Monday, December 23, 2024

കെ വൈ എസ് എന്ന കാളവണ്ടി

രാജഗോപാൽ വാകത്താനം എന്ന കേരള യുക്തിവാദി സംഘത്തിന്റെ മുതലാളി ‘ബിരിയാണി’ എന്ന ചലച്ചിത്രത്തെക്കുറിച്ച് എഴുതിയത് കണ്ടപ്പോൾ തോന്നിയത് ‘കാഞ്ഞിരത്തിൽ ഒരിക്കലും ഓറഞ്ച് കായ്ക്കില്ല’ എന്ന ചൊല്ല് എത്ര ശരിയാണ് എന്നാണ്. ബിരിയാണി പുരുഷാധിപത്യത്തിനും, ഇസ്ലാമിക മത ബോധത്തിനും എതിരെയുള്ള സിനിമയാണ്.മാർക്സിയൻ സൗന്ദര്യശാസ്ത്രപ്രകാരം ഉള്ള സിനിമയല്ല. മുദ്രാവാക്യം വിളിച്ചാലേ സിനിമ വിപ്ലവകരമാകൂ എന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര അടിമകളുടെ ഒരു തരം മാനസിക പ്രശ്നം ആണ്. രാജഗോപാൽ വാകത്താനം ഒരു യുക്തിവാദി അല്ല, വെറും നാസ്തികൻ. വൈരുദ്ധ്യാത്മക ഭൗതിക വാദം ശാസ്ത്രീയമാണെന്ന് വിശ്വസിക്കുകയും, പറയുകയും ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റ് മത വിശ്വാസി. അദ്ദേഹം എതിർക്കാത്തതായി വല്ലതും ഉണ്ടോ എന്നാണ് സംശയം. അദ്ദേഹം ഗാട്ട് കരാറിനെതിരെ എത്ര ലേഖനങ്ങൾ എഴുതി എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയം ഉണ്ടാകില്ല. അക്കാലത് അദ്ദേഹം വാപൊളിച്ചാൽ, മുതലാളിത്വം, സാമ്രാജ്യത്വം, ആഗോളവൽക്കരണം എന്നിങ്ങനെ കുറെ പദങ്ങൾ മാത്രമാണ് പുറത്തുവരിക. അദ്ദേഹം എറണാകുളത്തെ സ്മാർട്ട് സിറ്റിക്കെതിരെ പുസ്തകം എഴുതി. ‘സ്മാർട്ട്‌ സിറ്റി, വികസനത്തിന്റെ പകൽക്കൊള്ള ‘ എന്നപേരിൽ. എക്സ്പ്രസ്സ് ഹൈവേക്കെതിരെ ‘എക്സ്പ്രസ്സ് ഹൈവേ, വിനാശത്തിന്റെ സ്വപ്ന പാത’ എന്നപേരിൽ പുസ്തകം എഴുതി. കമ്പ്യൂട്ടറിനും, മൊബൈൽ ഫോണിനും, ടിവിക്കും, കാറിനും എതിരെയൊക്കെ പ്രസംഗിച്ചിട്ടുള്ളയാളാണ് ഈ മഹാൻ. ഹോമിയോപ്പതി, ആയുർവേദം, പ്രകൃതി ചികിത്സ തുടങ്ങിയ എല്ലാ കപട ചികിത്സകളോടും ഇദ്ദേഹത്തിന് പ്രേമമാണ്. ജേക്കബ്‌ വടക്കഞ്ചേരിയുടെ ചമ്പക്കരയിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വച്ചാണ് കെ വൈ എസ് ന്റെ ജില്ലാകമ്മറ്റി. ജേക്കബ്‌ വടക്കാഞ്ചേരിയുടെ ‘സുജീവനം ‘ മാസികയിൽ ‘ചികിത്സയുടെ രാഷ്ട്രീയം’ എന്നൊരു കൂതറ ലേഖനം എഴുതി ശാസ്ത്ര വിരുദ്ധത വിളമ്പാൻ ഒരു യുക്തിവാദിക്കും കഴിയില്ല. അതിൽ നിന്നും രാജഗോപാൽ ആരെന്നു വ്യക്തമല്ലേ? മകളുടെ കാലിൽ എക്സിമ വന്നപ്പോൾ ‘evidence based treatment’ നടത്താതെ, മണ്ണ് കുഴച്ച് പുരട്ടുകയും, പച്ചിലകൾ അരച്ച് പൊതിയുകയും ചെയ്യുന്ന ഒരാളെ യുക്തിവാദി എന്നു വിളിക്കുന്നത് യുക്തിവാദികളെ അപമാനിക്കലാണ്. A. C. വർഗീസിന്റെ മക്കളുടെ വിവാഹത്തിന് പെരുവയിൽ വന്നപ്പോൾ, പ്രസംഗിക്കാൻ അവസരം കിട്ടാതിരുന്നതിന്റെ പേരിൽ കൊതികുത്തി, ചായപോലും കുടിക്കാതെ പോയത് ഇദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചുമുള്ള വികല കാഴ്ച്ചപാടുകളാണ് അദ്ദേഹം വിളിച്ചുകൂവുന്നത്. കാഞ്ഞിരത്തിൽ നിന്നും ഓറഞ്ച് പ്രതീക്ഷിക്കരുത്.

By

Joseph vadakkan

Chief Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.