Monday, December 23, 2024

ചാണകത്തിലും ആയുർവേദത്തിലും പ്ലൂട്ടോണിയം ഇല്ല

കണ്ണൂർ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ തുടർഘട്ടങ്ങൾക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്‌ബിയിൽ നിന്ന് 80 കോടി രൂപയുടെ ധന സഹായം വാങ്ങുന്നതിന് ആയുഷ് വകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നൽകി. ഇന്നലെ പിണറായി സർക്കാർ എടുത്ത വളരെ 'വിപ്ലവകരവും', 'പുരോഗമനകരവും' ആയ തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടികളും, കമ്മ്യൂണിസ്റ്റ് സർക്കാരുകളും ലോകമെമ്പാടും ശാസ്ത്രവിരുദ്ധരായിരുന്നു.

Advertise

Click here for more info

advertise

റഷ്യൻ ഭരണ കൂടം ലൈസൻകോയിസത്തേ സിംഹാസനത്തിൽ അവരോധിച്ച്, മെന്റലിന്റെ ജനിതക ശാസ്ത്രത്തെ പടിയടച്ച് പിന്ധം വച്ചതും, മാവോ ആധുനിക വൈദ്യത്തെ പുറത്താക്കി ചൈനീസ് വൈദ്യത്തെ സിംഹാസനത്തിൽ അവരോധിച്ചതും നാം കണ്ടതാണ്. കേരളത്തിൽ ട്രാക്ടറിനും, കമ്പ്യൂട്ടറിനും, ജനിതക വിളകൾക്കും എതിരെ സമരം നടത്തി. സംഘികളെപ്പോലെ തന്നെ അവർക്ക് ആധുനിക വൈദ്യശാസ്ത്രം അത്രമേൽ താല്പര്യം ഉള്ളതായിരുന്നില്ല. ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്ന മണ്ടത്തരം എതിർക്കാൻ കമ്മികൾ ആവേശം കാണിക്കുന്നത് ശാസ്‌ത്രാവബോധത്തലല്ല. പോളിയോ നിർമ്മാർജ്ജന പരിപാടി 1995-ൽ തുടങ്ങിയപ്പോൾ, ബഹുരാഷ്ട്ര കുത്തകകൾക്ക് പണം ഉണ്ടാക്കാൻ ആണ് എന്നു പറഞ്ഞു. 'HPV(Human Papilloma Virus)' മൂലമുള്ള ഗർഭാശയ ഗള ക്യാൻസർ തടയാനായി ഗാർഡസിൽ വാക്സിൻ നൽകുന്നതിനെ എതിർത്തു. 'Hepatitis B' വാക്സിൻ മുതിർന്ന ആളുകൾക്ക് നൽകുന്നതിനെ ഡോക്ടർ ബി. ഇക്ബാൽ അടക്കമുള്ള സി. പി. എം അനുകൂലികൾ എതിർത്തു.അവർക്കിഷ്ടം കപട ചികിത്സകൾ ആയിരുന്നു.

Advertise

Click here to purchase 

ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം. യുക്തിവാദിയുടെ ചീഫ് എഡിറ്റർ കൂടിയായ ശ്രീ. ജോസഫ് വടക്കന്റെ ഈ രചന ചിന്താശേഷിയുള്ള ഒരു തലച്ചോറിന് ഒരു പുത്തൻ പാത വെട്ടിത്തെളിക്കുക തന്നെ ചെയ്യും.

advertise

ആയുർവേദത്തിന് വേണ്ടി കോടികൾ ആണവർ ചെലവഴിക്കുന്നത്. പരിഷത്തും, കേരള യുക്തിവാദി സംഘവും, ഭാരതീയ യുക്തിവാദി സംഘവും ഒന്നും ഇതിനെതിരെ പ്രതികരിക്കില്ല. ശാസ്ത്ര വിരുദ്ധത കേരള സമൂഹത്തിൽ വളർന്നു വികസിക്കുന്നു. ഭരണകൂടമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ചുവപ്പ് മങ്ങിയാൽ കാവിയാകും. സംഘികളും, കമ്മികളും തമ്മിൽ 'AYUSH' ന്റെ കാര്യത്തിൽ ഒരു വ്യത്യാസവും ഇല്ല. ഒരേ തൂവൽ പക്ഷികൾ. ചാണകത്തിൽ മാത്രമല്ല ആയുർവേദമെന്ന വിസർജ്യ തുല്യ ആശയത്തിലും പ്ലൂട്ടോണിയം ഇല്ല കമ്മികളെ.

Joseph Vadakkan
Chief Editor
Yukthivaadi

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.