ദൈവവിശ്വാസവും വാക്സിനേഷനും
ദൈവം എന്ന സര്‍വ്വശക്തനും സമ്പൂര്‍ണ്ണനുമായ ഒരു ആകാശ മാമനുണ്ടെന്നും, അയാളാണ് സകലതും സൃഷ്ടിച്ചതെന്നുമാണ് സൃഷ്ടിവാദം. ആ സൃഷ്ടിയില്‍ എന്തെങ്കിലും അപാകത ഉണ്ടെന്നു പറയുന്നത് ദൈവനിന്ദ എന്ന കൊടുംപാപമായി സൃഷ്ടിവാദികള്‍ കണക്കാക്കുന്നു. ഈ ഒരു വിശ്വാസം കൊണ്ട് ആര്‍ക്കും പ്രത്യേകിച്ചു കുഴപ്പമില്ലാത്തതിനാല്‍ അതു വിമര്‍ശിച്ച് സൃഷ്ടിവാദികളുടെ വികാരം വൃണപ്പെടുത്തേണ്ട എന്നു വാദിക്കുന്ന നിഷ്പക്ഷരും ഉണ്ട്.
Advertise

Message Pinnacle Online Academy on WhatsApp.
ഏതെങ്കിലും ഒരു രോഗത്തിനെതിരെ മനുഷ്യന് ജന്‍മനാ പ്രതിരോധശേഷി ഇല്ലാത്തതിനാല്‍, രോഗമില്ലാത്ത ആളുകളെ രോഗത്തില്‍ നിന്നു രക്ഷിക്കാന്‍ മുന്‍കൂട്ടി നല്കുന്നതാണ് രോഗപ്രതിരോധ കുത്തിവയ്പുകള്‍. അതിനാല്‍ തന്നെ ഓരോ വാക്സിനേഷനും 'മനുഷ്യ സൃഷ്ടിയുടെ' പോരായ്മ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ തന്നെയാണ് മതവിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാത്ത ശരിയായ വിശ്വാസികള്‍ വാക്സിനേഷന്‍ നിരസിക്കുന്നത്. വാക്സിനേഷന്‍ കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങുമ്പോള്‍ ഇതു പ്രകടമാകാറുണ്ട്. കഴിഞ്ഞ എംആർ(MR) വാക്സിനേഷന്‍റെ സമയത്തുണ്ടായ സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്.
Advertise

Click here to chat with us
ചുരുക്കത്തില്‍, വാക്സിനേഷന്‍ പോലുള്ള ആധുനികവൈദ്യത്തിന്‍റെ നേട്ടങ്ങള്‍ ഒരു വലിയ പോപ്പുലേഷനിലേക്ക് എത്തിക്കുന്നതില്‍ നേരിടുന്ന പ്രധാന പ്രതിബന്ധങ്ങളില്‍ ഒന്നാണ് ഏറ്റവും വലിയ അന്ധവിശ്വാസമായ ദൈവവിശ്വാസം. ഗൗരവമായി ഈ പ്രശ്നത്തെ സമീപിക്കാതെ, 'എല്ലാ മതവും മനുഷ്യനന്മയ്ക്കാണ്' എന്ന ക്ളീഷേ ഡയലോഗ് ഇറക്കുന്നത് വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ.
By
AnupIssac
