Monday, December 23, 2024
Santhosh earat / വീക്ഷണം / December 06, 2022

വസ്ത്രത്തിന്റെ മാന്യതയും സഭ്യതയും

വസ്ത്രം എന്നത് മനുഷ്യൻറെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്.   കാലാകാലങ്ങളായി അവൻറെ സംസ്കാരത്തിലും വ്യക്തിത്വത്തിലും വസ്ത്രത്തിന് വലിയ പ്രാധാന്യം ഉണ്ട് . ഒരു വ്യക്തിയുടെ ശരീരം എന്നത് മറ്റൊരാൾക്ക് ലൈംഗിക ഉത്തേജനം  ഉണ്ടാക്കാൻ സാധ്യതയുള്ള ഉത്തേജക വസ്തുകൂടിയാണ്,അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് കാണുമ്പോൾ ലൈംഗിക ഉത്തേജനം ജനിപ്പിക്കാത്ത വിധത്തിലുള്ള വസ്ത്രമാണ് സമൂഹത്തിൽ സഭ്യത, മാന്യത തുടങ്ങിയ വാക്കുകൾ കൊണ്ട്  അലങ്കരിച്ച് ഇത്രയും കാലം നാം ഉപയോഗിച്ചു വരുന്നത്. പുരുഷ മേധാവിത്വം നിറഞ്ഞ സമൂഹമായത് കൊണ്ടുതന്നെ മുകളിൽ പറഞ്ഞ മാന്യതയുടെയും സഭ്യതയുടെയും അളവുകോൽ പുരുഷന്റെ കയ്യിലായിരുന്നു.  ഒരു സ്ത്രീ എത്രമാത്രം വസ്ത്രം ധരിക്കണം, അവളുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ മൂടണം എന്നൊക്കെ തീരുമാനിക്കുന്നത് ആ അളവുകോൽ ആയിരുന്നു. ആ അളവുകോലിൽ ഒതുങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ  വേശ്യകൾ എന്നും പോക്ക് കേസേന്നും ചാപ്പയടിച്ച് വിടുമായിരുന്നു.

Advertise
Click here for more info

സമൂഹത്തിൽ  ഞങ്ങൾക്കൊരു ഒരു 30 ശതമാനം തരൂ 35 ശതമാനം തരൂ എന്ന നിലവിളി  സ്ത്രീകൾ ഇപ്പോൾ നിർത്തിയിട്ടുണ്ട്. ഈ സമൂഹത്തിൽ തങ്ങളും പുരുഷനെപ്പോലെ തുല്യ അവകാശികൾ ആണെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഉണ്ടായിരിക്കുന്നു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും പുരുഷന് തുല്യം തന്നെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീകൾ കൈവരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നേരത്തെ  പുരുഷൻറെ കൈവശം ഉണ്ടായിരുന്ന വസ്ത്രത്തിന്റെ അളവുകോൽ ഇന്ന് ഉപയോഗ ശൂന്യമായിരിക്കുന്നു. 'പേപ്പട്ടികളെ ഒഴിവാക്കാനും, നായകൾക്ക് 'പേ' വരാതിരിക്കാനുമുള്ള പ്രതിരോധങ്ങളുമാണ് തീർക്കേണ്ടത്.. അല്ലാതെ പേപ്പട്ടിയുണ്ടാവും എന്ന ഭീതിയിൽ വീടടച്ചിരിക്കുകയല്ല വേണ്ടത്' എന്നതു പോലെ...    മറച്ചു പിടിക്കേണ്ടത് സ്ത്രീ ശരീരമല്ല ലൈംഗിക ആർത്തി പൂണ്ട പുരുഷന്റെ കണ്ണുകൾ ആണെന്നുള്ള തിരിച്ചറിവ് സമൂഹത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിട്ടുണ്ട്. തങ്ങൾക്ക് കംഫർട്ടബിൾ ആയ വസ്ത്രം തങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം എന്നതാണ് ആധുനികത ഓരോ സ്ത്രീയോടും വിളിച്ചു പറയുന്നത് എന്ന് മനസിലാക്കി പുരോഗമന പാതയിൽ നീങ്ങുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നുണ്ട്  തീർച്ചയായും ഇത് നല്ല ചുവടുവെപ്പാണ്.

Advertise
Click here for purchase


നാം പലപ്പോഴും കേൾക്കുന്നതാണ് 'ഒരു പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം' എന്നത് . 

ഏതാണ് ഈ പൊതു സ്ഥലം ?, എന്താണ് ഈ മാന്യമായ വസ്ത്രം ?, കുളിക്കടവ് പൊതു സ്ഥലമാണോ ?, നീന്തൽ മത്സരം നടക്കുന്ന ഇടം പൊതുസ്ഥലമാണോ ?, ന്യൂഡിറ്റി അംഗീകരിക്കുന്ന ബീച്ച് പൊതു സ്ഥലമാണോ ?, ഓട്ട മത്സരം മത്സരം നടത്തുന്ന സ്ഥലം പൊതു സ്ഥലമാണോ ?

ഇതുപോലെതന്നെ പൊതുസ്ഥലത്തിന്റെ പട്ടികയിൽ വരുന്നതാണ് കോടതിയും പോലീസ് സ്റ്റേഷനും സിനിമ തിയേറ്ററും ബസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും  എല്ലാം... ഇവിടങ്ങളിൽ ഒന്നും പൊതുവായ ഒരു ഡ്രസ്സ് കോഡ് ഇല്ലല്ലോ. അതാത് സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ചായിരിക്കും  വസ്ത്രത്തെ തീരുമാനിക്കുന്നത്. സാമൂഹ്യബോധവും വിവേചന ബുദ്ധിയും ഉള്ള ഈ കാലഘട്ടത്തിലെ ജനങ്ങൾക്ക്  ഏതു സ്ഥലത്ത് എന്ത് വസ്ത്രം ധരിച്ചാൽ ആണ്   തനിക്കും സമൂഹത്തിനും അനുയോജ്യം ആകുക എന്ന ധാരണയുണ്ട്. അവരുടെ പിറകെ സഭ്യതയുടെയും മാന്യതയുടെയും അളവുകോൽ  എടുത്തുകൊണ്ട് ഒരു പുരുഷാരവും  പൗരോഹിത്യത്തിന് വരേണ്ടതില്ല.

profile

Santhosh earat

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.