Monday, December 23, 2024
Sajeev ala / വീക്ഷണം / June 10, 2023

മണിപ്പൂർ

1994ലെ റുവാണ്ടൻ വംശീയ കലാപകാലം. ന്യൂനപക്ഷമായ ടുട്സികളെ ഭൂരിപക്ഷ ഹുടു വിഭാഗക്കാർ ഓടിച്ചിട്ട്  കൊലപ്പെടുത്തുകയാണ്. പരമ്പരാഗത ശത്രുക്കളാണെങ്കിലും ഹുടു, ടുട്സി ഗോത്രങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. അവിടെ ഒരു ഗ്രാമത്തിൽ ഇരുകൂട്ടരും ആരാധന യ്ക്ക് പോയിരുന്ന ഒരു ചർച്ച് ഉണ്ടായിരുന്നു. ഹുടു ആക്രമണകാരിക ളിൽ നിന്ന് ജീവൻ രക്ഷിക്കാനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യുള്ള ഒരു വലിയ സംഘം ടുട്സികൾ പള്ളിയിൽ അഭയം തേടി. ദൈവത്തിന്റെ ആലയം സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആശ്വാസം പൂണ്ട് അവിടെ ഒളിച്ചിരുന്ന ടുട്സികൾ മുഴുവൻ കൊല്ലപ്പെട്ടു.

advt

Click here

പള്ളിയിലെ പാതിരി ഭൂരിപക്ഷ ഹുടു ഗോത്രക്കാരനായിരുന്നു. ടുട്സികൾ ചർച്ചിനുള്ളിലുണ്ടെന്ന് അയാൾ സ്വന്തം ഗോത്രക്കാരായ അക്രമികളെ അറിയിച്ചു. അവർ പാഞ്ഞെത്തി മുഴുവൻ ടുട്സികളെയും വെട്ടിയും കുത്തിയും കൊന്നു. Ruwanden genocide ആധാരമാക്കി History ചാനലിൽ വന്ന ഒരു പ്രോഗ്രാമിലൂടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ Church massacre നെ പറ്റി അറിഞ്ഞത്. 100 ദിവസം കൊണ്ട് 8 ലക്ഷത്തോളം ടുട്സികളെയാണ് ഹുടു ഗോത്രക്കാർ കൊലപ്പെടുത്തിയത്. ഹുടുക്കളും ടുട്സികളും ഒരേ നിറക്കാരാണ് ഒരേ രൂപഭാവക്കാരാണ് ഒരേ രാജ്യക്കാരാണ് ഒരേ ഗ്രാമക്കാരാണ് ഒരേ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് പോകുന്നവരാണ്. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രീയപ്പക വെറുപ്പായി വിദ്വേഷമായി കൊലവെറിയായി ആളിക്കത്തുകയായിരുന്നു. ആഫ്രിക്കൻ ഗോത്ര വൈരത്തെ മയപ്പെടുത്തുന്നതിൽ ക്രൈസ്തവത പൂർണമായും പരാജയ പ്പെട്ടു. അതുകൊണ്ടാണ് ആഫ്രിക്ക ഇന്നും ഇരുണ്ട ഭൂഖണ്ഡമായി തുടരുന്നത്.പ്രാദേശിക സംഘട്ടനങ്ങളിൽ തടവുകാരായി പിടിച്ച എതിർഗോത്രക്കാരെ സായിപ്പിന് വിറ്റ കറുത്തവർഗ്ഗക്കാർ തന്നെയാണ് ആഫ്രിക്കൻ അടിമവ്യാപാരത്തിന് തുടക്കമിട്ടത്.

advt

For detailes Click here

ഗോത്രപ്പോരിൽ ആഫ്രിക്കയുടെ ഒരു പരിച്ഛേദമാണ് ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. നാഗന്മാരും കുക്കികളും ക്രൈസ്തവ രാണ്. പക്ഷേ നേരിൽ കണ്ടാൽ അടിപൊട്ടും. അഗർത്തലയിലെ ഞങ്ങളുടെ ഓഫീസിലെ ശാന്തനും രസികനുമായിരുന്ന കുക്കി ഗോത്ര ക്കാരനായ ഡ്രൈവറോട് നാഗന്മാരെ പറ്റി ചോദിച്ചപ്പോൾ അയാൾ കോപം കൊണ്ട് വിറച്ച് സമനില തെറ്റിയത് ഇപ്പോഴും ഓർമ്മയിലുണ്ട്.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ നിരക്ക് കേരളത്തി ലേതിന് തുല്യമാക്കുന്നതിൽ ക്രൈസ്തവ സഭകൾ വലിയ പങ്കുവഹിച്ചി ട്ടുണ്ട്. പക്ഷേ ഗോത്രീയതയുടെ കിടങ്ങിൽ വിണുകിടക്കുന്ന വിശ്വാ സികളെ അവിടെനിന്ന് ഉയർത്താൻ ആഫ്രിക്കയിലെന്ന പോലെ ഇവിടെയും യേശു പരാജയപ്പെട്ടിരിക്കുന്നു. കാൽനൂറ്റാണ്ടായി മണിപ്പൂ രാണ് നോർത്ത് ഈസ്റ്റിലെ ഏറ്റവും അസ്വസ്ഥമായ സംസ്ഥാനം. ഓരോ രോ ഏരിയയും ലോക്കൽ ട്രൈബ് ഗുണ്ടാസംഘത്തിന്റെ നിയന്ത്രണ ത്തിലാണ്. അവർക്ക് ഹഫ്ത നല്കിയില്ലെങ്കിൽ വെടിവെച്ചു കൊല്ലും. മാസങ്ങൾ നീളുന്ന ബന്ദ് ഹർത്താൽ ഉപരോധം അക്രമങ്ങൾ ഇവയൊ ക്കെ മൂലം അവശ്യവസ്തുക്കളുടെ ക്ഷാമവും ബുദ്ധിമുട്ടുമെല്ലാം ഇവിടെ സാധാരണമാണ്. മണിപ്പൂരിലെ ജനസംഖ്യയിൽ ഭൂരിപക്ഷം മെയ്തി വിഭാഗക്കാരാണ്. അതുകൊണ്ടുതന്നെ ഭരണത്തിലും സർക്കാർ ജോലികളിലും മറ്റ് ഇവർക്ക് നല്ല മുൻതൂക്കമുണ്ട്. 54% വരുന്ന ഇക്കൂട്ടർ ആകെ ഭൂവിസ്തൃതിയുടെ ഏതാണ്ട് പതിനഞ്ച് ശതമാനത്തിൽ താഴെ വരുന്ന ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. ഇവരെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Advertise

Click here for more info

ട്രൈബലുകളായ നാഗന്മാരും കുക്കികളും മലമ്പ്രദേശങ്ങളിലാണ് താമസിക്കുന്നത്. Notified hilly ജില്ലകളിൽ പട്ടികവർഗ്ഗക്കാരല്ലാത്തവ ർക്ക് ഭൂമി വാങ്ങാനാവില്ല. അതുകൊണ്ട് ഇംഫാൽ താഴ്‌വരയിൽ ഞെങ്ങിഞെരുങ്ങി ജീവിക്കുന്ന ഭൂരിപക്ഷ മെയ്തികൾക്ക് ഹിൽ ഏരിയയിൽ വസ്തു വാങ്ങി താമസിക്കാനാവില്ല. ST പദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളായി മെയ്തികൾ സമരത്തിലാണ്. അവരുടെ ആവശ്യം പരിഗണിക്കുവാൻ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ കലാപം പൊട്ടിപ്പുറ പ്പെട്ടത്. ഇന്ത്യയിൽ നിന്ന് വേറിട്ട് മറ്റൊരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ സായുധ സമരം നടത്തുന്നതും ഈ മെയ്തിയിലെ ഒരു വിഭാഗമാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടെങ്കിലും മെയ്തികളിൽ ഭൂരിപക്ഷം ഹിന്ദുവിശ്വാസികളാണ്. മുഖ്യമന്ത്രി വീരേൻ സിംഗ് മെയ്തിയാണ്. ബർമ്മീസ് അതിർത്തിയോട് ചേർന്നുള്ള റിസർവ് വനങ്ങളിൽ കുക്കികൾ നടത്തിയിരുന്ന കഞ്ചാവ് തോട്ടങ്ങൾ ബീരേൻ സിംഗ് സർക്കാർ വലിയതോതിൽ തീയിട്ട് നശിപ്പിച്ചിരുന്നു. കൂടാതെ അവിടെ അനധികൃതമായി നിർമ്മിച്ചതെന്ന് പറയപ്പെടുന്ന പള്ളികളും വീടുകളും പൊളിച്ചു മാറ്റിയിരുന്നു. ഇതൊക്കെയും കുക്കികളെ പ്രകോപിച്ചിട്ടുണ്ട്.

മെയ്തികൾക്ക് ST പദവി നല്കിയാൽ അവർ തങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുമെന്നും അതോടെ ജീവിതം കൂടുതൽ പരിതാപകരമാ യി മാറുമെന്നുള്ള കുക്കികളുടെ ഭയവും ആധിയും കലാപത്തിന് പെട്ടെന്നുള്ള കാരണമായി മാറിയിട്ടുണ്ട്. അതേസമയം ജനസംഖ്യയി ൽ രണ്ടാം സ്ഥാനത്തുള്ള നാഗാ ട്രൈബുകാർ ഇപ്പോഴത്തെ സംഘർഷ ത്തിൽ ഭാഗഭാക്കായിട്ടില്ല. മുൻമുഖ്യമന്ത്രി റിഷാംഗ് കൈഷിംഗ് നാഗാ ഗോത്രക്കാരനാണ്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പെട്ടെന്നുണ്ടായ കാരണം മെയ്തികൾക്ക് ST പദവി നല്കുന്നതായി ബന്ധപ്പെട്ടതാണെങ്കിലും അടിസ്ഥാന പ്രശ്നം ഗോത്രപ്പക തന്നെയാണ്. കുക്കി- മെയ്തി ഗോത്രവൈരമാണ് ആളിക്കത്തി അഗ്നിജ്വാലകളായി പടർന്നത്. താമസവീടുകളും കടകളും വാഹനങ്ങളും കച്ചവടസ്ഥാപന ങ്ങളും അമ്പലങ്ങളും പള്ളികളും സ്ക്കൂളുകളും എല്ലാം ഗോത്രവെറി യിൽ വെന്തുവെണ്ണീറായിട്ടുണ്ട്.

നേപ്പാളിൽ ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ ഇങ്ങ് കേരളത്തിലിരിക്കുന്ന ഒരു ഹിന്ദുവിശ്വാസിയുടെ വികാരം വ്രണപ്പെടുന്നുവെങ്കിൽ അത് ആദിമമായ പ്രാക്തനമായ ഗോത്രീയവികാരത്തിന്റെ തള്ളിച്ചയായി മാത്രമാണ് വിലയിരുത്തപ്പെടേണ്ടത്. മണിപ്പൂരിൽ പ്രാകൃതമായ ഭ്രാന്ത് തെരുവുലിറങ്ങി അഴിഞ്ഞാടിയപ്പോൾ നിന്നുകത്തിയ ക്രിസ്ത്യൻ പള്ളിയുടെ പടം പൊക്കിപ്പിടിച്ച് പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം ഹീനമായ മതഗോത്രീയതയുടെ വിജ്രംഭിക്കൽ തന്നെയാണ്.

കേരളത്തിലെ ഏറ്റവും ആധുനികവും പരിഷ്കൃതവുമായ മതവിശ്വാ സികൾ ക്രിസ്ത്യാനികളാണ്. അതുകൊണ്ടാണ് കാസർകോട് ഒരു മതഭ്രാന്തൻ, ക്രിസ്മസിന് ഒരുക്കിയിരുന്ന പുൽക്കൂട് തകർത്തിട്ടും, ബൈബിൾ കത്തിച്ചിട്ടും ഇവിടുത്തെ ക്രിസ്ത്യാനികൾ അറിഞ്ഞഭാ വം നടിക്കാതിരുന്നത്. എവിടെങ്കിലും തീ ആളിക്കത്തുന്നെങ്കിൽ അവിടെ നിന്ന് കുറച്ച് കനൽവാരി കേരളത്തിൽ വിതറി അതുവഴി രാഷ്ട്രീയലാഭം വിളയിക്കാനുള്ള ഗൂഢതന്ത്രം കേരളത്തിലെ ക്രിസ്ത്യാനികളുടെ അടുത്ത് ചെലവാകില്ലെന്ന് ഗോത്രീയതയുടെ വ്യാപാരികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല. ആദിവാസിയും ഗ്രാമവാ സിയും നഗരവാസിയും ആധുനിക മനുഷ്യനായി മാറുന്നത് വരെ ഗോത്രീയ സ്ഫുല്ലിംഗങ്ങൾ അണയാൻ പോകുന്നില്ല.

കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ ദയനീയതയേക്കാൾ ഇരിപ്പിടം നഷ്ടപ്പെട്ട ദൈവങ്ങൾ നിങ്ങളെ വ്യാകുലപ്പെടുത്തുന്നുവെങ്കിൽ പ്രശ്നം ഗുരുതരം തന്നെയാണ്. 

profile

Sajeev ala

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.