Monday, December 23, 2024

റിസർവ് ചെയ്യപ്പെട്ട മനുഷ്യത്വം

പലസ്തീനിൽ മാത്രമല്ല ,
അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ മനുഷ്യരെ നിരന്തരം കൊന്നൊടുക്കുന്നുണ്ട്. അപ്പോഴൊന്നും ഉയരാത്ത ആദരാഞ്ജലികളും പ്രതിഷേധവുമൊക്കെ പലസ്തീനികൾക്കുവേണ്ടി മാത്രം ഉയരുന്നത് മനുഷ്യത്വമായ് കാണാനാവില്ല. മനുഷ്യത്വമെന്നത് ഏതെങ്കിലും ഒരു ജനതയ്ക്ക് മാത്രം റിസർവ്വ് ചെയ്യപ്പെട്ടതല്ലല്ലോ. മരിച്ചു വീഴുന്നത് അവനവൻ്റെ മതത്തിൽപ്പെട്ടവരോ സമുദായത്തിൽപ്പെട്ടവരോ മാത്രമാവുമ്പോൾ ഉയരുന്ന പ്രതിഷേധത്തെ
പച്ചയായ വർഗ്ഗീയതയായി മാത്രമേ കാണാനാവൂ.

അതുകൊണ്ട് തന്നെ

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക തീവ്രവാദികൾ കൊന്നുകളഞ്ഞ അമ്പതോളം പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാതെ , സേവ് പലസ്തീൻസേവ് ഗാസ എന്നൊക്കെ പറയുന്ന മുസ്ലീംങ്ങളുടേയും, മുസ്ലീം സംഘടനകളുടേയും മനസ്സിലിരുപ്പ് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നാൽ

അഫ്ഗാനിലേയും സിറിയയിലേയും ഇറാഖിലേയും ശിയാക്കളുടെ നിലവിളി കേൾക്കാതെ ,
പലസ്തീൻ മുസ്ലീങ്ങളുടെ നിലവിളി മാത്രം കേൾക്കുന്ന കേരളത്തിലെ പുരോഗമനവാദികളുടെയും മതേതരവാദികളുടേയും ഇരട്ടത്താപ്പിനെപ്പറ്റി പറയാതിരിക്കാനാവില്ല.

പലസ്തീനിലായാലും , ഇസ്രായേലിലായാലും,അഫ്ഗാനിസ്ഥാനിലായാലും മരിച്ചുവീഴുന്നതിലേറെയും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ്.പലസ്തീനിൽ മാത്രമല്ല, അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ മനുഷ്യരെ നിരന്തരം കൊന്നൊടുക്കുന്നുണ്ട്.
അപ്പോഴൊന്നും ഉയരാത്ത ആദരാഞ്ജലികളും പ്രതിഷേധവുമൊക്കെ പലസ്തീനികൾക്കുവേണ്ടി മാത്രം ഉയരുന്നത് മനുഷ്യത്വമായ് കാണാനാവില്ല.ആവർത്തിക്കട്ടെ മനുഷ്യത്വമെന്നത് ഏതെങ്കിലും ഒരു ജനതയ്ക്ക് മാത്രം റിസർവ്വ് ചെയ്യപ്പെട്ടതല്ലല്ലോ.!

By

Rafeeq Mangalasseri

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.