Monday, December 23, 2024

മത പാർട്ടി കോഴ്സോ യുക്തിവാദം ?

യുക്തിവാദവും സ്വതന്ത്ര വാദവും ഏതെങ്കിലും മത-പാർട്ടി കോഴ്സ് പോലെ ഏതെങ്കിലും വ്യക്തി അടിച്ചേൽപ്പിച്ചാലോ പ്രസംഗം കേട്ടാലോ സംഭവിക്കുന്നതല്ല,എക്കാലവും ഇവിടെ സ്വതന്ത്ര ചിന്തകളും ശാസ്ത്രീയ അന്വേഷകരും ഉണ്ടായിരുന്നു.ജനിച്ചു വീഴുന്ന ഓരോ കുട്ടിയും അവനിൽ ഏതെങ്കിലും തരത്തിലുള്ള മതമോ ആചാരമോ രാഷ്ട്രീയമോ അടിച്ചേൽപ്പിക്കാതെ ഇരുന്നാൽ അവനിൽ അത് കൂടുതൽ ശക്തമായി നിലകൊള്ളും.എങ്കിലും പലരും മുതിർന്നു വരുമ്പോൾ ശാസ്ത്ര വിദ്യാഭ്യാസവും ചുറ്റുപാടുള്ള പരിതസ്ഥിതിയും മറ്റും വീക്ഷിച്ചാൽ തന്നെ ചിന്താശേഷി ഉളളവർക് മാറാൻ സാധിക്കും.

advt


കഴിഞ്ഞ കാലഘട്ടങ്ങളിൽ ഈ രാജ്യത്ത് അതിന്റെ ചില കെട്ടിചമച്ച കഥകളും മിത്തുകളും അത്യധികം ആളുകളെ ഇരുട്ടിൽ തന്നെ തളച്ചിട്ടു,ആ കാലമൊക്കെ കഴിഞ്ഞു തലമുറ മാറ്റം വലിയ രീതിയിൽ തന്നെ ചിന്തകൾ മാറ്റുന്നുണ്ട്, ബ്രിട്ടീഷുകാരുടെ വരവും ചില പരിഷ്‌കാരങ്ങൾ വരുത്തി. രാജ്യം എന്ന സൃഷ്ടി തന്നെ ചില മതകഥകളിൽ തളച്ചിട്ടു. അതിനെ വോട്ട് ബാങ്ക്,ജാതി സമവാക്യങ്ങൾ,വീതം വച്ചുളള പാർലമെന്ററി വ്യാമോഹങ്ങൾ അങ്ങനെ പലതും കരിനിഴൽ വീഴ്ത്തുന്ന സാഹചര്യങ്ങൾ എപ്പോഴും നിലനിൽക്കുന്നു,അത്തരം മത-വ്യാജ സംസ്കാര രാഷ്ട്രീയത്തെ പരമാവധി ഉപയോഗിക്കുന്നതിൽ മത- ഇതരവും അതിവിപ്ളവം അലറുന്ന പാർട്ടികളും ഉൽസാഹത്തോടെ മുന്നിൽ വരാൻ തുടങ്ങി.
എല്ലാ മേഖലകളിലും അഴിമതി,ജാതി,മതം,പണ്ഡിത-പാമര ഭേതമന്യേ വളർന്നു പന്തലിച്ചു,വെളിച്ചം പകർന്നു ഇരുളകറ്റേണ്ടവർ പോലും ജനതയെ പിന്നോട്ട് നയിക്കുന്നതും പലപ്പോഴും കാണാൻ സാധിക്കുന്നു, യുക്തിവാദം,നിരീശ്വരവാദം എന്നതൊക്കെ പല രാജനൈതിക സംഘടനകളുടെ ഉരുപ്പടികൾ മാത്രം ആയി തുരുമ്പെടുത്ത വാളായ കാലങ്ങളിൽ നിന്നും സമൂഹത്തിന് ഒരു തരി വെളിച്ചമെങ്കിലും പകരാനും അനാചാരങ്ങളുടെ കാപട്യങ്ങൾ ചൂണ്ടിയുളള ഘോഷണങ്ങളും പരക്കെ ശ്രദ്ധ നേടിയ കാലത്ത്,രാഷ്ട്രീയ-മത ബിനാമികൾ തങ്ങളുടെ രീതികളിൽ നിന്നും മോചിതമാകുന്ന സ്വതന്ത്ര ചിന്തകളേയും മതമേലാപ്പുകൾ അഴിച്ചു വെക്കുന്നവരേയും ഒരുപോലെ ഭയക്കാൻ തുടങ്ങി എന്നത് അത്ഭുതകരമായ സംഭവം തന്നെ,ഇത്തരമൊരു സാഹചര്യത്തിൽ തങ്ങൾ ഇതുവരെ ചെയ്തിരുന്ന വിഘടിപ്പിക്കുന്ന കുതന്ത്രങ്ങൾ ശാസ്ത്ര യുക്തിവാദ സംഘങ്ങളിലേക്കും ചാവേറുകളെ അയച്ചു ചെയ്യുന്നതും കുപ്രചരണം നടത്തുന്നതും മോചനം കൊതിക്കുന്ന വെളിച്ചം തേടുന്ന ജനതയെ വീണ്ടും പിന്നോട്ട് വലിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ആയി മാറുന്നു,വരും കാലങ്ങൾ ഇത്തരം ചപലമോഹങ്ങളെ തുറന്നു കാട്ടും. തെറ്റിൻ്റെ പക്ഷത്ത് നിന്ന് കൊണ്ട് ഞങ്ങളാണ് ശരിയെന്ന് വാദിക്കുന്നവരേക്കാൾ ഞങ്ങൾ ഒറ്റയ്ക്ക് നിന്ന് സ്വതന്ത്ര വാദികൾ മാത്രമെന്നാണ് ഇതിനുള്ള ഉത്തരം.ഏതെങ്കിലും വ്യക്തികളെ കണ്ടോ രാഷ്ട്രീയ ബലം കൊണ്ടോ ധാരാളിയായ ധനം കൊണ്ടോ ഭയപ്പെടുത്തിയോ അല്ലെങ്കിൽ ഇത്തരം കൂട്ടങ്ങളിൽ നിലകൊണ്ടോ നമുക്ക് സ്വതന്ത്രവാദപരമായ ചിന്തകൾ നേടാൻ സാധിക്കില്ലെന്നത് മറ്റൊരു കാര്യം,തലച്ചോർ മറ്റാർക്കും പണയം വെച്ചാലുളള ദൂഷ്യഫലങ്ങളാണ് ഇന്ന് ലോകത്തും രാജ്യത്തിലും കാണുന്നതും രാജ്യത്തെ സ്വതന്ത്രചിന്താവാദികളായ കുറെയേറെ പേർക്ക് ജീവഹാനിയും മറ്റും നേരിടുന്ന സമയത്ത്ന മുക്ക് ഉളളിലുളള ധീരതയുളള ശാസ്ത്രബോധ്യവും പ്രചരിപ്പിക്കാം. നമ്മുടെ ശരികളെ ഭയപ്പെടുന്നവർ നമ്മുടെ ഉളളിൽ പോലും ഉണ്ടെന്നത് അതിന്റെ മേന്മയാണ് സൂചിപ്പിക്കുന്നത്.


Vijayamohan Kozhikodu

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.