Monday, December 23, 2024

അച്ഛന് മുലയൂട്ടുന്ന മകൾ

തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർട്ടോലോം എസ്റ്റെബാൻ മുറില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ.
എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികൾ താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളിൽ വിയപ്പിന്റെയും കൺകോണുകളിൽ കണ്ണീരിന്റെയും കണങ്ങളും പൊടിയുമെന്നും.
കഥ ഇപ്രകാരം :-
ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാൻ അധികാരികളുടെ കൽപ്പന വന്നു.
അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കുകയും അവരുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.
കൂടികാഴ്ചയ്ക്ക് മുൻപായി സ്ത്രീയെ കർക്കശവും വിശദവും വ്യക്തവുമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.
കാരണം കൽപ്പന ലംഘിച്ച് ആഹാര സാധനങ്ങൾ ഒരു കാരണവശാലും അകത്തു പോകരുത് എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം .
അസഹനീയവും അതികഠിനവുമായ വിശപ്പിനാൽ പിതാവിന്റെ ശരീരം നാൾക്കുനാൾ മരണത്തോടടുക്കുന്നതായി അവർക്ക് ബോധ്യമായപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന നിസ്സാഹായതയുടെ അവസരത്തിലും അവൾ വല്ലാതെ ദു:ഖിച്ചു .
എങ്കിലും സ്വന്തം പിതാവിനെ മരണത്തിലേക്ക് ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത മനസ്സിന്റെ തീചൂളയിൽ നിന്നവളൊരു തീരുമാനത്തിലെത്തി .
അതായത് പാപത്തിനു സമാനമായ ലോക അലിഖിത നിയമങ്ങൾക്ക് വിരുദ്ധമായി സ്നേഹ പരിചരണത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കലായിരുന്നു ആ ചരിത്ര തീരുമാനം.
ആഹാര സാധനങ്ങൾക്ക് കടുത്ത നിരോധനം ഉള്ളതിനാൽ അവൾക്കു മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലാതിരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവൾ എത്തി ചേർന്നതും .
അങ്ങനെ അവൾ നിസ്സഹായതയോടെ ആരും കാണാതെ തന്റെ പിതാവിനെ മുലയൂട്ടുവാൻ ആരംഭിച്ചു.
മരണം മുഖാമുഖം കണ്ട ആ പിതാവ് അങ്ങനെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി .
അങ്ങനെ ഈ കൃത്യ നിർവ്വഹണം ഒരു നാൾ അവിടെ ഉണ്ടായിരുന്ന കാവലാളന്മാരുടെ ശ്രദ്ധയിൽ പെട്ടു .
അവർ അവരെ അധികാരികളുടെ മുന്നിൽ എത്തിക്കുകയും വിവരം അധികാരികളെ ധരിപ്പിക്കുകയും ചെയ്തു.
ഈ സംഭവം അന്ന് ആ സമൂഹത്തിൽ വലിയ ഒച്ചപ്പാടുകൾ തന്നെ സൃഷ്ടിക്കുകയും തന്മൂലം സമൂഹം രണ്ടു തട്ടിൽ അകപ്പെടുകയും ചെയ്തു.
പവിത്രമായ പിതൃ – പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് പറഞ്ഞു കൊണ്ടൊരു കൂട്ടരും മരണത്തിലും പിതാവിനെ രക്ഷിക്കുവാൻ ശ്രമിച്ച പുത്രിയുടെയും പിതാവിന്റെയും സ്നേഹ – വിശ്വാസങ്ങളെ പ്രകീർത്തിച്ചു കൊണ്ട് മറു കൂട്ടരും രംഗത്ത് സജീവമായി നേർക്കു നേർ നിരന്നു.
ഇതിനു നടുവിൽ ധർമ്മസങ്കടത്തോടെ അധികാരികളും.
ഈ സംഭവം അന്ന് സ്പെയിൻ അടക്കം യൂറോപ്പിയൻ രാജ്യങ്ങളിൽ ഈശ്വരീയ ഭരണമോ അതോ സ്നേഹത്തിൽ അതിഷ്ടിതമായ കളങ്കരഹിത മാനുഷിക മൂല്ല്യങ്ങളോ എന്ന വിഷയത്തിൽ വലിയ ചർച്ചകൾക്ക് തന്നെ വഴി വച്ചു.
മാത്രവുമല്ല ഈ അസാധാരണ സംഭവം യുറോപ്പിൽ പല ചിത്രകാരന്മാരും തങ്ങളുടെ ക്യാൻവാസിൽ വിഷയമാക്കിയെങ്കിലും അതിൽ ബാർതൊളോമിസോ എസ്തെബൻ മുരില്ലോയുടെ പെയിന്റിംഗ് മാത്രമാണ് വിശ്വഖ്യാതി നേടിയത് .
കത്തിപടർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് നടുവിൽ വിജയം മാനവികതയുടെ പക്ഷത്തു തന്നെ വന്നു ചേർന്നു .
സമ്മർദ്ധങ്ങൾക്ക് കീഴ് പ്പെട്ട്‌ പോയ അധികാരികൾക്ക് അവസാനം നിരുപാതികം സ്നേഹത്തിന്റെ സഹനത്തിന്റെ പര്യായങ്ങായി മാറിയ ആ പിതാവിനേയും പുത്രിയേയും കാരാഗ്രത്തിൽ നിന്നും മോചിപ്പിക്കേണ്ടതായി തന്നെ വന്നു.

By

Editorial Board

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.