Monday, December 23, 2024

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗും പ്രി കാനായും

 
 
ഗാര്‍ഹിക പീഢനങ്ങള്‍ക്കു പരിഹാരമായി ചര്‍ച്ചയില്‍ വരുന്ന പരിഹാരങ്ങളില്‍ ഒന്നാണ് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്. ഈ അവസരത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ വിവാഹ പൂര്‍വ്വ കോഴ്സുകളെ പലരും വാനോളം പുകഴ്ത്തുന്നതു കണ്ടു. കൊറോണക്കാലം ആയതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഈ കോഴ്സിന്‍റെ വീഡിയോകള്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് ഈ പോസ്റ്റിലെ വിഷയം. വീഡിയോയുടെ ലിങ്ക്- 
video button
ഈ വീഡിയോയുടെ ആദ്യഭാഗത്തു തന്നെ നമ്മുടെ സര്‍ക്കാരിന്‍റെ ജനന നിയന്ത്രണ നയത്തെ തകിടം മറിക്കുന്ന ആശയങ്ങളാണ് കൈമാറ്റം ചെയ്യുന്നത്. ലൈംഗിക ബന്ധത്തിന്‍റെ സമയത്തോ അതിനു മുമ്പോ പിമ്പോ കുട്ടിയുടെ ജനനത്തെ തടുക്കുന്ന എന്തെങ്കിലും ചെയ്താല്‍ അത് വ്യഭിചാരമാണെന്ന് ഡോ. ടോണി ജോസഫ് ഇവിടെ തറപ്പിച്ചു പറയുകയുകയും അതുവഴി കേള്‍വിക്കാരില്‍ പാപബോധം കുത്തിവയ്ക്കുകയും ചെയ്യുന്നു. (വീഡിയോ 12 ആം മിനട്ട് മുതല്‍ കേള്‍ക്കുക). സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കെതിരെ ശക്തമായ പാപബോധം കുത്തിവയ്ക്കുന്ന ഇദ്ദേഹം പകരമായി അവതരിപ്പിക്കുന്നത്, ഒരു ദിവസം മാറിയാല്‍ പരാജയപ്പെടുന്ന സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. അവിടെയും, അതു ചെയ്യുന്ന സമയത്തു ഗര്‍ഭനിരോധന മനോഭാവമാണെങ്കില്‍, പാപമാണെന്നു പറയുന്നു.
 
Advertise
Advertise
 
ചുരുക്കത്തില്‍, ഒരു സമുദായത്തിന്‍റെ മാത്രം ജനസംഖ്യ ഉയര്‍ത്താനും, അതിനായി സര്‍ക്കാരിന്‍റെ നയത്തെ തുരംഗം വയ്ക്കാനും നടത്തുന്ന ഇതുപോലുള്ള പ്രി മാര്യേജ് കോഴ്സുകള്‍ സാമൂഹ്യവിരുദ്ധമാണെന്നു നിസംശയം പറയാനാവും. രാജ്യത്തിന്‍റെ വെൽഫെയർ പോളിസി  അട്ടിമറിക്കുന്ന ഇതുപോലുള്ള ദുരന്തങ്ങള്‍ നിരോധിക്കുകയും അതു നടത്തുന്ന ഇദ്ദേഹത്തെ പോലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
By
AnupIssac
Profile
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.