Monday, December 23, 2024

ചികിത്സ മനശാസ്ത്രപരം കൂടി ആവേണ്ടേ ?

റിസ്ക് എടുക്കുമ്പോഴുണ്ടാകുന്ന അഡ്രിനലിൻ, സന്തോഷ രാസവസ്തുവായ ഡോപ്പമിൻ ധാരാളമായി ഉണ്ടാക്കുന്നതിലേക്കു നയിക്കുകയും, ഇത് ചിലരിൽ അഡിക്ഷൻ ആവുകയും ചെയ്യുന്നുണ്ട്. അവർക്ക് റിസ്കില്ലാത്ത സാധാരണ ജീവിതം വല്ലാതെ ബോറടിക്കുന്നതാകാനും സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ളവരോട്, റിസ്ക് ഒഴിവാക്കിയുള്ള സുരക്ഷിതവും ശാസ്ത്രീയവും ആയ മാർഗങ്ങളിലേക്കു തിരിയണമെന്നു പറഞ്ഞാൽ എളുപ്പത്തിൽ നടപ്പാകണമെന്നില്ല. Ref/-Click here

advt

മനുഷ്യൻ, അവന്റെ പരിണാമ കാലഘട്ടത്തിന്റെ 99% ഉം ഗോത്രങ്ങളായാണ് അതിജീവിച്ചത്. ഒരാൾ തന്റെ ഗോത്രത്തിനു വേണ്ടി റിസ്ക് എടുക്കുമ്പോൾ, അത് ആ ഗ്രോത്രാംഗങ്ങളുടെയെല്ലാം ആഹാര സമ്പാദനത്തിനും, ശത്രുക്കളിൽ നിന്നുള്ള രക്ഷപെടലിനും, അതുവഴി, ആ ഗോത്രത്തിന്റെ അതിജീവനത്തിനും സഹായകമാകുന്നു. അതു കൊണ്ടു തന്നെ റിസ്ക് എടുക്കുകയും അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗോത്ര ചോദനകൾ ഉള്ള മനുഷ്യരുടെ ജീനുകൾ അതിജീവിക്കപ്പെട്ടു നമ്മിലേക്ക് എത്താനുള്ള സാദ്ധ്യത ഏറെയാണ്. റിസ്ക് എടുക്കുന്ന ആളോടു റിസ്ക് വളരെ കുറവുള്ളതും സുരക്ഷിതവുമായ ശാസ്ത്രീയ മാർഗം അവലംബിക്കാൻ പറയുമ്പോൾ, അയാൾക്കും ആരാധകർക്കും ഉണ്ടാകുന്ന വെറുപ്പിന്റെ കാരണം, പരിണാമപരമായി ഇങ്ങനെ കാണാൻ സാധിക്കും.

എന്നാൽ, ആധുനികതയിൽ പരിണാമപരമായ പല ചോദനകൾക്കും സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നമ്മോട് അക്രമം പ്രവർത്തിക്കുന്ന ഒരാളെയോ ഒരു കൂട്ടത്തെയോ ഇന്ന്, (ഗോത്ര കാലത്തെ പോലെ), ജീവൻ പണയം വച്ച് വകവരുത്തേണ്ട ആവശ്യമില്ല. അതിനു സമാധാനപരവും നിയമപരവും ആയ മാർഗങ്ങൾ ആണ് സ്വീകാര്യമാകുന്നത്. അതുപോലെ, തന്റെയും കൂടെയുള്ളവരുടെയും ജീവൻ റിസ്കിലാക്കി, പൊതു പ്രദർശനം നടത്തി, കൈയ്യടി വാങ്ങി, പാമ്പു പിടിക്കേണ്ട ആവശ്യം ഇന്നില്ല. അതിന് ശാസ്ത്രീയമായ മാർഗങ്ങളാണ് അവലംബിക്കേണ്ടത്. ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിക്കുകയും, അനാവശ്യ റിസ്കെടുത്ത് തന്റെയും കാഴ്ചക്കാരുടെയും ജീവൻ അപകടത്തിൽ പെടുത്തുകയും ചെയ്യുന്നവരെ നിയമ നടപടികൾക്കൊപ്പം മനശാസ്ത്രപരമായ ചികിത്സകൾക്കും വിധേയമാക്കേണ്ടതാണ്.

profile

Anup issac

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.