Monday, December 23, 2024

പരിപാവനമായ സാംസ്കാരിക ഭാരത പൊട്ടത്തരങ്ങൾ

1) ദ്രോണാചാര്യ അവാർഡ് -മികച്ച കായിക പരിശീലകനുള്ള അവാർഡ്

ദ്രോണർ - ജാതിക്കാരൻ ആയത് കൊണ്ട് ഏകലവ്യനെ ആയോധന കല അഭ്യസിപ്പിച്ചു കൊടുക്കാൻ വിസമ്മതിച്ച തികഞ്ഞ ജാതിയവാദി, പ്രിയശിഷ്യനായ അർജ്ജുനനെ ഒരു വേള ഏകല്യവൻ ആയോധനവിദ്യ സ്വപരിശ്രമത്താൽ അഭ്യസിച്ചു മറികടക്കുമെന്നു മനസിലാക്കി ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണയായി നൽകാൻ ആവശ്യപ്പെട്ടയാൾ കർണനെ സൂതപുത്രനെന്ന് സദാസമയം അവഹേളിച്ചു അപമാനിച്ചയാൾ, എന്നിട്ടും ആധുനിക ഇന്ത്യയിൽ മികച്ച കായിക പരിശീലകനുള്ള അവാർഡ് നൽകുന്നതോ, ദ്രോണാചാര്യരുടെ പേരിലും.തന്റെ ശിഷ്യരെ ഈ വിധം ജാതിയുടെയും സാമൂഹിക സാഹചര്യങ്ങളുടെയും പേരിൽ തഴയുന്ന അപമാനിക്കുന്ന ഒരാളുടെ പേരിലാണോ ഒരധ്യാപകനെ ആദരിക്കേണ്ടത് ?

2) അർജുന അവാർഡ് - മികച്ച കായികതാരത്തിനുള്ള അവാർഡ്

അർജുനൻ - നേട്ടങ്ങൾ കുറെ നേടിയെങ്കിലും എല്ലാവിധ തടസ്സങ്ങളും നീക്കികൊടുക്കാൻ ചുറ്റിലും ആൾക്കാർ ഉണ്ടായിരുന്നു. കർണന്റെ കവച കുണ്ഡലങ്ങൾ ഉള്ളിടത്തോളം അയാളെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഇന്ദ്രൻ തന്റെ പുത്രനെ സംരക്ഷിക്കാൻ ദാനശീലനായ കർണന്റെ പക്കൽ നിന്നും കവചവും കുണ്ഡലങ്ങളും യാചിച്ചു ഇരന്നു വാങ്ങി യുദ്ധത്തിൽ അർജുനനെ സംരക്ഷിക്കുന്നു. ഭീഷ്മരെ കൊല്ലാൻ അങ്ങേരോട് തന്നെ ഉപായം തേടി ശിഖണ്ടിയെ മുൻനിർത്തി അങ്ങേരെ കൊല്ലുന്നു.യുദ്ധത്തിലെ എല്ല ധർമങ്ങളും പിന്നീട് തെറ്റിക്കുന്നു,ദ്രോണരുടെ പ്രത്യേകം ശ്രദ്ധയും പരിശീലനവും യഥാവിധി നൽകി യാതൊരുവിധ അവഹേളനത്തിനോ അപമാനങ്ങൾക്കോ വഴിപ്പെടാതെ സർവതും നേടിയെടുത്ത ആൾ.ഏതു വിധേനെയും തനിക്കെതിരെ നിൽക്കുന്നവനെ കീഴ്പെടുത്തിയും അതിന് കൂട്ട് നിന്ന് അത്തരം ദുഷ്ടത്തരങ്ങൾ മാത്രം ഉപദേശിച്ചു കൊടുക്കുന്നവരുടെ സഹായം കൊണ്ടും നേട്ടങ്ങൾ നേടിയെടുത്ത ഒരാളുടെ പേരിൽ രാജ്യത്തെ കായിക താരങ്ങളുടെ നേട്ടങ്ങളെ ആദരിക്കുന്ന വഴി അവരെ അപമാനിക്കുകയാണ് ചെയ്യുന്നത്.

Sponsored

advt

ആധുനിക സമൂഹം കെട്ടിപ്പടുക്കാൻ സമൂഹത്തിൽ നവ ആശയങ്ങൾ പങ്കിടുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം. യുക്തിവാദി കുപ്പായമിട്ട കപടതകളെ ആകെ തുറന്നു കാട്ടുന്ന സമാഹാരങ്ങൾ അടങ്ങിയ ശ്രീ.ജോസഫ് വടക്കൻ രചിച്ച ഈ പുസ്തകം പരിഷ്കരണ ബോധമുള്ള ഓരോ മനുഷ്യനും സൂക്ഷിക്കേണ്ട അമൂല്യ ഗ്രന്ഥം തന്നെയാണു.

Click here

3) ഉത്തമപുരുഷൻ - ശ്രീരാമൻ

'ഒരു സ്ത്രീ തന്റെ ഭർത്താവിന് തന്നിൽ സംശയം ആണെന്നും പരപുരുഷ ബന്ധം ആരോപിച്ചു തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആയതിനാൽ തന്റെ ഭർത്താവിന് നല്ല ബുദ്ധി തോന്നി തന്നെയും തന്റെ കുഞ്ഞുങ്ങളേയും മനസിലാക്കി ഇനിയുള്ള കാലമൊന്നിച്ചു ജീവിക്കണമെന്നുമൊക്കെ ആ സ്ത്രീ ശ്രീരാമനെ പൂജിച്ചു പ്രാർഥിക്കുന്നതിലെ വൈരുദ്ധ്യം'. സ്വന്തം ഭാര്യയുടെ പാതിവൃത്യത്തെ സംശയിച്ചു അഗ്നിപരീക്ഷ വരെ ഏർപ്പാടാക്കിയ അവസാനം അർധരാത്രി കൊട്ടാരം വിട്ട് പോകാൻ ഭാര്യയോട് പറഞ്ഞ ആളോടാണിത് പറയുന്നതെന്ന് ഓർക്കണം.(പ്രജകളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഭഗവാൻ അങ്ങനെ ചെയ്തത്ഭ,ഗവാൻ പാവമായിരുന്നു എന്നൊക്കെയുള്ള ന്യായങ്ങളാണ് പറയാനുള്ളതെങ്കിൽ ഒന്നും പറയാനില്ല).'രാമരാജ്യ'മെന്ന് ചിലർ വിശേഷിപ്പിക്കുന്ന ഇന്ത്യയിൽ ഇതിലും വലിയ ഉടായിപ്പ് വേറെന്താണുള്ളത്. (ഇതിലും കൂടിയ വേറോരു വേർഷൻ അറേബ്യായിലുണ്ട്‌ 'മാനവരിൽ മഹോന്നതൻ'. തലക്കെട്ടിന്റെ ഭാഗമല്ലാത്തതിനാൽ പറയുന്നില്ല.

4) പരിപാവന സംസ്കാരം - സ്നേഹിതന്റെ നിക്കറും, അന്യന്റെ കളസവും

സമൂഹ മാധ്യമങ്ങളിൽ മതവിമർശനം നടത്തുമ്പോൾ ഉത്തരം മുട്ടിയാൽ ചിലർ പറയാറുള്ള വാചകം "പിഴച്ചവളെ , വഴി പിഴച്ചുണ്ടായവനെ പരിപാവനമായൊരു സംസ്കാരത്തെ കരിവാരി തേക്കാൻ നി ആരാടി..?." എന്നൊക്കെ വെറി പിടിച്ചു പറയുന്നത് കേൾക്കാം.സത്യത്തിൽ ഈ പരിപാവന സംസ്കാരം എങ്ങനെ ഉണ്ടായതാണ് ? വിവാഹത്തിന് മുൻപ് സൂര്യനിൽ ജനിച്ച കുഞ്ഞിനെ അല്ലെ ഒരു കരുണയും കൂടാതെ പുഴയിലേക്ക് കുന്തി ഒഴുക്കി വിട്ടത് ?, പാണ്ഡുവുമായി മുള്ളിയാൽ തെറിച്ച ബന്ധം പോലുമില്ലാത്ത യുധിഷ്ഠിരൻ ഭീമൻ അർജ്ജുനൻ നകുലൻ സഹദേവൻ ഇവരൊക്കെയും കുന്തിക്കും മാത്രിക്കും (പാണ്ഡുവിന്റ ഭാര്യമാർ) കാലൻ വായു ഇന്ദ്രൻ അശ്വിനിദേവകൾ ഇവരിൽ ഉണ്ടായവരെല്ലേ ?, ഇതിഹാസമായ മഹാഭാരതം രചിച്ച വേദവ്യാസൻ ജനിച്ചത് പരാശരമുനിക്ക് കണ്ട കാഴ്ചയിൽ സത്യവതിയിൽ കാമം തോന്നിയിട്ടല്ലേ ?, അംബ അംബിക അംബാലിക സഹോദരിമാരെ ഭീഷ്മർ തട്ടിക്കൊണ്ടു വന്നതും തന്റെ സഹോദരൻ വിചിത്രവീര്യന്റെ ഭാര്യമാരാക്കിയതും പിന്നീട് വംശം നിലനിർത്താൻ സന്തതികൾ ഇല്ലാത്തതിനാൽ വ്യാസനോട് ആവശ്യപ്പെട്ടത് പ്രകാരം അവർക്ക് ജനിച്ച കുട്ടികളല്ലേ പാണ്ഡുവും ധൃതരാഷ്ട്രരും (തന്നെ യഥാവിധി സ്വീകരിച്ചു പരിചരിച്ച ദാസിയിൽ വ്യാസനുണ്ടായ കുട്ടിയായ വിദുരരാണ് പിന്നീട് ധൃതരാഷ്ട്രർക്ക് യുദ്ധവിവരണം നടത്തി കൊടുക്കുന്നതൊക്കെ(augmented reality). ഈ പരിപാവന സംസ്കാരത്തിന്റെ അടിവേരിൽ പോലും സന്തതി പരമ്പരകൾ ഇത്തരുണം നിൽക്കേ.. വഴി പിഴച്ചുണ്ടായവർ എന്ന പ്രയോഗം ആർക്കാണ് ചേരുക 'സംസ്കാര വക്താക്കളെ'.അതൊക്കെ ദിവ്യ ഗർഭങ്ങളായിരുന്നു എന്നാണെങ്കിൽ അതെന്തൊരു പറച്ചിലാട ഉവ്വേ.. സ്നേഹിതന്റെത് ബർമുഡ, അന്യന്റേത് വള്ളികളസം.

Sponsored

advt

സി.ബി.എസ്.ഇ. പാഠപുസ്തകത്തില്‍ മുഹമ്മദ്‌നബിയുടെ ചിത്രം അച്ചടിച്ചതിന്റെ! പേരില്‍ തിരുവനന്തപുരത്തെ ന്യൂജ്യോതി പബ്ലിക്കേഷന്‍സ് ഉടമ ചെറിയാനെതിരെ മതനിന്ദ കേസ്സെടുത്തതും, ആറന്മുളയില്‍ ലഘുലേഖ വിതരണം ചെയ്ത പെന്തക്കൊസ്തു പ്രവര്‍ത്തകര്‍ക്കെതിരെ മതനിന്ദ ചുമത്തി കേസ്സടുത്തതും, ആലപ്പുഴയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ വകയായുള്ള ഗുരുപുരം സി.ബി.എസ്.ഇ. സ്‌കൂളിലെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 'നബാല'യെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ കള്ളപ്പരാതിയില്‍ മതനിന്ദാവകുപ്പുകള്‍ പ്രകാരം കേസ്സെടുത്തതുമൊക്കെ കേരളസമൂഹം മറന്നിട്ടുണ്ടാകില്ല. പശ്ചിമബംഗാളില്‍ തസ്ലീമ നസ്രീന്റെ കൃതികള്‍ നിരോധിച്ചതും മതനിന്ദാവകുപ്പുകള്‍ പ്രകാരമാണ്. ആന്ധ്രാസര്‍ക്കാര്‍ ക്രാന്തികാറിന്റെ (Macha Laxmaiah alias Karantikar) "Crescent over the world - is a boon or the silent Holocaust" എന്ന പുസ്തകം നിരോധിച്ചതും ഇതേ കാടന്‍ നിയമമുപയോഗിച്ചായിരുന്നു.

പൂർണമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5) ലക്ഷ്മണ സേവ - കഥയിൽ മൂക്കും മുലയും അരിയൽ, യാഥാർഥ്യത്തിൽ ആസിഡ് ആക്രമണം

തന്നോട് പ്രണയാഭ്യർഥന നടത്തിയ ഒരു പെണ്കുട്ടിയെ ഒരു രാമായണഭക്തന് സർവോപരി ലക്ഷ്മണനെ വണങ്ങുന്നവന് (രാമൻ കഴിഞ്ഞാൽ രാമായണത്തിൽ ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ചത് അങ്ങേരെ ആണല്ലോ) താത്പര്യമില്ലെങ്കിൽ മാന്യമായി നിരസിക്കാൻ സാധിക്കുമോ ? മൂപ്പരാണെല്ലോ രാമനോടുള്ള പ്രണയം ശൂർപ്പണ പ്രകടിപ്പിച്ചതിന് അവളുടെ മൂക്കും മുലയും ഛേദിച്ചത് ? കർക്കിടക മാസത്തിൽ നാലമ്പല ദർശനം എന്നൊരു കലാപരിപാടി കേരളത്തിൽ നടക്കുന്നുണ്ടെന്ന് ഏവർക്കും അറിയുമായിരിക്കും. വിവാഹതടസം നീങ്ങാനും ഇഷ്ടപെട്ടയാളെ വിവാഹം ചെയ്യാനുമൊക്കെയാണ് ഈ തീർഥാടനയാത്ര കൊണ്ടുദേശിക്കുന്നത് എന്ന് വിശ്വാസികൾ പറയുന്നു. ഈ നാലമ്പലങ്ങളിൽ ഒന്ന് മൂഴിക്കുളത്തെ ലക്ഷ്മണന്റെ അമ്പലം ആവുമ്പോ ഇഷ്ടപ്രണയം സാക്ഷാത്കരിക്കാൻ പ്രാർഥിക്കുന്നത് വിരോധാഭാസമെന്നല്ലാതെ മറ്റെന്താണ് ? പ്രണയാഭ്യർഥന നിരസിച്ചതിൽ ആസിഡ് ആക്രമണങ്ങൾ നടക്കുന്ന ഈ നാട്ടിൽ അവർ മാതൃക ആക്കിയത് രാമായണത്തിലെ ഇതേ അവയവച്ഛേദിക്കൽ ആണെന്ന് പറഞ്ഞാൽ വിശ്വാസികൾക്ക് നിഷേധിക്കാനാവുമോ ?

6) കൃഷ്ണഭക്തരായ കുലകൾ - കഥലെ കണ്ണൻ 'റെമോ', അയൽപക്കത്തെ കണ്ണൻ 'അന്യൻ'

കൃഷ്ണനെ പോലെയൊരു കാമുകനെയും ഭർത്താവിനെയും ആഗ്രഹിച്ച് കണ്ണന്റെ പ്രതിമയ്ക്ക് മുന്നിൽ കൂപ്പ് കയ്യോടെ പ്രാർഥിക്കുന്ന എത്ര സ്ത്രീകൾ തന്റെ ഭർത്താവ് തന്നെ പോലെ മറ്റൊരു സ്ത്രീയെ ഭാര്യയായി കൊണ്ട് വരുന്നത് സമ്മതിച്ചു കൊടുക്കും ?,ഒരായുഷ്കാലം മുഴുവൻ പ്രണയിച്ച് വിവാഹത്തോട് അടുക്കുമ്പോൾ വിവാഹം രണ്ട് ആത്മാക്കൾ ഒന്നാവാൻ ഉള്ളതാണെന്നും നമ്മൾ ഒറ്റ ആത്മാവല്ലേ എന്നു പറഞ്ഞു കൈയൊഴിഞ്ഞാൽ അതും അംഗീകരിച്ചു എത്രപേർ കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന പാടും ? 24 മണിക്കൂറും ഭഗവാൻ സേവാ നടത്തുന്ന സ്ത്രീകൾ തങ്ങൾ കുളിക്കുമ്പോൾ മറ്റൊരാൾ ഒളിഞ്ഞു നോക്കിയാൽ അയ്യോ ഭഗവാൻ പ്രത്യക്ഷപ്പെട്ടു എന്നു പറഞ്ഞു വണങ്ങാൻ തയ്യാറാവും ?

Advertise

advertise

രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വമായ രചന.

Click here to purchase

ഇതൊക്കെ കെട്ടുകഥകളല്ലേ.അതിനെയൊക്കെ ഇത്ര കാര്യമാക്കണോ എന്നാണ് നിങ്ങൾക്ക് പറയാനുള്ളതെങ്കിൽ അത് തന്നെയാണ് തിരിച്ചും ചോദിക്കാൻ ഉള്ളത്.എല്ലാം കേവലയുക്തിക്ക് പോലും നിരക്കാത്ത ബാലരമ കഥകൾ ആണെന്നിരിക്കെ ആ കഥകളെ കഥാപാത്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് കുരുപൊട്ടുന്നതും കേട്ടാൽ അറക്കുന്ന തെറി പറയുന്നതും എന്തടിസ്ഥാനത്തിലാണ് ?

ഇതേ അമർചിത്ര കഥയിലെ കഥാപാത്രങ്ങളുടെ പേരിൽ അവാർഡുകളും സ്ഥാപനങ്ങളും നിലനിർത്തി 'പരിപാവന സംസ്കാരം' ഉയർത്തിപിടിക്കുവാൻ കാണിക്കുന്നവരുടെ വ്യഗ്രത നിഷ്കളങ്കമല്ലെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. സർവയിടത്തും നുഴഞ്ഞു കയറിയുള്ള ഹൈന്ദവവത്കരണവും അതിന് വേണ്ടി ചരിത്രത്തെ പോലും തേച്ചു മായ്ക്കുകയും ചിലത് തുന്നി ചേർക്കുന്നതുമൊക്കെയാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നിസ്സംശയം പറയാവുന്നതാണ്. ആ വസ്തുത നിലനിൽക്കെ തലക്ക് വെളിവില്ലാതെ ഇല്ലാപ്പാട്ട് പോലെ പാടിപഴകിയ കെട്ടുകഥകളും അനുബന്ധ കഥാപാത്രങ്ങളും ഇന്നും വീരപുരുഷ കേസരികളായി പലയിടത്തും വാഴ്ത്തപ്പെടുന്നു.അവരുടെ ആജ്ഞാനുവർത്തികളായ സ്ത്രീകൾ ഉത്തമമഹിളകളെന്നും അവരെ പിന്തുടരാൻ ഇന്ത്യ രാജ്യത്തെ സ്ത്രീകൾ കണ്ടീഷനിങ്ങിന്റെ ഭാഗമായി നിർബന്ധിതരും ആവുന്നു. പുറമെ നിന്നു നോക്കുമ്പോൾ ഇവയൊക്കെ മഹത്തായ പാരമ്പര്യം ആണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും ആഴത്തിലിറങ്ങി പരിശോധിച്ചാൽ സകലതും സമ്പൂർണമായും സവർണരുടെ അട്ടിപ്പേറവകാശമായും അവരുടെ സർവാധികാരത്തിന് വേണ്ടി
തീറെഴുതിയെടുത്തതാണെന്നും മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടു തന്നെ ചിലരുടെ 'വിശുദ്ധപ്രമാണങ്ങൾ' ബോധമുള്ളവർക്ക് പൊട്ടത്തരമായി കാണാനേ നിർവാഹമുള്ളു.

profile

Athira padikkal

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.