Monday, December 23, 2024

വ്‌ളാഡിമിര്‍ ഹിറ്റ്‌ലര്‍!

(1) യുക്രെയിനെതിരെ റഷ്യ സമ്പൂര്‍ണ്ണ ആക്രമണം അഴിച്ചുവിടുകയാണ് എന്ന് വാര്‍ത്തകള്‍. സ്വന്തം വരുതിക്ക് നില്‍ക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഒരു പരമാധികാര രാജ്യത്തെ പ്രകോപനവുമില്ലാതെ ആക്രമിക്കുക, അവിടെ വിഘടനവാദവും വംശീയകാലുഷ്യവും ഇളക്കിവിടുക, അന്താരാഷ്ട്ര നിയമങ്ങളെയും നൈതികതയേയും നോക്കുകുത്തിയാക്കി നിരപരാധികളായ മനുഷ്യരുടെ മുകളില്‍ ബോംബിടുക...ഇതാണ് റഷ്യന്‍ അധിനിവേശത്തിന്റെ ഉള്ളടക്കം. യുക്രെയിന്‍ ഏത് സഖ്യത്തില്‍ ചേരണം ചേരണ്ട എന്ന് തങ്ങള്‍ തീരുമാനിക്കും എന്നാണ് പുടിന്‍ അവകാശപെടുന്നത്. NATO സഖ്യത്തിന്റെ അതിര്‍ത്തി കിഴക്കോട്ട് വ്യാപിപ്പിക്കില്ല എന്ന് നാറ്റോ റഷ്യയുമായി കരാര്‍ ഉണ്ടാക്കിയെന്ന് നുണ പ്രചരിപ്പിച്ചും പതപ്പിച്ചുമാണ് റഷ്യ ഈ ഫാഷിസ്റ്റ് അധിനിവേശം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ ഇതുപോലെ ഫിന്‍ലന്‍ഡ് പോലൊരു കുഞ്ഞന്‍ രാജ്യത്തിനെതിരെ സ്റ്റാലിനിസ്റ്റ് റഷ്യ നടത്തിയ സമാനമായ ആക്രമണത്തിന്റെ ദുരന്താനുഭവം മറക്കാറായിട്ടില്ല. ബഫര്‍സോണ്‍ വേണം എന്നായിരുന്നു അന്നത്തെ ആവശ്യം. ഫിന്‍ലന്‍ഡിനെ പെട്ടെന്ന് തിന്നുതീര്‍ക്കാന്‍ പോയ സ്റ്റാലിന് യുദ്ധ പരാജയം സഹിക്കാനാവാതെ സ്വന്തം ജനറല്‍മാരെ വെടിവെച്ച് കൊല്ലേണ്ടി വന്നു.

advt

(2) ആരെയും ഉപദ്രവിക്കാത്ത, ആരുടെ മുകളിലും കയറാത്ത യുക്രെയിന്‍ പോലൊരു സ്വതന്ത്രജനതയ്ക്ക് മേല്‍ റഷ്യന്‍ സാമ്രാജ്യത്വം നടത്തുന്ന കാടന്‍ ആക്രമണം മനുഷ്യരാശിക്കെതിരെയുള്ള യുദ്ധമാണ്. ഇന്ത്യയുള്‍പ്പടെ ലോകമെമ്പാടും ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉണ്ടാക്കാവുന്ന ആക്രമണമാണ് പുടിന്‍ സംഘടിപ്പിക്കുന്നത്. ആരും യുദ്ധം ആഗ്രഹിക്കാത്ത ഒരു ലോകരാഷ്ട്രീയ വ്യവസ്ഥയില്‍ ഹിറ്റ്‌ലറുടെ മാനസികാവസ്ഥയുമായി ജീവിക്കുന്ന ഈ ഏകാധിപതി ലോകത്തിന് മുന്നില്‍ ചോദ്യ ചിഹ്നമായി മാറുന്നു. തയ് വാനിലും ഹോംകോംഗിലും മസില്‍ പെരുപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന ചൈനീസ് സാമ്രാജ്യത്വം പിന്തുണയുമായി തന്ത്രപൂര്‍വം ഒപ്പംകൂടിയിട്ടുണ്ട്. ജനാധിപത്യരഹിതമായി അമിതാധികാരം കയ്യാളുന്ന സ്വേച്ഛാധിപതികള്‍ ലോകനാഗരികതയ്ക്ക് വമ്പന്‍ ഭീഷണിയാണ്. വേണ്ടത്ര സമ്പത്തും ആയുധങ്ങളുമില്ലാത്തത് മൂലമാണ് മിക്ക ഏകാധിപതികളും സ്വന്തം ജനതയ്ക്കു മാത്രം ദുരിതം സമ്മാനിച്ചുകൊണ്ട് എരിഞ്ഞടങ്ങുന്നത്. പക്ഷെ സമ്പത്തും സൈനികശേഷിയുമുള്ള പുടിനും ഷി ജിന്‍ പിങ്ങും പോലുള്ള ഏകാധിപതികള്‍ പുറത്തേക്ക് കരം നീട്ടുന്നു. 

 

(3) റഷ്യയ്ക്കുള്ളില്‍ പുടിന്‍ നാസി ജര്‍മ്മനിയിലെ ഹിറ്റ്‌ലറാണ്. ചരിത്രത്തില്‍ ഒരുപാട് സമാനതകള്‍ കണ്ടെത്താനാവും. അധികാരദുര മൂത്ത സാമ്രാജ്യത്വമോഹങ്ങളുള്ള ഏകാധിപതികളെ നിലയ്ക്ക്‌ നിര്‍ത്താന്‍ സാധിച്ചെങ്കിലേ മനുഷ്യരാശിക്ക് ഭാവിയുള്ളൂ. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പറയുന്നതും കരാറുകളും തമ്മില്‍ വ്യത്യാസമുണ്ട്. ചര്‍ച്ചയ്ക്കിടയില്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ അടിച്ചു ശരിയാക്കി കളയും, അമ്പിളിമാമനെ പിടിച്ചുതരാം എന്നൊക്കെ പറയാം. പക്ഷെ അന്തിമ കരാറില്‍ അതുണ്ടോ, വ്യവസ്ഥയായി എഴുതിചേര്‍ത്തിട്ടുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. റഷ്യയും നാറ്റോയുമായി അങ്ങനെയൊരു കരാറില്ല, ധാരണ പോലുമില്ല. ഉണ്ടെങ്കില്‍ റഷ്യയ്ക്കത് പരസ്യപെടുത്താമല്ലോ. NATO ജര്‍മ്മനിക്ക് കിഴക്കോട്ട് വരില്ലെന്ന കരാര്‍ ഇല്ല. വേണമെങ്കില്‍ നേടിയെടുക്കാമായിരുന്നു. കരാര്‍ ഇല്ലെന്ന് ജയിംസ് ബേക്കറും മിഖായേല്‍ ഗോര്‍വച്ചേവും പറഞ്ഞിട്ടുള്ളതാണ്. അവര്‍ക്കില്ലാത്ത വ്യക്തതയാണ് പുടിന്‍ പ്രചരണയന്ത്രത്തിന്. 

advt

(4) നാറ്റോയ്ക്ക് തുറന്നിട്ട ജാലക സംവിധാനമാണ്. അതില്‍ ആര് ചേരണം എന്ന് ചേരാന്‍ ആഗ്രഹിക്കുന്നവരും നാറ്റോയുമാണ് തീരുമാനിക്കേണ്ടത്. റഷ്യയുടെ അയല്‍രാജ്യങ്ങളും പഴയ സോവിയറ്റ് റിപബ്ലിക്കുകളുമായ ലാറ്റ്‌വിയയും ലിത്വനേയിയും എസ്‌റ്റോണിയയും ചേര്‍ന്നിട്ട് 2 ദശകമായി. It was in 2004. അവിടെയില്ലാത്ത ഭീഷണി ഉക്രെയിന്‍ ചേര്‍ന്നാലുണ്ടാകും എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. അങ്ങെനെയെങ്കില്‍ ബെലറസില്‍ നിന്ന് റഷ്യന്‍ താവളങ്ങളും ആയുധങ്ങളും മാറ്റണം എന്ന് മറ്റ് അയല്‍രാജ്യങ്ങള്‍ക്കും വാദിക്കാം. ബലറസിനെ റഷ്യ സ്വന്തം പപ്പറ്റായാണ് കാണുന്നത്. അവിടെയും ഒരു ഏകാധിപതിയുണ്ട്- Alexander Lukashenko. പുടിന്‍ ഒരുക്കുന്ന വെന്റിലേറ്ററിലാണ് പുള്ളിക്കാരന്‍ അതിജീവിക്കുന്നത്. ഒരേ തൂവല്‍പക്ഷികള്‍! 

1. Ref/-
2. Ref/-
3. Ref/-
4. Read this article which supports the Russian claim:

(5) ആദ്യഘട്ടത്തില്‍ സോവിയറ്റ് കെടുതിയില്‍ നിന്ന് റഷ്യ കയറിവരാന്‍ പാടുപെട്ട കാലത്ത് പുടിനും ബുഷും ക്‌ളിന്റനുമൊക്കെ നല്ല സൗഹൃദത്തിലായിരുന്നു. ക്ലിന്റന്റെ ഭരണ കാലത്ത് റഷ്യയ്ക്ക് വരെ നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ പലതരമുണ്ട്. They are unofficial. ചരിത്രം വാഗ്ദാനങ്ങളുടെയും ഭീഷണികളുടെയും ശവപറമ്പ് കൂടിയാണ്. ഔദ്യോഗിക കരാര്‍-ധാരണ ഉണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. ഉണ്ടെങ്കില്‍ റഷ്യ അത് കാണിക്കണം. ഇനി അഥവാ കാണിച്ചാലും യുക്രെയിന്റെ പരമാധികാരവും സ്വയംഭരണാവകാശവും റഷ്യ മാനിക്കണം. വിവാഹമോചനം 1991 ല്‍ കഴിഞ്ഞതാണ്. പുനര്‍വിവാഹം വേണോ വേണ്ടയോ ആരെ വേണം എന്നൊക്കെ യുക്രെയിന്‍ തീരുമാനിക്കും. അതാണ് മാന്യത, അതാണ് മര്യാദ. അല്ലാതെ ആസിഡ് കുപ്പിയുമായി പിറകെ പായരുത്‌. അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും നിസ്സാരവല്‍ക്കരിക്കുന്ന, രാജ്യങ്ങളുടെ പരമാധികാരത്തിനും അതിര്‍ത്തി നിയമങ്ങള്‍ക്കും യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്തവരൊഴികെ ലോകജനത ഒറ്റക്കെട്ടായി യുക്രെയിന് ഒപ്പം ഉണ്ടാവണം. യുദ്ധകാരണം ജൂതരാണ്, അമേരിക്കയാണ്, എണ്ണയാണ്, പിണ്ണാക്കാണ്.. തുടങ്ങിയ വരണ്ട മതാത്മക വിശദീകരണങ്ങളുമായി ഇരമ്പിയാര്‍ക്കുന്നവര്‍ മനുഷ്യകെടുതിയില്‍ അര്‍മാദിക്കുന്നവരാണെന്ന് വ്യക്തം.
റഷ്യ നമ്മുടെ സുഹൃത്ത്. പക്ഷെ ഈ കാണിക്കുന്നത് അനീതിയാണ്, ഫാഷിസമാണ്, ഹിംസയാണ്.

By
Ravichandran C

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.