Monday, December 23, 2024

ഹോമിയോപ്പതി ശാസ്ത്രീയമല്ല

ഫെഡറിക്ക് സാമുവൽ ഹാനിമാൻ(1755‐1848) എന്ന ദേഹമാണ് ഹോമിയോ വൈദ്യരീതിയുടെ ഉപജ്ഞാതാവ്. ഇദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിൽ(Modern medicine) എം ഡി ബിരുദധാരിയും പ്രസിദ്ധനായ ഡോക്ടറുമായിരുന്നു എന്നാണറിവ്. വൈദ്യശാസ്ത്ര ചരിത്രത്തിൽ ഹോമിയോവിന്റെ ആവിർഭാവം ഒരു വിപ്ലവം തന്നെയായിരുന്നു. മറ്റെല്ലാ ചികിൽസാ സമ്പ്രദായങ്ങളേക്കാളും ഇതിനു ശാസ്ത്രീയത കൂടുമെന്നാണ് ഇതിന്റെ പ്രചാരകർ അവകാശപ്പെട്ടത്. ഒരു മരുന്ന് ആരോഗ്യവാനായ ഒരാളിൽ ഉണ്ടാക്കുന്ന ലക്ഷണ സമൂഹങ്ങൾക്ക് തുല്യമായ ലക്ഷണങ്ങൾ കാണുന്ന ഒരു രോഗിക്ക് പ്രസ്തുത മരുന്നിന്റെ ആവർത്തിപ്പുകൾ നൽകി രോഗഹരണം വരുത്താം എന്നാണ് ഇവരുടെ വിശ്വാസം. 'സമം സമേന ശമ്യതി' എന്നതാണ് ഇതിന്റെ അന്ത:സത്ത. 'ഇന്ന രോഗത്തിനു ഇന്ന മരുന്ന്' എന്ന എന്ന രീതി ഹോമിയോ അംഗീകരിക്കുന്നില്ല. ഒന്നിലധികം മരുന്നുകൾ കൂട്ടിച്ചേർത്തു കൊടുക്കുന്ന കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തോടും ഇവർ യോജിക്കുന്നില്ല.

Advertise

click here for more info

advertiseലക്ഷണങ്ങൾക്കനുയോജ്യമായ മരുന്നുകൾ കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ആവർത്തനം മൂലം ഔഷധത്തിന്റെ ഫലശേഷി വർദ്ധിക്കുന്നു! എന്ന് ഇവർ വിശ്വസിക്കുന്നു, അതായത് ഔഷധാണുക്കളുടെ സംയാജിപ്പ് അഴിയുന്തോറും അതിന്റെ പൊട്ടൻസി വർദ്ധിക്കുന്നു എന്ന്. ഈ വാദത്തിന് ഇന്നേ വരെ ഔഷധശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ശാസ്ത്ര ഏജസസികളുടെയോ അംഗീകാരം ലഭിച്ചതായി അറിവില്ല.

ആധുനികവൈദ്യ ശാസ്ത്രം രോഗത്തെപ്പറ്റിയും രോഗകാരണത്തെപ്പറ്റിയും ആഴത്തിൽ പഠിക്കുമ്പോൾ ഹോമിയോ രോഗത്തെപ്പറ്റിയും രോഗകാരണത്തെപ്പറ്റിയും ചിന്തിക്കുന്നില്ല. ഇവർ രോഗിയിൽ പ്രകടമാകുന്ന ലക്ഷണത്തെയാണ് ചികിൽസിക്കുന്നത്. പേ വിഷബാധ(Hydrophobia) എന്ന അസുഖം ലക്ഷണം പ്രകടമായാൽ പിന്നെ ചികിൽസിച്ചു ഭേദമാക്കുക അസാദ്ധ്യമാണ്. പേപ്പട്ടി വിഷബാധക്കെതിരെ വിവിധയിനം ഔഷധങ്ങൾ പ്രയോഗിക്കാമെന്ന് ഹോമിയോ പറയുന്നുണ്ടെങ്കിലും പേപ്പട്ടി വിഷബാധയേറ്റ ആരെങ്കിലും ഹോമിയോ മരുന്ന് കഴിച്ച് രക്ഷപ്പെട്ടു എന്നതിന് ഒരു തെളിവുപോലുംമുന്നോട്ടു വെക്കാൻ ഇന്നേ വരെ ഇവർക്ക് സാധിച്ചിട്ടില്ല. ലൂയീപാസ്റ്റർ പേവിഷബാധക്കെതിരെ വാക്സിൻ കണ്ടുപിടിച്ചത് 1885‐ൽ ആണല്ലോ.. അതിനേക്കാൾ വർഷങ്ങൾക്ക് മുമ്പേ മരിച്ച ഹാനിമാൻ പേവിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ചു എന്നും ആ മരുന്ന് ഇന്നും ഫലവത്താണ് എന്നും പറയുന്നതിൽ ദുരൂഹതകളില്ലേ?.

ഹോമിയോ മരുന്നുകൾ കുറ്റമറ്റവയാണ് മാറ്റത്തിന് വിധേയമല്ല എന്നുമാണ് ഇവർ അവകാശപ്പെടുന്നത്. പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും മാറ്റത്തിന് വിധേയമാണ്, മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിൽ പിന്നെ ഹോമിയോ മരുന്നിന് മാത്രം ഒരു മാറ്റവുമില്ലാതെ കാലാകാലം തുടരാൻ പറ്റുമോ ?. ആധുനികവൈദ്യ ശാസ്ത്രത്തിൽ ഹിപ്പോക്രാറ്റസിന്റെ കാലത്ത് പ്രയോഗിച്ചിരുന്ന ഒരൊറ്റ മരുന്നും ഇന്ന് പ്രയോഗിക്കുന്നില്ല എന്ന് പറയുമ്പോൾ തന്നെ ഇത് കാലത്തെയും മാറ്റത്തെയും അംഗീകരിച്ച് നവംനവങ്ങളായ ശാസ്ത്രനേട്ടങ്ങളെ സ്വായത്തമാക്കി മുന്നോട്ട് കുതിക്കുകയാണ് എന്ന് പറയേണ്ടതുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് ഇരുമ്പിനെ കാന്തം ആകർഷിക്കുന്നത് പോലെ ഒരു ഡയനാമിക് ഏക്ഷനിൽ കൂടിയാണ് അല്ലാതെ ഒരു വസ്തുവല്ല എന്ന് ഒർഗനോൺ ഓഫ്മെഡിസിൻ 11‐ാം ഖണഡിക പറയുന്നു. രോഗം പകരുന്നത് രോഗാണുക്കളിൽ കൂടിയാണെന്ന് ഇന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കെ ഇപ്പോഴും രോഗം പകരുന്നത് രോഗാണുവിൽ കൂടിയല്ല വസ്തുവല്ല,പദാർത്ഥമല്ല ഡയനാമിക് ഏക്ഷനാണ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്ടോ. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയിൽ (Passive Immunity) ഏറ്റക്കുറച്ചിലുണ്ടാകാം അത്കൊണ്ടു തന്നെ ചില രോഗാണുക്കൾ ഇവരുടെ ശരീരത്തിൽ കടന്നാലും ഇവർക്ക് രോഗം ബാധിക്കണമെന്നില്ല. ട്യൂമറുകൾ,മാനസീകരോഗങ്ങൾ,ലൈംഗീകരോഗങ്ങൾ,ക്ഷയം എന്നിവക്കൊന്നും ചികിൽസ നടത്താൻ പാടില്ല എന്ന വ്യവസ്ഥയിൽ റഷ്യയിൽ ഹോമിയോ പ്രാക്ടീസ് ചെയ്യാൻ അനുവാദം നൽകിയതായി അറിയുന്നു. എങ്കിലും ഹോമിയോ പ്രചരിപ്പിക്കുന്നത് അവിടുത്തെ ആരോഗ്യ മന്ത്രാലയം 610‐ാം റൂൾ പ്രകാരം നിരോധിച്ചതായും കാണുന്നു. ഇത്തരം നിരോധനങ്ങളും വിലക്കുകളും ഒന്നുമില്ലാതിരുന്നിട്ടും അമേരിക്കയിൽ ഹോമിയോപ്പതി തൊണ്ണൂറുകളിൽ തന്നെ നാമാവിശേഷമായിക്കൊണ്ടിരിക്കയാണെന്ന് വേൾഡ് ബുക്ക് എൻസൈക്ലോ പീഡിയയിലും കാണുന്നു.(The practice of homeopathy is now almost non existed in the United states 1980) മാത്രവുമല്ല 1988 ജൂലായ് ലക്കം ശാസ്ത്രഗതിയിൽ പ്രമുഖ ഹോമിയോ ഡോക്ടറായ മുഹമ്മദ് തോരപ്പ ഇങ്ങിനെ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പത്തൊമ്പതിനായിരത്തോളം ഹോമിയോ ഡോക്ടർമാർ അമേരിക്കയിൽ ഉണ്ടായിരുന്നു ഇന്നത് വിരലിലെണ്ണാവുന്നത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.ഹോമിയോമരുന്നുകൾ നേർപ്പിക്കുമ്പോൾ വീര്യം വർദ്ധിക്കുന്നു എന്നവകാശപ്പെടുകയാണല്ലോ. ഈ വാദത്തെ നമുക്കൊന്ന് വിലയിരുത്തി നോക്കാം. ഏതൊരു പദാർത്ഥത്തെയും തൻമാത്രവരെയാണല്ലോ സ്വാഭാവികമായി(Dilution) ചെറുതാക്കാൻ പറ്റുന്ന അവസ്ഥ ഹോമിയോ മരുന്നും ഒരു പദാർത്ഥമായ സ്ഥിതിക്ക് ആ പദാർത്ഥത്തിനും ഒരു വീര്യവുംവർദ്ധിക്കുന്നില്ല എന്നതാണ് ശാസ്ത്രസത്യം. ഇനി അഥവാ വീര്യം വർദ്ധിക്കുന്നു എന്നു തന്നെ ഇരിക്കട്ടെ എങ്കിൽ ഇത് ഔഷധ ശാസ്ത്രത്തിന് മാത്രമല്ല ഭൗതികശാസ്ത്രത്തിന് തന്നെ ഇതു ഒരു പുത്തൻ അറിവാണ്. ഇതു കാര്യകാരണ സഹിതം തെളിയിക്കാൻ ഇവർ ബാദ്ധ്യസ്ഥരാണ്. ഇത്തരം മരുന്നുകൾ രോഗികൾക്ക് നൽകി അവരിൽ നിന്ന് ലഭിക്കുന്ന അനുഭവം മാത്രം നിരത്തി ശാസ്ത്രം എന്ന് സമർത്ഥിക്കുന്നതിൽ കഴമ്പില്ല. ശാസ്ത്രാന്വേഷണത്തിൽ അനുഭവം എന്നത് ഒരു ഘടകം മാത്രമാണ്. അനുഭവം എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ല. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു! എന്നത് പോലെ. നിസ്സാരമായ പല രോഗങ്ങളും മാറുന്നതിന് പിന്നിൽ പൊലിപ്രഭാവവും(Placebo Effect)ഘടകമാകാം.

Upcoming Events

Click here for registration

advertise

ഹോമിയോപ്പതി മഹാശ്ചര്യം സർവ രോഗസംഹാരി എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ഇവരൊക്കെ തൽസമയം ആധുനിക വൈദ്യശാസ്ത്രത്തെ ശരണം പ്രാപിക്കുന്ന കാഴ്ചയാണ് നമുക്കെന്നും കാണാൻ സാധിക്കുന്നത്. ശാസ്ത്രം പരാജയപ്പെടുമ്പോൾ വിശ്വാസം ഒരാവശ്യമായി വരുന്നു എന്നൊരു ചൊല്ല് തന്നെയുണ്ട്. അതുപോലെ ചില അസുഖങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ ചികിൽസയില്ല, മരുന്നില്ല എന്ന് പറയുകയും ഡോക്ടർമാരുടെ നിസ്സഹായാവസ്ഥ അറിയിക്കുകയും ചെയ്യുമ്പോൾ രോഗിയിൽ ഭയവും ജീവിക്കാനുള്ള വ്യഗ്രതയും വളർന്ന് വരികയും മറ്റു വഴികൾ തേടുകയും ചെയ്യുക സ്വാഭാവികമാണ്.
ഈ ചിന്ത തെറ്റാണെന്ന അഭിപ്രായം ലേഖകനില്ല, ഇത്തരം രോഗികളുടെ മാനസികാവസ്ഥ പലരും ചൂഷണം ചെയ്തുവരുന്നതായാണ് കണ്ടുവരുന്നത്.(മോഹനൻ വൈദ്യരെ പോലുള്ളവർ ഉദാഹരണം) രോഗിയെ സംബന്ധിച്ചെടുത്തോളം ശാസ്ത്രമോ വിശ്വാസമോ എന്നതല്ല പ്രശ്നം, രോഗം മാറലാണ് അവന്റെ പ്രശ്നം. ശാസ്ത്രാന്വേഷകനെ സംബന്ധിച്ചെടുത്തോളം ഇവരുടെ രോഗം എങ്ങിനെ മാറി എന്തെല്ലാം മരുന്ന് ഏതു വിധം നൽകി എന്നൊക്കെ മനസ്സിലാക്കുകയും ഈ സത്യം ലോകത്തിനു മുതൽകൂട്ടാക്കാനുള്ള ശ്രമം നടത്തലുമാണ് അവന്റെ കടമ.

Advertise

Shop Now

advertise

'അലോപ്പതി'! എന്ന തെറ്റായ നാമകരണത്താൽ അറിയപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം ഇന്നു അതിവിപുലമായ ഒരു ശാസ്ത്ര സാഗരമാണ്. അബദ്ധജടിലങ്ങളായ അന്ധവിശ്വാസങ്ങളിൽ നിന്നും വൈദ്യശാസ്ത്രത്തെ സത്യന്വേഷണത്തിന്റെ പാതയിലേക്ക് നയിച്ചത് 'ഹിപ്പോക്രാറ്റസ്' എന്ന മഹാനാണ്. ഇന്നും വൈദ്യ ബിരുദം സ്വീകരിക്കുന്ന വേളയിൽ ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ചൊല്ലി വരുന്നു. ഇതു സത്യാന്വേഷണത്തിന്റെ വഴി തേടുന്നു എന്നല്ലാതെ മറ്റൊരുവൈദ്യ രീതിയെയും എതിർക്കുന്നില്ല. സത്യം പുറത്തുവരുന്നതോടുകൂടി പഴഞ്ചൻ വിശ്വാസങ്ങൾക്കും പ്രമാണങ്ങൾക്കും നിലനിൽപ്പില്ലാതാകുന്നു. ഈ പ്രമാണങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കാൻ ശ്രമിക്കുന്നവർ കാലത്തെ അതിജീവിക്കാൻ പറ്റാതെ പിൻതള്ളപ്പെടുക തന്നെ ചെയ്യും. ഇതിന് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പകച്ചുനിന്നിട്ട് ഒരു കാര്യവുമില്ല. ശാസ്ത്രം അന്ധവിശ്വാസങ്ങളല്ല അന്ധവിശ്വാസങ്ങൾ ശാസ്ത്രവുമല്ല.


By
A Haridasan

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.