Monday, December 23, 2024
Manoj bright / ലേഖനം / November 09, 2022

നങ്ങേലിയുടെ ജീവത്യാഗം!

നങ്ങേലി എന്നൊരു സ്ത്രീ നടത്തിയതായി പറയുന്ന ജീവത്യാഗം പ്രസിദ്ധമാണല്ലോ. മുലക്കരം എന്നു പേരുള്ള ഒരു കരം ഒടുക്കാന്‍ വഴികാണാതെ അവര്‍ സ്വന്തം സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു എന്നാണു കഥ. ഒരു ചങ്ങാതി അതിനെ ആസ്പദമാക്കി ചിത്രങ്ങള്‍ വരച്ച് നാടുമുഴുവന്‍ നടന്ന് ഇത് കൂടുതല്‍ പ്രസിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ചോദിക്കട്ടെ ഈ കഥ സത്യമാണോ? കരം കൊടുക്കാന്‍ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ മുല മുറിച്ചു എന്നു പറയുന്ന സംഭവം ശരിക്കും നടന്നതാണോ?
 Advertiseവലിയ ചിത്രകാരന്‍മാരുടെയും മറ്റും പെയ്ന്റിങ്ങുകളുടെ ആധികാരകത തീരുമാനിക്കുന്നതിന് ചിത്രത്തിന്റെ അതിന്റെ ഉത്ഭവകഥ(provenance) നോക്കുന്ന ഒരു രീതിയുണ്ട്. അതായത് ആ ചിത്രം ഉണ്ടായതു മുതല്‍ ഇന്നുവരെ ആരൊക്കെ ഉടമസ്ഥതയിലായിരുന്നു എന്നതിന്റെ രേഖകളും മറ്റു തെളിവുകളും നോക്കും. ഉദാഹരണത്തിന് ഡാവിഞ്ചിയുടെത് എന്ന് പറയപ്പെടുന്ന ഒരു ചിത്രത്തിന് പതിനെട്ടാം നൂറ്റാണ്ടിനപ്പുറം അതിന്റെ ഉടമസ്ഥര്‍ ആയിരുന്നവരെ കണ്ടെത്താന്‍ ആകുന്നില്ലെങ്കില്‍ അത് വ്യാജം ആയിരിക്കാം എന്ന നിഗമനത്തിലാണ് ആദ്യം എത്തുക. അതായത് അതുവരെ ആരും കേള്‍ക്കാത്ത ഒരു ഡാവിഞ്ചി ചിത്രം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. എങ്കില്‍ അത് വ്യാജമാകാന്‍ നല്ല സാധ്യതയുണ്ട്. യേശുവിനെ പൊതിഞ്ഞത് എന്നു പറയപ്പെടുന്ന ശവക്കച്ച വ്യാജമാണ് എന്ന് പറയാന്‍ കാരണം പതിമൂന്നാം നൂറ്റാണ്ടിണ് പുറകോട്ട് അതിന്റെ ഉത്ഭവകഥ ഇല്ല എന്നതു കൊണ്ടാണ്.
 
അതുപോലെ ചരിത്ര സംഭവങ്ങളുടെ ഉത്ഭവകഥ നോക്കാം. ഈ നങ്ങേലിയുടെ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ്? പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണെങ്കില്‍ അന്ന് മുതലുള്ള  ഉത്ഭവകഥ ലഭ്യമായിരിക്കും. എവിടെയെങ്കിലും ഏതെങ്കിലും രൂപത്തില്‍ അത് രേഖപ്പെട്ടു കിടക്കും. ഏതെങ്കിലും മിഷനറിമാരുടെ എഴുത്തുകുത്തുകളില്‍, പുസ്തകങ്ങളില്‍ സര്‍ക്കാര്‍രേഖകളില്‍ ഒക്കെ. ഈ നങ്ങേലിയുടെ കഥക്ക് അധികം പഴക്കമില്ല എന്നതാണ് സത്യം. നമുക്ക് നങ്ങേലി കഥയുടെ ഉറവിടം (provenance) നോക്കാം. ഈ കഥ ലിഖിത രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നതായി  കാണുന്നത് 2000ത്തില്‍ പ്രസിദ്ധീകരിച്ച എസ്.എന്‍. സദാശിവന്റെ A social history of India എന്ന പുസ്തകത്തിലാണ്. അതില്‍ നങ്ങേലി എന്ന പേരും അവരുടെ നാളും ഒന്നുമില്ല. അതൊക്കെ 2000 നു ശേഷം വന്ന പലരുടെയും ഭാവനാവിലാസങ്ങളാണ്. വേറൊരു രസം എസ്.എന്‍.സദാശിവന്റെ ഒരു വമ്പന്‍ തള്ളാണ്. മുലക്കരത്തെ breast tax എന്ന് വിളിച്ച് മനഃപ്പൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുലക്കരം എന്ന നികുതി സ്ത്രീകളുടെ മുലകളുടെ വലുപ്പവും ഭംഗിയും വലുപ്പവും അനുസരിച്ചാണ് എന്നു പോലും പറഞ്ഞു കളഞ്ഞു. മറ്റൊരു രസം ഇതിന്റെ തൊട്ടു മുകളിലുള്ള പാരഗ്രാഫില്‍ അദ്ദേഹം തന്നെ മുലക്കരം ഈഴവര്‍ക്ക് ബാധകമായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നതാണ്.

part

വീണ്ടും പുറകോട്ടു പോയാല്‍ അന്ത്രോപ്പോളജിസ്റ്റായ എല്‍. അനന്തകൃഷ്ണയ്യരുടെ 1937 ല്‍ പ്രസിദ്ധീകരിച്ച Travancore tribes and castes എന്ന പുസ്തകത്തില്‍ ഒരു മുലയറുക്കല്‍ കഥ പറയുന്നുണ്ട്. പണ്ടെന്നോ നടന്നത് എന്ന് കേട്ടുകേള്‍വിയുള്ള ഒരു കഥ. മലയരയന്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വനവാസിയാണ് കഥയിലെ നായിക. പുന്നാട്ട് രാജാവിന്റെ ഉദ്യോഗസ്ഥന്‍ ഒരു മലയരയനോട് തലക്കരം ചോദിച്ചപ്പോള്‍ അത് കൊടുക്കാനില്ലാത്തതു കൊണ്ട് അവര്‍ ഒരാളുടെ തലവെട്ടി ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചത്രേ. അതുപോലെ മുലക്കരം കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു സ്ത്രീയുടെ മുലയും അരിഞ്ഞെടുത്ത് ഉദ്യോഗസ്ഥന് സമര്‍പ്പിച്ചത്രെ. ഈ വിവരം അറിഞ്ഞ് കോപം പൂണ്ട പുന്നാട്ട് രാജാവ് ആ കരങ്ങള്‍ നിര്‍ത്തലാക്കി എന്നാണ് കഥ എന്ന് എല്‍. അനന്തകൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു.
 
The Puniat Raja, who ruled over those at Mundapalli, made them pay head money - two chuckrams a head monthly as soon as they were able to work and a similar sum as 'presence money' besides certain quotas of fruits and vegetables and feudal service. They were also forced to lend money if they possessed any, and to bring leaves and other articles without any pretext of paying them, and that for days. The men these villages were placed in were in a worse position than the slaves. The petty Raja used to give a silver headed cane to the principal headman, who was then called ‘Perumban or 'cane man’. The head money was popularly known as ‘thalakaram’ in the case of males and ‘mulakaram’ in the case of females. It is said that these exactions came to an end under very tragic circumstances. Once, when the agent of the Raja went to recover talakaram, the Malayarayan pleaded inability to pay the amount, but the agent insisted on payment. The Arayans were so enraged that they cut off the head of the man and placed it before the Agent saying ‘here is your ‘thalakaram.’ Similarly, inability was pleaded in the case of an Arayan woman from payment of mulakaram, but the Agent again persisted. One breast of the woman was cut off and placed before him saying ‘here is your mulakaram.’ On hearing this incident, the Raja was so enraged at the indiscretion of the agent that he forthwith ordered the discontinuance of this system of receiving payment.
 
എന്താണ് തലക്കരം, എന്താണ് മുലക്കരം എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ് തലക്കരം. അതുതന്നെയാണ് മുലക്കരവും. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു. (അത് അമിതമാണോ അല്ലയോ എന്നത് അന്നത്തെ കൂലി എത്രയായിരുന്നു എന്നതനുസരിച്ചിരിക്കും.) അത് നമ്മുടെ അഭിനവ ചരിത്ര പണ്ഡിതര്‍ പറയുന്നപോലെ  സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അനുവാദം കിട്ടാനുള്ള നികുതിയല്ല. സ്തനങ്ങളുടെ വലുപ്പം അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നൊക്കെ തള്ളുന്നവരെ സമ്മതിക്കണം.

Advertise
Click here for more info


തലയും മുലയും അര്‍പ്പിച്ചത് ഒരേ അവസരത്തിലാണ് എന്നാണ് ഈ കഥ വായിച്ചാല്‍ തോന്നുക. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു വെറും കഥ മാത്രമാണ് എന്ന് വളരെ വ്യക്തം. മറിച്ചൊരു അവകാശവാദം അനന്തകൃഷ്ണയ്യരും ഉന്നയിക്കുന്നില്ല. പിന്നെ പുന്നാട്ട് രാജാവ് തിരുവിതാംകൂര്‍ മഹാരാജാവിനു കീഴിലാണ്. അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം കരം പിരിവ് നിര്‍ത്താനൊന്നും പറ്റില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് നടന്നത് മലയരയന്‍മാരുടെ ഇടയിലാണ്. ഈഴവരുടെ ഇടയിലല്ല. അത് നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ചേര്‍ത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല. ഇതുപോലുള്ള നിസ്സാര നികുതികള്‍ പിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ, ബ്രിട്ടീഷുകാരുടെ പ്രേരണകൊണ്ടോ, തിരുവിതാംകൂര്‍ മഹാരാജാവ് ദരിദ്രവാസികളുടെ മേല്‍ ചുമത്തിയിരുന്ന ഇതുപോലുള്ള നൂറ്റിഇരുപതോളം നിസ്സാര നികുതികള്‍‍1865 ല്‍ നിര്‍ത്തലാക്കി. നങ്ങേലി സംഭവം നടന്നത് 1803ലാണ് എന്ന് ചില "ചരിത്രകാരന്‍മാര്‍!" അവകാശപ്പെടുന്നുണ്ട്. (1803ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ നികുതി നിര്‍ത്തലാക്കുന്നത് 1865 ല്‍. അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞ്. കൊള്ളാം,നല്ല ചരിത്രബോധം.) നമ്മുടെ എസ്.എന്‍. സദാശിവന്‍ നങ്ങേലി സംഭവം നടന്നതായി പറയുന്നത് 1840 കളിലാണ് എന്നാണ്. എന്തായാലും നികുതി നിര്‍ത്തലാക്കാന്‍ കാരണം നങ്ങേലിയല്ല എന്ന് വ്യക്തം.

profile

Manoj bright

ഡിസംബർ 25 ന് പാലക്കാട് വെച്ചു യുക്തിവാദി സംഘടിപ്പിക്കുന്ന ശാസ്ത്ര - സ്വാതന്ത്രചിന്താ സെമിനാറിന്റെ നടത്തിപ്പിനായി സംഭാവനകൾ നൽകാൻ മനസ്സുള്ളവർ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

 

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.