Monday, December 23, 2024

വിഷം വിൽക്കുന്നവർ

Dr B M ഹെഗ്‌ഡെ.. പലരും ചിലപ്പോൾ അറിയുമായിരിക്കും ഇദ്ദേഹത്തെ...ഹൃദയരോഗ വിദഗ്ധനും മണിപ്പാൽ സർവകലാശാലയുടെ മുൻ വൈസ് ചാൻസലേറും ആയിരുന്ന ഇദ്ദേഹം ഇപ്പോൾ ഹോമിയോ എന്ന 19 ആം നൂറ്റാണ്ടിലെ അശാസ്ത്രീയ ചികിത്സയുടെ പ്രധാന വക്താവ് കൂടി ആണ്. യു ട്യൂബിലൂടെ ഇദ്ദേഹത്തിന്റെ വീഡിയോ ലക്ഷങ്ങൾ ആണു കാണുന്നത്. അതിലൂടെ കിട്ടുന്ന വരുമാനം എന്തായിരിക്കും എന്ന് 21 ആം നൂറ്റാണ്ടിലെ തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർക്കു പെട്ടന്ന് മനസിലാക്കാം.

part of article

ഇദ്ദേഹത്തിന്റെ വാദങ്ങൾ കേട്ടാൽ ആരായാലും ഒന്ന് ചിന്തിച്ചു പോകും ഇദ്ദേഹം പറയുന്നത് ശരിയാണല്ലോ എന്ന്. എന്നാൽ സത്യത്തിൽ ഇദ്ദേഹം കേൾവിക്കാരെ ഒരു തരം ഇല്യൂഷനിലൂടെ നടത്തികൊണ്ട് പോവുകയാണ് ചെയ്യുന്നത്. ചെമ്പിനു മുകളിൽ സ്വർണ്ണം പൂശുന്ന പോലെ ആണ് ഇദ്ദേഹത്തിന്റെ ക്‌ളാസുകൾ. കേൾവിക്കാർക്കു ഇദ്ദേഹം പറയുന്നത് ശാസ്ത്രീയ വസ്തുതകൾ ആണ് എന്നു തോന്നുന്ന വിധത്തിൽ ഒരു കെട്ടുമാറാപ്പാണ് ഇദ്ദേഹത്തിന്റെ ക്ളാസുകൾ. മുകളിൽ ശാസ്ത്രീയ മേമ്പോടിയും ഉള്ളിൽ അശാസ്ത്രീയതയുടെ ചെമ്പു കൊട്ടാരവും. വെറും 7 ആം ക്ലാസ് സയൻസ്, (ബയോളജി, കെമിസ്ട്രി," ഫിസിക്സ്‌ " ) മാത്രം മതി ഇദ്ദേഹത്തിന്റെ ഈ ചെമ്പുകൊട്ടാരം പൊളിക്കാൻ. കാരണം ഇദ്ദേഹത്തിന്റെ അശാസ്ത്രീയത പൊളിക്കാൻ ശാസ്ത്രത്തിനു അധികം ചോദ്യങ്ങൾ ചോദിക്കേണ്ട കാര്യം തന്നെ ഇല്ല.അതിനു ശാസ്ത്രം പഠിച്ചതുകൊണ്ടു കാര്യം ഉണ്ടാകണം എന്നില്ല ശാസ്ത്രീയ മനോവൃത്തി (scientific temper) അതു മാത്രം മതി.

പക്ഷെ അതൊന്നും ഇവിടെ അത്ര എളുപ്പം അല്ല.. കാരണം ഇദ്ദേഹത്തെ കേൾക്കുന്നവർ ഉയർന്ന വിദ്യാഭ്യാസം ഉള്ളവരും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ആണ്. അതുകൊണ്ട് ശാസ്ത്രീയ മനോവൃത്തി ഉണ്ടാകണം എന്നില്ല. അതിന്റെ തെളിവുകൾ ആണ് ഇത്രേയേറെ ആളുകൾ അദ്ദേഹത്തെ കേൾക്കുന്നു എന്നത്. ഇദ്ദേഹത്തിന്റെ വാദങ്ങൾ ബഹുരസം തന്നെ ആണ് അശാസ്ത്രീയ ചികിത്സ ആയ ഹോമിയോ പതിയെ ഉയർത്തിക്കാണിക്കുകയും മോഡേൺ സയൻസ് മെഡിസിനുകളെ ഇകഴ്ത്തിക്കാണിക്കുകയും ആണ് ചെയ്യാറ്, അതൊരു താളത്തിൽ അങ്ങ് പോകുമ്പോൾ കേൾവിക്കാർ മോഡേൺ മെഡിസിൻ വെറും വിഷം ആണ് എന്ന് അങ്ങ് കരുതുകയും ചെയ്യും.

Advertise

Click here for more info

advertise

ഇവിടെ ന്യൂസിലെ അദ്ദേഹത്തിന്റെ ആർഗിമെന്റുകൾ നോക്കൂ.. മോഡേൺ മെഡിസിന്റെ ഉപയോഗം മൂലം ആളുകൾ "റിയാക്ഷൻ " മൂലം മരിക്കുന്നു എന്നും ഹോമിയോ മരുന്നുകൾക്ക് റിയാക്ഷൻ ഇല്ല എന്നും അതുകൊണ്ട് ആളുകൾ കൂടുതൽ സ്വീകരിക്കുന്നു എന്നും ആണ് വാദങ്ങൾ. പിന്നെ മഞ്ഞൾ ഇദ്ദേഹത്തിന്റെ ഒരു സ്ഥിരം തുറുപ്പു ചീട്ടു ആണ്. ഇനി നമുക്ക് ചില കാര്യങ്ങൾ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഒന്നു വിലയിരുത്തി നോക്കാം. (വെറും 7 ആം ക്ലാസ് സയൻസ് മതി) ശരിയാണ് ഇപ്പോൾ ആളുകൾക്ക് അസുഖങ്ങൾ കൂടുതൽ ആണ് പണ്ടൊന്നും ഇല്ലാതിരുന്ന പല അസുഖങ്ങളും ഇന്നു ആളുകൾക്ക് ഉണ്ട്, ഇപ്പോൾ കൊറോണ വരെ.. പണ്ട്... ആ വാക്കിൽ നിന്നും തുടങ്ങാം ഇന്ന് ലോകത്ത് ജനസംഖ്യ എന്നത് 750 കോടിക്ക് മുകളിൽ ആണ്, അപ്പോൾ പണ്ട് എങ്ങിനെ ആയിരുന്നിരിക്കണം? തീർച്ചയായും വളരെ കുറവ് തന്നെ ആയിരിക്കണം, അതിൽ സംശയം ഒന്നും ഇല്ല. എന്നാൽ എന്തുകൊണ്ടാണു ജനസംഖ്യ ഈ 750 കൊടിക്കും മുകളിലേക്കു ഇത്ര പെട്ടന്ന് ഉയർന്നതു, കാരണം സിംപിൾ ആണ് മരണനിരക്ക് കുറഞ്ഞു ജനന നിരക്ക് കൂടി.

എന്തുകൊണ്ടാണു മരണനിരക്കു കുറയാനുള്ള കാരണം എന്നു നോക്കാം, പണ്ടത്തെ ആളുകളോട് ചോദിച്ചാൽ മനസിലാക്കാം അന്നൊക്കെ ഒരു പകർച്ചവ്യാധി ഒക്കെ വന്നാൽ ആളുകൾ കൂട്ടത്തോടെ മരിക്കൽ ആയിരുന്നു, അന്ന് അതൊന്നും ഒരു പുതുമയെ അല്ല. എന്നാൽ മോഡേൺ മെഡിസിന്റെ വരവോടെ ഇത്തരം പകർച്ചവ്യാധികളെ പിടിച്ചുകെട്ടി ( വാക്‌സിനേഷൻ ) കൂട്ടമരണങ്ങൾ നിന്നു. ( cowpox, സ്പാനിഷ് ഫ്ലൂ, etc,) മോഡേൺ സയൻസിന്റെ ആവിർഭാവത്തോടെ കൃഷിയിലും ആളുകൾക്കു നേട്ടം ഉണ്ടാവാനും കൂടുതൽ വിളവു തരുന്ന കൃഷികൾ ചെയ്യാനുള്ള അവസരവും ആളുകൾക്ക് ഉണ്ടായി, അതോടെ ഭക്ഷണം എന്ന കീറാമുട്ടിക്ക് ഒരു അറുതി ഉണ്ടായി, അതോടെ അടുത്ത പ്രശ്നം ഉടലെടുത്തു.

അമിത ഭക്ഷണം അവനു മറ്റു അസുഖം ഉണ്ടാവാനുള്ള കാരണം അയി, "ഡയബറ്റീസ്" അതുമൂലം ആളുകൾ മരിക്കാൻ തുടങ്ങിയപ്പോൾ ആണു ശാസ്ത്രം അതിനും പ്രതിവിധി കണ്ടത് ഇന്സുലീനിന്റെ വരവോടെ ആളുകളുടെ മരണനിരക്ക് വീണ്ടും കുറഞ്ഞു. അസുഖം ഉണ്ടങ്കിലും ആളുകൾ ജീവിക്കാൻ തുടങ്ങി. ലോകത്തിലെ ജനസംഖ്യ കൂടിയത് ഇത്തരത്തിലും കൂടി ആയതുകൊണ്ട് ആവറേജ് നോക്കുമ്പോൾ ജനസംഖ്യ കൂടിയപ്പോൾ അതിൽ അസുഖക്കാർ കൂടി എന്നുള്ളതാണ് അത്‌ സ്വാഭാവികം ആണ്. ആളുകളുടെ എണ്ണം കൂടുമ്പോൾ അസുഖക്കാരുടെ എണ്ണവും കൂടും എന്നുള്ളത്. എന്നാലും അസുഖത്തോടെ അവർക്ക് ജീവിക്കാൻ കഴിയുന്നു എന്നുള്ളതാണു വസ്തുത. ഇതൊന്നും ഹോമിയോ മരുന്നുകളുടെയോ മറ്റു സമാന്തര ചികിത്സകളുടെയോ ഗുണം കൊണ്ടല്ല എന്നുള്ളത് സ്മരിക്കേണ്ടതുണ്ട്.

ഇനി അദേഹത്തിന്റെ മറ്റൊരു വാദം മോഡേൺ മരുന്നുകൾക്ക് റിയാക്ഷൻ ഉണ്ട് എന്നും ഹോമിയോ മരുന്നുകൾക്ക് റിയാക്ഷൻ ഇല്ല എന്നും ആണ്. ഇങ്ങിനെ ഒരു വാദം ഒരു 7 ആം ക്ലാസ് കാരന്റെ മുന്നിൽ വെച്ചാൽ അവന്റെ ചോദ്യം ഇത്തരത്തിൽ ആയിരിക്കും. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഏതൊരു വസ്തു ചലിക്കുമ്പോഴും അതിനു എതിരായും തുല്യമായും മറ്റൊരു പ്രതി ചലനം ഉണ്ടാകും. ഈ നിയമം യൂണിവേഴ്സ് മൊത്തം ബാധകം ആണെങ്കിൽ ഈ യൂണിവേഴ്സിൽ തന്നെയുള്ള ഹോമിയോ മരുന്നുകൾക്കും അതു ബാധകം ആണ് ( ബയോളജി, കെമിസ്ട്രി, ഫിസിക്സ്‌, മാത്തമാറ്റിക്സ്, ഇവ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ),

ഈ ഡോക്ടർ പറയുന്നത് ശരിയാണ് ( ഹോമിയോ മരുന്നിനു സൈഡ് എഫക്ട് ഇല്ല ) എങ്കിൽ ഹോമിയോ മരുന്നിനു എഫെക്ട്ടും ഉണ്ടാകാൻ പാടില്ല, ഇനി എഫക്ട് മാത്രമേ ഒള്ളൂ സൈഡ് എഫക്ട് ഇല്ല എന്നാണ് എങ്കിൽ ഇന്നു ലോകം മുഴുവൻ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് ഇതു മുഴുവൻ തെറ്റാണ് എന്ന് വരും. അങ്ങിനെ ചോദിച്ചാൽ സൈഡ് എഫക്ട് ഉണ്ട് എന്നാണ് എങ്കിൽ പിന്നെ എന്തിനാണ് ഇന്ത്യയിലെ ആളുകളോട് ഇതിനൊന്നും സൈഡ് എഫക്ട് ഇല്ല എന്ന നുണ പ്രചരിപ്പിക്കുന്നത്.? ചോദ്യം സിംപിൾ ആണ്. ബേസിക് സയൻസിന്റെ അടിസ്ഥാനത്തിൽ മാത്രം ഉള്ള ഒരു ചോദ്യം.

Advertise

Shop now

advertise

പല രാജ്യങ്ങളും നിരോധിച്ച ഹോമിയോ ചികിത്സ ഇന്ത്യയിൽ മാത്രം ആണ് ഇത്രയും പ്രചാരത്തിൽ ഉള്ളത്. കാരണം ഇതൊരു വിശ്വാസ ചികിത്സ കൂടി ആണ്, ഇന്ത്യയിലെ ആളുകൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ഒക്കെ വിശ്വസിച്ചുകൊണ്ടിരിക്കണം തെളിവുകളുടെ പിൻബലം ആവശ്യം ഇല്ല. മഞ്ഞൾ കഴിച്ചാൽ ക്യാൻസർ മാറും എന്നാണ് വാദം എങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക്‌ ഒരു രീതിയിലും ക്യാൻസർ വരാൻ പാടില്ല. കാരണം ഒരു മാസം അവർ ഭക്ഷണത്തിലൂടെ അകത്താക്കുന്ന മഞ്ഞൾപൊടിയുടെ അളവു മാത്രം പരിശോധിച്ചാൽ മതി. ഇനി മഞ്ഞളിൽ ക്യാൻസർ രോഗത്തിനുള്ള കണ്ടന്റ് ഉണ്ടങ്കിൽ മൃതസഞ്ജീവനി കൊണ്ടുവരാൻ പോയ ഹനുമാൻ മരുത്വമല മൊത്തം പൊക്കിക്കൊണ്ട് വന്നതുപോലെ വരേണ്ടതില്ല. മൃതസഞ്ജീവനി മാത്രം മതി. അതായത് മഞ്ഞളിലെ ആ കണ്ടന്റ് മാത്രം എടുത്താൽ മതി ഇനി അങ്ങിനെ ചെയ്താലോ അത്‌ സ്വാഭാവികമായും മോഡേൺ മെഡിസിന്റെ ഭാഗം ആവുകയും ചെയ്യും.(അത് പറ്റില്ല)

വൈറസുകളെയും ബാക്റ്റീരിയകളെയും കണ്ടെത്തുന്നതിനു മുൻപ് ഉണ്ടാക്കിയ ഈ അന്ധവിശ്വാസ ചികിത്സ അവരുടെ ചികിത്സാ വിധികളിൽ ഇല്ലാത്ത വൈറസുകൾക്കെതിരെ മരുന്ന് പ്രയോഗിക്കുന്നു അതു വിഴുങ്ങാൻ ഇന്ത്യയിലെ ജനങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാരും. ശാസ്ത്രീയ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും അതു മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കുകയും ചെയ്യേണ്ടതു ഒരു ഇന്ത്യൻ പൗരന്റെ കടമ ആണ് (ജവഹാർലാൽ നെഹ്‌റു)

ARTICLE 51 ( AH )

Suman Charvakan

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.