Monday, December 23, 2024

സുന്നത്ത്

ഇനിയും കുഞ്ഞുങ്ങൾക്കെതിരെയുള്ള ഈ കാടത്തം സർക്കാർ അനുവദിക്കണമോ? ശരീരത്തിൽ പ്രധാനമായതും അല്ലാത്തതുമായ അനേകം അവയവങ്ങൾ ഉണ്ട്. പരിണാമത്തിന്റെ വഴിയിൽ അവിടെനിന്നും ഇവിടെ നിന്നും കിട്ടിയതൊക്ക കൂടിച്ചേർന്ന് ലക്ഷക്കണക്കിന് വർഷം കൊണ്ട് നമ്മൾ ഈ രൂപത്തിലായി. അങ്ങനെ നമുക്ക് കിട്ടിയ അവയവങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം

  1. Vital organs
  2. Essential organs
  3. Vestigial Organs

1. ഹാർട്ട്, ബ്രെയിൻ, കിഡ്നി - ഒക്കെ 'vital organs' അതിന്റെ പ്രവർത്തനം തടസ്സപ്പെട്ടാൽ മരണം സംഭവിക്കും.

2. കൈ കാലുകൾ, ലിംഗം, കണ്ണ് ഒക്കെ 'essential organs' ദൈനംദിന കാര്യങ്ങൾക്ക് ആവശ്യമുള്ള അവയവങ്ങൾ. ഇവ ഇല്ലെങ്കിലും ജീവിക്കാൻ പറ്റും - ബുദ്ധിമുട്ടി മാത്രമേ ജീവിക്കാൻ പറ്റൂ. പക്ഷെ ഈ അവയവം നഷ്ടപ്പെട്ടാൽ പെട്ടന്ന് മരണം സംഭവിക്കില്ല.

3. അപ്പീൻഡ്ക്സ്, മേൽച്ചുണ്ട്, പുരുഷ മുലക്കണ്ണുകൾ തുടങ്ങിയവ ഒക്കെ 'Vestigial organs' മനുഷ്യന് പ്രയോജനമില്ലാത്ത അവയവങ്ങൾ- കൂടാതെ ചിലപ്പോൾ അവ ശരീരത്തിന് ദോഷവും ഉണ്ടാക്കുന്നു.

Advertise

Click here for more info

advertise

ഇതിൽ, അഗ്ര ചർമം (foreskin), മനുഷ്യ ശരീരത്തിലെ, ഏറ്റവും പ്രധാന 'Essential Organ' ആണ്. അഗ്രചർമ്മം വളരെ അധികം സെൻസിറ്റീവ് സെല്ലുകൾ ഉള്ള അവയവം ആണ്. അതിനാലാണ് ആ അഗ്രചർമത്തിൽ സ്പർശിക്കുമ്പോൾ തന്നെ, ലിംഗം ഉദ്ധരിക്കുന്നത്. ലിംഗത്തിൽ മൊത്തത്തിൽ ഉള്ള, ലൈംഗിക ആസ്വാദന സെൻസിറ്റീവ് സെല്ലുകളിൽ 25-30% സെല്ലുകൾ അഗ്ര ചർമത്തിലാണ് ഉള്ളത്.
അതിനാൽ തന്നെ അഗ്രചർമം മുറിച്ചു കളയുമ്പോൾ ആ കുഞ്ഞിന്റെ 25-30% ലൈംഗിക ശേഷി നഷ്ടപ്പെടുന്നു. ഈ പ്രവർത്തി, ആ കുഞ്ഞിന്റെ ഒരു കൈ, അല്ലെങ്കിൽ ഒരു കാൽ മുറിച്ചു മാറ്റുന്നതിന് തുല്യമോ അതിലും ക്രൂരമോ ആണ്.

ഒരാളുടെ ഒരു കൈ മുറിച്ചു മാറ്റുമ്പോൾ, കണക്കനുസരിച് 50% നഷ്ടം ആണെങ്കിലും, പക്ഷെ പ്രായോഗികതയിൽ നഷ്ടം 75-80% വരും - കാരണം 2 കൈകളും ചേർന്ന് ചെയ്യേണ്ട പ്രവർത്തികൾ ഏകദേശം 80% വരെ വരും. പക്ഷെ ഒരാൾക്ക് കൈ നഷ്ടപ്പെട്ടാൽ ആർട്ടിഫിഷ്യൽ കൈ വെക്കാം. പക്ഷെ ലിംഗത്തിൽ അത് സാധ്യമല്ലല്ലോ. സംഭോഗ സമയത്തു ഡോപോമീൻ, സെറോട്ടോനിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനവും, അവയുടെ ന്യൂറോണസ്കൾക്കിടയിലുള്ള കെമിക്കൽ ആക്ഷനും, അനുസരിച്ചാണ് ആ വ്യക്തിക്ക് ലൈംഗീക ആസ്വാദനം പൂർണതയിൽ എത്തുന്നത്. ലൈംഗീക സംതൃപ്തി(Sexual Satisfaction) ചൊരിയുന്ന ഹോർമോണുകളുടെ ഉത്പാദനവും പ്രവർത്തനവും അഗ്ര ചർമത്തിന്റെ നീക്കങ്ങളെ ആസ്പദമാക്കിയിരിക്കുന്നു. അത് ആ പ്രവൃത്തിയിൽ ഏർപ്പെടുന്ന പങ്കാളിക്കും ബാധകമാണ്.

അഗ്ര ചർമം ഇല്ലാത്ത വ്യക്തികളിൽ മുകളിൽ പറഞ്ഞ ഹോർമോണുകളുടെ ഉത്പാദനം കുറയുകയും, അതിന്റെ മസ്തിഷ്കത്തിലുള്ള പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. അത് കാരണം ആ വ്യക്തിക്ക്, ആസ്വാദനം കുറയുകയും, അതൃപ്തി ഉണ്ടാവുകയും ചെയ്യാം.സംയോഗം എന്നത് രണ്ടു പങ്കാളികൾ തമ്മിലുള്ള പ്രവൃത്തി ആകയാൽ, അഗ്ര ചർമം ഇല്ലാത്ത വ്യക്തിയുമായി ബന്ധപ്പെടുന്ന പങ്കാളിക്കും തീർച്ചയായും ഡോപോമീൻ ഉത്പാദനം കുറയുകയും പൂർണ സംതൃപ്തി ലഭിക്കാതെ വരികയും ചെയ്യാം. ലൈംഗിക സംതൃപ്തി ലഭിക്കാതെ വരുന്ന അവസ്ഥ, ആ വ്യക്തികളെ ലൈംഗിക വൈകൃതങ്ങളിലേക്കും, ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും നയിക്കും

Advertise

Click here to Buy

advertise

ഇത് ചെയ്ത പലർക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നാണക്കേട് ഓർത്ത് വെളിയിൽ പറയില്ല - കൂടാതെ അവർ ചിന്തിക്കുന്നത് വേറെ പല കാരണങ്ങൾ കൊണ്ടാണ് തങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ എന്ന്. ഒരു പൂർണ ലൈംഗിക തൃപ്തി ഇല്ലാത്തതിനാൽ പുരുഷന്മാർ, തൃപ്തി തേടി വേറെ പോകുന്നതിനാൽ, ലൈംഗിക രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെ. ഒരു ദിവസം, കേരളത്തിൽ ഏകദേശം 1500 കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. അതിൽ ഏകദേശം 200-250 മുസ്ലിം മതവിശ്വാസികളുടെ, ആൺകുട്ടികൾ ആണ് ജനിക്കുന്നത് എന്ന് കണക്കാക്കാം. ചില ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങളിൽ ഈ പ്രാകൃത ക്രൂരത ഉണ്ടെങ്കിലും, കൂടുതലും ഈ ക്രൂരത ചെയ്യുന്നത് ഇസ്ലാമീയർ ആണ്. അങ്ങനെ എങ്കിൽ ഈ ക്രൂര അവയവഛേദം 250 ഓളം കുഞ്ഞുങ്ങളിൽ ഒരു ദിവസം കേരളത്തിൽ മാത്രം നടക്കുന്നുണ്ട്. ഒരു മണിക്കൂറിൽ 11 കുട്ടികളും ഒരു വർഷം ഒരു ലക്ഷം കുട്ടികളും ഈ മത കാടത്തതിന് കേരളത്തിൽ മാത്രം ഇരയാകുന്നു.

ആൺ കുട്ടികളിൽ നടക്കുന്ന ഈ ലൈംഗിക അവയവ ഛേദം, ചില സ്ഥലങ്ങളിൽ, സ്ത്രീകളിൽ കാണിക്കുന്ന അവയവ ഛേദത്തോളമോ, അതിലും ക്രൂരമോ ആണ്. പെൺകുഞ്ഞുങ്ങളിൽ കാണിക്കുമ്പോൾ മാത്രം പ്രതികരിക്കുകയും, അതേ ക്രൂരത ആൺകുഞ്ഞുങ്ങളോട് കാണിക്കുമ്പോൾ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത്, മനുഷ്യ മാനവീകതക്ക് എതിരാണ്. ഈ ക്രൂരതയുടെ ഒരു ബലിയാട് (victim) എന്ന നിലയിൽ, ഇത് എഴുതാൻ എനിക്ക് ധാർമികമായ ഉത്തരവാദിത്വം ഉണ്ടെന്ന് ഞാൻ കരുതുന്നു. ആ ഉത്തമ ബോധ്യം ഉള്ളതിനാൽ, ഈ ക്രൂരത ഇനിയും കുഞ്ഞുങ്ങളിൽ ആവർത്തിക്കപ്പെടാതിരിക്കാൻ, കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ, ജനാധിപത്യ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ഇനിയും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ, മനുഷ്യ മനസ്സാക്ഷിക്ക് കഴിയുമോ ⁉️

സതി പോലുള്ള പ്രാകൃത ആചാരങ്ങൾ നിർത്തലാക്കിയ സർക്കാർ, കുഞ്ഞുങ്ങൾക്കെതിരെയുള്ള ഇത്തരം ക്രൂര കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത്, സർക്കാർ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത തന്നെ.
മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്ത ഈ കാടത്തം, ഉടനെ നിർത്തലാക്കാൻ സർക്കാരുകൾ അമാന്തിച്ചുകൂടാ.

Children below the age of 18 are, property of the State. So Government is morally responsible, on any crime happening against children. Also 'State' is the complaint on behalf of the children, on any crime or atrocities against them.

 

By

Adv Ismail (ദിലീപ്)

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.