Monday, December 23, 2024

മൂന്ന് വർഷം കൊണ്ട് കോടീശ്വരൻ. ഫിറോസിന്റെ സ്വത്തുവിവരങ്ങൾ

തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പിലിന്റെ കമ്മീഷന് മുൻപിൽ ഹാജരാക്കിയ സ്വത്തുവിവരങ്ങൾ കേട്ടാൽ തന്നെ ഞെട്ടും. ഒരു ചെറിയ മൊബെയ്ൽ ഷോപ്പിൽ നിന്നുള്ള വരുമാനം മാത്രമുണ്ടായിരുന്ന ഫിറോസ് ചാരിറ്റിയിലൂടെ കോടികൾ സ്വത്തു സമാഹരിച്ചു എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് കണക്കുകൾ. സ്വന്തമായി വീടോ വാഹനമോ ഒന്നും ഇല്ലാതിരുന്ന ഫിറോസ് ഇന്ന് നയിക്കുന്നത് ഫൈവ് സ്റ്റാർ ജീവിതമാണ്. മൂന്ന് വർഷം കൊണ്ട് കോടികളുടെ സ്വത്തവകകൾ സമ്പാദിക്കാൻ കഴിയുന്ന പൊതുപ്രവർത്തനമാണ് ഫിറോസ് നടത്തിയത്. ഇതൊക്കെ ആരാധകർ നൽകിയതാണ് എന്നതാണ് ഫിറോസ് പറയുന്നതെങ്കിൽ തന്നെയും പൊതു പ്രവർത്തനത്തിൽ ഉപഹാരം സ്വീകരിക്കുന്നത് തന്നെ അഴിമതിയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡി,സി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.

കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയര്‍ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂര്‍, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനല്‍ കേസുകള്‍ ഫിറോസിന്റെ പേരിലുണ്ട്.

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.