Monday, December 23, 2024

ഹമ്മുറബിയുടെ നിയമസംഹിത

മനുഷ്യചരിത്രത്തിൽ നിലവിൽ അറിയപ്പെടുന്നത് അനുസരിച്ച്, എഴുതപ്പെട്ട ഒരു നിയമസംഹിത ആദ്യമായി നടപ്പിൽ വരുത്തിയത് പുരാതന മെസെപ്പൊട്ടൊമിയൻ സാമ്രാജ്യമായിരുന്ന ബാബിലോണിലെ ആറാമത് അമോരയിറ്റ് രാജാവായിരുന്ന ഹമ്മുറബി (1810 BC to 1750 BC) ആയിരുന്നു.ഹമ്മുറബി തന്റെ നിയമ സംഹിത എഴുതിയത് 4-ടണ്‍ ഭാരമുള്ള ലിന്ഗത്തിന്റെ രൂപത്തിലുള്ള ഒരു ഭീമൻ കല്ലിലായിരുന്നു.

 

അക്കാലത്തു ലോകത്തിലെ ഏറ്റവും ശക്തമായിരുന്ന സുമേറിയൻ, അസ്സീറിയൻ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞു മെസപ്പൊട്ടൊമിയ മുഴുവൻ തന്റെ സാമ്രാജ്യത്തിനു കീഴിൽ കൊണ്ടുവരികയും 42 വർഷം ഭരിക്കുകയും ചെയ്തു. ദിനംപ്രതി തൊട്ടതിനും പിടിച്ചതിനുമെല്ലാം വധശിക്ഷകൾ നടപ്പകിയിരുന്ന ഈ ചക്രവർത്തിയെ ഇന്നു ധാർമികതയുടെ പരമോദാഹരണമായി കണക്കാകുക മാത്രമല്ല അമേരിക്കൻ കാപ്പിറ്റോൾ ബില്ടിങ്ങും സുപ്രീം കോടതിയും ഉൾപ്പടെ ഉൾപ്പെടെ ലോകത്തിലെ വിവിധ സർക്കാർ കെട്ടിടങ്ങളിൽ അദ്ദേഹത്തിന്റെ മുഖം കൊത്തിവെച്ചിട്ടുമുണ്ട്.

1792 ബിസിയിൽ തന്റെ പിതാവിന്റെ മരണത്തെ തുടർന്ന് അധികാരമേൽക്കുമ്പോൾ ബാബിലോൺ മെസപ്പോട്ടോമിയിലെ അന്നത്തെ മറ്റു ഏതൊരു സിറ്റി-സ്റ്റേറ്റ്നെയും പോലെ ഏതാണ്ട് 50 ചതുരശ്ര മൈൽ മാത്രം വിസ്തീർണമുള്ള ഒരു ചെറു രാജ്യം ആയിരുന്നു. അധികാരത്തിലേറി 30 വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും 1200 ചതുരശ്ര മൈലിൽ അധികം വലിപ്പമുള്ള, വിവിധ സംസ്കാരങ്ങളെയും നാഗരികതകളെയും ഉൾക്കൊള്ളുന്ന ഒരു മഹാസാമ്രാജ്യമാക്കി ബാബിലോണിനെ അദ്ദേഹം മാറ്റി. യുദ്ധതന്ത്രങ്ങളിൽ പ്രഗല്ഭനായിരുന്ന ഹമ്മുറബി ശത്രുകളെ തകർത്തെറിഞ്ഞത് തന്റെ മഹത്തായ സൈന്യത്തെ ഉപയോഗിച്ച് മാത്രമല്ല, അന്ന് സമാനതകളില്ലാതിരുന്ന നയതന്ത്രജ്ത കൊണ്ട് കൂടിയാണ്. മേസപ്പൊറ്റോമിയയുടെ തെക്കുള്ള സുമെര്യൻ സാമ്രാജ്യത്തെ അക്രമിച്ചുകൊണ്ട് അദ്ദേഹം തന്റെ പടയോട്ടത്തിനു തുടക്കമിട്ടു. തുടർന്ന് ബോര്സിപ്പ, കിഷ്, സിപ്പാർ എന്നീ ചെരുരാജ്യങ്ങളെ തന്റെ രാഷ്ട്രത്തോടു ചേർത്തു. അത് മേസപ്പൊറ്റോമിയയിലെ മൂന്നു വന്ശക്തികളായിരുന്ന എലാം, എഷ്നുന്ന, ലാരസ എന്നീ രാജ്യങ്ങളെ അസ്വസ്ഥരാകിയെങ്കിലും ഹമ്മുറബി ഈ മൂന്ന് രാജ്യങ്ങളെയും തമ്മിൽ അടിപ്പികുകയും അങ്ങനെ ഒരിക്കലും ഒന്നിലധികം ശത്രുക്കളെ നേരിടെന്റിവരുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്തു. അദ്ദേഹം ഒരു രാജ്യത്തിനോപ്പം ചേർന്ന് മറ്റൊന്നിനെ ആക്രമിച്ചു കീഴടക്കുകയും പിന്നീടു തന്റെ സഖ്യകക്ഷിയെ തന്നെ കീഴ്പ്പെടുത്തുകയും ചെയ്തു. അവശേഷിച്ച സാമ്രാജ്യമായ ലര്സയ്ക്കും ഹമ്മുരബിയുടെ മുൻപിൽ കീഴടങ്ങേണ്ടാതായി വന്നു. കീഴടക്കിയ പ്രദേശങ്ങളിലെല്ലാം ആരാധനാലയങ്ങളും സഞ്ചാര സൗകര്യങ്ങളും ഒരുക്കികൊണ്ട് ജനങ്ങളെ തൃപ്തരാക്കാനും ശ്രദ്ധിച്ചിരുന്നു.വലിയ ഒരു സാമ്രാജ്യത്തിന്റെ അധിപനെന്ന നിലയിലല്ല ജനങ്ങൾക്ക്‌ ഒരു നിയമസംഹിത നടപ്പിലാക്കിയ ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത് (ചിട്ടപ്പെടുത്തിയ നിയമസംഹിത ഇദ്ദേഹത്തിനു മുൻപേ സുമേറിയക്കാർ നടപ്പിലാക്കിയിരുന്നു എന്ന് കരുതുന്നുണ്ടെങ്കിലും, കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ഹമ്മുറബിയുടെത് മാത്രമാണ്). 282 കാര്യങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ ഉൾപ്പെടുന്ന 8അടി ഉയരമുള്ള ശിലാഫലകങ്ങൾ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടിരുന്നു. ഓരോ ശിലാഫലകവും ആരംഭിക്കുന്നത് ഹമ്മുറബി ദൈവത്തിനു ഹസ്തദാനം ചെയ്യുന്നതായും അവസാനിക്കുന്നത് നിയമങ്ങൾ പാലിക്കാത്തവരെ ശപിച്ചുകൊണ്ടുള്ള ഒരു പ്രാർഥനയോടെയും ആയിരുന്നു. സാമാന്യം ക്രൂരമായ നിയമങ്ങളായിരുന്നു ഫലകങ്ങളിൽ ഉണ്ടായിരുന്നത്, മോഷണം, കള്ളസത്യം, തട്ടിക്കൊണ്ടുപോകൽ, അടിമകളെയോ അഭയാർത്ഥികളെയോ തടവിൽ പാർപ്പിക്കൽ, കൊള്ള, ഭവനഭേദനം, സൈനികരുടെ അനുസരണമില്ലായ്‌മ, കവർച്ചക്കാർക്ക് വീഞ്ഞുവിൽക്കുക, കൊലപാതകം, ഉറപ്പില്ലാത്ത വീട് നിർമിച്ച് നല്കുക, തീ കെടുത്താനായി ആരുടെയെങ്കിലും വീട്ടില് ചെന്ന് ഉടമസ്ഥനെ കൊള്ളയടിക്കുക (ഈ നിയമത്തിനു ഹമ്മുറബി പ്രത്യേക പ്രാധാന്യം കൊടുത്തിരുന്നു) എന്നിവയ്ക്ക് മരണം ആയിരുന്നു ശിക്ഷ. അഗമഗമനം, അസഭ്യ വസ്ത്രധാരണം എന്നിവയ്ക്ക് യൂഫ്രടിസ് നദിയിൽ എറിയപ്പെടുകയും ചികിത്സപിഴവിനു വൈദ്യന്റെ കൈ മുറിച്ചെടുക്കുകയും ചെയ്തിരുന്നു. ഹമ്മുറബിയുടെ പെരുമാറ്റച്ചട്ടം ‘law of retaliation’ എന്നണിന്ന് അറിയപ്പെടുന്നത്

.
ചില രസകരങ്ങളായ നിയമങ്ങൾ

  1. ഒരാൾ മറ്റൊരാള്കെതിരെ ആഭിചാരം ആരോപിച്ചാൽ കുറ്റാരോപിതൻ നദിയിൽ ചാടണം, അപകടം കൂടാതെ അയാൾ തിരിച്ചുവന്നാൽ ആരോപിച്ചയാൾ മരണശിക്ഷക്ക് വിധിക്കപ്പെടുകയും അയാളുടെ സ്വത്തു കണ്ടു കെട്ടുകയും ചെയ്യും.
  2. ഭാര്യ പരപുരുഷഗമനം നടത്തി പിടിക്കപ്പെട്ടാൽ രണ്ടുപേരെയും കൂട്ടികെട്ടി നദിയിൽ എറിയും ഭർത്താവിനു വേണമെങ്കിൽ ഭാര്യയെ രക്ഷിക്കാം പക്ഷെ പിടിക്കപ്പെട്ട പുരുഷൻ കൊല്ലപ്പെടണം.
  3. ജലസേചനത്തിനുള്ള വരമ്പ് തുറന്നുവിട്ടു അയൽക്കാരന്റെ കൃഷി നശിപ്പിച്ചാൽ പ്രതിയുടെ കുടുംബത്തെ അടിമകച്ചവടം ചെയ്തു ആ പണം നഷ്ടപരിഹാരമായി സ്വീകരിക്കാം.
  4. സാമൂഹിക വ്യവസ്ഥയെയും കുടുംബത്തെയും സംബന്ധിച്ച നിയമങ്ങളും ഉണ്ടായിരുന്നു. ആരെങ്കിലും അമ്മയെ തല്ലിയാൽ കൈ ചേദിക്കപ്പെട്ടിരുന്നു, നിങ്ങളെന്റെ പിതാവല്ലെന്നു ആരെങ്കിലും യാഥാർത്ഥ പിതാവിനോട് പറഞ്ഞാൽ നാക്ക് ചേദിച്ച് പട്ടിക്കു ഭക്ഷണമായി നല്കിയിരുന്നു.
  5. 1700bc യിൽ ആയിരുന്നെങ്കിലും സ്ത്രീകൾക്ക് ഭേദപ്പെട്ട പരിഗണനയായിരുന്നു നിയമം നല്കിയിരുന്നത്, ഭർത്താവുപേക്ഷിച്ചാൽ ഭാര്യക്ക് വേറെ വിവാഹം കഴിക്കാനും താത്പര്യമുണ്ടെങ്കിൽ ആദ്യവിവാഹത്തിലെ കുട്ടികളെ തന്റെ ഒപ്പം വളർത്താനും അനുവദിച്ചിരുന്നു. ഭർത്താവു മരിച്ചാൽ മുഴുവൻ സ്വത്തുക്കൾക്കും ഭാര്യ ആയിരുന്നു അവകാശി. വിധവകൾക്കും അനാധർക്കും നിയമം നടപ്പാക്കികിട്ടുന്നു എന്ന് ഉറപ്പാക്കുക എന്നത് മറ്റൊരു നിയമമായിരുന്നു.
  6. bc 1750ൽ ഹമ്മുറബി മരണമടഞ്ഞു, തുടർന്ന് അധികാരമേറ്റെടുത്ത അദ്ദേഹത്തിന്റെ മക്കൾ പരസ്പരം പോരടിക്കുകയും ആഭ്യന്തരയുദ്ധങ്ങൾ ബാബിലോണിയൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണമാകുകയും ചെയ്തു.(ഏതാനം നൂറ്റാണ്ടുകൾക്കു ശേഷം നെബുക്കദ്‌ നെസ്സാർ ബാബിലോണിയൻ സാമ്രാജ്യം പുനസ്ഥാപിച്ചു)

 

by

MuhammedFarooq

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.