Monday, December 23, 2024

വിപ്ലവ സൂര്യന്മാർക്ക് വിട

 

സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്. "വിപ്ലവസൂര്യന്മാർക്ക് വിട" എന്ന വീഡിയോ കാണാം.. Click here to watch the video   

പരിയാരത്ത് തുടങ്ങുന്ന മെഡിക്കൽ കോളേജിന്റെ സ്ഥലവും, കെട്ടിടവും സർക്കാരിന്റേതായിരുന്നു, വായ്പക്ക് ജാമ്യവും സർക്കാരാണ്. ഇങ്ങനെ മുഴുവൻ പൊതു ഉടമസ്ഥതയിലായിരിക്കെ ഒരു ട്രസ്റ്റ് കെ.കരുണാകരൻ, എം.വി രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും മെഡിക്കൽ കോളേജ് ട്രസ്റ്റിന് കീഴിലേക്ക് കൊണ്ട് വരാനും നീക്കങ്ങളുണ്ടായി. എന്നാൽ ഇത് സ്വകാര്യമായി മെഡിക്കൽ കോളേജിനെ മാറ്റി അഴിമതിക്കുള്ള വേദി ഒരുക്കളാണെന്നും മെഡിക്കൽ കോളേജ് തീർത്തും സഹകരണ മേഖലയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂത്തുപറമ്പിൽ യുവജന സമരം നടന്നത്. ആ സമരത്തിൽ അണിചേർന്ന ബാബു, റോഷൻ, മധു, ഷിബുലാൽ, രാജീവൻ എന്നിവർ സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മരണപെട്ടു.

1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും രക്തസാക്ഷിത്വം ഒരു വളമാണ്. പ്രസ്ഥാനം തഴച്ചു വളരുന്നത് മരണസാക്ഷ്യം പറഞ്ഞവരുടെ രക്തം വലിച്ചുകുടിച്ചിട്ടാണ്. കേട്ടിട്ടില്ലേ ഈ മുദ്രാവാക്യം.. " ഞങ്ങടെ ബാബു, ഞങ്ങടെ റോഷൻ ഞങ്ങടെ മധുവും ഷിബുലാലും പ്രിയപ്പെട്ടൊരു രാജീവനും ആർക്കു വേണ്ടി മരിച്ചെന്നോ ? എന്തിനു വേണ്ടി മരിച്ചെന്നോ ? " ഇങ്ങനെ അനർഗളനിർഗ്ഗളമായ മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ, ഒരുകാലത്തു അത് ഏറ്റുവിളിച്ചിട്ടുണ്ടെങ്കിൽ ബോധം വെക്കുന്ന സമയത്ത് 'ആർക്കുവേണ്ടി മരിച്ചെന്നോ ?' എന്ന വരിയിലെ ചോദ്യത്തിനുത്തരം അന്വേഷിക്കുമ്പോൾ നമ്മുടെ ചിന്തയിലേക്ക് എക്‌സാലോജിക് എന്ന നാമം തെളിയരുത്. തലച്ചോറിനെ ചങ്ങലക്കിട്ട് വേണം ഈ ഭേരികൾ മുഴക്കാൻ.

94 നവംബർ 25 ന് ഈ സമരത്തിനു നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ് നാളിതുവരെ ചലനമറ്റ് കിടക്കുകയായിരുന്ന പുഷ്പൻ മരണപ്പെട്ട വാർത്തയാണ് കഴിഞ്ഞ മണിക്കൂറുകളിൽ നമുക്ക് മുന്നിലേക്ക് വരുന്നത്. സത്യത്തിൽ ആ മനുഷ്യന് മുക്തിയാണ് ലഭിച്ചത്. അല്ലാത്തപക്ഷം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ആ പ്രഹസന ഗാനത്തിന് ചുവടുവെക്കുന്ന അന്തം അടിമകളുടെ അവരാതത്തിന് സാക്ഷിയായി ഇനിയും ജീവിതം നരകിച്ചേനെ.. സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്.


ഒരു കൂട്ടം അടിമകൾക്കിടയിൽ നിന്നും വാക്ചാതുര്യത്തോടെ പൊട്ടത്തരം പറഞ്ഞ് പുരോഗമനം എന്ന പേര് കാളവണ്ടിയുഗ ചിന്തകൾക്ക് നൽകുന്ന രണവർണ്ണ സോമ്പികൾക്കിടയിൽ നിന്നും നേടിയ സ്വാതന്ത്ര്യമായി നിങ്ങളുടെ വിയോഗത്തെ ഒരു ബോധ ന്യൂനപക്ഷം വിലയിരുത്തും. പുഷ്പ്പൻ എന്ന മനുഷ്യന് അഭിവാദ്യങ്ങൾ.

Editorial board

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.