Monday, December 23, 2024

താലിബാൻ എന്ന വിസ്മയം

  1. എല്ലാവരും 5 നേരം നിസ്കരിച്ചിരിക്കണം. നിസ്കാരത്തിന്റെ സമയത്ത്‌ നിങ്ങളെ വേറെയെന്തെങ്കിലും കാര്യം ചെയ്യുന്നതായി കാണപ്പെട്ടാൽ, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടി ലഭിക്കുന്നതായിരിക്കും.
  2. എല്ലാ പുരുഷന്മാരും താടി വളർത്തണം. അതിന്റെ ശെരിയായ അളവ് താടിയെല്ലിന് താഴെ ഒരു ചുരുട്ടിയ മുഷ്ടിയോളമാണ്. ഇതനുസരിക്കാത്ത പക്ഷം, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടി ലഭിക്കുന്നതായിരിക്കും.
  3. എല്ലാ ആണ്കുട്ടികളും തലയിൽ തൊപ്പി ധരിക്കണം. ഒന്ന് മുതൽ ആറാം ക്ലാസ് വരെ പഠിക്കുന്ന ആണ്കുട്ടികൾ കറുത്ത തൊപ്പിയാണ് അണിയേണ്ടത്. അതിന് മുകളിലെ ക്ലാസ്സിൽ പഠിക്കുന്നവ എല്ലാവരും വെള്ള തൊപ്പിയാണ് ധരിക്കേണ്ടത്. എല്ലാ ആണ്കുട്ടികളും ഇസ്‌ലാമിക വസ്ത്രമാണ് ധരിക്കേണ്ടത്. ഷർട്ടിന്റെ കോളർ ബട്ടൻസ് ഇടേണ്ടതാണ്.
  4. പാട്ട് പാടുന്നത് നിരോധിച്ചിരിക്കുന്നു.
  5. നൃത്തം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
  6. കാർഡ്‌സും ചെസ്സും കളിക്കുന്നത് നിരോധിച്ചിരിക്കുന്നു. പട്ടം പറത്തുന്നത്തും നിരോധിച്ചിരിക്കുന്നു. ചൂതാട്ടം നിരോധിച്ചിരിക്കുന്നു.
  7. പുസ്തകങ്ങൾ എഴുതുന്നതും, സിനിമ കാണുന്നതും, ചിത്രം വരക്കുന്നതും നിരോധിച്ചിരിക്കുന്നു.
  8. തത്തകളെ വീട്ടിൽ വളർത്തിയാൽ നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടി ലഭിക്കുന്നതായിരിക്കും. മാത്രമല്ല, നിങ്ങൾ വളർത്തുന്ന പക്ഷികളെ കൊന്നു കളയുന്നതുമായിരിക്കും.
  9. നിങ്ങൾ മോഷ്ടിച്ചാൽ നിങ്ങളുടെ കൈത്തലം വെട്ടി കളയുന്നതായിരിക്കും. എന്നിട്ടും മോഷ്ടിച്ചാൽ, നിങ്ങളുടെ കാൽപ്പാദം വെട്ടി കളയുന്നതായിരിക്കും.
  10. നിങ്ങളൊരു മുസ്ലിം അല്ലെങ്കിൽ, നിങ്ങളുടെ പ്രാർത്ഥന കർമ്മങ്ങൾ ഒരു കാരണവശാലും മുസ്ലീങ്ങളുടെ കണ്ണിൽ പെടരുത്. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടിയും തടവ് ശിക്ഷയും ലഭിക്കുന്നതായിരിക്കും. ഏതെങ്കിലും മുസ്ലിമിനെ നിങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി അറിവ് കിട്ടിയാൽ, നിങ്ങളെ കൊന്നു കളയുന്നതായിരിക്കും.

Advertise

Click here for more info

advertise

സ്ത്രീകൾക്ക് മാത്രം ബാധകമായ നിയമങ്ങൾ

  1. നിങ്ങൾ സദാസമയവും നിങ്ങളുടെ വീടുകളിൽ ഇരിക്കേണ്ടതാണ്. ഒരു സ്ത്രീ തെരുവുകളിൽ അലഞ്ഞു നടക്കുന്നത് അത്യന്തം തെറ്റാണ്. നിങ്ങൾക്ക് പുറത്ത് പോകണമെങ്കിൽ, നിങ്ങളുടെ കൂടെ നിങ്ങളുടെ മഹ്റം (അധികാരപ്പെട്ട പുരുഷൻ) വേണം. നിങ്ങളെ ഒറ്റക്ക് തെരുവുകളിൽ കണ്ടാൽ, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടി ലഭിക്കുകയും നിങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നതായിരിക്കും.
  2. ഒരു കാരണവശാലും നിങ്ങൾ നിങ്ങളുടെ മുഖം കാണിക്കാൻ പാടില്ല. വീടിന്റെ പുറത്ത് നിർബന്ധമായും ബുർഖ ധരിക്കണം. അല്ലാത്ത പക്ഷം, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് കഠിനമായി അടി ലഭിക്കുന്നതായിരിക്കും.
  3. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  4. ആഭരണങ്ങൾ നിരോധിച്ചിരിക്കുന്നു.
  5. വശീകരിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്.
  6. നിങ്ങളോട് അങ്ങോട്ട് സംസാരിച്ചല്ലാതെ നിങ്ങൾ സംസാരിക്കരുത്.
  7. നിങ്ങൾ അന്യപുരുഷന്മാരുടെ മുഖത്തേക്ക് നോക്കരുത്.
  8. നിങ്ങൾ പൊതു ഇടങ്ങളിൽ ചിരിക്കാൻ പാടില്ല. ചിരിക്കുന്നതായി കണ്ടാൽ, നിങ്ങൾക്ക് ശിക്ഷയായി ചാട്ടവാര്‍ കൊണ്ട് അടി ലഭിക്കുന്നതായിരിക്കും.
  9. നിങ്ങളുടെ നഖങ്ങൾ പോളിഷ് ചെയ്യാൻ പാടില്ല. അഥവാ അങ്ങനെ കണ്ടാൽ, നിങ്ങളുടെ ആ വിരൽ വെട്ടി കളയുന്നതായിരിക്കും.
  10. പെണ്കുട്ടികൾ സ്കൂളിൽ പോകുന്നത് നിരോധിച്ചിരിക്കുന്നു. പെണ്കുട്ടികൾക്കായി നിർമ്മിച്ച എല്ലാ സ്കൂളുകളും ഈ നിമിഷം അടച്ചു പൂട്ടുന്നതായിരിക്കും.
  11. സ്ത്രീകൾ ജോലിക്ക് പോകുന്നത് നിരോധിച്ചിരിക്കുന്നു.
  12. നിങ്ങൾ വ്യഭിചാരിക്കുന്നതായി അറിഞ്ഞാൽ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലുന്നതായിരിക്കും.
  13. എല്ലാവരും കേൾക്കുക. അനുസരിക്കുക.
  14. അല്ലാഹു അക്ബർ.

Advertise

Click here for purchase

Advertise

1995-96–ൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തപ്പോൾ, ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് അഫ്‌ഗാനിസ്ഥാൻ വരികയും ശരിയത്ത് നിയമം സ്ഥാപിക്കുകയും ചെയ്തു. ഈ രംഗം Khaled Hosseini–യുടെ രണ്ടാമത്തെ നോവൽ ആയ A Thousand Splendid Suns–ൽ വിശദമായി വിവരിക്കുന്നുണ്ട്. അവരുടെ വിളംബര ജാഥയിൽ അവർ ഉറക്കെ വിളിച്ചു പറയുന്ന ഇസ്‌ലാമിക നിയമങ്ങൾ ജീവന് കൊതിയുള്ള അഫ്‌ഗാനികൾ അനുസരിക്കണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം. താലിബാനിന്റെ വിചിത്രമായ എന്നാൽ പൂർണ്ണമായും ഇസ്ലാമികമായ നിയമങ്ങളാണ് ഞാൻ ഇവിടെ തർജ്ജമ ചെയ്യാൻ ശ്രമിച്ചത്.

(എല്ലാവരും A Thousand Splendid Suns എന്ന Khaled Hosseini–യുടെ നോവൽ വായിക്കണം എന്നാഗ്രഹിക്കുന്നു.)

By
Jazar Mohamed
The ExMuslim Blasphemer

Advertise

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.