Monday, December 23, 2024

ഫ്രീ വിൽ തന്ന ദൈവത്തിനു സ്തുതി

സൗമ്യയെ ബലാത്സംഗം ചെയ്യുന്നതിനു തൊട്ടുമുമ്പ്, ഗോവിന്ദസാമിക്കു നേര്‍ബുദ്ധി നല്കുകയോ അദ്ദേഹത്തിന്‍റെ ലൈംഗിക ശേഷി നശിപ്പിക്കുകയോ ചെയ്യാന്‍ സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും കരുണാമയനുമായ ദൈവത്തിനു കഴിയുമായിരുന്നില്ലേ ?

ഈ ചോദ്യത്തിനുള്ള ദൈവവിശ്വാസിയുടെ ഉത്തരമാണ് 'ഫ്രീ വിൽ(Free Will)'. നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള ഫ്രീ വിൽ ദൈവം ഗോവിന്ദസാമിക്കു കൊടുത്തിട്ടുണ്ടത്രേ ? പക്ഷെ, ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനും കൊല്ലപ്പെടാതിരിക്കാനും ഉള്ള ഫ്രീ വിൽ സൗമ്യയ്ക്ക് കൊടുത്തിട്ടില്ല എന്നതാണ് രസം.

Advertise

Advertise

Message Pinnacle Online Academy on WhatsApp.

ഇനി നമുക്ക് ഫ്രീ വില്ലിലേക്കു വരാം. സര്‍വ്വജ്ഞാനിയായ ദൈവത്തിന്, ആ സമയത്ത് ഗോവിന്ദസാമി എന്തു ചെയ്യുമെന്ന് കൃത്യമായി (മുന്‍കൂട്ടി) അറിയാം. അപ്പോള്‍ ഗോവിന്ദസാമിക്ക് ആ അറിവിനു വിരുദ്ധമായി ഒന്നും ചെയ്യാനാവില്ല. അതായത് ഗോവിന്ദസാമിക്ക് ബലാത്സംഗം ചെയ്യാതിരിക്കാനുള്ള ഫ്രീ വിൽ ഇല്ല. ചുരുക്കത്തില്‍, സര്‍വ്വജ്ഞാനിയായ ഒരു ദൈവമുണ്ടെങ്കില്‍ ആര്‍ക്കും ഫ്രീ വിൽ ഇല്ല. ഇനി ഒന്നു തിരിച്ചു ചിന്തിച്ചു നോക്കുക. ഫ്രീ വിൽ ഉണ്ടെങ്കില്‍ ദൈവം ഇല്ല!..

part of article

വെറും സാമാന്യബോധം കൊണ്ടു മാത്രം മനസ്സിലാക്കാവുന്ന ഇക്കാര്യം മനപ്പൂര്‍വ്വം ചിന്തയില്‍ നിന്നും ഒഴിവാക്കി, തനിക്കു മുന്‍കൂട്ടി അറിയാവുന്ന ബലാത്സംഗവും കൊലപാതകവും ഒക്കെ തന്‍റെ അറിവുപടി തന്നെ നടക്കാന്‍ മനുഷ്യനു ഫ്രീ വിൽ കൊടുക്കാതിരിക്കുകയും, എന്നാല്‍ ഫ്രീ വിൽകൊടുത്തു എന്നു കളവു പറയുകയും, ചെയ്യുന്ന ഒരു ആകാശമാമനെ സങ്കല്പിച്ചു കൊണ്ടു നടക്കുന്ന എല്ലാവരോടും സഹതാപം മാത്രം.

By

AnupIssac

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.