Monday, December 23, 2024

ഐപിൽ

ഐപിൽ എല്ലാർക്കും സുപരിചിതമായ ടാബ്‌ലറ്റ്. കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ചുരുക്കം എന്ന് കരുതുന്നു. ഇതൊരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.
ഫർമസിയിൽ നിന്നും പ്രീസ്ക്രിപ്ഷൻ ഇല്ലാതെ പലർക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, ഹോർമോൺ ആണെന്ന നിലയ്ക്ക് ഐപിൽ ഷെഡ്യൂൾ എച്‌ മെഡിസിനിൽ പെടാവുന്ന ഗുളിക കൂടെ ആണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഹോർമോണുകൾ വിൽക്കാൻ പാടില്ല. പക്ഷേ ഗർഭനിരോധനത്തെ മുൻനിർത്തി ഐപിൽ ഓവർ ദി കൗണ്ടർ ലഭിക്കും.
ഇതൊരു സാധരണ ഗർഭനിരോധന മാർഗവും അല്ല.
അതായത്, ഐപിൽ, മറ്റു ഗർഭനിരോധനഗുളികളെപ്പോലെ അല്ല !
സാധരണ മാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ വിട്ടുപോകുമ്പോൾ, കോണ്ടം പൊട്ടിപ്പോയാൽ എന്നീ സാഹചര്യങ്ങളിലും,
അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള പ്ലാൻ ബി കോൺട്രാസെപ്ഷൻ മാത്രമാണ്ഐപിൽ. കാരണം, ഹൈ ഡോസ് ഹോർമോൺ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോർമോണുകൾ എത്ര തന്നെ സുരക്ഷിതമാണെന്നു പറഞ്ഞാലും ചില സൈഡ് എഫക്ടുകൾ ഉണ്ടാക്കും.
ഗർഭനിരോധനമാർഗം പരാജയപ്പെടുന്നെങ്കിൽ, അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഗർഭാശയത്തിൽ കോപ്പർ ടി നിക്ഷേപിക്കാവുന്നതാണ്. (പ്രസവിച്ചവർക്കും അല്ലാത്തവർക്കും കോപ്പർ ടി ഒരേപോലെ ഫലപ്രദമെന്ന് പുതിയ പഠനങ്ങൾ പറയുന്നുണ്ട്) അത് വളരെ ഫലപ്രദമായ ഒരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.
1 ആരൊക്കെ ഐപിൽ ഉപയോഗിക്കരുത് ?
സ്തനാർബുദം ഉള്ളവർ, അടുത്ത രക്തബന്ധത്തിൽ പെട്ടവർക്ക് സ്തനാർബുദം ഉള്ളവർ, കൊളെസ്ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, ബിപി ഉള്ളവർ എന്നിവർ.
അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവർത്തനം കാരണം ഐപിൽ പരാജയപ്പെട്ടേക്കാം.
വിഷാദരോഗം ഉള്ളവർ ഉപയോഗിക്കാതിരിക്കുക.
2 എപ്പോൾ ഉപയോഗിക്കണം ?
ഗർഭനിരോധന മാർഗം പരാജയപ്പെട്ടാൽ, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകൾക്കുള്ളിൽ. പരാജയസാധ്യത കൂടുമെങ്കിലും മാക്സിമം 120 മണിക്കൂറുകൾക്കുള്ളിൽ വരെ കഴിക്കാം.)
3 എങ്ങനെ പ്രവർത്തിക്കുന്നു?
അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.
4 ഒരു ഐപിൽ കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്ത ഐപിൽ ആവാം ? ഒരാൾ ചോദിച്ച ചോദ്യമാണിത് ! അങ്ങനെയൊരു ഓപ്ഷൻ പോലും പരിഗണിക്കരുത്.ഹൈ ഡോസ് ഹോർമോൺ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് ഐപിൽ കഴിച്ചാൽ, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോൾ, already അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. ഐപിൽ ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളിൽ പുരുഷബീജം survive ചെയ്യുന്ന ദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കഴിച്ച ഐപിൽ എത്ര മണിക്കൂറുകൾ സംരക്ഷണം തരും എന്ന് ഉറപ്പു പറയാൻ പറ്റില്ല.
മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ പോയി പറ്റിപ്പിടിച്ചു വളരുന്നതിൽ നിന്നും തടയാൻ ഐപിൽനു കഴിവില്ല എന്നാണ്. So, ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങൾക്ക് നിലവിളിക്കേണ്ടി വരില്ല.
ഐപിൽന്റെ മെറ്റബോളിസം കഴിയുമ്പോൾ (24 മുതൽ 32 വരെയുള്ള മണിക്കൂറുകൾ) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കിൽ, മുന്നേ കഴിച്ച ഐപിൽ രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.
5 പാർശ്വഭലങ്ങൾ
ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങൾക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.അടുത്ത ആർത്തവം ചിലപ്പോൾ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കിൽ ഉറപ്പായും ഗർഭധാരണ പരിശോധന ചെയ്യുക. ഐപിൽ കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ ശർദി വരുന്നെങ്കിൽ, പരാജയസാധ്യതയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡോസ് ആവർത്തിച്ച് ഉപയോഗിക്കുക. ഇതിനകം ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, ഐപിൽ കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. ഐപിൽ കഴിച്ചതുകൊണ്ട് ആ ഗർഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. ഐപിൽ ടെരാറ്റോജെനിക് അല്ല.ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കില്ല. പ്രൊജസ്ട്രോണിന്റെ ബിപി കുറക്കുന്ന എഫക്ട് കാരണം ചിലർക്ക് ഐപിൽ കഴിച്ച ശേഷം തലചുറ്റൽ പോലെ ഉണ്ടാവാം. അതിനാൽ, ഡ്രൈവിംഗ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കുക. ഒരു വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തിൽ സാദാരണയായി ഉള്ള പ്രൊജസ്‌ട്രോൺ ലെവൽ നാനോഗ്രാം അളവിൽ ആണ്. അതിന്റെ ആയിരം മടങ്ങാണ് ഐപിൽ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനങ്ങൾക്ക് ഈസ്ട്രജനും പ്രൊജസ്ട്രോണും പ്രത്യേക അനുപാതത്തിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള ഐപിൽ ഉപയോഗം ഇതിൽ മാറ്റങ്ങൾ ഉണ്ടാക്കും. (I pill NEVER protects from sexually transmitted illnesses. Please note it.) ഷെഡ്യൂൾ എഛ് മെഡിസിൻസ് ഇല്ലാതെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങൾ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ ഐപിൽ ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്. ഗർഭനിരോധനം ഒരു തുടർപ്രക്രിയ ആവണം. എമർജൻസി ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

by

Veena J S

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.