Monday, December 23, 2024

അന്ധവിശ്വാസങ്ങളും വടക്കനും

profile

Joseph Thomas Vadakkan
Chief Editor
yukthivaadi.com
Author
Nithya Jeevithathile Andhaviswasangal

ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം. യുക്തിവാദിയുടെ ചീഫ് എഡിറ്റർ കൂടിയായ ശ്രീ. ജോസഫ് വടക്കന്റെ ഈ രചന ചിന്താശേഷിയുള്ള ഒരു തലച്ചോറിന് ഒരു പുത്തൻ പാത വെട്ടിത്തെളിക്കുക തന്നെ ചെയ്യും. ഗോത്രീയ സംസ്‌കാരങ്ങളും, അവ പങ്കിട്ടു നൽകിയ പൊതുബോധങ്ങളും ഒരു സാമാന്യ വിശ്വാസിയുടെ മനസ്സിൽ മാത്രമായിരിക്കില്ല അന്ധവിശ്വാസങ്ങൾ കോറിയിടുന്നത്. പുരോഗമന ചിന്തയുള്ള പരിഷ്‌കൃത സമൂഹം കെട്ടിപ്പടുക്കാനിറങ്ങിയവരും അത്തരുണം അനവധി അന്ധവിശ്വാസങ്ങൾ പേറുന്നവരാണ്. രണ്ടാമത്തെ കൂട്ടർക്ക് തിരുത്തലിനായും, എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന മാനസിക നിലയുള്ള ആദ്യത്തെ കൂട്ടർക്ക് അസഹിഷ്ണുത ആർജിക്കാനും വിധത്തിൽ മാധ്യമമാകും ഈ കൃതി എന്നതിൽ സംശയമില്ല . അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത ബോധ്യമാണ് അതിന് കാരണം. 

ഈ പുസ്തകം വാങ്ങുവാനായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

part of article

Click here for Buy this Book

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.