Friday, April 11, 2025

ആചാരങ്ങളെ അറുത്തുമാറ്റിയ ഒത്തുചേരൽ

പട്ടിയുടെ കഴുത്തിലെ ചങ്ങലയും, സ്ത്രീയുടെ കഴുത്തിൽ ചാർത്തപ്പെടുന്ന താലിയും അവ പണിത ലോഹത്തിന്റെ വിപണി മൂല്യം കൊണ്ട് വ്യത്യസ്ഥപ്പെടുമെങ്കിലും,  രണ്ടും പ്രതിനിധാനം ചെയ്യുന്നതു തടവറകളെ ആണ്. പരിഷ്കരണ ബോധമുള്ള സമൂഹം വർത്തമാന കാലത്തും അതിന്യൂനപക്ഷമായിരിക്കെ ആ ന്യൂനപക്ഷത്തിനിടയിൽ നിന്ന്  '' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍  മാറ്റുമതുകളീ നിങ്ങളെത്താൻ ‍....'' എന്ന കവി വചനത്തിന്റെ ആധുനിക രൂപമായിട്ടാണ് ശ്രീലക്ഷ്മിയുടെയും, ബാലയുടെയും ഒത്തുചേരലിനെ ഞങ്ങൾക്ക്  വിലയിരുത്തുവാനാകുക. ആചാരങ്ങളൊക്കെ കുപ്പയിൽ വലിച്ചെറിയേണ്ട ആധുനികതയിലാണ് നമ്മൾ ജീവിക്കുന്നത് എന്ന്, അപരിഷ്‌കൃത കുല-വസന്തങ്ങളുടെ മുഖത്തടിക്കും വിധം ഒരു വിളിച്ചു പറയൽ കൂടിയാണ് ഈ ഒത്തുചേരൽ. ഇനിയും ഇരുട്ടിലലയുന്ന  സമൂഹത്തിന്  വെളിച്ചത്തിലേക്കുള്ള വഴികാട്ടുവാനായി ഒരു മാതൃക കൂടി ആണ് ഇത്.  ഞങ്ങളുടെ ഭാഗമായ രണ്ടു വ്യക്തികൾ  ജീവിതമെന്ന തൂലികകൊണ്ട്  സാക്ഷ്യപ്പെടുത്തിയ ഈ കാവ്യം വെളിച്ചം തേടുന്ന സമരോത്സുകതക്ക് ഊർജ്ജമായി ഭവിക്കട്ടെ എന്നാശംസിച്ചുകൊണ്ട്.   

 

ഭാവുകങ്ങളോടെ 

Team Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.