Monday, December 23, 2024
Dr K M Sreekumar / ആരോഗ്യം / February 16, 2023

വീണ്ടും എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പുകൾ

ഡോക്ടർമാർക്ക് ഒരു തുറന്ന കത്ത്  

പ്രിയപ്പെട്ട ഡോക്ടർമാരെ, വീണ്ടും എൻഡോസൾഫാൻ വിഷബാധിതരെ കണ്ടുപിടിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുകയാണല്ലോ. 1980 മുതൽ 2000 ഡിസംബർ വരെ 20 കൊല്ലക്കാലം വർഷം 1.34 ലിറ്റർ എന്ന ഗാഢതയിൽ 4696 ഹെക്ടർ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ എന്ന കീടനാശിനി തളിക്കുക വഴി 300 തരം രോഗങ്ങളുള്ള 6728 രോഗികൾ ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. അതിൽ കീടനാശിനി തളി തുടങ്ങിയ 1980 നു മുമ്പും തളി നിർത്തിയ രണ്ടായിരത്തിനു ശേഷവും ജനിച്ചവരുണ്ട്, കശുമാവ് തോട്ടങ്ങൾക്ക് കിലോമീറ്റർ അകലെ താമസിക്കുന്നവരുണ്ട്, ഇന്നലെ ജനിച്ച കുട്ടിയും 102 ആം വയസ്സിൽ മുട്ടുവേദന വന്ന് മരിച്ച ആളും ദുരിതബാധിതനാണ്. കീടങ്ങളെ കൊല്ലാനുള്ള ഗാഢത മനുഷ്യന് തൊലിക്ക് നീറ്റൽ പോലും വരുത്തില്ലെന്നിരിക്കെ 734 പേർ എൻഡോസൾഫാൻ വിഷബാധ മൂലം മരിച്ചുവെന്നു കണക്കാക്കി അവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ സഹായം കൊടുത്തു കഴിഞ്ഞു. ആ പട്ടികയിൽ തെങ്ങിൽനിന്നു വീണ് മരിച്ചവരും ഗൾഫിൽ ജോലി ചെയ്യുമ്പോൾ മരിച്ചവരും മദ്യപാനം മൂലം ലിവർ സിറോസിസ് വന്ന് മരിച്ചവരും ഒക്കെ പെടുന്നു. മുൻ മെഡിക്കൽ ക്യാമ്പുകളിൽ വിദഗ്ധ ഡോക്ടർമാർ പ്രമേഹവും രക്താതിസമ്മർദ്ദവും മുട്ടുവേദനയും മൂലക്കുരുവും ചൊറിയും അടക്കം 300 ഓളം രോഗങ്ങൾ എൻഡോസൾഫാൻ ജന്യമാക്കിയിട്ടുണ്ട്. ആ രോഗികൾക്കായി പ്രതിമാസം 62 ലക്ഷം രൂപ പെൻഷൻ, കൂടാതെ സുപ്രീംകോടതി നിർദേശിച്ച അഞ്ചുലക്ഷം രൂപ വീതവും സർക്കാർ ചെലവഴിച്ചിട്ടുണ്ട്. ഈ ഇനത്തിൽ ഇതുവരെ 500 കോടി രൂപ ചിലവാക്കി കഴിഞ്ഞു. 5 എയിംസ് ആശുപത്രി നിർമ്മിക്കേണ്ട തുക. (അത് വിതരണം ചെയ്തു കഴിഞ്ഞപ്പോൾ കാസർകോട് എയിംസ് വേണമെന്ന് പറഞ്ഞ് അടുത്ത സമരം). അങ്ങനെ ലോകമെങ്ങും തളിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് കാർക്ക് മാത്രം ഒരു നല്ല കറവപ്പശുവായി. ആധുനികവൈദ്യം തെളിവധിഷ്ഠിതം എന്നു മനസ്സിലാക്കാതെ കാര്യ-കാരണ ബന്ധത്തിലുള്ള അതിൻറെ കാർക്കശ്യം പിന്തുടരാതെ, ഏതു രോഗവും പത്തുകൊല്ലം മുമ്പ് തളിച്ച എൻഡോസൾഫാനാണെന്ന് വിധിയെഴുതിയ ഡോക്ടർമാരാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. ഒരു സംസ്ഥാനതല മെഡിക്കൽ ബോർഡ് അംഗീകരിച്ച മാനദണ്ഡം പോലും ഉണ്ടാക്കിയിരുന്നില്ല. ക്യാമ്പുകളിൽ പങ്കെടുത്ത എല്ലാവരും എൻഡോസൾഫാൻ രോഗികളായി. കാര്യങ്ങൾ മാനിപുലേറ്റ് ചെയ്യൽ ഇത്ര എളുപ്പമെന്നു മനസ്സിലാക്കിയ പീഢിതമുന്നണികൾ കുഞ്ഞുമക്കളെ പ്രദർശിപ്പിച്ചു വൈകാരിക വിലപേശൽ നടത്തി കൂടുതൽ ക്യാമ്പുകൾ ഉണ്ടാക്കിയെടുത്തു. കൂടാതെ പട്ടിണി കിടന്നു സമരം ചെയ്യുന്നതിൽ വലിയ ഉന്മാദം കൊള്ളുന്ന, യുക്തി ബോധം തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത ഒരു വനിതയെ മുന്നിൽ നിർത്തിയിട്ടായി സമരം കൊണ്ടു മാത്രം ഉപജീവനം നയിക്കുന്ന പീഢിത മഫിയകളുടെ കളി. ഗാലറിക്ക് വേണ്ടി മാത്രം കളിച്ചു ശീലമുള്ള സർക്കാരിന് വഴങ്ങിയല്ലേ പറ്റൂ. അങ്ങനെ അടുത്തഘട്ടം മെഡിക്കൽ ക്യാമ്പുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആയിരിക്കുന്നു ഇപ്പോൾ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മുപ്പതിനായിരം പേരാണ് രജിസ്റ്റർ ചെയ്തു എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ സ്ഥലം പിടിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

advt

 

For detailes Click here

എൻഡോസൾഫാന് ഉഷ്ണമേഖലയിൽ ഇല പരപ്പിൽ 10- 15 ദിവസവും വെള്ളത്തിൽ 20- 30 ദിവസവും മണ്ണിൽ 40- 60 ദിവസവും മനുഷ്യ രക്തത്തിൽ 20 ദിവസവും മാത്രമേ അവശിഷ്ടമുണ്ടാകൂ എന്ന് എത്രയോ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കീടനാശക ഗാഢതയിൽ തളിച്ചു കഴിഞ്ഞാൽ (500 -1000 പി പി എം) കർഷക തൊഴിലാളികർക്കു (പൊതുജനങ്ങൾക്കല്ല)വരാൻ അല്പമെങ്കിലും സാധ്യതയുള്ള രോഗങ്ങൾ ക്രിപ്റ്റോർകിഡിസവും ഹൈപ്പോസ്പാടിയാസും മാത്രമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതും വർഷത്തിൽ പലതവണ തളിക്കുന്ന പോളി ഹൗസ് കൃഷിയിൽ, യൂറോപ്യൻ രാജ്യങ്ങളിലെ തണുപ്പ് കാലാവസ്ഥയിൽ. 1954 മുതൽ 2014 വരെ ലോകമെങ്ങും പച്ചക്കറികൾ, പഴവർഗങ്ങൾ, തേയില തുടങ്ങിയ വിളകളിൽ ടൺ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. ആഫ്രിക്കയിലും ഓസ്ട്രേലിയയിലും 20 വർഷത്തോളം വായു മാർഗേണ എൻഡോസൾഫാൻ തളിച്ചിട്ടുണ്ട്. പിന്നീട് അവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ മനുഷ്യർക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. ഓസ്ട്രേലിയയിൽ പരുത്തി കൃഷിയിടങ്ങൾക്കു സമീപം താമസിക്കുന്ന ജനങ്ങൾ അവിടം രോഗാതുരത കൂടുതലാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. പക്ഷേ പിന്നീട് നടത്തിയ പഠനങ്ങൾ രോഗാതുരത കൂടുതലില്ലെന്ന് സ്ഥിരീകരിച്ചു(Frager and Temperly, 2008, page 23) എ പി വി എം എ (Australian Pesticides and Veterinary Medicine Authority) യുടെ അവലോകന പഠനം 2005ഉം 2009ഉം പരിശോധിക്കുക. ഹെലികോപ്റ്ററിൽ നിന്നും എൻഡോസൾഫാൻ തളിക്കുമ്പോൾ താഴെ പരുത്തി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് എത്രമാത്രം കീടനാശിനി ഏൽക്കുന്നു, അതിൽ എത്രമാത്രം ശരീരത്തിൽ പ്രവേശിക്കുന്നു, എത്ര നാൾക്കകം അത് പുറന്തള്ളപ്പെടുന്നു എന്നൊക്കെയുള്ള വിശദമായ പഠനങ്ങളുടെ ഡാറ്റയും നിഗമനങ്ങളും ഉണ്ട്. അന്ത:സ്രാവ വിഭംഗനം, ന്യൂറോടോക്സിസിറ്റി, ഡെവലപ്‌മെന്റൽ ടോക്സിസിറ്റി മുതലായവയും വിശദമായി പരിശോധിച്ചിട്ടുണ്ട്. അതേപോലെ അമേരിക്ക, കനഡ, യൂറോപ്യൻ യൂണിയൻ, ന്യൂസിലാൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കീടനാശിനി / രാസവസ്തു നിയന്ത്രണ ഏജൻസികൾ വളരെ വിശദമായി എൻഡോസൾഫാന്റെ വിവിധ രാസ,ഭൗതിക ഗുണങ്ങളും മനുഷ്യനും മറ്റു ജീവികൾക്കും പരിസ്ഥിതിക്കും വരുത്തുന്ന പ്രത്യാഘാതങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വളരെ വിശദമായി പഠിച്ചതിന്റെ റിപ്പോർട്ടുകൾ ലഭ്യമാണ്. അതിൽ ഒന്നിൽ പോലും എൻഡോസൾഫാൻ തളിക്കുക വഴി ശാരീരിക, മാനസിക വെല്ലുവിളികളും ജനിതക രോഗങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. എന്റെ പഠനത്തിൽ എൻഡോസൾഫാൻ ബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ച പത്ത് ഗ്രാമപഞ്ചായത്തുകളിലെ കശുമാവ് എസ്റ്റേറ്റുകൾക്ക് അടുത്തുള്ള 48 വാർഡുകളും ദൂരെയുള്ള 115 വാർഡുകളും തമ്മിൽ 17 തരം ശാരീരിക, മാനസിക വെല്ലുവിളികളുടെ പ്രാബല്യം തുല്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ രോഗപ്രാബല്യം കൂടുതലാണെന്ന തോന്നൽ പീഢിതമുന്നണികളുടെ ഭിക്ഷാടന മാഫിയ മോഡൽ പ്രദർശന സമരങ്ങൾ കൊണ്ടും അതിനു കിട്ടിയ മാധ്യമ പിന്തുണയും കൊണ്ടുമാണെന്ന് വ്യക്തമാണ്.

advt

 

സമ്പൂർണ സാക്ഷരർ എന്ന അർഹതയില്ലാത്ത നെറ്റിപ്പട്ടവും കെട്ടി നടക്കുന്ന മലയാളിയുടെ സോഷ്യൽ മീഡിയ ഏടുകൾ കണ്ടാൽ ബോധമുള്ളവർക്ക് നിരാശ തോന്നും. ഭൂരിഭാഗം മലയാളിക്കും 'റേപ്പ്' എന്ന പദത്തിന്റെ അർത്ഥതലങ്ങൾ ചെന്നെത്തി അവസാനിക്കുന്നത് ജോസ് പ്രകാശ്, ബാലൻ കെ നായർ, ഉമ്മർ എന്നിവർ അവതരിപ്പിച്ച ഭൂതകാല ചലച്ചിത്ര കഥാപാത്രങ്ങളിൽ ആവും... സാപിയൻസ് 22 എന്ന തിരുവനതപുരത്ത് നടന്ന യുക്തിവാദി സെമിനാറിൽ ശ്രീ മനുപ്രസാദ്‌ അവതരിപ്പിച്ച 'അതിജീവിത' എന്ന വിഷയാവതരണം മേല്പറഞ്ഞതുൾപ്പടുന്ന വിഷയങ്ങളിലെ മികച്ച ഒരു അവലോകനം തന്നെയാണ് കാണുക...
advt
 
 
ഈ പശ്ചാത്തലത്തിൽ അടുത്തഘട്ടം മെഡിക്കൽ ക്യാമ്പുകളിൽ ഒരു ഡോക്ടർക്കു ലഭ്യമാകുന്ന നാല് അഞ്ച് മിനിറ്റിൽ എങ്ങനെയാണ് 22 കൊല്ലം മുമ്പ് കീടനാശക ഗാഢതയിൽ തളിച്ച എൻഡോസൾഫാനാണ് രോഗകാരി എന്ന് കണ്ടെത്തുക? സാധാരണ ഗതിയിൽ അതു സാധ്യമേയല്ല. ഡോക്ടർമാരുടെ രോഗികളോടുള്ള ദീനാനുകമ്പ മുതലെടുക്കാനും അതുവഴി ദുരിതബാധിതരുടെ പട്ടികയിൽ കൂടുതൽ ആൾക്കാരെ തിരുകികയറ്റാനും അവരിൽ നിന്ന് കമ്മീഷൻപിടുങ്ങാനും ഉള്ള ശ്രമമാണ് ഇതെന്ന് വ്യക്തമാണ്. കാര്യ-കാരണ ബന്ധം കണ്ടെത്തുക ഡോക്ടർമാരുടെ പണിയല്ല. രോഗനിർണയവും ചികിത്സയുമാണ് ഡോക്ടർമാരുടെ തൊഴിൽ. കാര്യ-കാരണ ബന്ധം കണ്ടെത്തൽ ഗവേഷകരുടെ ജോലിയാണ്. 22 കൊല്ലം മുമ്പ് തളിച്ച കീടനാശിനി ഇപ്പോൾ ഇന്നയിന്ന തരം രോഗങ്ങൾ ഉണ്ടാക്കാമെന്ന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിലെയോ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ വിദഗ്ധരോ, ഇതിനായി പ്രത്യേകം ഉണ്ടാക്കിയ വിദഗ്ധരുടെ പാനലോ കൃത്യമായി രേഖപ്പെടുത്തി തരണമെന്ന് കെ ജി എം ഓ എ സർക്കാരിനോട് ഉടൻ ആവശ്യപ്പെടണം. മുമ്പ് ഡോക്ടർ അഷീലിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ മാനദണ്ഡങ്ങൾ അശാസ്ത്രീയവും അസംബന്ധവും ആണെന്ന് ഞാൻ കാര്യകാരണസഹിതം എഴുതിയിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് എത്തിക്സിൽ 2002 പാർട്ട് 7.7 പറയുന്നത് ഡോക്ടർമാർ കൊടുക്കുന്ന റിപ്പോർട്ടുകൾ പരമപ്രധാനമാണെന്നും റിപ്പോർട്ട് തെറ്റാണെന്നു കണ്ടാൽ ഡോക്ടറുടെ പേര് കൗൺസിൽ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നുമാണ്. അതിനാൽ കെ ജി എം ഓ എ ഇത് അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കണം. എൻഡോസൾഫാന്റെ പേരിൽ ഡോക്ടർമാരെ ബലിയാടാക്കുന്ന പ്രവർത്തി ഇതോടെ അവസാനിക്കപ്പെടണം.. 

Profile

Dr K M Sreekumar
Professor
Kerala Agricultural University

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.