Monday, December 23, 2024

ആർത്തവവും തെറ്റിദ്ധാരണയും

'ആർത്തവം' ഈ വാക്കിനെ പറ്റി ഇങ്ങനെ പരസ്യമായി എഴുതാൻ പറ്റുമോ? രണ്ടു വർഷം മുമ്പായിരുന്നെങ്കിൽ ആർത്തവത്തെ പറ്റി എഴുതാൻ ഞാനും തുനിയില്ല. അത്രക്കുണ്ടായിരുന്നു എൻ്റെ ഉള്ളിലെ അജ്ഞത. എൻ്റെ എന്നല്ല എൻ്റെ ചുറ്റിലുമുള്ള മിക്കവരുടെയും അവസ്ഥ ഇപ്പഴും ഇതുതന്നെയാണ്. ആർത്തവം എന്നാണ് നമുക്ക് മറ്റെല്ലാ ജൈവപ്രക്രിയയെയും പോലെ സാധാരണമായി മാറുക ?. ആർത്തവത്തെക്കുറിച്ച് ഒരു കുന്നോളം അന്തവിശ്വാസങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ അതിനു സാധിക്കുമോ ?

ഒരിക്കൽ എൻ്റെ ഒരു സുഹൃത്ത് അവധിക്ക് വീട്ടിൽ പോവുന്നില്ല എന്ന് പറഞ്ഞു. ഒരു ദിവസം അവധി കിട്ടിയാൽ ബാഗും എടുത്ത് ഓടുന്ന അവൾ എന്തുകൊണ്ട് ഇപ്രാവശ്യം വീട്ടിൽ പോകുന്നില്ല എന്ന് ചോദിച്ചപ്പോൾ "പിരീഡ്‌സ് ആയി, വീട്ടിൽ ചെന്നാൽ മാറി ഇരിക്കണം അതിന് വേണ്ടി കഷ്ടപ്പെട്ട് വീട്ടിൽ പോകേണ്ട കാര്യം ഇല്ലാലോ" എന്ന് പറഞ്ഞു. ചെറിയൊരു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും ഉള്ളിൽ നിരാശയുടെ ഭാരം അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു. മാറ്റിനിർത്തുന്നതിനുമുമ്പെ മാറി നിൽക്കാം എന്നവൾ ചിന്തിച്ചിട്ടുണ്ടാവും.

Advertise

Advertise

Click here to Message Pinnacle Online Academy on WhatsApp. 

അർത്തവുമായി ബന്ധപെട്ട് എന്തെങ്കിലുമൊരു വിവേചനം നേരിടേണ്ടിവരാത്തവർ കുറവായിരിക്കും. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. "The great Indian kitchen" എന്ന സിനിമയെ വിമർശിച്ചുകൊണ്ട് പലരും പലയിടത്തും പറയുന്നത് കേട്ടു. സാമ്യമായ വീടുകൾ ഒന്നും ഇന്ന് ഇല്ല. നേരത്തെ പറഞ്ഞ സുഹൃത്തിൻ്റെ നിരാശയുള്ള മുഖം ഇന്നും ഓർക്കുന്ന ഞാൻ വല്ലാത്തൊരു വീർപ്പുമുട്ടലോടെയാണ് ആ സിനിമ കണ്ടുതീർത്തത്.

ഭർത്താവിന്റെ വീട്ടിൽ നിന്ന് സധൈര്യം ഇറങ്ങി നായികാ കഥാപാത്രത്തെ ഓർത്ത് മനസ്സിൽ ആത്മാഭിമാനത്തിൻ്റെ തീകനൽ ആളികത്തിച്ചെങ്കിലും എനിക്ക് പിന്നെയും ശ്വാസം മുട്ടുന്നുണ്ടായിരുന്നു സ്വന്തം വീട്ടിൽ പലരും അനുഭവിക്കുന്ന വിവേചനത്തിൽനിന്ന് അവർക്ക് എങ്ങോട്ട് ആണ് ഇറങ്ങിപോകുവാൻ പറ്റുക ?

അടുക്കളയിൽ കയറുവാനും, ചെടിക്ക് വെള്ളം ഒഴിക്കുവാനും, എന്തിനു തുളസിയില നുളളിതിന്നാൻ പോലും അനുവാദം ഇല്ലാത്ത ഒരുപാട് പേരുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരം പ്രശ്നങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കെട്ടുതഴമ്പിച്ച ന്യായീകരണം, "ഇതെല്ലാം നല്ലത് അല്ലേ ആ ദിവസങ്ങളിൽ പണി ഒന്നും എടുക്കണ്ടലോ." ഒരാൾക്ക് ശരീരം ക്ഷീണിക്കുമ്പോൾ വീട്ടുപണി ചെയ്യാതിരിക്കാൻ എന്തെങ്കിലുമൊരു ആചാരത്തിൻ്റെ ഊന്നുവടി വേണോ ?

ആർത്തവമുള്ളവർ സ്വയം 'ഞങ്ങൾ അശുദ്ധരാണ്' എന്ന് പ്രഖ്യപിക്കുന്ന നാട്ടിൽ ഇതൊന്നും വലിയ കാര്യങ്ങൾ അല്ല എന്ന് അറിയാഞ്ഞിട്ടല്ല. ഓരോ തവണ പേന എടുക്കുമ്പോഴും അനുഭവിച്ച വിവേചനങ്ങൾ എല്ലാം തികട്ടി വരും, പറഞ്ഞതെല്ലാം വീണ്ടും പറയാൻ തോന്നും.

നീചമായ ആചാരങ്ങളും അവ സംരക്ഷിക്കുന്ന കുറെ ഗോത്രീയ മനുഷ്യരും.. അറപ്പും വെറുപ്പും തോന്നുന്നു.

By

Deepa Sara Das

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.