Monday, December 23, 2024

സ്ത്രീയുടെ തടവറ

ഇതൊക്കെ കണ്ടാലും ഇനിയും പറയും ഇസ്ലാമിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന്. കാരണം അവർക്ക് സ്ത്രീ തന്നെ ഒരു വിരുദ്ധ പ്രതിഭാസം ആണ്. ആണുങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനും അടിമ വേലക്കും ഉള്ള ഒരു ഉപകരണം മാത്രം ആണ് സ്ത്രീ. ആ പെൺകുട്ടിയും ആൺകുട്ടിയെ പോലെ പഠിച്ചു തന്നെ അല്ലെ ജയിച്ചത് എന്നിട്ടും അവളെ കയ്യിൽ സർട്ടിഫിക്കറ്റ് ഏൽപ്പിക്കാൻ എന്തിനാ ഇത്ര വേദന. വിളിച്ചു വരുത്തി പരസ്യമായി ആ പെൺകുട്ടിയെ അപമാനിക്കാൻ മാത്രം എന്ത് തെറ്റാടോ അവൾ ചെയ്തത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം എന്ന് വാദിക്കാൻ വരുന്നവർ ഓർക്കുക ഞാനും 10 വരെ മദ്രസയിൽ പഠിച്ച വ്യക്തി തന്നെ ആണ്. ഇതു പോലെ ഉള്ള മാനസിക തകർച്ച തരുന്ന ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. എന്നിട്ടിപ്പോൾ അതികേവല ന്യായീകരണവുമായി കോയകൾ സമസ്തവും ഇറങ്ങിയിരിക്കുവാണ്. അങ്ങാടിയിൽ കിട്ടുന്ന ഒന്നാണ് 'ഉളുപ്പ്' എങ്കിൽ വാങ്ങി സേവിക്കാൻ പറയാമായിരുന്നു.

advt

എല്ലാ വർഷവും നബിദിനത്തിന് നടത്തുന്ന പരിപാടികളിൽ വിജയികൾക്ക് സമ്മാനം കൊടുക്കുന്നതിനോടൊപ്പം മാർക്ക്‌ അനുസരിച്ചു സർട്ടിഫിക്കറ്റ് കൊടുക്കും. പക്ഷേ അതിനായി നബിദിന പരിപാടികൾ കഴിയുന്ന വരെ ഉറക്കം ഒഴിച്ച് കാത്തിരിക്കും. രാത്രി 2 മണി ഒക്കെ കഴിയും. എല്ലാ വർഷവും ഒന്നാം സ്ഥാനം അല്ലെങ്കിൽ രണ്ടാം സ്ഥാനം എനിക്ക് ഉണ്ടാകുമായിരുന്നു. എന്നിട്ടും ഞങ്ങൾ പെൺകുട്ടികൾ മാത്രം ഉറക്കം ഒഴിച്ച് കാത്തിരുന്നു സമ്മാനം വാങ്ങാൻ പോയിരുന്നത് കള്ളനെ പോലെ ആണ്. വേദിക്കു താഴെ ഇരുട്ടത് സൈഡിൽ നിർത്തി സമ്മാനം തന്ന് പറഞ്ഞു വിടും. എനിക്ക് താഴെ മാർക്ക്‌ വാങ്ങിയ ആൺകുട്ടികൾ പോലും സ്റ്റേജിൽ കയറി അന്തസ്സോടെ സമ്മാനം കൈ പറ്റുന്നത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പെണ്ണായി ജനിച്ചത് അതും മുസ്ലിം കുടുംബത്തിൽ ജനിച്ചത് ഇത്ര വലിയ പാപം ആണോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു മുസ്‌ലിം കുടുമ്പത്തിൽ എന്നതല്ല മറിച്ച് ഈ സമൂഹത്തിൽ സ്ത്രീയായി ജനിക്കപ്പെട്ടതാണ് നിർഭാഗ്യകരം എന്നത്.

പക്ഷേ അത് ചോദ്യം ചെയ്യാൻ ഉള്ള അറിവോ ധൈര്യമോ പ്രായമോ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.. വിശ്വാസികൾ ആയ കുടുംബക്കാരോട് പറഞ്ഞാലുള്ള മറുപടി "അവരൊക്കെ വലിയ ഉസ്താദ്‌ മാരല്ലേ ഒരുപാട് ഖുർആൻ പഠിച്ച ആളുകൾ അവരിത് ചെയ്യുന്നതിൽ കാര്യം ഉണ്ടാകും" എന്ന് പറയും.. അതായത് പെൺകുട്ടികൾ എത്ര വിജയിച്ചാലും ആ വിജയം എന്നും മതം നിഷ്‌കർഷിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും, അപരിഷ്‌കൃതിയുടെയും,അടിമത്വത്തിന്റെയും കുണ്ടിൽ ഉറങ്ങണം എന്നാണ് പർദ്ദക്കുള്ളിൽ മാത്രം വിശാലമായ ചോയ്സ് പോലെ.

ഇതു പോലെ ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഇനിയും ഉള്ളത് കൊണ്ട് തന്നെ ഞാൻ ഇനിയും വിളിച്ചു പറയും ഇസ്ലാം സ്ത്രീ വിരുദ്ധതയുടെ മൊത്തക്കച്ചവടക്കാർ ആണ്. അതിനെ ഒരു സമസ്തയിൽ ഒതുക്കരുത്.

profile

Ashima Kalathil

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.