Monday, December 23, 2024

വിദഗ്ദ്ധനോ വാവ !

പാമ്പ് അതിൻ്റെ പരിണാമപരമായ പ്രതിരോധത്തിന് വേണ്ടിയാണ് വിഷം സ്വീകരിച്ചിരിക്കുന്നത്. പാമ്പിൻ വിഷത്തോടുള്ള പ്രതിരോധത്തിനാണ് പാമ്പിനോടുള്ള ഭയം മനുഷ്യൻ സ്വീകരിച്ചിരിക്കുന്നത്. അപകടകരമായത് ചെയ്യുന്നതിനുള്ള ഭയമാണ് പരിണാമപരമായി നിലനിൽക്കാൻ മനുഷ്യനിൽ സെലക്ട് ചെയ്തിട്ടുള്ളത്. ശത്രുക്കളെ ഭയപ്പെടുത്താനുള്ള ഉപാധികളും കൂടെയാണ് പാമ്പിലെ വിഷവും പത്തിയും രൂപവും ഒക്കെ. അപകടകരമായത് എന്തു ചെയ്യുമ്പോഴും, പ്രത്യേകിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന വേദിയിലും ഇത്തരത്തിൽ അനുകരിക്കാൻ കഴിയാത്തത് (മനുഷ്യർക്ക് ജീവഹാനി സംഭവിക്കാവുന്നത്) പ്രദർശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

Advertise

click here for purchase



പാമ്പ് മനുഷ്യൻ്റെ സഹജീവിയാണ്. അതിൻ്റെ അതിജീവനവും പരമപ്രധാനമാണ്. അതിനെ ഒരാൾക്ക് അഥിധിയായോ, സഹോദരനായോ സഹോദരിയായോ അളിയനായോ ഒക്കെ കാണാം. അത് ഓരോരുത്തരുടേയും ഇഷ്ടം.. എന്നാൽ അശാസ്ത്രീയമായി അതിനെ പിടിക്കുന്നതും, പിടിച്ച പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതും.ലിപ് ലോക്ക് കൊടുക്കുന്നതും, അത് വച്ച് ഡോഗ് ഷോ കാണിക്കുന്നതും ഒക്കെ ധീരതയൊന്നുമല്ല. പാമ്പിനും, മനുഷ്യനും ഒരു പോലെ ഹാനികരമാണ്. വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല. ('വൈദഗ്ദ്ധ്യം' എന്നത് 'ധൈര്യ'ത്തിന്റെ പര്യായം അല്ല.   പാമ്പു പിടിക്കാൻ വിദഗ്ദൻ എന്നാൽ "പിടിക്കുന്ന വ്യക്തിക്കോ, ചുറ്റുപാടിനോ, പാമ്പിനോ ആപത്തില്ലാതെ ഏറ്റവും സുരക്ഷിതമായി അതിനെ പിടിക്കുക" വൈദഗ്ദ്ധ്യം എന്നതിനാൽ ഉദ്ദേശിക്കുന്നത് ഈ പറഞ്ഞതാണ്. അല്ലാതെ ധൈര്യവും കൈയ്യടിയും കൂടിച്ചേരുമ്പോൾ പുറത്തെടുക്കുന്ന പട്ടി ഷോ അല്ല.), താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു. പലതവണ പാമ്പിൻ്റെ കടി വാങ്ങി ആധുനിക ചികിൽസകൊണ്ട് അതിജീവിച്ച താങ്കൾ എങ്ങനെ വിദഗ്ദനാകും.? ഓടിക്കുന്ന വാഹനം പല തവണ ആക്സിഡൻ്റാക്കിയ ഡ്രൈവർ ഒരിക്കലും നല്ല ഡ്രൈവർ അല്ല.

പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം. അത്രമാത്രം. ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർഷിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല.

profile

Jazla madasseri

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.