Monday, December 23, 2024

Help us reach more people

മറ്റൊരു സ്വതന്ത്രചിന്താ വേദികൾക്കും ഇല്ല എന്നല്ല. പക്ഷേ മത വിശ്വാസികളുടെ അസഹിഷ്ണുതയുടെ ഐക്യത്താൽ നാളുകളായി അനവധി സോഷ്യൽ മീഡിയ പേജുകൾ മാസ് റിപ്പോർട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയിട്ടുള്ളത് യുക്തിവാദി സോഷ്യൽമീഡിയ വേദികൾ തന്നെയാണ്. അതിൽ 5M ഫോള്ളോവെർസ് ഉണ്ടായിരുന്ന ഫേസ്ബുക് പേജ് മുതൽ 99K ഫോള്ളോവെർസ് ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെയുണ്ട്. അങ്ങനെ വിവിധ കാലങ്ങളായി വലിയൊരു സംഖ്യ ഫോള്ളോവെർസ് ഉണ്ടായിരുന്ന യുക്തിവാദിയെ മാസ് റിപ്പോർട്ടിങ്ങ് എന്ന ആയുധം ഉപയോഗിച്ച് മതവിശ്വാസികൾ നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 3000ത്തിൽ അധികം അംഗങ്ങളുണ്ടായിരുന്ന യുക്തിവാദിയുടെ ടെലിഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ശേഷം ഇന്നലെ വൈകുന്നേരം (11 12 2024) 49K ഫോള്ളോവെർസ് ഉണ്ടായിരുന്ന യുക്തിവാദിയുടെ ഇൻസ്റ്റാഗ്രാം പേജ് മാസ്സ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. പൊതുബോധ വ്യവസ്ഥിതിയെയും, ആനുകാലിക രാഷ്ട്രീയത്തെയും, മത-ദൈവ-കപടശാസ്ത്രങ്ങളെയുമാകെ ആക്ഷേപഹാസ്യങ്ങളായും, ട്രോളുകളായും, ലേഖനങ്ങളായും, സെമിനാറുകൾ നടത്തിയും, ഇവയുടെ ആവശ്യകതയും, അസ്തിത്വവും, പ്രവർത്തനവുമൊക്കെ വിമർശന വിധേയമാക്കി പൊളിച്ചെഴുതാൻ ശ്രമിക്കുന്ന ആശയ പ്രചാരകരെ ആയുധം കൊണ്ട് നേരിടുക എന്നത് എക്കാലത്തെയും ഇവരുടെ രീതിയാണ്. ചിലയിടത്ത് വാളും, ബോംബും, കലാപവും-മറ്റു ചിലയിടങ്ങളിൽ സോഷ്യൽ മീഡിയ റിപ്പോർട്ടിങ് എന്ന വെട്ടുക്കിളിയാക്രമണവും. രണ്ടും ഫലത്തിൽ ഉന്മൂലനം തന്നെയാണ്. ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്നവർക്ക് ലഭിക്കുന്ന റിസൾട്ട് ഉൻമൂലനമല്ലാതെ മറ്റെന്ത് ?  യുക്തിവാദി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും പഴയ പ്രചാരത്തിലെത്തിക്കുവാൻ ഞങ്ങൾക്ക് ഞങ്ങളെ പിന്തുടരുന്നവരുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. സഹായമനസ്കരെങ്കിൽ ഞങ്ങൾക്ക് സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പ്രചാരത്തിനായി പേയ്‌മെന്റ് പ്രൊമോഷൻ നടത്തുവാൻ നിങ്ങളാൽ കഴിയുന്ന തുക സംഭാവനായി നൽകാം. അതിനായി ഒപ്പമുള്ള QR കോഡ് സ്കാൻ ചെയ്യുകയോ, upi ഐഡി ഉപയോഗിക്കുകയോ ചെയ്യാം.

click

cfpg163831CF8vsCwzkHgQ@yesbank << UPI id

നിങ്ങൾക്ക് നേരിട്ടും പ്രൊമോട്ട് ചെയ്യാവുന്നതാണ് അതിനായി ചുവടെയുള്ള പോസ്റ്റർ ക്ലിക്ക് ചെയ്യുക.

part article

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.