Monday, December 23, 2024

കാളവണ്ടിക്കുള്ളിലെ മണ്ഡൂക ചിന്തകൾ

ഇതൊരു മറുപടിയാണ് മല്ലുമെലിനിസ്റ് എന്ന ഒരു സോഷ്യൽമീഡിയ പേജിനെ കൂട്ടുപിടിച്ച് ശബരിനാഥ് ആർ എസ് എന്നുപറയുന്ന വ്യക്തി, താൻ നടത്തിയതും, മനസ്സിൽ പേറി നടക്കുന്നതുമായ ജാതീയമായ ഉച്ച്ഛ നീചത്വങ്ങളെ എങ്ങനെയും തുലനം ചെയ്യുവാനുള്ള വ്യഗ്രതക്കുള്ള മറുപടി. ആദ്യം ടിയാൻ നടത്തിയ ആധുനികവും അതി പുരോഗമനവും ആയ (അവരുടെ കാഴ്ചപ്പാടിൽ മാത്രം) ആ പ്രവൃത്തി എന്താണെന്ന് നോക്കാം അതിനായി ഈ ലിങ്ക് സന്ദർശിക്കുക. ഈ വിഷയത്തിൽ ഞങ്ങൾ മാറ്റർ തയ്യാറാക്കിയതും എന്നാൽ ഇപ്പോഴും പബ്ലിഷ് ചെയ്യാത്തതുമായ പ്രൈവറ്റ് ന്യൂസ് ഫീഡ് കാണാം ഇവിടെ ക്ലിക്ക് ചെയ്യുക ഈ വിഷയത്തിലെ മല്ലു മെനിനിസ്റ്റിന്റെ ബോംബ് തള്ളുകളും, വെളുപ്പിക്കലും ഇങ്ങനെ ഒരു മറുപടി ഇടാൻ കാരണമായതുമായ പബ്ലിക് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇനി തുടരാം.. നിങ്ങൾ ലിങ്ക് സന്ദർശിച്ച ശേഷം അതിൽ പറയുന്ന കാര്യങ്ങൾ മനസിലാക്കിയെങ്കിൽ ഈ വിഷയത്തെ വെളുപ്പിക്കാൻ ശബരിനാഥ് ആർ എസ് എന്ന 'ജാതി' മനുഷ്യൻ മുകളിൽ സൂചിപ്പിച്ച കാളവണ്ടി സഞ്ചാരികളുടെ പിൻബലത്തിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്ന് അവലോകനം ചെയ്യാം. പ്രസ്തുത വെളുപ്പിക്കൽ വീഡിയോയുടെ ആദ്യ ഭാഗങ്ങളിൽ ശബരിനാഥ് ആർ എസിനെ വെളുപ്പിക്കുവാൻ അല്ലെങ്കിൽ ടിയാൻ നിതിൻ(സോനു) എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പ്രൈവറ്റ് മെസ്സേജ് ഫോൾഡറിൽ പോയി ഉരുക്കഴിച്ചു വിട്ട ജാതീയ വെറിക്ക് ജാമ്യമെടുക്കാൻ അവർ പറഞ്ഞു വെക്കുന്ന ചിലകാര്യങ്ങൾ ഉണ്ട്.

നിതിൻ എന്ന വ്യക്തി യുക്തിവാദി ടീമിന്റെ പ്രേരണ പ്രകാരം ശബരിനാഥിനെ ടാർഗറ്റ് ചെയ്ത് പ്രകോപിപ്പിച്ചതാണെന്നും, നിതിൻ ശബരിനാഥിന്റെ പി എമ്മിൽ പോയി അമ്മക്ക് ചേർത്ത് തെറിവിളിച്ചു എന്നും, അതിൽ പ്രകോപിതനായ നിഷ്കളങ്ക നന്മമരമായ ശബരിനാഥ് "തിരിച്ചും തെറിവിളിച്ചു കേട്ടോ....?" എന്നൊക്കെ പറഞ്ഞൊപ്പിച്ചു. ഇവിടെ ഉയരേണ്ട ഒരു സ്വാഭാവിക ചോദ്യമുണ്ട് "ഇവയെല്ലാം ഡിജിറ്റൽ ഡോക്യുമെന്റ് ആയി കാണുമല്ലോ എങ്കിൽ അതെവിടെ ?" ഇങ്ങനെ ഒരു ചോദ്യം ഉയർന്നാൽ അതിനെ പ്രതിരോധിക്കാനായി അവർ ആദ്യം തന്നെ പറഞ്ഞു വെക്കുന്ന ഒരു ജാമ്യ ഡയലോഗുണ്ട്. "നിതിൻ ശബരിനാഥിന്റെ പി എമ്മിൽ പോയി അമ്മക്ക് ചേർത്ത് തെറിവിളിച്ചു-അതിൽ പ്രകോപിതനായ നിഷ്കളങ്ക നന്മമരമായ ശബരിനാഥ് "തിരിച്ചും തെറിവിളിച്ചു-പൊടുന്നനെ ആ നിമിഷം നിതിൻ തെറിവിളിച്ചതെല്ലാം മാഞ്ഞുപോയത്രെ....

ആഹാ... പി സി ജോർജ് എഴുതുമോ ഇതുപോലൊരു സ്ക്രിപ്റ്റ് ബോംബ്..

ഇവിടെ ശബരിനാഥ് എന്ന ജാതി ശ്രേഷ്ഠൻ നിതിനിന്റെ പി എമ്മിൽ പോയി വിളിച്ച അസഭ്യ അകമ്പടിയോടെയുള്ള ജാതീയ അധിക്ഷേപം പ്രൈവറ്റ് വീഡിയോ ആയി ഉൾപ്പെടുത്തിയ ലിങ്ക് ആണ് തുടക്കത്തിൽ ചേർത്തത് അത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ അതിലെ ആദ്യ മെസ്സേജിന്റെ സ്ക്രീൻ ഷോട്ടും, മംഗ്ലീഷ് ടു മലയാളം വിവർത്തനവും ചുവടെ ചേർക്കുന്നു. ഇതൊന്നു അവലോകനം ചെയ്ത ശേഷം ആ പി എം ലേക്ക് ആദ്യം വന്ന് തെറിയഭിഷേകം തുടങ്ങിയത് ആരാണെന്ന് ഇത് വായിക്കുന്നവർ തന്നെ വിലയിരുത്തുക. ഇനി മുകളിൽ ചേർത്ത ലിങ്കിനുള്ളിലെ ശബരിനാഥിന്റെ ജാതീയ വെറിയുടെ തെറിവർഷത്തിനിടയിൽ എവിടെയെങ്കിലും തന്റെ അമ്മയെ അങ്ങോട്ട് ചെന്ന് തെറിവിളിച്ചത്തിൽ പ്രകോപിതനായ നന്മമരം ശബരിയുടെ സ്വാഭാവിക പ്രതികരണമാണത് എന്ന് മല്ലുമെലിനിസ്റ് എന്ന ഗോത്രീയ വാഴകൾക്കല്ലാതെ ഒരു ബോധമനുഷ്യന് തോന്നുമോ ?

part article

ശബരിനാഥ് നിതിൻസോനുവിന്റെ പ്രൈവറ്റ് മെസ്സേജ് ഫോൾഡറിലേക്ക് ചെല്ലുന്ന ആദ്യ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് ആണിത് അതിന്റെ മംഗ്ലീഷ് ടു മലയാളം വിവർത്തനം കൂടെ ചേർക്കുന്നു : "എന്താ വാണമേ ഭരണഘടന തൊലിച്ച് തന്നു എന്നൊക്കെ കൊണ കണ്ടു കമന്റ് ബോക്സിൽ?"

പിന്നെ യുക്തിവാദി ടീം ഇതിനു മുൻപും മല്ലുമെലിനിസ്റ്റിന്റെ അടുത്ത ആരോടോ ഹണിട്രാപ്പൊക്കെ നടത്താൻ ശ്രമിച്ചു എന്ന തരത്തിൽ തുടക്കത്തിലെ ശബരിനാഥിന്റെ ജാതീയ വെറിയെ വെള്ളയടിക്കാൻ തള്ളിവെച്ച വലിയ കളവിന് സ്ഥിരത കിട്ടാൻ എന്ന തരത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഇനി ബലാത്‌സംഗ ആരോപണം മാത്രമേ വരാനുള്ളൂ..

ഇനി ഭീഷണിപ്പെടുത്തി പണം തട്ടി എന്ന തരത്തിൽ ഞങ്ങളുടെ എഡിറ്റർ വിഷ്ണുവിന്റെ Gpay യിലേക്ക് കാശയച്ച സ്ക്രീൻ ഷോട്ടോക്കെ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുത മനസ്സിലാകണമെങ്കിൽ നിതിൻ നേരിട്ട ജാതീയമായ അധിക്ഷേപത്തിനും തുടർന്നുണ്ടായ സംഭവങ്ങളിലേക്കും യുക്തിവാദി എങ്ങനെ ഭാഗമായി എന്നതറിയണം.

യുക്തിവാദിയുടെ ഒഫീഷ്യൽ ഇ മെയിൽ ഐഡി യിലേക്ക് നിതിൻ സോനു അയച്ച ഒരു ഇമെയിൽ ആണ് ഞങ്ങളിലേക്ക് ഈ വിഷയം എത്തുന്നതിന്റെ തുടക്കം. സത്യത്തിൽ അതുമല്ല തുടക്കം കാരണം ഞങ്ങൾ ആ മെയിൽ ശ്രദ്ധിച്ചുവെങ്കിലും കണ്ടന്റ് ഓപ്പൺ ചെയ്യാതെ അവഗണിക്കുകയാണ് ചെയ്തത്. അതിനുകാരണം ഒട്ടനവധി ആൾക്കാർ ഇ മെയിൽ വിലാസത്തിലേക്ക് കണ്ടന്റുകൾ അയക്കുന്നുണ്ട്, ഇ മെയിൽ ഐഡി യുടെ ഉദ്ദേശ്യം അത്തരം കണ്ടന്റുകൾ സ്വീകരിക്കുക അല്ല എന്നുള്ളത് കൊണ്ടാണ് ഉള്ളടക്കം ശ്രദ്ധിക്കാതെ നിതിൻ അയച്ച ഇ മെയിൽ ഞങ്ങൾ അവഗണിച്ചത്. ദിവസങ്ങൾക്കു ശേഷം സ്വതന്ത്ര ചിന്തകരായ വ്യക്തികളുടെ ഒരു സൗഹൃദ ചാറ്റ് റൂം എന്ന സ്വഭാവത്തിലുള്ള ഒരു ഇൻസ്റ്റാഗ്രാം ചാറ്റ് റൂം തുടങ്ങുകയും അവിടേക്ക് ഇൻസ്റ്റ മെസ്സെൻജർ വഴി ഞങ്ങളെ ബന്ധപ്പെട്ടിരുന്നവരെ ഉൾപ്പെടുത്തുകയും ചെയ്തു. അവിടെ സത്യത്തിൽ ഏറ്റവും ആദ്യ മെസ്സേജുകളിൽ ഒന്ന് നിതിൻ സോനുവിന്റെ മെസ്സേജ് ആയിരുന്നു. "ഞാൻ അയച്ച ഇ മെയിൽ കാണാത്തതാണോ അതോ കണ്ടിട്ട് അവഗണിച്ചതാണോ ?" ഇതായിരുന്നു ആ മെസ്സേജ്. അപ്പോഴാണ് ഞങ്ങളുടെ എഡിറ്റർമാരിൽ ഒരാളായ വിഷ്ണു ഈ വിഷയം അന്വേഷിക്കുന്നതും യുക്തിവാദി ആദ്യമായി ഈ വിഷയം അറിയുന്നതും. അന്നേ ദിവസം മേൽസൂചിപ്പിച്ച ആ പബ്ലിക് ഇൻസ്റ്റ ചാറ്റ് റൂമിൽ വെച്ചാണ് നിതിൻ അവിടെ പങ്കിട്ട വിഷയാസ്പദമായ കണ്ടന്റ് ഞങ്ങൾ നേരിൽ കാണുന്നതും. ജാതീയമായ അധിക്ഷേപങ്ങൾക്കപ്പുറം ശബരിനാഥ് എന്ന വ്യക്തിയുടെ ഉള്ളിൽ പാരമ്പര്യമായോ മറ്റു രീതിയിലോ പകർന്നു കിട്ടിയ മനുഷ്യ വിദ്വേഷത്തിന്റെയെന്നോ, സഹജീവിയോടുള്ള വെറുപ്പെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആ തെറിയഭിഷേകത്തിന്റെ തീവ്രത ഞങ്ങൾ മനസിലാക്കുന്നതും.

തുടർന്നാണ് നിതിൻ സോനു എന്ന വ്യക്തിയുടെ നമ്പർ വിഷ്ണുവിന് കൈമാറുന്നതും നിതിനുമായി നേരിട്ട് വിഷ്ണു ബന്ധപ്പെടുന്നതും. ആ കോൺവെർസേഷനിൽ നിന്നാണ് നിതിൻ ഈ വിഷയത്തിൽ നേരത്തെ തന്നെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും, പോലീസ് ഒഴുക്കൻ മട്ടാണ് ഇതിൽ സ്വീകരിച്ചതെന്നും മനസിലാക്കുന്നത്. വിഷയം യുക്തിവാദിയുടെ സമൂഹ മാധ്യമ വേദികളിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിക്കുകയും, അതിനു വേണ്ട മാറ്റർ തയ്യാറാക്കുകയും ചെയ്ത സമയത്താണ് ഒരു സംശയം ഉടലെടുത്തത്. മുകളിൽ ശബരിനാഥിന്റെ പച്ചയായ ജാതീയ വെറിക്ക് മേൽ ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാൻ മല്ലുമെലിനിസ്റ്റിന്റെ ആ ഭീകര തള്ളുണ്ടല്ലോ ഏത് ? നമ്മുടെ നന്മമരത്തിനെ അമ്മക്ക് ചേർത്ത് തെറിവിളിച്ചു എന്നതരത്തിൽ ആദ്യമേ തള്ളിവെച്ച ആ ന്യായീകരണം. അത്തരത്തിൽ നിതിൻ സോനു ഏതെങ്കിലും തരത്തിൽ ശബരിനാഥിനെ പ്രകോപിപ്പിച്ചതാണോ ഇതിന് കാരണം (ഏത് തരത്തിലുള്ള പ്രകോപനം ആയാലും ശബരിനാഥിന്റെ മനസിലുളള പച്ചയായ ജാതീയ വിദ്വേഷമാണ് അയാൾ പുറന്തള്ളിയത്) എന്നറിയാൻ ശബരിനാഥിനെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അയാളുടെ വിശദീകരണം കേൾക്കേണ്ടതുണ്ട് എന്ന്‌ തോന്നിയതിനാൽ ശബരിനാഥിനെ ബന്ധപ്പെടുകയും ഈ വിഷയത്തെപറ്റി ആരായുകയൂം ചെയ്തു. അവിടെ ശബരിനാഥ്‌.. "പറ്റിപ്പോയി, ക്ഷമിക്കണമെന്നും, മുൻപത്തെ എന്റെ ചിന്താഗതികൾ അങ്ങനെയായിരുന്നു എന്നും, ഞാനിപ്പോൾ മാറി" എന്നും, പറയുന്നു. മാറ്റർ എല്ലാം പൂർത്തിയായി പബ്ലിഷ് ചെയ്യുന്നതിന് മുന്നെയാണ് ഞങ്ങൾ ശബരിനാഥിനെ ബന്ധപ്പെടുന്നത്, സത്യത്തിൽ കരഞ്ഞു മെഴുകി "ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം പരാതിയുമായി മുന്നോട്ട് പോകരുതെന്ന്" നിലവിളിച്ചിട്ടാണ് നിതിൻ സോനുവിനോട് ഇക്കാര്യം ചർച്ച ചെയ്യുന്നതും തനിക്ക് ആ സമയങ്ങളിൽ ഉണ്ടായ മാനസികമായ ആഘാതങ്ങൾക്ക് പരിഹാരമായി എന്തെങ്കിലും സാമ്പത്തികമായി വാങ്ങാൻ കഴിയുമോ എന്നത് നോക്കാം എന്നും നിതിനിനെ പറഞ്ഞു സമ്മതിപ്പിക്കുന്നത് ഞങ്ങളാണ്. നിതിന് താത്പര്യമില്ലയെങ്കിലും നിതിൻ അങ്ങനെ നീങ്ങാൻ സമ്മതിച്ചു. അതിനും വ്യക്തമായ കാരണമുണ്ട്, ഈ വിഷയത്തിൽ നിതിൻ ആദ്യം പരാതിപ്പെട്ടപ്പോൾ പോലീസ് ഇഴഞ്ഞു നീങ്ങിയതും അത്തരം ഒരു കാരണത്താലാകാം. അതായത് ജാതീയമായ അധിക്ഷേപം ജാമ്യം നിഷേധിക്കുന്ന കുറ്റകൃത്യമാണെങ്കിലും അത് പൊതുവിടത്തിൽ നടത്തിയാൽ മാത്രമേ ഗൗരവകരമായ ഒരു വിഷയമാകുന്നുള്ളൂ.. അതായത് ശബരിനാഥ് എന്ന ജാതിവെറിപൂണ്ട സ്വത്വം, തന്റെ ജാതിഭിന്നത നിതിൻ എന്ന വ്യക്തിയോട് പോയി വിളമ്പിയത് നിതിനിന്റെ ഇൻസ്റ്റാഗ്രാം പി എം ലാണ്. ഇതും കുറ്റകരമാണ് എങ്കിൽ പോലും പൊതുവിടത്തിൽ നടത്തുമ്പോൾ ഉണ്ടാകേണ്ട ഗൗരവം സ്വകാര്യതയിൽ നടന്നാൽ ഇല്ല എന്നാണ് നമ്മുടെ നിയമം പറയുന്നത്. ഈ പഴുത് നിലനിൽക്കുമ്പോൾ ശബരിനാഥിനെതിരായി കേസ് നടത്തി പ്രതീക്ഷകൾക്കൊത്ത ശിക്ഷ മേടിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ നിതിൻ സോനു എന്ന മനുഷ്യന് താൻ നേരിട്ട മാനസിക ആഘാതത്തിനൊപ്പം ധന നഷ്ടവും സമയച്ചിലവും മാത്രമാണ് മിച്ചം. ഈ ബോധ്യം ഞങ്ങൾക്കുള്ളതുകൊണ്ടാണ് "എന്തുവേണമെങ്കിലും ചെയ്യാമേ.. കേസൊന്നും കൊടുക്കരുതേ.." എന്ന മട്ടിൽ നിലവിളിച്ചു കൊണ്ടിരിക്കുന്ന ശബരിനാഥിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക പരിഹാരം മേടിച്ചെടുക്കാൻ ശ്രമിക്കാം എന്ന തരത്തിൽ നിതിനെ കൊണ്ട് സമ്മതിപ്പിക്കുന്നത്. ശേഷം ശബരിനാഥിനോട് "ശരി അങ്ങനെയെങ്കിൽ താൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്" എന്ന് ചോദിച്ചപ്പോൾ ശബരി പ്ലാൻ ബി ആക്ടിവേറ്റ് ചെയ്യുന്നു. "ട്യൂട്ടോറിയൽ കോളേജ് അധ്യാപകനാണ് 5000 രൂപയെ സാലറി ഉള്ളൂ എന്ന തരത്തിൽ കരയുന്നു." ഇങ്ങനെ കരയുന്ന ഒരാളോട് ചോദിക്കാൻ കഴിയുന്ന തുകക്കൊക്കെ ഒരു പരിധിയുണ്ടെന്നതിനാൽ 20000 രൂപ ആവശ്യപ്പെടുകയും, ശബരിനാഥ് "എന്റെ ചിന്താഗതി മാറിയേ.. ഞാനിപ്പോൾ ആധുനിക മനുഷ്യനാണേ" എന്ന തരത്തിൽ കരയുകയും 10000 രൂപ തരാം കേസുമായി മുന്നോട്ട് പോകരുതെന്നും നിലവിളിച്ചപ്പോൾ വിഷ്ണു വ്യക്തിപരമായി അത് അങ്ങനെ സമ്മതിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ ശബരിനാഥ് 5000 രൂപ വിഷ്ണുവിന് ഗൂഗിൾ പേ ചെയ്യുകയും ചെയ്തു. അപ്പോൾ തന്നെ യുക്തിവാദിയുടെ ഒഫീഷ്യൽ ഇ മെയിൽ വിലാസത്തിൽ നിന്നും (info@yukthivaadi.com) ശബരിനാഥിൽ നിന്നും 5000 രൂപ കൈപ്പറ്റിയതായും, നിശ്ചിത ദിവസത്തിനുള്ളിൽ പറഞ്ഞുറപ്പിച്ച തുകയായ 10000 ന്റെ ബാക്കി 5000 തന്നു തീർക്കും പ്രകാരം ഈ വിഷയവുമായി മുന്നോട്ട് പോകില്ല എന്നും കരാറിന് വിപരീതമായി നടന്നാൽ കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കോ കരാറിനോ യാതൊരു സാധുതയുമില്ല എന്ന ക്ളോസ് ചേർത്ത് ശബരിനാഥിന് മെയിൽ ചെയ്തു. (ശ്രദ്ധിക്കുക ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇറങ്ങിയ ഞങ്ങൾ ഞങ്ങളുടെ ഒഫീഷ്യൽ ഇ മെയിൽ ഐ ഡി നിന്നാണ് ആവശ്യപ്പെടാതെ തന്നെ അക്നൊളജ്മെൻറ് കൊടുത്തത് ന്താ ല്ലേ ?)

ഈ ഒരു കരാർ വ്യക്തിപരമായി തീരുമാനിച്ചത് കാരണം അഡ്മിൻ പാനൽ വിഷ്ണുവിനെ ശാസിക്കുകയും. ആദ്യം തീരുമാനിച്ച 20000 രൂപ തന്നെ വാങ്ങണമെന്നും, അതിനു കഴിഞ്ഞില്ലെങ്കിൽ സ്വന്തമായി തീരുമാനം എടുത്ത വിഷ്ണുവിന്റെ കയ്യിൽ നിന്നും ബാക്കി തുകയിട്ട് 20000 രൂപ നിതിൻ സോനുവിന് കൊടുക്കണമെന്നുമാണ് യുക്തിവാദി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. ഇവിടെ വിഷ്ണുവിന് അയച്ചുകൊടുത്ത 5000 രൂപയുടെ സ്ക്രീൻഷോട്ടും പൊക്കിപ്പിടിച്ചാണ് യുക്തിവാദിയുടെ ഇൻകം സോഴ്സ് എന്നൊക്കെ പറഞ്ഞ് ജാതിവെറിയൻ ശബരിനാഥിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മല്ലുമെനിനിസ്റ് എന്ന ഗോത്രീയ വാഴകൾ കാളവണ്ടിക്കുള്ളിൽ ഇരുന്ന് സാമൂഹ്യ പരിഷ്കരണം നടത്തുന്നതും ജാതിവാൽ പേറിയ കമെന്റിട വിപ്ലവകാരികൾ വിഷ്ണുവിന് സംഘി ചാപ്പ കുത്തുന്നതും.

ശബരിനാഥ് എന്ന ജാതിവെറിയനൊപ്പം മല്ലുമെനിനിസ്റ് കൂടിയതിൽ അസ്വാഭികതയൊന്നുമില്ല കാരണം 'മലം' എന്നത് ഈച്ചയുടെ ആഹാരമാണ്. LGBTIQ+ ക്വീർ കമ്മ്യൂണിറ്റിയെ "കുണ്ടനടി" എന്ന വാക്കുപയോഗിച്ച് സംബോധന ചെയ്യുന്ന വിധം ചുരുങ്ങിയ മനോനിലയിൽ ജീവിക്കുന്നവർക്ക് ചിന്തിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ? അവർ കൂടേണ്ടതിനൊപ്പമേ കൂടിയിട്ടുള്ളു..

എന്തായാലും.. കാളവണ്ടിയുഗത്തിലെ സാമൂഹ്യപരിഷ്കർത്താക്കൾ ഉന്നയിച്ച ആരോപണത്തിന്റെ മറുപടിയായിട്ടാണ് ഈ പോസ്റ്റ് ഞങ്ങൾ എഴുതുന്നത്. അതും ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങളോട് കാര്യം തിരക്കുന്നവരെ അറിയിക്കാൻ വേണ്ടി മാത്രം. അതുകൊണ്ടുതന്നെ ഈ പോസ്റ്റും ആനുപാതികമായ വിഡിയോകളും ഇപ്പോഴും പബ്ലിക് അല്ല. പ്രൈവറ്റ് ആയിരിക്കും. ഞങ്ങൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന പബ്ലിക് പ്ലാറ്റ്ഫോമിലെ ആരോപണങ്ങൾ കാര്യം തിരക്കുന്നവരോട് ഞങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട് എന്നതിനാലാണ് അത്. നിതിൻസോനുവിന് ഈ വിഷയത്തിൽ കേസുമായി മുന്നോട്ട് പോകാനുള്ള എല്ലാ പിന്തുണയും സാമ്പത്തികമായും, ഭൗതികമായും യുക്തിവാദി നൽകും. ആ നിയമ നടപടികൾക്കിടയിൽ മൂന്നാം കക്ഷിയായ നിയമസംവിധാനത്തിന്റെ നിർദേശപ്രകാരം ശബരിനാഥ് കേസിനുപോകാതിരിക്കാൻ നിലവിളിച്ചു കൊണ്ട് അയച്ചുതന്ന 5000 രൂപ ആ സമയങ്ങളിൽ തിരികെ അയക്കുകയോ, അല്ലാത്ത പക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയോ ചെയ്യും. അത് തുടർന്നുള്ള നിയമ നടപടികളുടെ നീക്ക് പോക്ക് അനുസരിച്ച് തീരുമാനിക്കും.

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിതിൻ സോനു വ്യക്തിപരമായി തീരുമാനിക്കുന്നതെങ്കിൽ അതിനു പരിപൂർണ പിന്തുണയുണ്ടാകും എന്നത് ഞങ്ങൾ ആവർത്തിക്കുന്നു.

NB : നിലവിൽ ഈ വിഷയ സംബന്ധിയായ കാര്യങ്ങൾ ഞങ്ങളുടെ വെബ്പോർട്ടലിൽ പ്രൈവറ്റ് ആയി മാത്രം പബ്ലിഷ് ചെയ്യുന്നത് മുകളിൽ വിവരിച്ചതും, മല്ലുമെനിനിസ്റ്റിൻറെ തലയും വാലുമില്ലാത്ത ആരോപണങ്ങൾ കണ്ട് കാര്യം അന്വേഷിക്കുന്നവർക്കായുള്ള വിശദീകരണം എന്ന നിലയിൽ ആണ്. ശബരീനാഥുമായി ഇലക്ട്രോണിക് ഡോക്യുമെന്റ് വഴി ഉറപ്പിച്ച കരാർ ഫലത്തിൽ അസാധുവാണെങ്കിലും അത്തരമൊരു വ്യവസ്ഥ വെച്ചു എന്നതിനാലും, ആ വ്യവസ്ഥക്കുമേൽ പറഞ്ഞതുകയുടെ പകുതിയായ 5000 രൂപ കൈപ്പറ്റിയതിനാലും, ആ തുക പോസ്റ്റിൽ പറഞ്ഞതുപോലെ ഈ വിഷയത്തിൽ നിതിൻ സോനു നിയമനടപടികളിലൂടെ മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായാൽ ആ സമയം ഈ വിഷയത്തിൽ ഇടപെടുന്ന നിയമ സംവിധാനത്തിന്റെ നിർദേശ സാന്നിദ്ധ്യ പ്രകാരമേ തിരികെ നൽകാൻ കഴിയൂ എന്നതിനാലും മാത്രമാണ് ഈ പോസ്റ്റുകൾ പബ്ലിക് ആയി പബ്ലിഷ് ചെയ്യാതെ പ്രൈവറ്റ് ആക്കി തുടരുന്നത്.

മല്ലുമെനിൻസ്റ്റിന്റെ പബ്ലിക് പോസ്റ്റ് ഞങ്ങൾ ഡൗൺലോഡ് ചെയ്തതും, ശബരിനാഥിന്റെ ജാതീയവെറിയും അടങ്ങുന്ന വീഡിയോയുടെ ഞങ്ങൾ മുകളിൽ ചേർത്തിട്ടുണ്ട്. അവയും പ്രൈവറ്റ് ആയിട്ടാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

എഡിറ്റോറിയൽ ബോർഡിനു വേണ്ടി
May Shreya kurian

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.