Monday, December 23, 2024

സവർണ്ണരുടെ തറവാടും അതിനു പെയിന്റ്ടിക്കുന്നവരും

വ്യക്തിപരമായി അഭിപ്രായം പറഞ്ഞാൽ. വാക്കുകൾ പോപ്പുലർ ആകുമ്പോൾ ആണ് നമ്മൾ അത് ഉപയോഗിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യുമ്പോഴുള്ള സൗകര്യമാണ് അതുവഴി നോക്കുന്നത്. മലയാളത്തിൽ പിതാവ് എന്നാൽ അച്ഛൻ എന്നാണ്, പിതാവെന്നും, അച്ഛനെന്നും വിളിക്കുന്നവരെ തിരിച്ചാൽ അവിടെ അച്ഛാ എന്നു വിളിക്കുന്ന സമൂഹം ആണ് മലയാളത്തിൽ ബഹുഭൂരിപക്ഷവും, കാരണം പിതാവ് എന്നു വിളിക്കുന്നതിലും സാഹചര്യ വശാൽ അച്ഛാ എന്നതാണ് എളുപ്പം.. അപ്പോൾ അത് ഏതെങ്കിലും ഒരു ഗ്രൂപ്പ്‌ കൂടുതൽ ആയി വിളിച്ചാൽ അത് അവരുടെ സംഭാവന അല്ല. തറവാട് എന്നത് ഒരു ജാതിയുടെ ആണെന്നു സ്ഥാപിക്കുകയും മറ്റു മത-ജാതിക്കാരോട് അതു നിങ്ങടെ അല്ല മറിച്ചു പ്രസ്തുത ജാതിയുടെ ആണ് എന്നു പറഞ്ഞ ശേഷം അതു മലയാളികളുടെ മൊത്തം അഭിമാനം ആണ് എന്നു പറയാൻ യുക്തിപരമായി എന്ത് യോഗ്യതയാണ് ആ പ്രസ്താവനക്കുള്ളത് ?.മലയാള പദങ്ങൾ ഓരോ പ്രാദേശിക സ്ഥലങ്ങൾ അനുസരിച്ചു ആണ് ഉണ്ടായിരിക്കുന്നത്. ഉദാഹരണം ഡേ അപ്പീ, ഡാ പിള്ളേ എന്നൊക്കെ വിളിച്ചാൽ തിരുവനന്തപുരത്തിന്റെ ഉൾ ഗ്രാമങ്ങളിലോട്ട് ഡാ അനിയാ, കൊച്ചേ എന്നൊക്കെയുള്ള അർത്ഥങ്ങളാണ്. എന്നാൽ മറ്റു ചില സ്ഥലത്തു 'അപ്പി' എന്നാൽ 'മലം' എന്നാണ് അർത്‌ഥം.., 'മരച്ചീനി അഥവാ കപ്പ' വടക്കോട്ട് കപ്പക്ക് പേര് 'പൂള' എന്നാണ്, എന്നാൽ തെക്കോട്ട് അത് സ്ത്രീയുടെ ജനനേന്ദ്രിയത്തെ അസഭ്യ തലത്തിൽ സൂചിപ്പിക്കുന്ന വാക്കാണ്. ഭാഷയുടെ ഈ തീരദേശ വ്യതിയാനങ്ങളൊക്കെ ഏതെങ്കിലും വിഭാഗത്തിന്റെയോ അല്ലെങ്കിൽ മലയാളികളുടെ ആകെയോ അഭിമാനം ഒന്നും അല്ല. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിനു കൊടുത്ത അപരിഷ്‌കൃത വാക്കുകളെയൊക്കെ എടുത്ത് വച്ച് അഭിമാനപുരസരം അലക്കുന്നവന്റെ മനോനില മനസിലാക്കാം, അതിനുള്ളിൽ ഇറങ്ങി പഠനം നടത്തി വെളുപ്പിക്കുന്നവരിൽ കുറെ സ്വതന്ത്ര ചിന്തകരും വന്നു പെട്ടല്ലോ എന്നത് വലിയ നിരാശ തന്നെ. അങ്ങനെ നോക്കിയാൽ ഇന്ന് നമ്മൾ സംസാരിക്കുന്ന ഭാഷ, നമ്മൾക്കു കിട്ടുന്ന വിദ്യാഭ്യാസം, സയൻസ് ഒക്കെ പണ്ട് മണ്മറഞ്ഞു പോയ മനുഷ്യർ തുടങ്ങി വച്ചതാണ്.. ഐസക് ന്യൂട്ടനും, ഐസ്റ്റീനും നായന്മാരായിരുന്നേൽ ഗുരുത്വാകർഷണ നിയമവും, E = mc² വും ഒക്കെ ശ്രീജിത്ത് സർ എടുത്ത ക്ലാസിലെ തറവാടിനോപ്പം അണിനിരന്നേനെ.
എന്റെ വീട് ഒരു മലയുടെ മുകളിൽ ആയിരുന്നു... എന്റെ അപ്പന്റെ വീടിനെ തറവാട് എന്നായിരുന്നു വിളിച്ചിരുന്നത്. എന്റെ ചെറുപ്പത്തിൽ മല ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നു ആണ് തറവാട്ടിൽ എത്തിയിരുന്നത്. തറവാട് എന്നത് എന്റെ അപ്പൻ ജനിച്ചു വളർന്ന വീട് എന്നു മാത്രമാണ് കുട്ടിക്കാലത്തു ഞാൻ മനസ്സിലാക്കിയിരുന്നത്. "തറവാട്ടിൽ പോയി.., നാളെ പോകണം.. തറവാട്ടിൽ കപ്പ വാട്ട് ഉണ്ടായിരുന്നു.." എന്നൊക്കെ ആണ് ഞാൻ കേട്ടു വളർന്നത്. എനിക്ക് അതിനു വേറെ പേര് ഒന്നും അറിയില്ലായിരുന്നു..
അപ്പോൾ ഒരാൾ വന്നു നിനക്ക് തറവാട് ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ "അതെ, ഉണ്ട്" എന്ന് മറുപടി പറയും
കാരണം എനിക്കു തറവാട് ഉണ്ട്.. എനിക്ക് തറവാട് എന്നാൽ എന്റെ അപ്പന്റെ വീടാണ്. അതിനു വേറെ ഒരു പേര് അറിയില്ല. എനിക്ക് തറവാട് എന്നാൽ വല്യപ്പൻ, വല്യമ്മ, രണ്ടു പാപ്പന്മാർ... ഈസ്റ്റർ, ഓണം, ക്രിസ്മസ് ഒക്കെ വരുമ്പോൾ ഒരുമിച്ചു കൂടുന്ന വീടാണ്... അതിനു മന, അല്ലങ്കിൽ ഇല്ലം എന്നൊക്കെ വിളിക്കുന്നവരുണ്ടാകാം, കുടി, എന്നും കൂര എന്നും വിവിധ നാമങ്ങളിൽ സംബോധന ചെയ്യുന്നവരുണ്ടാകാം.. അതിൽ മനയും, ഇല്ലവും, തറവാടുമൊക്കെ മറ്റേ വലിയ കക്ഷികളുടേതാണ് എന്ന് അഭിമാനത്തോടെ വിദ്യാർത്ഥികൾക്കു മുന്നിൽ പങ്കിട്ട ശേഷം ഫിദക്കു തറവാടുണ്ടോ എന്നൊക്കെ ചോദിച്ചാൽ ചോദിക്കുന്നവൻ ഈ ആധുനികതയിൽ നിന്ന് വിമർശിക്കപ്പെടുക തന്നെ ചെയ്യും.

advt

For detailes Click here

എന്നോട് ഒരാൾ വന്ന് നിനക്ക് തറവാടുണ്ടോ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം "അതെ ഉണ്ട് എനിക്ക് തറവാടുണ്ട്" എന്ന് തന്നെ ആയിരിക്കും. അപ്പോൾ അയാൾ എന്നെ കളിയാക്കുകയാണ്., "നിനക്കൊക്കെ എന്നാണ് തറവാട് ഉണ്ടായതു...?" ഈ പാരമ്പര്യ ജാതിക്കാരന്റെ തറവാട് നിങ്ങൾ അടിച്ചു മാറ്റിയതാണ്. നിനക്കൊന്നും തറവാട് എന്നു പറയാൻ യോഗ്യതയില്ല. ആ വാക്ക് നിങ്ങൾ ഉപയോഗിക്കുന്നതിൽ അഭിമാനിക്കണം.. നന്ദി വേണം എന്നൊക്കെ പറഞ്ഞാൽ ? എനിക്ക് ഈ വാക്കുകൾക്ക് ഒന്നും അഭിമാനിക്കണ്ട കാര്യമില്ല.., ഇങ്ങനെപൊതുവിടത്തിൽ കേട്ടാൽ ഗൗരവമായി ആയി നമുക്ക് പ്രതികരിക്കാൻ തോന്നും.. തറവാടിന്റെ ചരിത്രം നമുക്കറിയില്ല., ഇപ്പോൾ അറിഞ്ഞടുത്തോളം ആധുനിക മനുഷ്യന് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല, ഗോത്രീയതയിൽ അവൻ അഭിമാനം കൊണ്ട് നന്ദി പറയേണ്ട കാര്യവുമില്ല. ആലോചിച്ചു നോക്കിക്കേ.. ഞാൻ മോട്ടോർ കാർ ഉപയോഗിക്കുന്നു.. ആരാണ് അത് കണ്ടുപിടിച്ചത് എന്നു എനിക്കറിയില്ല., ഒരാൾ ചോദിക്കുവാണ് 'നിനക്ക് കാർ ഉണ്ടോ' എന്നു..?
ഞാൻ പറഞ്ഞു 'അതെ എനിക്ക് കാർ ഉണ്ട്'., അപ്പോ ഒരാൾ പൊതുവായി പറയുകയാണ്, 'നിനക്കൊക്കെ എന്നാണ് കാർ ഉണ്ടായതു.?' 'മറ്റേ സവർണ്ണർ കണ്ടുപിടിച്ചതാണ് ഈ കാർ ഒക്കെ..'., 'നമ്മൾ എല്ലാവരും അവരെ നോക്കി അഭിമാനിക്കണം..' അപ്പോൾ അതാ കടന്നു വരികയാണ് സുഹൃത്തുക്കളെ, വ്യത്യസ്തമായൊരു നിഷ്‌പക്ഷ സ്റ്റേറ്റ്മെന്റ്. പ്രിവിലേജ് ഉള്ളവരെ നമ്മൾ പിന്തുണക്കണം എന്ന് പറയാതെ പറയുന്ന സപ്പോർട്ടിങ് പ്രസ്താവന, 'അവർ എന്ത് തെറ്റ് ചെയ്തു., അവർ പറയുന്നതിൽ ശരിയുണ്ട്.., നിങ്ങൾക്കു ഒന്നും വിവരം ഇല്ല..., കവലയിൽ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതാണ്.. അങ്ങനെ അങ്ങനെ..., വരുന്നത് പുരോഗമന സംഘടനയുടെ സ്ഥിരം വക്താക്കൾ ആണ്.. പക്ഷേ അവരുടെ ഈ വിഷയത്തിലെ പ്രസ്താവനകൾക്ക് പുരോഗമന സംഘടനയുമായി ബന്ധം ഇല്ല. വക്താക്കൾ എന്ത് പറഞ്ഞാലും അത് അവരുടെ സ്വതന്ത്ര കാഴ്ചപ്പാട് ആണ്.. സംഘടനയുടേത് അല്ല., ശരിയാണ് സംഘടന അങ്ങനെ ഒരു പത്ര കുറിപ്പ് ഇടക്കിയിട്ടില്ല.,

advt

Click here

വേറൊരു തലത്തിൽ ഉദാഹരിച്ചാൽ..
"ഉൾപാർട്ടി ജനാധിപത്യം ഉണ്ടെങ്കിലും അംഗങ്ങൾ എന്ത് പുറത്തു പറഞ്ഞാലും വിചാരണ ഉള്ളിൽ ഉണ്ടാകും കാരണം അദ്ദേഹം പാർട്ടി മെമ്പർ ആണ്." പാർട്ടിഅംഗം അഭിപ്രായം പറഞ്ഞാൽ അത് പാർട്ടിയുടെ അഭിപ്രായം ആയി ജനങ്ങൾ മനസിലാക്കും. എന്നാൽ പാർട്ടി വക്താക്കൾ അഭിപ്രായം പറഞ്ഞാൽ അത് തികച്ചും വ്യക്തിപരം ആണ്. അത് പാർട്ടി ആയി ഒരു ബന്ധവും ഇല്ല. ഒരുപക്ഷെ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയാത്ത ഒരു പ്രവർത്തകൻ ആയി പോയാൽ ഉള്ള പ്രശ്നമാണ് അത്. കൂടുതൽ പഠിക്കേണ്ടി ഇരിക്കുന്നു.

ചില അഭിപ്രായങ്ങൾ വെറും അഭിപ്രായങ്ങൾ മാത്രമാണ്.. ഒരിക്കലും തിരുത്തപ്പെടില്ല എന്നത് വസ്തുതയാണ്..

profile

Kit George C

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.