Monday, December 23, 2024

ഇണചേരുന്ന നായ്ക്കളെ കല്ലെറിയുമ്പോൾ...

എന്തുകൊണ്ടാണ് പട്ടികൾ ഇണ ചേരുമ്പോൾ കുറേ സമയം എടുക്കുന്നത് ?, എന്തുകൊണ്ടാണ് തിരിഞ്ഞു നിന്ന് ഇണ ചേരുന്നത് ?, അതെങ്ങനെ വർക്കാകും ?, ഇണചേരുന്ന പട്ടികൾക്കു നേരെ മനുഷ്യർ കല്ലെറിയുമ്പോൾ എന്തുകൊണ്ടാണ് പെൺപട്ടിയുടെ വജൈനയിൽ നിന്ന് രക്തം പൊടിയുന്നത് ? ഇങ്ങനെയുള്ള ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ സർവ സാധാരണമായി ഉണ്ടാകുന്നതാണ്. എന്നാലും നമ്മളാരും അതൊരു വിഷയമായി കാണാറില്ല.

advertise

എന്നാൽ പരിണാമപരമായി ഇണചേരലിൽ ഇത്രയധികം പണി കിട്ടിയ മറ്റൊരു ജീവി ഉണ്ടോ എന്നറിയില്ല. നായ്ക്കൾ ഇണ ചേരുമ്പോൾ കുറേ നേരം അനങ്ങാൻ പറ്റാതെ നിൽക്കുന്നതിനെ Copulatory tie എന്നാണ് പറയുന്നത്. അവരെ സംബന്ധിച്ച് ഇതൊരു നോർമൽ പ്രോസസാണ് അവരെ ശല്യം ചെയാതിരുന്നാൽ മാത്രം മതി. എന്നാൽ നമ്മുടെ നാട്ടുകാർക്ക് മറ്റു ജീവികൾ ഇണചേരുന്നത് കാണാനേ വയ്യാത്തവരാണ്.. ഏതെങ്കിലും പട്ടിയോ പാമ്പോ ഇണചേരുന്നത് കണ്ടാൽ ഉടനെ അവരെ കല്ലെറിഞ്ഞു ഒടിച്ചു കളയും. പ്രകോപനം കണ്ടാൽ തോന്നും അയാളുടെ ലൈംഗിക അവയവമുപയോഗിച്ചാണ് ഇവർ ഇണ ചേരുന്നതെന്നാണ്. അങ്ങനെ കല്ലെറിയുമ്പോൾ എന്താണ് സംഭവിക്കുന്നത് ? Intercourse സമയത്ത് ആൺപട്ടിയുടെ പെനിസിന്റെ(Penis) ഒരു ഭാഗത്ത് (Bulbus glandis) Swollen ഉണ്ടാകുകയും സാധാരണ വലിപ്പത്തിൽ നിന്നും മൂന്നിരട്ടി വലുതാവുകയും ചെയുന്നു. പരിണാമപരമായി Copulatory tie Semen egg ലേക്കു പുഷ് ചെയ്യാൻ സഹായിക്കുന്നു. 45 മിനിറ്റുവരെ ഈ മെയ്റ്റിങ്ങ് പ്രോസസ് നീണ്ടു നിൽക്കുന്നു. Female ന്റെ vulva Male ന്റെ genitalia നെ ടൈറ്റ് ചെയുന്നതും, bulbus glandis ന്റെ വീക്കം, ഈ കാരണങ്ങളൊക്കെ കൊണ്ടാണ് ഇവർക്ക് അനങ്ങാൻപറ്റാതെ കുറേനേരം നിൽക്കേണ്ടി വരുന്നത്.ഇങ്ങനെയുള്ള സമയത്ത് അവരെ വേർപെടുത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടമാണ് ഉത്തേജനത്തിനു ശേഷം ആൺപട്ടികളുടെ Bulbus Glandis swelling നാച്ചുറലായി ഇല്ലാതായാൽ മാത്രമെ പെനിസ് റിലീസ് ചെയാൻ കഴിയുകയുള്ളു. അതല്ലാത്ത പക്ഷം എത്രത്തോളം വേദന ഇവർക്ക് സഹിക്കേണ്ടി വരും എന്നാലോചിക്കുക. നിർബന്ധപൂർവം വേർപെടുത്തുന്നത് ആൺപട്ടിയിലും പെൺപട്ടിയിലും ഒരുപോലെ മുറിവുകൾ ഉണ്ടാക്കാം. ഈ പ്രഷർ പെൺപട്ടികളിൽ വേദനയോടൊപ്പം ബ്ലീഡിംഗ് ഉണ്ടാക്കും. അവരുടെ യൂട്രസിനും കിഡ്നിക്കുംവരെ തകരാറു സംഭവിക്കാവുന്ന കാര്യമാണിത്. 

advertise

പരിണാമപരമായി ഭൂമുഖത്തുള്ള പല ജീവികളിലും പല തരത്തിലാണ് Mating process നടക്കുന്നത്. മനുഷ്യനോടൊപ്പം ഉരുത്തിരിഞ്ഞു വന്ന മറ്റു ജീവികളെ മനുഷ്യർ അവരുടെ ആവശ്യത്തിനു മെരുക്കിയെടുത്ത് ചിലതിനെ കൂട്ടിലടച്ച് ചിലതിനെ ക്രൂരമായി ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നു. അതിജീവനത്തിനായി മനുഷ്യനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇവർ എത്ര ഉപദ്രവിച്ചാലും വാലാട്ടി പുറകിൽ വരും.

profile

Unchoi Ncho

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.