Monday, December 23, 2024

ഓസോണ്‍ താങ്ങി നിർത്തുന്ന ദൈവം

ചോദ്യം- ഓസോണ്‍ ഓക്സിജനെക്കാള്‍ ഭാരം കൂടിയതല്ലേ ?

ഉത്തരം- അതെ.

ചോ- ഭാരം കൂടിയ ഓസോണ്‍ മുഴുവന്‍ ഭൂമിയിലേക്കു താണു വന്നാല്‍ അതു ജീവനു ഭീഷണിയല്ലേ ?

ഉ- അതേ.

ചോ- അപ്പോള്‍ ആരാണ് ഓസോണ്‍ പാളിയെ ഉയരത്തില്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത് ?

ഉ- ആരാണ് ?

ചോ- അതാണ് ദൈവം.

Advertise

Advertise

Click here to Message Pinnacle Online Academy on WhatsApp. 

കഴിഞ്ഞ ദിവസം എസന്‍സ് ഗ്ളോബലിന്‍റെ ക്ളബ്ബ്ഹൗസ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചോദ്യവും ദൈവത്തിനുള്ള തെളിവും ആണ് ഇത്. ഓസോണ്‍ എന്നത് മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ കൂടിയുണ്ടാകുന്ന മൂലകമാണ് (O3). ഒരു ഓക്സിജന്‍ തന്‍മാത്രയും ഒരു ഓക്സിജന്‍ ആറ്റവും ചേരുമ്പോഴാണ് ഒരു ഓസോണ്‍ തന്‍മാത്ര ഉണ്ടാകുന്നത്. (O2+O= O3). നമ്മെ അള്‍ട്രാ വൈലറ്റ് വികിരണങ്ങളില്‍ നിന്നു രക്ഷിക്കുന്നതില്‍ ഓസോണ് പ്രധാന പങ്കുണ്ട്. എന്നാല്‍ തികച്ചും അസ്ഥിരമായ ഓസോണ്‍ എന്ന മൂലകം, ചെറിയ സമയത്തിനുള്ളില്‍ തന്നെ വിഘടിക്കപ്പെട്ട് ഒരു ഓക്സിജന്‍ തന്‍മാത്രയും ഒരു ഓക്സിജന്‍ ആറ്റവും ആകുന്നു. (O3= O2+O). അള്‍ട്രാ വൈലറ്റ് വികിരണങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഉപരിതലത്തില്‍ നിന്നും 15 മുതല്‍ 30 വരെ കിലോമീറ്റര്‍ ഉയരത്തില്‍ ഈ വിഘടനവും കൂടിച്ചേരലും ഒരു equilibrium ല്‍ നടക്കുന്നു. ഇതിനിടയില്‍ ഓക്സിജനെക്കാള്‍ ഭാരമുള്ള ഓസോണ്‍ തന്‍മാത്രയ്ക്കു ഭൂമിയിലേക്കു താഴാനുള്ള സമയം കിട്ടാത്തതാണ് ഓസോണ്‍ പാളി മുകളില്‍ തന്നെ നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം. അല്ലാതെ ദൈവത്തിന്‍റെ പ്രവര്‍ത്തനമല്ല.

ഇനി, ഈ ചോദ്യത്തിനുള്ള ഉത്തരം സയന്‍സിന് അറിയില്ലെങ്കില്‍ തന്നെ, അതിനര്‍ത്ഥം ദൈവമുണ്ടെന്നല്ല. ദൈവത്തിന്റെ അസ്ഥിത്വത്തിനു സയൻസ് അംഗീകരിക്കുന്ന തെളിവ് ആവശ്യമാണ്. അറിവില്ലാത്ത ഇടത്ത് ദൈവത്തെ പ്രതിഷ്ഠിക്കുന്ന ന്യായവൈകല്യത്തിന്‍റെ പേരാണ് 'God of Gaps'.

By

AnupIssac

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.