Monday, December 23, 2024

മരണത്തിന്റെ കൂടെ

അതെ, ഇന്നു ഞാനും കേട്ടിരുന്നു, മതപ്രഭാഷകന്റെ മഹോന്നതമായ മതേതരത്വം, കോളാമ്പി കൂട്ടങ്ങൾ വാതോരാതെ നിലവിളിക്കുന്നു, അതാ ഒരു ആംബുലൻസ് വളരെ ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് സ്റ്റേജിന്റെ മടിത്തട്ടിലേക്കെന്ന പോലെ കയറി വരുന്നു. മതപ്രഭാഷകൻ കുഴഞ്ഞു വീണിരിക്കുകയാണ്. അയാൾക്ക് ചുറ്റും ഒരു കൂട്ടം ആളുകൾ കയറു മുറുക്കാൻ വെമ്പുന്ന കാലനെ പോലെ കാത്തു നിൽക്കുന്നു. ആംബുലൻസിന്റെ ശബ്ദം നിലച്ചു. അതിൽ നിന്നും മാലാഖമാരായ രണ്ടു യുവതികളും, കഴുത്തിൽ ചെവിക്കുഴലുകളുമായി ഒരു വലിയ യുവാവും ഇറങ്ങി വന്നു. മാലാഖമാരുടെ ചിറകുകൾ അറ്റു വീണിരുന്നു. അത് മാലാഖമാരുടെ മത ചിന്തയിലെ വേദിയല്ലായിരുന്നതുകൊണ്ടായിരിക്കാം. വലിയൊരു ബഹളത്തിനൊടുവിൽ പരിസരം ശാന്തമായി. മതപ്രഭാഷകൻ മരിച്ചിരിക്കുന്നു. അയാളുടെ കയ്യിലെ നാടിയിൽ അനക്കമില്ല. എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. പലരും പലതും പറഞ്ഞു തുടങ്ങി. അയാൾ നല്ലവനെന്നും, അയാൾ ചെയ്ത കുറ്റങ്ങൾക്കുന്ന ശിക്ഷ ദൈവം കൊടുത്തുവെന്നും, വെള്ളം കിട്ടാതെ പാവം മരിച്ചു പോയി എന്നും, അങ്ങനെ നീളുന്നു പല നാവുകൾ. രംഗം കടുക്കും മുന്നേ ആംബുലൻസ് ശവത്തെയും കൊണ്ട് പിന്തിരിഞ്ഞോടി. കൂടെ കാലന്റെ കൂട്ടരെ പോലെ കറുത്ത തുണി ചുറ്റിയ കൊടികളും. ആശുപത്രി മുറ്റം ജനസാഗരമായിരിക്കുന്നു. കൊറോണയുടെ കറുത്ത നിഴലുകൾ മത വിശ്വാസത്തിൽ ഇല്ലാതായിരിക്കുന്നു. കൊറോണ മരിച്ചു. ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് ശവത്തിന്റെ അനുനായികളുടെ ഫോണുകൾ നിലവിളിച്ചു കൊണ്ടിരുന്നു. മാധ്യമപ്രവർത്തകർ കഴുകൻ കണ്ണുകളുമായി അവിടെയും ഇവിടെയും ആയി പരതി കൊണ്ടിരിക്കുന്നു. പെട്ടെന്നതാ ശവത്തിന്റെ കൊറോണ ഫലം വന്നിരിക്കുന്നു. ശവത്തിന് പോസിറ്റീവ് ആയിരുന്നു. പൂരപ്പറമ്പിൽ ആന വിരണ്ട പോലെ നിമിഷ നേരം കൊണ്ട് ശവം അനാഥമായി. ആശുപത്രി പരിസരത്തിൽ ബാക്കിയായത് കുറെ കറുത്ത കൊടികൾ മാത്രം. അതാ പരിപാടിയിൽ പങ്കെടുത്ത 120 പേരും വീട്ടിനുള്ളിലെ മുറിയിലേക്ക്. ആരും മത പ്രഭാഷകന്റെ ശവം ഏറ്റുവാങ്ങാൻ ഇല്ല. അയാൾക്ക് സ്വന്തവും ബന്ധവും ഇല്ല. അനാഥനായ അയാളെ ഒരു നേരത്തെ എച്ചിൽ കൊടുത്ത് സഹായിച്ചത് അയാൾ വിശ്വസിച്ചിരുന്ന ദൈവമായിരുന്നു. കാനയിലെ വെള്ളത്തിൽ ഒഴുകി വന്ന റൊട്ടി പാക്കറ്റ് അയാൾക്ക് കാണിച്ചു കൊടുത്തത് അയാളുടെ ദൈവമായിരുന്നു. മത നിന്ത പറഞ്ഞ നാലു പേരെയും കൊല്ലാൻ സഹായിച്ചത് അയാൾ വിശ്വസിച്ചിരുന്ന ദൈവമായിരുന്നു. ഗുണ്ടയായി നടന്ന അയാളെ മത പ്രഭാഷകനാക്കി മാറ്റിയതും അയാളുടെ ദൈവമായിരുന്നു.

Advertise

advertise

Click here for more info

ഒരു മതവിശ്വാസി അയാളുടെ അമ്മക്ക് കൊടുത്ത സമ്മാനമാണ് താനെന്ന സത്യം മനസ്സിലാക്കിയപ്പോഴും അയാളുടെ ജീവൻ സംരക്ഷിച്ച ദൈവത്തെ അയാൾ വിശ്വസിച്ചിരുന്നു.കൊറോണയെ തെല്ലു ഭയമില്ലാതെ, അത്തരത്തിലൊരു സാധനം തന്നെയില്ലെന്നു പറഞ്ഞു നടന്ന അയാൾ മരിച്ചതും ദൈവ ഹിതമായിരുന്നു. ആ മതം തന്നെ അയാളെന്ന ശവത്തെ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നു. മതം പറഞ്ഞ കൊറോണ ശവത്തെ ഏറ്റുവാങ്ങാൻ ഇന്ന് മതമില്ല. അതാ വെള്ള ഉടുപ്പുകളിട്ട ആരൊക്കെയോ വരുന്നു. അവരുടെ കയ്യിൽ ഒന്നും തന്നെയില്ല. അവർ പ്ലാസ്റ്റിക് കുപ്പായങ്ങളുടെ ആവരണത്തോട് കൂടി ശവത്തിന്റെ അടുക്കലേക്കു ചെന്നു. അതിൽ അക്ബറും, വാര്യരും, അച്ചായനുമൊക്കെ ഉണ്ടായിരുന്നു. ചെറുമൻ ഒരുക്കിയ വിറക് കൂടാരത്തിന്റെ തീയിൽ വെള്ളക്കുപ്പായക്കാർ ശവത്തെ യാത്രയാക്കി. ആ തീയുടെ ചൂടിൽ പൊടിഞ്ഞ ചെറുമന്റെ വിയർപ്പിന്റെ ഗന്ധം മത പ്രഭാഷകന് കൂട്ടുണ്ടായിരുന്നു.കറുത്ത മേനിയിൽ നോക്കി ആരോ ഒരുവൻ പറഞ്ഞു. പാവം ആ മനുഷ്യന് ഒരു ചെറുമന്റെ കയ്യ് കൊണ്ട് തീകൊള്ളേണ്ടി വന്നല്ലോയെന്ന്.

By
AdarshVasudev
Kongad

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.