Monday, December 23, 2024

ഏഴാം നാള്‍

ആറു നാളത്തെ സൃഷ്ടി കഴിഞ്ഞ് ദൈവം ഏഴാം നാള്‍ വിശ്രമിച്ചതിനാല്‍ എല്ലാവരും ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം വിശ്രമിക്കണമെന്നും, ആ ദിവസം 'വിലക്കപ്പെട്ട' ജോലികള്‍ ചെയ്യുന്നത് കൊടും പാതകമാണെന്നും ഉള്ള ചില പ്രമുഖ മതങ്ങളുടെ വിശ്വാസം ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. ശരിക്കും ഈ വിശ്രമം അടിച്ചേല്‍പിക്കേണ്ട ഒന്നാണോ എന്നത് ചിന്തനീയമാണ്. പരിണാമപരമായി ഊര്‍ജം പിശുക്കി ഉപയോഗിക്കുന്നവരുടെ ജീനുകളാണ് അതിജീവിക്കപ്പെട്ടത്. തങ്ങളെ ആക്രമിക്കുന്ന മൃഗങ്ങളെയും മനുഷ്യരെയും പ്രതിരോധിക്കുക, ഇര തേടുക, ഇരയാക്കപ്പെടാതിരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്കായി ഊര്‍ജം സംഭരിച്ചു വയ്ക്കുന്നവര്‍ക്ക് കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുകയും അവരുടെ ജീനുകള്‍ അതിജീവിക്കുകയും ചെയ്തു. അനാവശ്യ ജോലികളിലൂടെ ഊര്‍ജം നഷ്ടപ്പെടുത്തുന്നവര്‍ ആക്രമണങ്ങളാലോ പട്ടിണിമൂലമോ ഒക്കെ നശിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ തന്നെ, താഴ്ന്ന ഊര്‍ജ നിലയില്‍ നിൽക്കാനുള്ള ത്വരയുള്ളവരുടെ ജീനുകള്‍ നമ്മുടെ ജീന്‍പൂളില്‍ കൂടുതലായി. ചുരുക്കത്തില്‍, വിശ്രമം എന്നത് ഇങ്ങനെ അതിജീവിക്കപ്പെട്ട മനുഷ്യന്‍റെ ഒരു സ്വാഭാവികതയാണ്.

Advertise

advertise

Click here for more info

ഇനി നമുക്ക് ദൈവത്തിന്‍റെ വിശ്രമത്തിലേക്കു വരാം. ഊര്‍ജം സമ്പാദിച്ചു വച്ച് അതിജീവനത്തിനായി ഉപയോഗിച്ചതിനാല്‍ രൂപപ്പെട്ട വിശ്രമം എന്ന ലോ എനർജി സ്റ്റേറ്റ് (Low energy state) ദൈവത്തിനും ആപ്ലിക്കബിള്‍ ആകുന്നത് ശരിക്കും കോമഡിയാണ്. എന്തായാലും മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണോ അതോ തിരിച്ചാണോ എന്ന സംശയം പോലും തോന്നാതെ മതങ്ങളുടെ കോമഡി കഥകള്‍ വായിക്കുന്ന വിശ്വാസികള്‍ക്കു നമോവാകം.

Click here for reference

By
AnoopIssac

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.