവസ്ഥയിൽ വലിയ മാറ്റം വന്നില്ല. ബാല്യ വിവാഹം, വിദ്യാഭ്യാസത്തിന് അനുമതി നിഷേധിക്കൽ ഭർത്താവ് മരിച്ചതിനു ശേഷം ചിതയിൽ ചാടി മരിക്കുക(ചാടിച്ചു കൊല്ലുക എന്നും വായിക്കാം), ഭർത്താവിൻറെ മരണശേഷം അയാളുടെ വിധവയായി തല മുണ്ടനം ചെയ്തു വെള്ള വസ്ത്രം ധരിച്ച്  വീട്ടിനകത്ത് തന്നെ മരണം വരെ കഴിഞ്ഞു കൂടുക..., അങ്ങനെ ഗോത്രീയ വ്യവസ്ഥിതികളുടെ നിയമങ്ങൾ ദൂരത്തിനും ദേശത്തിനും അനുസരിച്ചു വ്യത്യസ്തതമായപ്പോൾ ഒരു സ്ഥലത്ത് സ്ത്രീകൾക്ക് പൊതിഞ്ഞുമൂടി കെട്ടിയാണ് പുറത്തിറങ്ങാൻ അനുമതി ഉണ്ടായിരുന്നതെങ്കിൽ മറ്റൊരിടത്ത് അവളുടെ മാറുമറയ്ക്കാൻ പോലും അവൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.

Advertise
Click here for purchase

ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ടു ആരാധിച്ച്  പരിചരിച്ച്   മക്കളെ പോറ്റി വളർത്തുന്ന ചുമതല മാത്രമായിരുന്നു സ്ത്രീകൾക്ക് അടുത്ത കാലം വരെ സമൂഹം കൽപ്പിച്ചു നൽകിയിരുന്നത്(ഇന്നും ഭൂരിപക്ഷ സമൂഹം ആ ഗോത്രീയ വ്യവസ്ഥിതിയിൽ നിന്നും മോചിതരായിട്ടില്ല).  നാലായിരത്തി നാനൂറിലധികം വരുന്ന ലോക മതങ്ങളിൽ ബഹുഭൂരിപക്ഷ മത വേദ പുസ്തകത്തിലും ഇത് പ്രതിപാദിക്കുന്നുണ്ട്.  പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പുരുഷൻറെ കൂടെ അല്ലാതെ തനിയെ പുറത്തു പോകാം എന്ന് ഒരു രാജ്യം അനുമതി നൽകിയത് തന്നെ അടുത്ത കാലത്തല്ലേ ?. ഭർത്താവിനെ അനുസരിച്ച് ജീവിച്ചില്ലെങ്കിൽ ഭാര്യയെ തല്ലാം, ഉപേക്ഷിക്കാം,  അത്തരത്തിൽ പെട്ട സ്ത്രീകളെ ദൈവം നരകത്തിലേക്ക് തള്ളും എന്നെല്ലാം പറഞ്ഞു പഠിപ്പിച്ച് വാർത്തെടുത്ത സമൂഹത്തിൽ നിന്നാണ് സ്ത്രീകളും പുരുഷനെപ്പോലെ തന്നെ സമൂഹത്തിൽ തുല്യ പ്രാധാന്യവും തുല്യ അന്തസ്സും വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ  സ്വാതന്ത്ര്യവും ലഭിക്കേണ്ട ഒരു മനുഷ്യ വർഗ്ഗമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ   സമൂഹത്തിൽ സ്ത്രീകൾ  മുന്നോട്ടു വരുന്നത്.  ഒരു റിയാലിറ്റി ഷോയിൽ അവതാരകൻ പറയുന്നത് പോലെ   "ഇനി ചെറിയ കളികളില്ല"    

Advertise

Click here for more info

മതം നിഷ്കർഷിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞു പുരുഷ മേധാവിത്വം നിറഞ്ഞ രാജ്യത്തിൻറെ നിയമപാലകർ അടിച്ചുകൊന്ന മഹ്സ അമിനിയുടെ   മരണത്തോടെ ലോകമെങ്ങും തന്നെ സ്ത്രീപുരുഷ ഭേദമന്യേ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി സ്ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങൾ തെരുവിൽ ഇറങ്ങി പോരാടാൻ തുടങ്ങിയിരിക്കുന്നു. ഇത് വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ് സ്ത്രീ സമൂഹത്തിന് നൽകുന്നത്.  സെക്സ് അഥവാ ലൈംഗികത എന്നത് തൻറെ ഇണയോട് മാത്രം തോന്നേണ്ട വികാരമാണെന്നും   തന്റെ  ഇണ അല്ലാത്ത സ്ത്രീകളോട് ലൈംഗിക വികാരം തോന്നുന്നത് തൻറെ കാഴ്ചപ്പാടിന്റെ തന്റെ ഡിഎൻഎ യിലുള്ള  ഗോത്രകാല പുരുഷ മേധാവിത്വം ആണെന്ന് തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുക എന്നതാണ്   സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്ക് ആകെയുള്ള പോംവഴി.
             
 profile

Santhosh earathu

ഡിസംബർ 25 പാലക്കാട് വെച്ചു യുക്തിവാദി സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിന്റെ നടത്തിപ്പിനായി സഹായങ്ങൾ നൽകുവാൻ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.  

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.