Monday, December 23, 2024

മാത്തൂർ പഞ്ചായത്തും അധ്യാപക ദിനവും

ഒരു സംവിധാനത്തിന്റെ നടത്തിപ്പിൽ ഹയരാർക്കി അവശ്യഘടകമാണ്. എന്നാൽ ആ ഹയരാർക്കിയിൽ പെടുന്ന വിഭാഗമല്ല ഉപഭോക്താവ്. ഉപഭോക്താവിന്റെ പണം കൊണ്ടാണ് സംവിധാനം തന്നെ ഓടുന്നത്. ഇതാണ് 'Customer is the king' എന്ന ചൊല്ലിന്റെ അടിസ്ഥാനം. ഈ പശ്ചാത്തലത്തിലാണ് മാത്തൂർ പഞ്ചായത്ത് നടപ്പാക്കിയ രീതി വിലയിരുത്തേണ്ടത്. അന്നദാതാവായ ഉപഭോക്താവിന് (പൗരന്) ഉയർന്ന സ്ഥാനം നല്കുമ്പോഴും സർക്കാർ സംവിധാനത്തിനുള്ളിലെ ഹയരാർക്കി നില നിൽക്കുന്നു.

Advertise

advertise

Click here for more info

ഇനി അധ്യാപകരുടെ വിഷയത്തിലേക്കു വരാം. 'ഗുരുർ ദേവോ ഭവ:' എന്നത്, അറിവു ഗുരുവിന്റെ സ്വകാര്യ സ്വത്തായിരുന്ന കാലത്ത്, അത് ലഭിക്കാനായി ഗുരുവിനു അടിമവേല ചെയ്തും ഗുരുപത്നിക്ക് വീട്ടുവേല ചെയ്തുകൊടുത്തും ഭിക്ഷാടനം നടത്തേണ്ടി വന്ന ഗതികെട്ട വിദ്യാർത്ഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കപെട്ട നിയമമായിരുന്നു. എന്നാൽ അറിവ് ഔദാര്യത്തിൽ നിന്ന് അവകാശമായി പ്രഖ്യാപിക്കപെട്ട ആധുനിക സമൂഹത്തിലും ഇത് നിലനിൽക്കുന്നത് ഗതികേടാണ്. ഉദ്ദാഹരണത്തിനു ഗുരുത്വാകർഷണ തത്വം പഠിപ്പിക്കുന്ന ഒരു അധ്യാപകൻ കൊടുക്കുന്ന അറിവ് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ല. അതിന്റെ ബൗദ്ധിക അവകാശം ഐസക്‌ ന്യൂട്ടണ്‍ എന്ന മഹാ പ്രതിഭയുടെതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തത്വം മറ്റാരിൽനിന്നോ പഠിച്ചു പകർന്നു കൊടുക്കുകയാണ് അധ്യാപകൻ ചെയ്യുന്നത്.

Advertise

advertise

Click here to purchase


അധ്യാപകൻ ചെയ്യുന്ന സേവനം അയാളുടെ ഉപജീവനത്തിനാണ്. മറ്റ് ഏതൊരു ജോലിയും പോലെ അയാളുടെ ഉപഭോക്താക്കളായ വിദ്യാർത്ഥികളോ അവർക്കുവേണ്ടി സർക്കാരോ അയാൾക്കു പ്രതിഫലം നല്കുന്നു. ഇവിടെ അധ്യാപകൻ ബഹുമാനിക്കേണ്ടത് അയാളുടെ ഉപഭോക്താവായ വിദ്യാർത്ഥിയെയാണ്. അധ്യാപക കേന്ദ്രീകൃത രീതിയില്‍ നിന്നും വിദ്യാര്‍ത്ഥികേന്ദ്രീകൃത രീതിയിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആത്യന്തികമായി, അധ്യയനം എന്നത് ഉപഭോക്താവായ വിദ്യാര്‍ത്ഥിക്കു വേണ്ടിയുള്ളതാണ്. സേവനദാതാവിന് ലഭിക്കുന്ന വേതനമാണ് അധ്യാപകന്‍റെ പ്രതിഫലം. അധ്യാപകനെ കാണുമ്പോഴേ (ഗുരുശാപം ഒഴിവാക്കാന്‍) ചാടി എണീക്കുക, മുണ്ടഴിക്കുക, തുടങ്ങിയ വിചിത്രമായ ആചാരങ്ങള്‍ കൂടി ഒഴിവാക്കുകയാണ് വേണ്ടത്.അക്ഷരാര്‍ത്ഥത്തില്‍ ഒരു അധ്യാപകനാവാന്‍ എന്തെങ്കിലും അറിവു മതി. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുക അത്ര എളുപ്പമല്ല. ഒരു നല്ല അധ്യാപകന്‍ ഒരു നല്ല വിദ്യാര്‍ത്ഥി കൂടി ആയിരിക്കും. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥിയുടെ അവകാശങ്ങൾ നിഷേധിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല.

Advertise

advertise

ആധുനിക മനുഷ്യൻ്റെ പുരോഗമന വാദമുഖങ്ങളിൽ ആദ്യ അവലോകന പാത്രമാവേണ്ട രചന.

മാന്യമായ ഭാഷയില്‍ വിയോജിക്കാനും, സംശയിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, വിശ്വസിക്കാതിരിക്കാനും, നിരീക്ഷണങ്ങള്‍ നടത്താനും, ബോധ്യപ്പെടുന്നതിനു മുമ്പ് തെളിവുകള്‍ പരിശോധിക്കാനും, ഒക്കെയുള്ള വിദ്യാര്‍ത്ഥിയുടെ അവകാശത്തെ ബഹുമാനിക്കുന്ന ഓരോ അധ്യാപകനും അധ്യാപക ദിനാശംസകള്‍..

By
Anup Issac

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.