Monday, December 23, 2024

സ്ത്രീയും മതവും

ഉള്ളത് പറയണമല്ലോ, പുരുഷന് കൊടുക്കുന്ന അതെ സ്ഥാനവും, ബഹുമാനവും, ആദരവും, അധികാരവും ഒക്കെ സ്ത്രീക്കും,തത്തുല്യമായി പങ്കിട്ടു കൊടുക്കുന്ന ഒരു മതവും ഭൂമിയിൽ ഇല്ല...എല്ലാ മതങ്ങളും 'പുരുഷ നിർമിതം ആയതിനാൽ തന്നെ 'patriarchy' ക്കു ഒളിഞ്ഞും തെളിഞ്ഞും അത് നന്നായി വളമിട്ടുകൊടുക്കുന്നുമുണ്ട്. സമത്വം എന്ന ഒരു ആശയം നമ്മുടെ മതങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ 'സ്ത്രീ ബലഹീന പത്രം' ആണ് എന്ന് എഴുതി വെക്കപെടില്ലായിരുന്നു, 'പെണ്ണ് പുരുഷനു വേണ്ടി സൃഷ്ടിക്ക പെട്ടവൾ' ആവില്ലായിരുന്നു,.. ഭർത്താവിന് കീഴടങ്ങി കഴിയേണ്ടവൾ ആവില്ലായിരുന്നു, അവളുടെ ആർത്തവം ആശുദ്ധം ആവില്ലായിരുന്നു.മേൽ പറഞ്ഞ എല്ലാ സംഗതികളും ഹിന്ദു , ക്രിസ്ത്യൻ, ഇസ്ലാം വേദ ഗ്രന്ഥങ്ങളിൽ ഒരേ പോലെ പറയപെട്ടിട്ടുണ്ട് എന്നതിൽ സംശയം ഇല്ല.

Advertise

advertise

Click here for more info

ഇത്തരം വേദ വാക്യങ്ങളുടെ ഒക്കെ റിയൽ ലൈഫ് ആപ്ലിക്കേഷൻസ് എന്താണ് ? ഗാർഹീക പീഡങ്ങൾ നോർമലൈസ് ചെയ്യപ്പെടുന്നു , മാരിറ്റൽ റേപ്പ് തെറ്റ് അല്ലാതെ ആവുന്നു (കാരണം സ്ത്രീ ഭർത്താവിന് സകലത്തിലും കീഴടങ്ങപെടേണ്ടവൾ ആണല്ലോ). സ്ത്രീയുടെ വിദ്യാഭ്യാസത്തിനും, അവളുടെ ഇഷ്ടങ്ങൾക്കും വിലക്കുകൾ കല്പിക്ക പെടുന്നു, ഒരു പ്രായം ആയിക്കഴിഞ്ഞാൽ അവൾക്കു താല്പര്യം ഇല്ല എങ്കിൽ പോലും വിവാഹത്തിനും, തുടർന്നുള്ള ലൈംഗിക ബന്ധത്തിനും, ഗർഭ ധാരണത്തിനും ഒക്കെ വഴങ്ങി കൊടുക്കേണ്ടതായി വരുന്നു.(മേൽ പറഞ്ഞ സംഗതികൾ ഒന്നും നിങ്ങളുടെ വീടുകളിൽ ഇല്ല എന്ന പ്രിവിലേജ് വെച്ചു, ഇങ്ങനെ ഒരു വസ്തുത മറ്റൊരു കുടുംബത്തിലും നടക്കാറില്ല എന്ന് സ്ഥാപിക്കരുത്.)

Advertise

advertise

ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം. യുക്തിവാദിയുടെ ചീഫ് എഡിറ്റർ കൂടിയായ ശ്രീ. ജോസഫ് വടക്കന്റെ ഈ രചന ചിന്താശേഷിയുള്ള ഒരു തലച്ചോറിന് ഒരു പുത്തൻ പാത വെട്ടിത്തെളിക്കുക തന്നെ ചെയ്യും.

Click here to purchase

പണ്ടൊരിക്കൽ ഭർത്താവിന്റെ അടിയും ഇടിയും സഹിക്കാൻ വയ്യാതെ പരാതിയുമായി ഒരു ചേച്ചി, അവരുടെ സഭയിലെ ദൈവ ദാസനെ സമീപിച്ചതും , " അവൻ നിന്റെ ഭർത്താവല്ലേ, അത് കൊണ്ട് തന്നെ അവനു നിന്റെ മേൽ കർതൃത്തം ഉണ്ട് എന്നും, ഭർത്താവിന് കീഴടങ്ങി ഇരുന്നു അവനെ ഓർത്തു നീ പ്രാർഥിച്ചാൽ മതി" എന്നും ഒക്കെ പറഞ്ഞു ആ മാന്യ ദൈവ ദാസൻ അവരെ ഉപദേശിച്ചു വിട്ടതായി ആ ചേച്ചി പറയുന്നതു ഞാൻ ഒരു അന്ധവും പിടിയും ഇല്ലാതെ കേട്ടു നിന്നിട്ടുണ്ട്.കല്യാണം കഴിക്കാൻ ഒരു താല്പര്യവും ഇല്ലാഞ്ഞിട്ടും ജാതകം, പ്രവചനം, മത ആചാരങ്ങൾ തുടങ്ങിയ വസ്തുതകളുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹങ്ങൾക്ക് നിർബന്ധിതരാവേണ്ടി വരുന്നവർ ഇന്നും കുറവൊന്നും അല്ല.

Advertise

advertise

രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വമായ രചന.

Click here to purchase

പിന്നെ സ്ത്രീ അമ്മയാണ് ദേവിയാണ് പൂജിക്ക പെടേണ്ടവൾ ആണ് തുടങ്ങിയ 'പതപ്പിക്കലുകൾ ' എല്ലാം മതങ്ങളും അവരുടെ വേദങ്ങളിൽ അവിടെയും ഇവിടെയുമായി കോറിയിട്ടിട്ടുണ്ട് എങ്കിലും, അവയെ ഒക്കെ "benevolent sexism" ത്തിന്റെ കീഴിൽ പെടുത്താം എന്ന് അല്ലാതെ, സ്ത്രീ ശക്തീകരണവും, സ്ത്രീ സമത്വം ഒന്നും ഒരു മതവും, ഒരു പള്ളിയും പ്രോത്സാഹിപ്പിക്കുന്നില്ല. 'പുരുഷന് ഒരു പടി താഴെ'(ആകെ രണ്ടു പടിയേ ഉള്ളൂ) അതാണ് എല്ലാ മതങ്ങളും സ്ത്രീക്ക് ചമയിച്ചു കൊടുത്തിരിക്കുന്ന ഇടം.(അല്ല അതിൽ ഭക്തകൾക്ക് പരാതിയും ഇല്ല എന്നതാണ് അതിലും വലിയ രസം). പുരുഷന് കൈത്താങ്ങായി, കുടുംബത്തിന്റെ വിളക്കായി, മക്കളെ പോറ്റി വളർത്തുന്നവൾ ഒക്കെ ആയി സ്ത്രീയെ 'പുകഴ്ത്തി ' (ഒതുക്കി) ഒരു മൂലക്ക് പ്രതിഷ്ഠിച്ചിരുത്തുമ്പോൾ, സ്ത്രീ സ്വതന്ത്ര അല്ല എന്നു പറയാതെ പറയുക ആണെന്ന്, ഇനി എങ്കിലും തിരിച്ചറിയൂ..(ഇതൊന്നും ഒരു ലിംഗത്തിന്റെ മാത്രം ഉത്തരവാദിത്തം അല്ല, പകരം ഭാര്യ ഭർത്താക്കന്മാർക്കിടയിൽ തുല്യതയിൽ പങ്കിടേണ്ട കടമകൾ ആണ്.) എല്ലാ വിശ്വാസികളോടും ഞാൻ ഒന്ന് ചോദിക്കട്ടെ സ്ത്രീയെ എല്ലാ വേദിയിയിലും പുരുഷന് ഒപ്പം തങ്ങൾ പരിഗണിക്കാറുണ്ട് എന്നു ഉറപ്പിച്ചു പറയാൻ ആർക്കൊക്കെ ആവും.?

Advertise

advertise

ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ

 Click here to purchase

ഇനി തങ്ങളുടെ വേദ ഗ്രന്ഥങ്ങളിൽ നിന്നും സ്ത്രീകളെ കുറിച്ചു പരാമർശിച്ചു കൊണ്ടുള്ള വേദ വാക്യങ്ങളും പൊക്കി പിടിച്ചു കമന്റ് സെക്ഷനിൽ വരാൻ പോകുന്നവരോട് ഒരു കാര്യം മാത്രം ഞാൻ ചോദിച്ചു കൊള്ളട്ടെ, മതങ്ങളിൽ സമത്വം എന്ന ഒരു ആശയം ഉണ്ടായിരുന്നു എങ്കിൽ നിങ്ങളുടെ അലയങ്ങളിൽ എന്തു കൊണ്ടാണ് 'പുരോഹിതന്മാർ' ഇല്ലാത്തത് ? എന്ത് കൊണ്ടാണ് നിങ്ങളുടെ പള്ളി കമ്മിറ്റിയിൽ സ്ത്രീ സാന്നിധ്യം ഇല്ലാത്തത് ? എന്ത് കൊണ്ടാണ് മതം പഠിപ്പിക്കാൻ പുരുഷനോട്‌ ഒപ്പം തന്നെ സ്ത്രീയും ഉണ്ടാവാത്തത് ? കണ്ടു ശീലിച്ചിട്ടില്ലാത്ത മേൽ പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിയുന്നത് എനിക്ക് ഇവിടെ ഇരുന്നു കാണാം. മേൽ പറഞ്ഞ തസ്തികളിലേക്ക് എന്തു കൊണ്ടാണ് സ്ത്രീകളെ മതം അനുവദിക്കാത്തത് ? സ്ത്രീകൾക്ക് അതിനു കഴിവില്ലാഞ്ഞിട്ടാണോ ? അതോ അവരെ വളരാൻ അനുവദിച്ചാൽ ദൈവ കോപം ഉണ്ടാവും എന്നത് കൊണ്ടോ ? (ഇതിനു കുറെ മുടന്തൻ ന്യായങ്ങൾ എല്ലാ മതങ്ങൾക്കും പറയാൻ കാണും എങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ സംഗതി ഇതാണ് male ego) രാഷ്ട്രീയം, കല, കായികം, ചലച്ചിത്രം, വിദ്യാഭ്യാസം, രചന, സാഹിത്യം തുടങ്ങി ബഹിരാകാശത്തു വരെ സ്ത്രീ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടും, ഇന്നും അവൾക്കു ഒരു സ്ഥാനവും, മൂല്യവും , അവളുടെ വാക്കിനു ഒരു വിലയും ഇല്ലാതെ പോവുന്ന ഒരേ ഒരു ഇടം എന്നത് അവൾ വിശ്വസിക്കുന്ന , ആരാധിക്കുന്ന ഇടങ്ങളിൽ മാത്രം ആണ്. അതുകൊണ്ടു തന്നെ , ഒരുവശത്തു സ്ത്രീ ഉയരങ്ങൾ കീഴടക്കാൻ ആയി അതി ശക്തയാകുമ്പോഴും തന്റെ ജീവിതത്തെ ഭാവിയെ ഒരുപാടു സ്വാധീനിക്കാൻ കെല്പുള്ള അവളുടെ 'മതവും' അതുമായി ബന്ധപെട്ടവരും അവളെ താഴേക്ക് വലിച്ചു ഇട്ടുകൊണ്ടേ ഇരിക്കും. സ്ത്രീകളെ വളരാൻ, സമത്വം എന്ന ആശയം വളരുവാൻ ഒരു മതവും (ഒരു പരുതിക്കപ്പുറം) അനുവദിക്കില്ല എന്നത് തീർച്ച.

 

By
Bosley V Bobus

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.