Monday, December 23, 2024
Sajeev ala / അവലോകനം / March 11, 2023

നമ്പർ 1 ഇൻഡോർ

ബ്രഹ്മപുരം നിന്നുകത്തി കൊച്ചി നഗരം വിഷപ്പുകയ്ക്ക് കീഴടങ്ങി നിലവിളിക്കുന്ന ഈ നേരത്തെങ്കിലും നമ്മൾ ഇൻഡോർ മാതൃക ചർച്ച ചെയ്യാൻ തയ്യാറകണം.

ഇൻഡോർ

മധ്യപ്രദേശിലെ ഇൻഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗ രം, സ്വച്ഛ് ഭാരത് മിഷൻറെ ക്ളീനസ്റ്റ് സിറ്റി പുരസ്കാരം തുടർച്ചയായി അഞ്ചാം തവണയും ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ കരസ്ഥ മാക്കി. സ്വച്ഛ് ഭാരത് എന്നുകേട്ടാലുടൻ പുച്ഛിച്ച് ചിരിയ്ക്കുന്ന മലയാളി കൾ ഇൻഡോർ ശുചിത്വമാതൃകയായി മാറിയ കഥ അറിയേണ്ടതുണ്ട്.

മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ് ഇൻ ഡോർ. മറ്റെല്ലാ ഉത്തരേന്ത്യൻ പട്ടണങ്ങളേയും പോലെ ഒരുകാലത്ത് വൃത്തിയോ വെടിപ്പോ തൊട്ടുതീണ്ടാതെ പുഴുത്തു നാറിക്കിടക്കുക യായിരുന്നു ഈ നഗരവും. എന്നാൽ സ്വച്ഛ് ഭാരത് മിഷൻ എല്ലാം മാറ്റി മറിച്ചു. ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും വിവിധ സംഘട നകളും പൗരസമൂഹവും ഒരേ മനസ്സോടെ ഒന്നിച്ചിറങ്ങിയപ്പോൾ ശരിക്കുമുള്ള ശുചിത്വ വിപ്ളവത്തിന് തുടക്കമായി. 

  • നഗരത്തിൽ 4000 പുതിയ ടോയ്‌ലറ്റുകൾ നിർമ്മിച്ചു.
  • മാലിന്യകൂമ്പാരങ്ങളായി തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി റോഡ് സൈഡിലും പൊതുസ്ഥലങ്ങളിലും വച്ചിരുന്ന വേസ്റ്റ് ബിന്നു കൾ നീക്കം ചെയ്തു.
  • അതിന് പകരമായി മുനിസിപ്പൽ വർക്കേഴ്സ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് വേസ്റ്റ് കളക്ട് ചെയ്തു.
  • അതിനായി കോർപ്പറേഷൻ പുതിയ വണ്ടികൾ വാങ്ങി.
  • ആ വാഹന ങ്ങളിൽ തന്നെ വൃത്തിയുടെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാനായി ലൗഡ് സ്പീക്കർ സ്ഥാപിച്ചു.
  • നനവുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച് കമ്പോസ്റ്റ് വളമാക്കി മാറ്റാനായി ക്ളസ്റ്റർ സംവിധാനം ഏർപ്പെടുത്തി.
  • സ്ക്കൂളുകൾ, കോളേളുകൾ, റസിഡന്റ്സ് കോളനികൾ അങ്ങനെ സ്ഥലവും സൗകര്യവുമുള്ളിടങ്ങളെല്ലാം കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രങ്ങളായി മാറി.
  • ഒരു പണിയും ചെയ്യാതെ നടന്ന മുനിസിപ്പൽ ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ട് പുതിയവരെ നിയമിച്ചു.
  • മാർക്കറ്റുകളുടേയും റോഡുകളുടേയും ക്ളീനിംഗ് രാത്രി സമയത്താക്കി.
  • അതിനായുള്ള ആധുനിക യന്ത്രോപകരണങ്ങളും വാഹനങ്ങളും പുതുതായി വാങ്ങി.
  • ഉത്തരേന്ത്യൻ ഹിന്ദു വിവാഹ ചടങ്ങുകളിലുള്ള ഏഴിന പ്രതിജ്ഞയോടുകൂടി എട്ടാമതായി നഗരം വൃത്തിയായി സൂക്ഷിക്കും എന്നൊരു പുതുപ്രതിജ്ഞ കൂടി കൂട്ടിച്ചേർത്തു.
  • ഏത് പൊതുപരിപാടി കഴിയുമ്പോഴും അവിടെ അടിഞ്ഞുകൂടുന്ന വേസ്റ്റ് അപ്പപ്പോൾ സംഘാടകർ തന്നെ നീക്കംചെയ്തു.
  • വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പുറത്തേക്ക് ചപ്പുചവറുകൾ വാരിവലിച്ചെറിയുന്നത് തടയാനായി വണ്ടിക്കുള്ളിൽ തന്നെ വേസ്റ്റ് ബിൻ സ്ഥാപിച്ചു.
  • കുട്ടികളെ ശുചിത്വമിഷൻ ബ്രാൻഡ് അംബാസിഡർമാരാക്കി.
  • പരിസരം വൃത്തികേടാക്കാൻ ശ്രമിച്ച മുതിർന്നവരെ കുഞ്ഞുങ്ങൾ ഉപദേശിച്ച് നേരെയാക്കി.
  • അങ്ങനെയങ്ങനെ ഇൻഡോർ വൃത്തിയാൽ വെട്ടിത്തിളങ്ങുന്ന നഗരമായി മാറി ഇന്ത്യയിൽ ഒന്നാമതായി രാജ്യത്തിന് മാതൃക യായി.
  • ഇൻഡോർ നഗരമധ്യത്തിൽ തന്നെ സ്ഥിതിചെയ്യുന്ന മാലിന്യസംസ്കരണ പ്ലാന്റ് ഒരു പൂന്തോട്ടം പോലെ മനോഹരമാക്കി പരിപാലിക്കുന്നു.

advt

Click here to read the article 'Madani nna Vellariprav' written by Sajeev ala 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബീഹാർ മധ്യപ്രദേശ് രാജസ്ഥാൻ ഉത്ത ർപ്രദേശ് പൊതുവെ 'ബീമാരു' അഥവാ രോഗി എന്നാണ് സംബോധന ചെയ്യപ്പെടുന്നത്. അവിടെനിന്നാണ് ശുചിത്വത്തിന്റെ വൃത്തിയുടെ വെടിപ്പിൻറെ അദ്ഭുതവാർത്തകൾ പുറത്തുവരുന്നത്. ഇൻഡോറും ഭോപ്പാലും ക്ളീൻസിറ്റി പുരസ്കാരത്തിനായി കടുത്ത മത്സരം നടത്തു ന്നു. നമ്മുടെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ഒന്നും ശുചിത്വ നഗരങ്ങളുടെ ലിസ്റ്റിന്റെ ഏഴയലത്ത് പോലുമില്ല. ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെ വൃത്തികേട് കണ്ട് സഹികെട്ട് പാശ്ചാത്യ ടൂറിസ്റ്റുകൾ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പടം പത്രങ്ങളിൽ വരുന്നു. നീണ്ട് പരന്നുകിടക്കുന്ന സുന്ദരമായ കോഴിക്കോട് ബീച്ചിൽ നിറയെ വേസ്റ്റ് ബിന്നുകൾ ഉണ്ടായിരുന്നിട്ടും മാലിന്യങ്ങൾ വലിച്ചെറി യപ്പെടുന്നു. ഒരു കാലത്ത് വൃത്തികേടിൻറെ പര്യായങ്ങളായിരുന്ന റെയിൽവേ പ്ളാറ്റുഫോമുകൾ സ്വച്ഛ് ഭാരത് മിഷൻറെ കീഴിൽ ആകെ മാറിപ്പോയിരിക്കുന്നു.

സംശയമുള്ളവർ തൃശൂർ റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഒന്ന് സന്ദർശിച്ചാൽ വ്യത്യാസം സ്വയം ബോധ്യ പ്പെടും. ഇൻഡോർ ഒരു നഗരത്തിന്റെ ഇച്ഛാശക്തിയുടെ വിജയ പ്രതീ കമാണ്. നന്മകൾ ഏത് ദിക്കിൽ കണ്ടാലും ശ്രദ്ധിക്കണം, പഠിക്കണം, പകർത്തണം. മാലിന്യസംസ്കരണം പഠിക്കാൻ സ്വിറ്റ്സർലൻഡ്, അയർലൻഡ് സ്ക്കോട്ട്ലൻഡ് ഫിൻലൻഡ് തുടങ്ങിയിടങ്ങളിലൊന്നും പോകേണ്ട ഒരു കാര്യവുമില്ല. കോടികളുടെ ചെലവില്ലാതെ രണ്ടോ മൂന്നോ ലക്ഷം രൂപ മുടക്കിയാൽ ഇവിടുത്തെ ഒരു വിദഗ്ധ സമിതിക്ക് ഇൻഡോറിൽ പോയി വേസ്റ്റ് മാനേജ്മെന്റ് സംവിധാനം കണ്ടറിഞ്ഞ് മനസ്സിലാക്കാൻ കഴിയും. റഷ്യൻ ബോംബാക്രമണത്തിൽ അഗ്നിക്കി രയായി തീയും പുകയും മൂടിയ യുക്രൈൻ നഗരങ്ങളെ പോലെ കൊച്ചി സ്‌മോക്ക് സിറ്റി ആയി മാറിയ വാർത്ത CNNൽ വരെ വന്നിരി ക്കുന്നു. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കോർപ്പറേ ഷനാണ് കൊച്ചി. അഞ്ചുവർഷത്തെ ഇടവേളയിൽ കൃത്യമായി ഭരണ മാറ്റമുണ്ടായ സംസ്ഥാനമാണ് കേരളം.

ബ്രഹ്മപുരത്ത് ഉയരുന്ന വിഷപ്പുകയുടെ പേറ്റന്റ് എല്ലാവർക്കും ഒരേപോലെ അവകാശപ്പെടാം.

profile

Sajeev ala

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.