Monday, December 23, 2024

യൂണിഫോം സിലബസ്

"മോനേ രണ്ടേ രണ്ട് ജാതികൾ മാത്രമേ ഇന്ന് ഇന്ത്യയിലുള്ളു.

1.ഇംഗ്ലീഷ് അറിയുന്നവർ

2.ഇംഗ്ലീഷ് അറിയാത്തവർ"

ഓസ്ക്കാറിനുള്ള ഇന്ത്യൻ നോമിനേഷനായിരുന്ന ഗുജറാത്തി ചിത്രം ചെല്ലോ ഷോയിലെ അധ്യാപകൻ മുഖ്യകഥാപാത്രമായ കുട്ടിയോട് പറയുന്നത് എല്ലാ അർത്ഥത്തിലും കറകറക്റ്റാണ്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ എല്ലാം കോടികൾ മുടക്കി നവീകരിച്ച് സുന്ദരമാക്കിയിട്ടുണ്ട്. പക്ഷെ അവിടെ നിന്ന് പഠിച്ചിറങ്ങുന്ന 90% കുട്ടികൾക്കും ഇംഗ്ലീഷിൽ നേരാംവണ്ണം എഴുതാൻ പോലും അറിയില്ല. വിജയശതമാനം നൂറിലെത്തിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന SSLC പരീക്ഷ തന്നെ ഒരു പ്രഹസനമായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളഭാഷയുടെ സംരക്ഷണവും വികസനവും എല്ലാക്കാലത്തും പാവപ്പെട്ടവരുടെ മക്കളുടെ ബാധ്യതയാണ്. കാശുള്ളവരുടെ കുട്ടികൾ ICSE CBSE സ്ക്കൂളുകളിൽ ഇംഗ്ലീഷിൽ സുന്ദരമായി സംസാരിക്കാനും എഴുതാനും പഠിച്ച് പുറത്തിറങ്ങുന്നു. കേരളാ എൻട്രൻസിലും നീറ്റിലും അങ്ങനെ സകലമാന മത്സരപരീക്ഷകളിലും ഇവർ തിളക്കമാർന്ന വിജയം നേടിയെടുക്കുന്നു. അതേസമയം പ്രതിഭാവിലാസത്തിൽ ഒട്ടും പിന്നിലല്ലാത്ത സർക്കാർ മലയാളം മീഡിയം വിദ്യാർത്ഥികൾ ജീവിത മത്സരത്തിൽ ബഹുദൂരം പിന്നിലാകുന്നു. ഞാൻ പഠിച്ച ഞങ്ങളുടെ വീടിന് തൊട്ട് മുന്നിലുള്ള ആലാ ഗവ. ഏൽപി സ്ക്കൂൾ ഇപ്പോൾ കണ്ടാൽ കൊതിവരും. അത്രമനോഹരമായാണ് ഈ പള്ളിക്കൂടം അണിയിച്ചൊരുക്കിയിരിക്കുന്നത്.

part of article

 

part article

അതേപോലെ പത്താംക്ലാസ് വരെ പഠിച്ച ആലാ ഗവ.ഹൈസ്ക്കൂളിലും വലിയ രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. പണ്ട് ഒരു ഡിവിഷനിൽ അമ്പത് കുട്ടികൾ ഉണ്ടായിരുന്ന സ്ക്കൂളിൽ 5 മുതൽ10 വരെ ക്ളാസുകളിൽ എല്ലാം കൂടി ഇപ്പോൾ 50ൽ താഴെ വിദ്യാർത്ഥികൾ മാത്രമേയുള്ളു. സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് സർക്കാർ സ്ക്കൂളുകൾക്കുണ്ട്. പക്ഷെ അധ്യയനനിലവാരം ഒരടി മുന്നോട്ട് പോയിട്ടില്ല. ഇംഗ്ലീഷ് സാഹിത്യ ത്തിൽ പിഎച്ച്ഡി എടുത്തവർക്ക് പോലും നേരെ ചൊവ്വേ ആ ഭാഷ എഴുതാൻ കഴിയുന്നില്ല. ഡോക്ടറേറ്റുള്ള ഒരു വനിതാ നേതാവിന്റെ RRR നാട്ട് നാട്ട് english post വായിച്ച് കേരളം കുടുകുടെ ചിരിക്കുന്നു വെങ്കിൽ അതിന് കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ യാണ്. SSLC പരീക്ഷ ഉയർന്ന ഡിസ്റ്റിംഗ്ഷനോട് കൂടി സ്ക്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പാസ്സായ ഈയുള്ളവന് സ്വന്തമായി ഒരു ഇംഗ്ലീഷ് വാക്യം തെറ്റു കൂടാതെ എഴുതാൻ അന്ന് അറിയില്ലായിരുന്നു. സ്ക്കൂളിൽ ഇംഗ്ലീഷ് ആരും ശരിയായി പഠിപ്പിച്ചി ട്ടില്ല. കെമിസ്ട്രി, ബയോളജി, മാത്സ് അധ്യാപകർ തന്നെയാണ് ഇംഗ്ലീഷ് ടീച്ചർ വേഷം കെട്ടി വന്നിരുന്നത്. ഞങ്ങളുടെ തലമുറയിലെ മഹാഭൂരിപക്ഷവും മക്കളെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിൽ അയച്ചതിന്റെ കാരണം അവരുടെ ആംഗലേയ ദുരന്താനുഭവമാണ്.

advt

 

Click here

സർക്കാർ സ്ക്കൂളുകളിൽ നല്കുന്നതിന്റെ പകുതി ശമ്പളം പോലും അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ലഭിക്കുന്നില്ല. പക്ഷെ അവിടെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരെ മാത്രമേ ഇംഗ്ലീഷ് അധ്യാപകരായി നിയമിക്കുകയുള്ളു. അതിന്റെ ഗുണമാണ് അവിടെ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്.
ആന്ധ്രാപ്രദേശിൽ ജഗ്മോഹൻ സർക്കാർ ചെയ്ത പോലെ ഒന്നുമുതൽ പത്തുവരെയുള്ള എല്ലാ ഗവൺമെന്റ് സ്ക്കൂളുകളും ഇംഗ്ലീഷ് മീഡിയ മാക്കി മാറ്റണം. അവിടെ ആംഗലേയത്തിൽ നല്ല പ്രൊഫിഷ്യ ൻസിയുള്ള അധ്യാപകരെ മാത്രം നിയമിക്കണം. സ്പോക്കൺ ഇംഗ്ലീഷ് എല്ലാ ദിവസവും ഒരു പീര്യേഡ് നിർബന്ധമായും പഠിപ്പിച്ചിരിക്കണം. അങ്ങനെയെങ്കിൽ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ സർക്കാർ വിദ്യാലയങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ഏറ്റവും പാവപ്പെട്ടവ രുടെ മക്കളും രക്ഷപെടും. ഇംഗ്ലീഷ് അറിയാവുന്നവർ എന്ന കുലീന ജാതിയിലേക്ക് അവരും കടന്നുവരും. അങ്ങനെ ഒരു level playing field ഇവിടെ സൃഷ്ടിക്കപ്പെടും.കൊട്ടാരം പോലുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് ഗിമ്മിക്കുകൾ 200% SSLC വിജയം തുടങ്ങിയ പരിപാടികൾ കൊണ്ടൊന്നും സർക്കാർ സ്ക്കൂളുകളുടെ ഗുണനിലവാരം ഉയരാൻ പോകുന്നില്ല. യൂണിഫോം സിവിൽ കോഡ് പോലെ തന്നെ പ്രധാനമാണ് യൂണിഫോം സിലബസും. ഇന്ത്യയിലെ മുഴുവൻ കുഞ്ഞുങ്ങളും ഒരേ പുസ്തകം ഇംഗ്ലീഷിൽ പഠിക്കണം. മാതൃഭാഷ ഒരു നിർബന്ധിത വിഷയം മാത്രമാകണം. ഇംഗ്ലീഷ് അറിയാത്തവർ എന്ന നീചജാതിയിലേക്ക് സാധാരണക്കാരുടെ മക്കളെ തള്ളിയിടുന്ന സർക്കാർ സ്പോൺസേർഡ് ക്രൂരതയാണ് നമ്മുടെ മലയാളം മീഡിയം വിദ്യാഭ്യാസം എന്നു പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്.

profile

Sajeev ala

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.